For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദാരിദ്യത്തിന് കാരണം കേമദ്രുമയോഗം, ജാതകത്തിലുണ്ടോ?

|

കേമ ദ്രുമ യോഗം എന്ന് പറയുന്നത് വളരെ ദാരിദ്ര്യം പിടിച്ച ഒരു യോഗമാണ്. ഈ യോഗമുള്ളവർക്ക് ജീവിതത്തിൽ ഒരിക്കലും മേൽഗതി ലഭിക്കുകയില്ല. പല വിധത്തിലുള്ള ദു:ഖങ്ങൾ ഇവരെ തേടിയെത്തുന്നതിന് കാരണമാകുന്നുണ്ട്. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി അനുഭവിക്കുന്ന ദോഷങ്ങളിൽ ഒന്നാണ് കേമദ്രുമ യോഗം. പലപ്പോഴും നമുക്ക് പറയാൻ പോലും ആവാത്ത ദോഷങ്ങളാണ് ഇതിന് പിന്നില്‍ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. ആർക്കാണോ കേമദ്രുമ യോഗം ഉള്ളത് അവരുടെ മാതാവ്, മനസ്സുഖം, ബുദ്ധി, സമ്പത്ത് എന്നിവക്കെല്ലാം ദോഷം ലഭിക്കുന്നു.

ജാതക ദോഷം പല വിധത്തിലാണ് നിങ്ങളു‌‌‌ടെ ജീവിതത്തെ ബാധിക്കുന്നത്. അതിലുപരി അത് ജീവിതത്തിൽ ഉണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ചും നിങ്ങൾ അറിയേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ അത് ഏതൊക്കെ തരത്തിൽ ദാരിദ്യവും കഷ്ടപ്പാടും വരുത്തി വെക്കും എന്നുള്ളത് വളരെയധികം പ്രധാനപ്പെട്ടതാണ്. ജീവിതത്തിൽ ഉണ്ടാക്കുന്ന ദോഷങ്ങളേക്കാൾ നിങ്ങളുടെ ജാതകത്തിലെ ദോഷങ്ങൾ ആണ് ആദ്യം തിരിച്ചറിയേണ്ടത്.

അതിനായി ശ്രദ്ധിക്കേണ്ടത് എന്താണെന്ന് നോക്കാം. കേമദ്രുമ യോഗത്തിന് പരിഹാരം ഒരിക്കലും പൂർണമായി കാണാന്‍ സാധിക്കുകയില്ല. എന്നാൽ നാം ചെയ്യുന്ന പരിഹാരങ്ങളിലൂടെ അതിന്റെ തീവ്രത നമുക്ക് കുറക്കാൻ സാധിക്കുന്നു. അതിന് വേണ്ടി ചെയ്യേണ്ടുന്ന ചില പരിഹാര മാർഗ്ഗങ്ങൾ ഉണ്ട്. ഇത്തരം കാര്യങ്ങൾ ആദ്യം തിരിച്ചറിയണം. അല്ലെങ്കിൽ അത് ജീവിതത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാക്കുന്നു.

<strong>most read: അപ്രതീക്ഷിത സമ്മാനങ്ങൾ തേടിയെത്തും ഈ നക്ഷത്രക്കാരെ</strong>most read: അപ്രതീക്ഷിത സമ്മാനങ്ങൾ തേടിയെത്തും ഈ നക്ഷത്രക്കാരെ

പ്രധാനമായും മാനസികമായ അവസ്ഥയെയാണ് ഇത് ബാധിക്കുന്നത്. ജ്യോതിഷ പ്രകാരമുള്ള ദോഷങ്ങളിൽ വളരെയധികം ശക്തി കൂടിയ ഒന്നാണ് കേമദ്രുമ യോഗം. എന്നാല്‍ ഒരു വ്യക്തിയില്‍ ഗുണപ്രദമായ അവസ്ഥകള്‍ സൃഷ്ടിക്കുന്നതിനും പലപ്പോഴും കേമദ്രുമ യോഗം സഹായിക്കുന്നുണ്ട്. കേമദ്രുമ യോഗത്തിന്റെ അവസ്ഥ പലപ്പോഴും മനസ്സിനെയാണ് ആദയം ബാധിക്കുന്നത്. ഈ ദോഷമുള്ള വ്യക്തിയുടെ ജാതകത്തില്‍ ചന്ദ്രന്‍ ഒറ്റപ്പെട്ട അവസ്ഥയില്‍ ആയിരിക്കും നിലനിൽക്കുന്നത്. കേമദ്രുമ യോഗത്തിന്റെ അവസ്ഥകള്‍ എങ്ങനെയെല്ലാം ജീവിതത്തിൽ നിങ്ങളെ ബാധിക്കുന്നു എന്ന് നോക്കാം.

