വിഷുപ്പുലരിയില്‍ ഐശ്വര്യം തരും കാര്യങ്ങളറിയാം

Posted By:
Subscribe to Boldsky

വിഷുവിന് നമ്മുടെ ചരിത്രത്തോളം തന്നെ പ്രാധാന്യമുണ്ട്. പുതുവര്‍ഷം തുടങ്ങുമ്പോള്‍ കണ്‍തുറക്കുന്നത് ഐശ്വര്യത്തേലിക്കും ആരോഗ്യത്തിലേക്കും നന്മയിലേക്കും ആയിരിക്കണം. അതിനായാണ് കണി കാണുന്നതും നല്ലൊരു ദിവസം പ്രാര്‍ത്ഥിക്കുന്നതും. എന്നാല്‍ ഇക്കൊല്ലമാകട്ടെ എപ്രില്‍ 15നാണ് അതായത് മേടം രണ്ടിനാണ് വിഷു വരുന്നത്. വിഷുവിന്റെ തലേ ദിവസം കുടുംബ നാഥനോ കുടുംബത്തിലെ മുതിര്‍ന്ന വ്യക്തിയോ വേണം വിഷുക്കണി ഒരുക്കേണ്ടത്. കണി ഒരുക്കുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായുണ്ട്. ശ്രീകൃഷ്ണ വിഗ്രഹത്തോടൊപ്പം കണിവെള്ളരിയും കണിക്കൊന്നയും ഓട്ടുരുളിയില്‍ പച്ചക്കറികളും പഴങ്ങളും നിലവിളക്ക് എന്നിവയെല്ലാം ഒരുക്കിയാണ് നമ്മള്‍ കണി കാണുന്നത്.

കേരളത്തിന്റെ പ്രധാന വിളവെടുപ്പ് ഉത്സവങ്ങളില്‍ പ്രധാനപ്പെട്ടതും. വിഷുക്കൈനീട്ടം, വിഷുസദ്യ, വിഷുക്കണി തുടങ്ങി വിഷുമയമാണ് എല്ലാ വാക്കുകളിലും. നന്മയുടെ മറ്റൊരു വിഷുക്കാലം കൂടി... വിഷുപ്പുലരിയില്‍ വിഷുക്കണി കണ്ട് ഒരു വര്‍ഷം മുഴുവന്‍ ഐശ്വര്യത്തിലേക്കും സമ്പല്‍സമൃദ്ധിയിലേക്കും കണ്‍തുറക്കാനാണ് ഓരോ മലയാളിയും ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ ഐശ്വര്യപൂര്‍ണമായ വിഷുവിനെ നമുക്കെല്ലാം വരവേല്‍ക്കാം. അതിനായി പല കാര്യങ്ങളും നമ്മള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. പലപ്പോഴും ജീവിതത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും നമ്മുടെയെല്ലാം വിഷുക്കണിയുടെ ഫലം നോക്കി നമുക്ക് മനസ്സിലാക്കാം.

 വിഷുക്കണി

വിഷുക്കണി

കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകളാണ് വിഷുക്കണി ഒരുക്കുന്നത്. തേച്ച് മിനുക്കിയ ഓട്ടുരുളിയില്‍ അരിയും നെല്ലും അലക്കിയ മുണ്ടും പൊന്നും വാല്‍ക്കണ്ണാടിയും കണിവെള്ളരിയും കണിക്കൊന്നയും എന്നു വേണ്ട സകലതും ഒരുക്കുന്നു. ഇത് കണി കണ്ടു കൊണ്ടാണ് പിന്നീട് വിഷുപ്പുലരിയില്‍ നമ്മള്‍ കണ്‍തുറക്കുന്നത്. കണിയൊരുക്കുന്നതിനും കണി വെക്കുന്നതിനും തന്നെയാണ് പലപ്പോഴും ഏറ്റവും പ്രാധാന്യം നല്‍കുന്നത് വിഷുവിന്. വിഷുവിന്റെ കാര്യത്തില്‍ ഒരിക്കലും കണിയില്ലാതെ നമുക്ക് ചിന്തിക്കാനാവില്ല.

