Just In
- 2 hrs ago
എത്ര വലിയ കെട്ടിക്കിടക്കുന്ന കൊഴുപ്പും ഉരുക്കും മാര്ഗ്ഗങ്ങള്
- 3 hrs ago
സമ്പത്ത് കുമിഞ്ഞ് കൂടുമെന്ന് സൂചന നല്കും സ്വപ്നങ്ങള്: ഈ സ്വപ്നങ്ങള് നിങ്ങള് കാണാറുണ്ടോ?
- 4 hrs ago
മുഖത്തെ ചെറിയമാറ്റം പോലും അപകടം സൂചിപ്പിക്കുന്നതാണ്
- 5 hrs ago
2021ല് രാഹുദോഷം നീക്കാന് 12 രാശിക്കും ചെയ്യേണ്ടത്
Don't Miss
- News
സംസ്ഥാനത്ത് നിയന്ത്രണം കര്ശനമാക്കും; ടെസ്റ്റുകള് വര്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വജയന്
- Movies
മണികണ്ഠന്റെയും അഞ്ജലിയുടെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തുന്നു, സന്തോഷം പങ്കുവെച്ച് നടന്
- Sports
ISL 2020-21: വീണ്ടും സമനില കുരുക്കില് ബ്ലാസ്റ്റേഴ്സ്; ജംഷഡ്പൂരിനെതിരെ ഗോളില്ലാ സമനില
- Finance
ഇസ്രായേലി സ്ഥാപനവുമായി റിലയന്സിന്റെ 15 ദശലക്ഷം ഡോളറിന്റെ കരാര്... കൊവിഡ് റാപ്പിഡ് കിറ്റിനായി
- Travel
ബുധനെയും ശുക്രനെയും വ്യാഴത്തെയും കാണാം..നൈറ്റ് സ്കൈ ടൂറിസവുമായി രാജസ്ഥാന്
- Automobiles
വാണിജ്യ വാഹന നിരയിലേക്ക് എട്ട് പുതിയ മോഡലുകള് അവതരിപ്പിച്ച് ഭാരത് ബെന്സ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ചന്ദനം ക്ഷേത്രത്തില് തന്നെ തേച്ചു വയ്ക്കാറുണ്ടോ,
ക്ഷേത്രങ്ങളില് പോയാല് വഴിപാടു കഴിയ്ക്കുന്നവര് പലരുമുണ്ട്. വഴിപാടു നടത്തി പ്രസാദം കിട്ടുകയും ചെയ്യും. പല കാര്യസിദ്ധികള്ക്കായി പലതരം വഴിപാടുകള് നടത്തുന്നവരുമുണ്ട്.
ദൃഷ്ടിദോഷം ലഭിയ്ക്കും ചില നക്ഷത്രങ്ങള്..
വഴിപാടുകള് നടത്തി പെട്ടെന്നു തന്നെ പ്രസാദം വാങ്ങാതെ തിരിച്ചു വരുന്നവരുമുണ്ട്. സമയമില്ലാത്തതും സൗകര്യമില്ലാത്തതുമാകും, കാരണം. ഇതു പോലെ വഴിപാടു പ്രസാദം ബാക്കി വരുന്നത് എന്തു ചെയ്യണം എന്നറിയാത്തവരുമുണ്ട്. ഇതെക്കുറിച്ചുള്ള ചില കാര്യങ്ങളറിയൂ,

വഴിപാടു നടത്തിയാല്
വഴിപാടു നടത്തിയാല് പ്രസാദം വാങ്ങിയ്ക്കണമെന്നതാണ് ശാസ്ത്രം. ഏതു വഴിപാടു നടത്തിയാലും ഇതിനു പ്രസാദമുണ്ടെങ്കില് ഇതു വാങ്ങുക തന്നെ വേണം. ഇല്ലെങ്കില് നടത്തിയ വഴിപാടിന് ഗുണമുണ്ടാകില്ലെന്നു പറയും.

