TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
രാഹുദോഷം 18 വര്‍ഷം, ചില രാശികളില് ദോഷഫലം ഇങ്ങനെ
രാഹു ദശ എന്ന് പറയുന്നത് പലരേയും ഭയപ്പെടുത്തുന്ന ഒന്നാണ്. പ്രധാനമായും തിരുവാതിര,ചോതി. ചതയം നക്ഷത്രക്കാരാണ് രാഹുവിന്റെ പിടിയില്‍ അമരുന്നത്. പലപ്പോഴും ദോഷകാലം തന്നെയാണ് രാഹു. എന്നാല്‍ ആദ്യത്തെ ആറ് വര്‍ഷം വളരെ ദോഷവും അവസാനത്തെ ആറ് വര്‍ഷവും ദോഷവും എന്നാല്‍ മധ്യകാലം എന്ന് പറയുന്നത് അല്പം നല്ല സമയവും ആയിരിക്കും. പലപ്പോഴും ശനിദശയേക്കാള് ദോഷം നല്കുന്ന സമയമാണ് രാഹുദശ. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള ദോഷങ്ങള്‍ ഈ ദശയില്‍ ഉള്ളവര്‍ അനുഭവിക്കേണ്ടതായി വരും. പൂര്‍വ്വ ജന്മത്തിലെ പാപങ്ങളാണ് പലപ്പോഴും ഇത്തരം ദോഷങ്ങള്‍ക്ക് കാരണം.
Most read: ഈ ഭാഗ്യ നക്ഷത്രങ്ങളില്‍ നിങ്ങളുടേതുണ്ടോ?
രാഹുദശയില്‍ പല വിധത്തിലുള്ള വഴിവിട്ട ബന്ധങ്ങളും പല വിധത്തിലുള്ള കുഴപ്പങ്ങളും ഉണ്ടാവുന്നുണ്ട്. എന്നാല്‍ ജാതകത്തില്‍ ഉണ്ടാവുന്ന മറ്റ് ഗ്രഹങ്ങളുടെ സാന്നിധ്യം കൊണ്ട് പലപ്പോഴും ദോഷത്തെ നമുക്ക് മറികടക്കാന്‍ സാധിക്കുന്നു. പാലാഴി മഥന സമയത്ത് അമൃത് കട്ടുകുടിക്കാന്‍ എത്തിയ അസുരനെ മഹാവിഷ്ണു നിഗ്രഹിക്കുകയും കഴുത്തും ഉടലും വേര്‍പെട്ട് പോവുകയും ചെയ്തു. എന്നാല്‍ അമൃത് ഉള്ളിലെത്തിയതിനാല്‍ രണ്ടുഭാഗത്തും ജീവനുണ്ടായി. ഇതില്‍ തലഭാഗം രാഹു എന്നും ഉടല് ഭാഗം കേതു എന്നും ആണ് അറിയപ്പെടുന്നത്. സൂര്യനെ ഒരു തവണ പ്രദക്ഷിണം വെക്കുന്നതിന് രാഹുവിന് പതിനെട്ട് വര്‍ഷം വേണം.
കുട്ടികളില്‍ രാഹുകാലമെങ്കില്
കുട്ടികളില്‍ രാഹുകാലമെങ്കില് അത് എങ്ങനെയൊക്കെ അനുഭവപ്പെടുന്നു എന്ന് പലര്‍ക്കും അറിയില്ല. കുട്ടികള്‍ക്ക് മാതാപിതാക്കള്‍ പറയുന്ന കാര്യത്തില്‍ അനുസരണക്കേട്, വഴിവിട്ട ചിന്തകള്‍, തന്നിഷ്ടത്തിന് ഓരോ കാര്യങ്ങള്‍ ചെയ്യുക എന്നിവയെല്ലാം പഠിക്കുന്ന കുട്ടികളില്‍ രാഹു ദോഷം ഉണ്ടെങ്കില്‍ ഉണ്ടാവുന്നു. കുട്ടികളുടെ കൂട്ടുകെട്ട് വളരെയധികം ശ്രദ്ധിക്കണം.
നല്ല കാര്യങ്ങള്‍ വേണ്ട
നല്ല കാര്യങ്ങള്‍ക്ക് ഒരിക്കലും രാഹുകാലത്ത് തുടക്കം കുറിക്കരുത്. ഇത് വളരെയധികം ദോഷങ്ങള്‍ ഉണ്ടാക്കുന്നു. തുടങ്ങിവെച്ച കാര്യങ്ങള്‍ ഒന്നും നല്ല രീതിയില്‍ മുന്നോട്ട് പോവുകയില്ല. എന്നാല്‍ രാഹുവിന്റെ ദോഷം ജാതകത്തില്‍ ഉണ്ടെങ്കില്‍ ബുധന്റെ യോഗം രാഹു ദോഷത്തെ നിങ്ങളില്‍ നിന്ന് ഇല്ലാതാക്കുന്നു.