 വിഷു

വിഷു

കത്തിച്ച നിലവിളക്കിനടുത്ത് ഉടുത്തൊരുക്കി ശ്രീകൃഷ്ണ വിഗ്രഹവും വെച്ചാണ് വിഷുക്കണി ഒരുക്കുന്നത്. കണിക്കൊന്നയില്ലാത്ത വിഷു ഇല്ല എന്ന് തന്നെ പറയാം. വിഷുവിന് വളരെയടുത്ത് നില്‍ക്കുന്ന ഒന്നാണ് കണിക്കൊന്ന. കണിക്കൊന്ന ഇല്ലാതെ വിഷുവിനെക്കുറിച്ച് നമുക്ക് ആലോചിക്കാനേ വയ്യ. ഭഗവാന്‍ ശ്രീകൃഷ്ണന്റെ അരഞ്ഞാണമാണ് കണിക്കൊന്ന എന്ന് പറയാം.അത്രയധികം പ്രാധാന്യമാണ് വിഷുക്കണിയില്‍ കണിക്കൊന്നക്ക് എന്ന് പറയാം.

വിഷുക്കൈനീട്ടം

വിഷുക്കൈനീട്ടം

വിഷുക്കൈനീട്ടമാണ് മറ്റൊന്ന്. കുടുംബത്തിലെ മുതിര്‍ന്ന കാരണവര്‍ കുടുംബാംഗങ്ങള്‍ക്കെല്ലാം വിഷുക്കൈനീട്ടം നല്‍കുന്നു. ആദ്യ കാലത്ത് സ്വര്‍ണം, വെള്ളി നാണയങ്ങളായിരുന്നു കൈനീട്ടം നല്‍കിയിരുന്നത്. പ്രായമുള്ളവര്‍ പ്രായത്തില്‍ കുറഞ്ഞവര്‍ക്കാണ് കൈനീട്ടം നല്‍കുക. കുട്ടികളുടെ പ്രധാന സമ്പാദ്യം തന്നെ പണ്ട് കാലത്ത് വിശുക്കൈനീട്ടമാണെന്ന് തന്നെ പറയാം. കാരണം അത്രയേറെ പ്രാധാന്യമാണ് വിഷുക്കൈനീട്ടത്തിന് ഉള്ളത്. മുതിര്‍ന്നവര്‍ കൊടുക്കുന്ന കൈ നീട്ടത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നവരാണ് നമ്മുടെ തലമുറ.

വിഷുസദ്യ

വിഷുസദ്യ

വിഷുക്കണിയും കൈനീട്ടവും കഴിഞ്ഞാല്‍ പിന്നീട് എത്തുന്നത് വിഷുസദ്യയിലേക്കാണ്. വിഷുവിഭവങ്ങളില്‍ ഏറ്റവും കൂടുതലാകട്ടെ ചക്ക വിഭവങ്ങളായിരിക്കും. ചക്ക വറുത്തത്, ചക്ക എരിശ്ശേരി, ചക്കപ്പായസം, ചക്കത്തീയ്യല്‍ തുടങ്ങി സര്‍വ്വത്ര ചക്കമയം. കാരണം ചക്കക്കാലത്താണല്ലോ വിഷു ഉണ്ടാവുന്നത്. മാത്രമല്ല പല വിധത്തില്‍ വിഷു സദ്യയിലെ പ്രാധാന്യം അത് പല വിധത്തില്‍ പ്രധാനപ്പെട്ടതാണ്. വിഷു സദ്യ മാത്രം കഴിച്ചാല്‍ മതി അടുത്ത വര്‍ഷം വരെ വയറു നിറയാന്‍. ഓണസദ്യയേക്കാള്‍ കേമമായിരിക്കും പലപ്പോഴും വിഷു സദ്യ.

വിഷുവിഭവങ്ങളും

വിഷുവിഭവങ്ങളും

വിഷുക്കഞ്ഞി, വിഷുക്കട്ട എന്നീ സ്പെഷ്യല്‍ വിഷുവിഭവങ്ങളും വിഷുവിന്റെ മാത്രം പ്രത്യേകതയാണ്. വാഴപ്പോള വൃത്താകൃതിയില് ചുരുട്ടി അതില്‍ വാഴയില ചുരുട്ടി വെച്ച് പഴുത്ത പ്ലാവില ഉപയോഗിച്ച് തേങ്ങയും ചിരകിയിട്ടാണ് വിഷുക്കഞ്ഞി കുടിയ്ക്കുന്നത്. എന്നാല്‍ ഇന്നത്തെ കാലത്ത് വിഷുക്കഞ്ഞി വളരെ കുറവ് മാത്രമാണ് കണക്കാക്കാറുള്ളത്. കാരണം ഉണ്ടാക്കാനുള്ള ബുദ്ധിമുട്ട് പരിഗണിച്ച് പലരും വിഷുക്കഞ്ഞിയെ പാടേ അവഗണിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ പണ്ട് കാലത്തെ എല്ലാ വിധത്തിലുള്ള ആരോഗ്യ രഹസ്യവും വിഷുക്കഞ്ഞിയുടെ കൂടെ ഗുണമാണ് എന്ന് പറയാം.