ചന്ദനം
വഴിപാടു നടത്തിയാല് പ്രസാദം വാങ്ങിയ്ക്കണമെന്നതാണ് നിയമം, ഇതു പോലെ ചന്ദനം അല്ലെങ്കില് ഇതു പോലുള്ളവ ക്ഷേത്രത്തില് നിന്നും ഭക്തിയോടെ വാങ്ങി തൊടണം. ചന്ദനം ക്ഷേത്രത്തില് തന്നെ വച്ചു തേയ്ക്കുന്ന ശീലവും പലര്ക്കുമുണ്ട്. ഇതും നല്ലതല്ല.
ക്ഷേത്രത്തില് നിന്നും പുറത്തു കടന്ന ശേഷം മോതിര വിരല് ഉപയോഗിച്ചാണ് പ്രസാദമായി ലഭിയ്ക്കുന്ന ചന്ദനം തൊടേണ്ടത്മോതിരവിരല് കൊണ്ടു പൊട്ടുതൊട്ടാല് സമാധാനപൂര്ണമായ ജീവിതമാണ് ഫലം.

മോതിര വിരലിന്റെ
മോതിര വിരലിന്റെ കീഴ്ഭാഗത്തായാണ് സൂര്യന്റെ സ്ഥാനം. ഇതു വച്ച് തിലകം തൊടുന്നത് നെറ്റിയിലെ ആഗ്യ ചക്രത്തെ ഉണര്ത്തുമെന്നാണ് വിശ്വാസം.ദേവീദേവതമാരെ സാധാരണ മോതിരവിരല് കൊണ്ടാണ് തിലകം തൊടുവിക്കാറ്. ഇവരെ ഉണര്ത്തന്നതിന് തുല്യമാണിതെന്നാണ് വിശ്വാസം.

ബാക്കി വരുന്ന പ്രസാദം
ബാക്കി വരുന്ന പ്രസാദം എന്തു ചെയ്യണമെന്നത് പലരുടേയും പ്രശ്നമാണ്. ഇതു വഴിയില് കളയരുത്. ഇതു വീട്ടില് കൊണ്ടു വന്ന് ഇത് തിരിത്തുണിയിലോ മറ്റോ പൊതിഞ്ഞു വയ്ക്കാം. ഈ പ്രസാദം അശുദ്ധിയില്ലാത്തിടത്തോ ചവിട്ടാത്തിടത്തോ വയ്ക്കുകയും വേണം. അമ്പലത്തില് നിന്നും വഴിപാടു നടത്തി കിട്ടുന്ന പ്രസാദം അമ്പലത്തില് തന്നെ ഉപേക്ഷിയ്ക്കരുത്. ഇത് വീട്ടില് കൊണ്ടു വന്നാലേ ഇതിന്റെ പൂര്ണ ഗുണവും ഐശ്വര്യവും ലഭിയ്ക്കൂ എന്നു വേണം, പറയുവാന്.

ക്ഷേത്രത്തിലെ പ്രസാദം
ക്ഷേത്രത്തിലെ പ്രസാദം, ഇതു തൊടാനുള്ളതെങ്കിലും കഴിയ്ക്കാനുള്ളതെങ്കിലും ക്ഷേത്രത്തിനുള്ളില് വച്ച് ഉപയോഗിയ്ക്കുകയുമരുതെന്നു പറയും. ഭഗവാന്റെ എച്ചിലാണ് നമുക്കു പ്രസാദമായി ലഭിയ്ക്കുന്നത് എന്നതാണ് വിശ്വാസം. ക്ഷേത്രത്തിനുളളില് വച്ച് ഇത് ഉപയോഗിയ്ക്കരുത് എന്നു പറയാം. ഭക്തന് ഇത് പ്രസാദമെങ്കിലും ക്ഷേത്രത്തില് ഭഗവാന് ഇത് എച്ചിലാണ്. ഇതു പോലെ കഴിയ്ക്കാനുള്ള പ്രസാദം വാങ്ങിയാല് ആവശ്യമില്ലെങ്കില് കളയാതെ ആവശ്യക്കാര്ക്കു നല്കാം.