അന്നദാനത്തിലുണ്ട് പുനര്‍ജന്മ രഹസ്യം

Posted By: Lekhaka
Subscribe to Boldsky

ഓരോ ജീവിക്കും സമാധാനപരമായ ഒരു ജീവിതം നയിക്കുവാൻ ആവശ്യമായ അടിസ്ഥാനപരമായ ചില കാര്യങ്ങളുണ്ട്. വസ്ത്രവും പാർപ്പിടവും ജീവിത നിലവാരത്തെ ബാധിക്കുമ്പോൾ, ഭക്ഷണത്തിന്‍റെ ദൗർലഭ്യം ജീവനെത്തന്നെ ബാധിച്ചേക്കാം.

'അന്നദാനം' എന്നത് രണ്ട് വാക്കുകൾ കൂടിച്ചേർന്നതാണ്. അന്നം എന്നത് ഭക്ഷണവും, ദാനം എന്നത് കൊടുക്കുക അഥവാ സംഭാവന ചെയ്യുക എന്നതാണ്. ദാനകർമ്മങ്ങളിലെ മഹാദാനമാണ് അന്നദാനം.

ഭൂദാനം, അര്‍ഥദാനം, ഗോദാനം എന്നിങ്ങനെയുള്ളവ സമ്പന്നര്‍ക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന ദാനകര്‍മ്മങ്ങളാണ്. എന്നാല്‍, അന്നദാനം ഏതൊരു സാധാരണക്കാരനും ചെയ്യാവുന്നതാണ്. ഒരു ജീവന് തന്നെ സഹായകമാകുന്ന ദാനകര്‍മ്മമാണ് അന്നദാനം. വിശപ്പാണ് ഏറ്റവും വലിയ അസുഖം എന്നാണ് പുരാതന ഭാരതത്തിലെ ജ്ഞാനികള്‍ പറഞ്ഞിട്ടുള്ളത്.

ആരെ വേണമെങ്കിലും ബാധിക്കാവുന്ന അസുഖമാണത്. ആഹാരം മാത്രമാണ് അതിനുള്ള പ്രതിവിധി. അന്നദാനം മനുഷ്യര്‍ക്ക് മാത്രം ഭക്ഷണം നല്‍കുന്ന കര്‍മ്മമാണെന്ന് ധരിക്കരുത്.

 ഭഗവാന്‍ ശിവനും പാര്‍വ്വതിദേവിയും

ഭഗവാന്‍ ശിവനും പാര്‍വ്വതിദേവിയും

പണ്ടൊരിക്കല്‍, ഭഗവാന്‍ ശിവനും പാര്‍വ്വതിദേവിയും കൂടെ പകിട കളിക്കുകയായിരുന്നു. കളിയുടെ അവസാനം ഭഗവാന്‍ ശിവന്‍ പാര്‍വ്വതിദേവിയോട് പരാജയപ്പെട്ടു. തോല്‍വി പിണഞ്ഞ ഭഗവാന് തന്‍റെ തൃശൂലവും സര്‍പ്പവും ഭിക്ഷാപാത്രവും വരെ നഷ്ടപ്പെട്ടു. പരാജയ ഭാരത്താല്‍ ഭഗവാന്‍ ശിവന്‍ കാട്ടില്‍ അലഞ്ഞുനടക്കുമ്പോള്‍ വിഷ്ണുഭഗവാന്‍ പ്രത്യക്ഷപ്പെടുകയും വീണ്ടും കളിക്കുവാന്‍ ഭഗവാന്‍ ശിവനെ പ്രചോദിപ്പിക്കുകയും ചെയ്തു.

വിഷ്ണു ഭഗവാന്‍റെ മായ

വിഷ്ണു ഭഗവാന്‍റെ മായ

കളിയില്‍ ജയിക്കുവാന്‍ താന്‍ സഹായിക്കാമെന്നും വിഷ്ണു ശിവന് വാക്കുകൊടുത്തു. അങ്ങനെ വാക്കുകൊടുത്തത് പോലെ, വിഷ്ണുഭഗവാന്‍റെ സഹായത്താല്‍ ഭഗവാന്‍ ശിവന്‍ പാര്‍വ്വതിദേവിയെ തോല്‍പ്പിക്കുകയും തനിക്ക് നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കുകയും ചെയ്തു. കള്ളക്കളി മണത്ത പാര്‍വ്വതിദേവി ആ പകിടയും കളിയുമെല്ലാം തന്നെ വിഷ്ണു ഭഗവാന്‍റെ മായയാണെന്ന് കണ്ടുപിടിച്ചു.

പാര്‍വ്വതിദേവി

പാര്‍വ്വതിദേവി

പാര്‍വ്വതിദേവി കോപംകൊണ്ട് വിറച്ചു. ദേവിയുടെ കോപം അടക്കുവാനായി വിഷ്ണു ഭഗവാന്‍ പറഞ്ഞു, നാം കാണുന്നതും കേള്‍ക്കുന്നതും ശ്വസിക്കുന്നതും രുചിക്കുന്നതും അനുഭവിക്കുന്നതുമെല്ലാം മായയാണ്. എന്തിനേറെ, നമ്മള്‍ കഴിക്കുന്ന ഭക്ഷണം പോലും മായയാണ് എന്ന്. എന്നാല്‍ അതിനെ പാര്‍വ്വതിദേവി എതിര്‍ത്തു. ഭക്ഷണം മായയാണെങ്കില്‍ താനും മായയാണെന്നും. ആ അവകാശവാദം തെറ്റാണെന്നും ദേവി പറഞ്ഞു. താന്‍ പറഞ്ഞത് ശരിയാണെന്ന് മനസ്സിലാക്കിക്കുവാന്‍ പാര്‍വ്വതി ദേവി അപ്രത്യക്ഷയായി. അതോടെ ലോകം സ്തബ്ദമായി. പാര്‍വ്വതിദേവിയുടെ അഭാവത്തില്‍ ലോകത്ത് ഭക്ഷണം ലഭ്യമല്ലാതായി.