ഏതൊക്കെ രാശിക്കാര്‍ക്ക് ഗുണം
എന്നാല്‍ ചിങ്ങം, ധനു, ഇടവം എന്നീ രാശികളില് ജനിച്ചവര്‍ക്ക് രാഹു ദോഷം ഉണ്ടെങ്കിലും ഇവരില്‍ രാഹു നില കൊള്ളുന്നത് ഗുണഭാവത്തിലാണ്. അതുകൊണ്ട് കാര്യങ്ങള്‍ അത്ര കണ്ട് വഷളാവുകയില്ല. ഇത് പല വിധത്തിലുള്ള നേട്ടങ്ങളാണ് ഈ രാശിക്കാരില്‍ നല്‍കുന്നത്. മോശാവസ്ഥ ഉണ്ടാവുമെങ്കിലും അത് ഒരിക്കലും വളരെ വലിയ ദോഷമായി ഇവരെ ബാധിക്കുകയില്ല.
മറ്റ് രാശിക്കാരില്‍
കുംഭം, വൃശ്ചികം, മിഥുനം രാശിക്കാര്‍ക്ക് രാഹുവിനേക്കാള്‍ ഗുണം ചെയ്യുന്നത് കേതുവാണ്. മാത്രമല്ല മേടം, ഇടവം, കര്‍ക്കിടകം, ചിങ്ങം, കന്നി രാശിക്കാര്‍ക്ക് രാഹു നല്ല ബലവാനായാണ് നില്‍ക്കുന്നത്. ഇവര്‍ക്ക് കേതു ഗുണദായകനായാണ് അനുഭവപ്പെടുന്നത്.
രാഹുദോഷം ബാധിക്കുന്നത്
രാഹു ദോഷം നിങ്ങളെ ബാധിച്ചിട്ടുണ്ട് എന്ന് പറയുമ്പോള്‍ ചില അനുഭവങ്ങള്‍ നിങ്ങള്‍ക്ക് ഫലത്തില്‍ വരുന്നു. അകാരണമായ ഭയം, പെട്ടെന്നുള്ള വികാരം, അവിവേകം കാണിക്കുക, ലഹരി ഉപയോഗിക്കുക, കഴിവിനനുസരിച്ച് ഉയരാന്‍ കഴിയാതിരിക്കുക, കള്ളം പറയുക, ഏകാന്തത ഇഷ്ടപ്പെടുക എന്നിവയെല്ലാം രാഹുകാലത്തെ പ്രശ്നങ്ങളില്‍ ചിലതാണ്.
സര്‍പ്പാരാധന
സര്‍പ്പാരാധനയാണ് രാഹു ദോഷം മാറുന്നതിനുള്ള പരിഹാരം. സര്‍പ്പത്തെ യാതൊരു കാരണവശാലും ഉപയോഗിക്കരുത്. പാമ്പിന് കാവ് നശിപ്പിക്കാന്‍ ശ്രമിക്കരുത്, മാത്രമല്ല ചിത്രകൂടം പൊളിക്കുകയോ, പ്രതിഷ്ഠയെ നശിപ്പിക്കുകയോ ചെയ്യരുത്. മാത്രമല്ല സര്‍പ്പത്തെ അരാധിക്കണം. നാഗങ്ങളെ ആരാധിക്കണം. ഒരു കാരണവശാലും നിന്ദിക്കരുത്. ഇതെല്ലാം രാഹു ദോഷത്തിനും സര്പ്പശാപത്തിനും കാരണമാകുന്നു.
ചെയ്യേണ്ടത്
രാഹു ദോഷമുള്ളവര്‍ പാമ്പും കാവില്‍ വിളക്ക് വെക്കണം, രാഹു ക്ഷേത്രത്തിലും വിളക്ക് വെക്കാന്‍ ശ്രദ്ധിക്കണം. മാത്രമല്ല ഉപ്പ് ചേര്‍ക്കാതെ അടയുണ്ടാക്കി നാളികേരപ്പാലിലിട്ട് നിവേദ്യം തയ്യാറാക്കി അര്‍പ്പിക്കണം. കറുക ഹോമം നടത്താന്‍ ശ്രദ്ധിക്കണം. ഉഴുന്ന്, നീല വസ്ത്രം എള്ള്, എന്നിവ ദാനം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഇതെല്ലാം രാഹുദോഷം അകറ്റുന്നതിന് സഹായിക്കുന്നു.