മനസ്സിൻറെ ബലത്തിന്

മനസ്സിൻറെ ബലത്തിന്

മാനസിക ബലമില്ലാത്തതാണ് പലപ്പോഴും കേമദ്രുമയോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങള്‍. ശാരീരിക ബലം വർദ്ഝിപ്പിക്കുന്നതിന് നമുക്ക് ഭക്ഷണം കഴിക്കാവുന്നതാണ്. എന്നാല്‍ മാനസിക ബലം വർദ്ധിപ്പിക്കുന്നതിന് ആണ് ഈ ദോഷസമയത്ത് ശ്രദ്ധിക്കേണ്ടത്. മനോബലത്തിനായി നല്ല ചിന്തകൾ ആവശ്യമാണ്. മനസ്സിന് നല്ല ഊര്‍ജ്ജവും ആനന്ദവും വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ നോക്കുക. ഇതിന് വേണ്ടി പ്രാർത്ഥന പോലുള്ളവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാവുന്നതാണ്.

പൂർവ്വ ജന്മവുമായി ബന്ധപ്പെട്ടത്

പൂർവ്വ ജന്മവുമായി ബന്ധപ്പെട്ടത്

ജാതകത്തിൽ ഉണ്ടാവുന്ന എല്ലാ യോഗങ്ങളും പലപ്പോഴും പൂർവ്വ ജന്മവുമായി ബന്ധപ്പെട്ടതാണ് എന്നതാണ് വിശ്വാസം. ഒരു വ്യക്തിയുടെ പൂർവ്വ ജന്മത്തില്‍ ഉണ്ടാവുന്ന കർമ്മഫലങ്ങളാണ് പലപ്പോഴും ഈ ജന്മത്തില്‍ അനുഭവങ്ങളായി മാറുന്നത്. ഇതാണ് ജ്യോതിഷത്തിലെ തത്വം. അതുകൊണ്ട് തന്നെ പാപം ചെയ്ത കർമ്മത്തിന്റെ ഫലം ഈ ജന്മത്തിൽ അനുഭവിക്കുകയാണ് കേമദ്രുമ യോഗത്തിലൂടെ.‌

രാജകുടുംബത്തിൽ ജനിച്ചാൽ

രാജകുടുംബത്തിൽ ജനിച്ചാൽ

കേമദ്രുമ യോഗം നിങ്ങളുടെ ജാതകത്തിൽ ഉണ്ടെങ്കിൽ രാജ കുടുംബത്തില്‍ ജനിച്ചവനാണെങ്കില്‍ പോലും ദരിദ്രനായി ജീവിക്കാൻ ആയിരിക്കും ഇവരുടെ യോഗം.മാത്രമല്ല ഉത്തമയായ ഭാര്യ, കുട്ടികൾ എന്നിവയൊന്നും ഇത്തരം ജാതകന് ഉണ്ടായിരിക്കുകയില്ല. ജീവിതത്തിൽ എപ്പോഴും പ്രശ്നങ്ങൾ മാത്രം അനുഭവിക്കുന്നതിനായിരിക്കും ഇവർക്ക് യോഗം. പലപ്പോഴും നീചപ്രവൃത്തികളിൽ അറിയാതെ പോലും ഏർപ്പെടേണ്ടതായി വരുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

ശ്രദ്ധിക്കേണ്ടവ

ശ്രദ്ധിക്കേണ്ടവ

പലപ്പോഴും കേമദ്രുമയോഗങ്ങളിൽ ഉള്ളവർക്ക് ചൂതാട്ടം, വാതുവെപ്പ്,ലോട്ടറി, എന്നീ ഭാഗ്യ പരീക്ഷണങ്ങളിൽ ഒരു കാരണവശാലും ഏർപ്പെടരുത്. ഇത് പലപ്പോഴും നിങ്ങളെ ദരിദ്രനിൽ നിന്ന് കൂടുതൽ ദാരിദ്യ്രത്തിലേക്ക് എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കിൽ അത് പലപ്പോഴും അൽപം ശ്രദ്ധയോടെ മുന്നോട്ട് നീങ്ങേണ്ടതാ‌ണ്.