ഭക്ഷണത്തിനായി ഭഗവാന്‍

ഭക്ഷണത്തിനായി ഭഗവാന്‍

വൈകാതെ, ഭഗവാന്‍ ശിവനും വിശക്കുവാന്‍ തുടങ്ങി. ഭക്ഷണത്തിനായി ഭഗവാന്‍ ലോകം മുഴുവന്‍ അലഞ്ഞു. അതേസമയത്ത്, ലോകവും തന്‍റെ മക്കളും ഭക്ഷണം കിട്ടാതെ അലയുന്നത് കണ്ടിട്ട് സഹിക്കാനാവാതെ പാര്‍വ്വതിദേവി അന്നപൂര്‍ണ്ണേശ്വരിയുടെ രൂപംപൂണ്ട് കാശി നഗരത്തില്‍ അന്നദാനം നടത്തുവാന്‍ ആരംഭിച്ചു.

അന്നപൂര്‍ണ്ണേശ്വരിയുടെ അടുത്തെത്തുകയും

അന്നപൂര്‍ണ്ണേശ്വരിയുടെ അടുത്തെത്തുകയും

ഇതറിഞ്ഞ ഭഗവാന്‍ ശിവന്‍ അന്നപൂര്‍ണ്ണേശ്വരിയുടെ അടുത്തെത്തുകയും ദേവിയുടെ കൈയ്യില്‍ നിന്ന് അന്നദാനം സ്വീകരിക്കുകയും ചെയ്തു. തന്‍റെ വാദം ശരിയാണെന്ന് തെളിയിച്ച പാര്‍വ്വതിദേവി ഭഗവാന്‍ ശിവന്‍റെ കൂടെ തിരിച്ച് വരികയും സകല ജീവജാലങ്ങളെയും പൂര്‍വ്വസ്ഥിതിയിലാക്കുകയും ചെയ്തു.

 കര്‍ണ്ണനും പുനര്‍ജന്മ ചക്രവും

കര്‍ണ്ണനും പുനര്‍ജന്മ ചക്രവും

യുദ്ധഭൂമിയില്‍ മരണം കാത്തു കഴിയുന്ന കര്‍ണ്ണന്‍റെ അരികിലേക്ക് ഭഗവാന്‍ ശ്രീകൃഷ്ണനെത്തി. ശ്രീകൃഷ്ണന്‍ കര്‍ണ്ണന് രണ്ട് വരങ്ങള്‍ നല്‍കിയിട്ട് ഇഷ്ടമുള്ളത് ആവശ്യപ്പെടാം എന്ന് അരുളിചെയ്തു. കര്‍ണ്ണന്‍ തന്‍റെ ആദ്യത്തെ ആഗ്രഹമായി പറഞ്ഞത്, തന്‍റെ മരണവാര്‍ത്ത കുന്തിയെ അറിയിക്കണമെന്നും അങ്ങിനെയെങ്കിലും താന്‍ കുന്തിയുടെ മൂത്ത മകനാണെന്ന് അവര്‍ അംഗീകരിക്കട്ടെ എന്നുമായിരുന്നു.

അന്നദാനകര്‍മ്മം

അന്നദാനകര്‍മ്മം

രണ്ടാമത്തെ ആഗ്രഹമായി അദ്ദേഹം പറഞ്ഞത്, അന്നദാനകര്‍മ്മം ചെയ്യാത്തതിനാല്‍ പുനര്‍ജ്ജന്മ ചക്രത്തില്‍ നിന്ന് തനിക്ക് രക്ഷപ്പെടുവാന്‍ സാധിക്കുകയില്ലെന്നും, അന്നദാനം നടത്താത്തതിനാല്‍ താന്‍ ചെയ്ത മറ്റ് ദാനകര്‍മ്മങ്ങള്‍ക്ക് യാതൊരു വിലയും ഇല്ലാ എന്നും, അതിനാല്‍, ഇനി നല്ലൊരു കുടുംബത്തില്‍ പിറക്കണമെന്നും അതുവഴി തനിക്ക് മുടങ്ങാതെ അന്നദാനം നടത്തുവാന്‍ സാധിക്കണേ എന്നുമാണ്.

കര്‍ണ്ണന്‍റെ ആഗ്രഹങ്ങള്‍

കര്‍ണ്ണന്‍റെ ആഗ്രഹങ്ങള്‍

ശ്രീകൃഷ്ണന്‍ കര്‍ണ്ണന്‍റെ ഈ ആഗ്രഹങ്ങള്‍ നടത്തിക്കൊടുക്കാം എന്ന് വാക്ക് നല്‍കുകയും, സംതൃപ്തനായ കര്‍ണ്ണന്‍ ഇഹലോകവാസം വെടിയുകയും ചെയ്തു.

English summary

Importance of Annadanam In Hinduism

Do you know the importance of annadanam. Read to know what is the importance of annadaanam according to mythology too.
Story first published: Monday, March 13, 2017, 14:15 [IST]
Subscribe Newsletter