കൊന്നമഹാത്മ്യം

കൊന്നമഹാത്മ്യം

വേനലില്‍ സ്വര്‍ണത്തിന്റെ നിധിശേഖരം എന്നാണ് കണിക്കൊന്നയെപ്പറ്റി പറയുന്നത്. വിഷുവിന് കണിക്കൊന്ന പൂത്തു നില്‍ക്കുന്നത് അത്രയേറെ ആഢ്യത്വത്തിലായതു കൊണ്ടാണ് ഇത്തരത്തില്‍ പറയുന്നത്. വിഷുക്കൊന്ന പലപ്പോഴും വിഷുവിന് മുന്‍പേ തന്നെ പൂക്കുന്നത് നമ്മള്‍ കാണാറുണ്ട്. വിഷുവിന് വളരെയധികം പ്രാധാന്യം തന്നെയാണ് നമ്മള്‍ കൊടുക്കുന്നത്.

 കണി വെക്കുമ്പോള്‍

കണി വെക്കുമ്പോള്‍

കണി വെക്കുമ്പോള്‍ അല്‍പം കാര്യങ്ങള്‍ ശ്രദ്ധിക്കാം. ഇത് നമ്മുടെ എല്ലാ വിധത്തിലുള്ള ക്ലേശങ്ങള്‍ക്കുബം പ്രതിവിധി നല്‍കുന്നു. എന്നാല്‍ പലര്‍ക്കും കണി വെക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്ന് അറിയാന്‍ വകയില്ല.

ഉരുളി

ഉരുളി

നന്നായി വൃത്തിയാക്കിയ വലിയ ഉരുളിയാണ് പ്രധാനമായും കണി ഒരുക്കുമ്പോള്‍ വേണ്ടത്. ഉരുളിയിലാണ് മിക്ക സാധാനങ്ങളും വെയ്ക്കേണ്ടത്. അതുകൊണ്ട് തന്നെ ആദ്യം ഉരുളി കഴുകി വൃത്തിയാക്കി വെക്കണം. വളരെ ആത്മീയമായി ചെയ്യേണ്ട കാര്യങ്ങള്‍ തന്നെയാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

താമ്പൂലം

താമ്പൂലം

വെറ്റിലയാണ് അടുത്തതായി വേണ്ടത്. ഒന്നോ രണ്ടോ വെറ്റിലയും വെയ്ക്കാം. ഇതും കണി കാണുന്നതിനും പലവിധത്തില്‍ നമ്മുടെ കണിയുടെ വളരെ പ്രധാനപ്പെട്ട ഒരു വസ്തു തന്നെയാണ്. കണി വെക്കുമ്പോള്‍ വെറ്റിലക്കുമുണ്ട് പ്രാധാന്യം.

അഷ്ടം

അഷ്ടം

ധാന്യങ്ങളാണ് മറ്റൊന്ന്. എട്ട് തരം ധാന്യങ്ങള്‍ വേണം. ഇതില്‍ മഞ്ഞപൊടി ചേര്‍ത്ത് വെയ്ക്കാം. ഇതാണ് അഷ്ടധാന്യങ്ങള്‍. ചിലയിടങ്ങളില്‍ ഇത് നവ ധാന്യങ്ങള്‍ എന്നാണ് അറിയപ്പെടുന്നത്.

കുങ്കുമം

കുങ്കുമം

ചെറിയ പാത്രത്തില്‍ കുങ്കുമവും വെയ്ക്കാം. കുങ്കുമം മാത്രമല്ല കുങ്കുമത്തോടൊപ്പം ചന്ദനവും വെക്കേണ്ടതാണ്. ഇത് എന്തുകൊണ്ടും നമ്മുടെ ജീവിതത്തില്‍ വളരെ അടുത്ത് നില്‍ക്കുന്ന ഒന്ന് തന്നെയാണ്.