ഒറ്റപ്പെട്ട് ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവർ

ഒറ്റപ്പെട്ട് ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവർ

ഒറ്റപ്പെട്ട് ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ ആയിരിക്കും ഇത്തരം യോഗമുള്ളവർ. ഇവർ പലപ്പോഴും വിഷാദ രോഗങ്ങള്‍ക്ക് അ‌ടിമപ്പെടുന്നതിനും കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ മറ്റുള്ളവരുടെ സഹായങ്ങൾക്ക് വേണ്ടി ഇവർ എപ്പോഴും ആശ്രയിട്ടു കൊണ്ടേ ഇരിക്കുന്നു. കുടുംബം, സുഹൃത്തുക്കൾ എന്നിവയെ എല്ലാം അകറ്റി നിർത്തിയാണ് ‌ഇവർ ജീവിക്കാന്‍ താൽപ്പര്യപ്പെടുന്നത്.

പരിഹാരങ്ങൾ ഇങ്ങനെ

പരിഹാരങ്ങൾ ഇങ്ങനെ

കേമദ്രുമ യോഗം ഉള്ളവർക്ക് ദോഷപരിഹാരങ്ങൾ വളരെയധികം ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളിൽ അൽപം ശ്രദ്ധയും വിശ്വാസവും വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ ദോഷഫലം വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. എന്തൊക്കെ ദോഷപരിഹാരങ്ങൾ ഉണ്ട് എന്ന് നോക്കാം.

ഉപവാസം അനുഷ്ഠിക്കുക

ഉപവാസം അനുഷ്ഠിക്കുക

പൗർണമിയും തിങ്കളാഴ്ചയും ചേർന്ന് വരുന്ന ദിവസമാണ് ഉപവാസം അനുഷ്ഠിക്കേണ്ടത്. ഇത് നിങ്ങളുടെ ദോഷത്തിന് കാഠിന്യം കുറക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ജീവിതത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികളിൽ നിന്നും പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട് ഈ ഉപവാസം.

 ഭദ്രകാളി ഭജനം

ഭദ്രകാളി ഭജനം

എന്തുകൊണ്ടും ഭദ്രകാളി ഭജനം ന‌ടത്തുന്നത് നല്ലതാണ്. അമാവാസി നാളില്‍ കാളി പൂജ നടത്തന്നതും കാളിഭജവം നടത്തുന്നതും പരിഹാമാണ്. ഇത് ദോഷഫലം കുറക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ജീവിതത്തിൽ ദോഷത്തിന്റെ കാഠിന്യം വളരെയധികം കുറഞ്ഞ് കിട്ടുന്നു.

ശിവനെ പ്രാർത്ഥിക്കുക

ശിവനെ പ്രാർത്ഥിക്കുക

ശിവനെ പ്രാർത്ഥിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കുക. ദിവസവും രുദ്രാക്ഷമെടുത്ത് നൂറ്റി എട്ട് തവണ ഓം നമശിവായ എന്ന മന്തംര ഉരുക്കഴിക്കുക. മാത്രമല്ല ശിവനേയും പാർവ്വതിയേയും ആരാധിക്കുകയും ചെയ്യുക. കൂടാതെ എല്ലാ ദിവസവും സ്വന്തം മാതാവിന്റെ അനുഗ്രഹം വാങ്ങിക്കുന്നതിന് ശ്രദ്ധിക്കുക. അത് നിങ്ങളുടെ ദോഷത്തിന്റെ കാഠിന്യം കുറക്കുകയാണ് ചെയ്യുന്നത്.

English summary

how to beat your kemadruma dosha

kemadruma dosh is also know as daridrya yoga, read on to know more about it.
X
Desktop Bottom Promotion