 ഗ്രന്ഥം

ഗ്രന്ഥം

നമ്മുടെ മഹത്ഗ്രന്ഥങ്ങളാണ് മഹാഭാരതവും ഭഗവത് ഗീതയും. ഇവരണ്ടും കണി വെക്കുന്നതില്‍ അത്യാവശ്യമാണ്.

ആറന്മുള കണ്ണാടി

ആറന്മുള കണ്ണാടി

ആറന്മുള കണ്ണാടിയാണ് വിഷുക്കണിയില്‍ വേറിട്ടു നില്‍ക്കുന്ന മറ്റൊന്ന്. ഭഗവതിയെയാണ് വാല്‍ക്കണ്ണാടി കൊണ്ട് പ്രതിനിധാനം ചെയ്യുന്നത്. ഇത് ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നതിന് നിങ്ങള്‍ക്ക് നല്ലതാണ്.

വസ്ത്രങ്ങള്‍

വസ്ത്രങ്ങള്‍

കണിയില്‍ കോടി മുണ്ട് വെയ്ക്കുന്ന പതിവുണ്ട്. നല്ല കസവു മുണ്ടാണ് വെക്കേണ്ടത്. ഇതും നമ്മുടെ ഐശ്വര്യത്തിലേക്കാണ് വാതില്‍ തുറക്കുന്നത്. മാത്രമല്ല പല വിധത്തില്‍ ഇത് ചെയ്യുന്നതും നമ്മുടെ ഐശ്വര്യത്തെ കുറിക്കുന്നു.

അടയ്ക്ക

അടയ്ക്ക

വെറ്റിലയും അടക്കയും കണി വെക്കുന്നതില്‍ നിന്ന് ഒഴിവാക്കാനാവാത്ത ഒന്നാണ്. കണി വെക്കുന്ന ഉരുളിയില്‍ പ്രത്യേക സ്ഥാനം തന്നെ ഇവക്കുണ്ട്.

മാങ്ങ

മാങ്ങ

പച്ച മാങ്ങ ഇലയും തണ്ടോടുകൂടിയും വെക്കുന്നതാണ് നല്ലത്. ഇത് നമ്മുടെ കാര്‍ഷിക സമൃദ്ധിയം സൂചിപ്പിക്കുന്നു.

നാളികേരം

നാളികേരം

തേങ്ങ രണ്ടായി പിളന്ന് വെയ്ക്കണം. ഇതിലൂടെ നമ്മുടെ ജീവിതത്തില്‍ ഉണ്ടാവാന്‍ പോവുന്ന മാറ്റം മനസ്സിലാക്കാം. മാത്രമല്ല സാമ്പത്തികവും കാര്‍ഷികവുമായി ഉന്നമനം ഉണ്ടാവുന്നതിന് തേങ്ങ കണി കാണുന്നത് ഉത്തമമാണ്.

ചക്ക

ചക്ക

ചെറിയ ചക്ക അല്ലെങ്കില്‍ ഇടി ചക്കയാണ് കണി ഒരുക്കുമ്പോള്‍ വെയ്ക്കേണ്ടത്. ഇതെല്ലാം സൂചിപ്പിക്കുന്നത് നമ്മുടെ കാര്‍ഷിക സമൃദ്ധിയെ തന്നെയാണ്. മാത്രമല്ല കണിയില്‍ പഴങ്ങള്‍ വെയ്ക്കുമ്പോള്‍ പ്രധാനം കൈതച്ചക്കയും ഏത്തപ്പഴവുമാണ്.

കണി വെള്ളരി

കണി വെള്ളരി

മഞ്ഞ നിറത്തിലുള്ള ചെറിയ വെള്ളരിയും കണിയില്‍ പ്രധാനമാണ്. എല്ലാത്തരം പച്ചക്കറികളും നിങ്ങള്‍ക്ക് കണിയില്‍ വെക്കാവുന്നതാണ്. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഏതാനും പച്ചക്കറികള്‍ തിരഞ്ഞെടുത്ത് വെയ്ക്കാം.

English summary

Importance Of Celebrating Vishu Festival

Importance Of Celebrating Vishu Festival read on to know more about it.
Story first published: Sunday, April 15, 2018, 6:00 [IST]