For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കണ്ണേറു ദോഷത്തിന് ചെമ്പരത്തി താളി

|

വിശ്വാസങ്ങളുടെ കൂടെ ജീവിയ്ക്കുന്നവരാണ് ലോകത്ത് ഏറിയ പങ്കും. പല തരം വിശ്വാസങ്ങള്‍, മിക്കവാറും വിശ്വാസങ്ങള്‍ തലമുറകളായി കൈ മാറ്റം ചെയ്യപ്പെട്ടു വരുന്നതും.

ഇത്തരം വിശ്വാസങ്ങളില്‍ പെട്ട ഒന്നാണ് കണ്ണു വയ്ക്കുക അതയാത് ദൃഷ്ടി ദോഷം എന്നത്. കണ്ണു ദോഷം, ദൃഷ്ടി ദോഷം എന്നതില്‍ വിശ്വസിയ്്ക്കുന്നവരുണ്ട്. നമ്മെ ആരെങ്കിലും കണ്ണു വച്ചാല്‍ ഇത് ദോഷം വരുത്തുമെന്നാണ് വിശ്വാസം. ഇത് ഒഴിവാക്കാന്‍ ഉഴിഞ്ഞിടുക പോലുളള പ്രവൃത്തികള്‍ പലതും ഇപ്പോഴും ചെയ്യാറുമുണ്ട്. പ്രത്യേകിച്ചും കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ഇവര്‍ക്കു കണ്ണു കിട്ടാതിരിയ്ക്കാന്‍.

നല്ല മുടി എല്ലാവരും ആഗ്രഹിയ്ക്കുന്ന ഒന്നാണ്. ഇതിനായി പല കാര്യങ്ങളും ചെയ്യുന്നവരുമുണ്ട്. തലയില്‍ താളി തേയ്ക്കുന്നത്, പ്രത്യേകിച്ചും ചെമ്പരത്തി താളി തേയ്ക്കുന്നത് മുടിയുടെ ആരോഗ്യത്തിനും മുടി വളരാനും ഏറെ നല്ലതാണെന്നാണ് വിശ്വാസം.

എന്നാല്‍ തലയില്‍ താളി തേയ്ക്കുന്നതിന് വിശ്വാസ പ്രകാരവും പ്രാധാന്യമുണ്ടെന്നു വേണം, പറയുവാന്‍. ഇത് കാരണവന്മാരായി പറയുന്ന ഒന്നുമാണ്. ഇതെക്കുറിച്ചു കൂടുതലറിയൂ,

നല്ല മുടി കണ്ടാല്‍

നല്ല മുടി കണ്ടാല്‍

നല്ല മുടി കണ്ടാല്‍ നാം അറിയാതെ തന്നെ അതു കണ്ണു വച്ചു പോകും, എത്ര മുടി, എന്തു നല്ല മുടി എന്നെല്ലാം കരുതുകയും ചെയ്യും. ഇത്തരം തോന്നല്‍ നിര്‍ദോഷകരമെങ്കിലും വിശ്വാസങ്ങളില്‍ വിശ്വസിയ്ക്കുന്നവര്‍ക്ക് ഇത്തരം കാര്യങ്ങള്‍ കണ്ണേറു ദോഷമുണ്ടാക്കുമെന്നു വിശ്വസിയ്ക്കാന്‍ കാരണമാകും. മറ്റുള്ളവര്‍ കണ്ണു വച്ചാല്‍ മുടി കൊഴിഞ്ഞു പോകും, മുടി മോശമാകും എന്നെല്ലാമാണ് വിശ്വാസം.

നാവേറു ദോഷം

നാവേറു ദോഷം

ചെമ്പരത്തി കൊണ്ടാണ് മിക്കപ്പോഴും നാം താളി തയ്യാറാക്കുക. ഇതിന്റെ ഇലയും പൂവും മൊട്ടുമെല്ലാം ഇതിനായി ഉപയോഗിയ്ക്കും. ചെമ്പരത്തി താളി തലമുടിയ്ക്കുണ്ടാകുന്ന ദൃഷ്ടി ദോഷം നീക്കാന്‍, നാവേറു ദോഷം തീര്‍ക്കാന്‍ ഏറെ നല്ലതാണന്നു വിശ്വാസം.

ചെമ്പരത്തിപ്പൂ

ചെമ്പരത്തിപ്പൂ

ചെമ്പരത്തിപ്പൂ, ചുവന്ന നിറത്തിലെ ചെമ്പരത്തിപ്പൂ ഭദ്രകാളിയ്ക്കും ദേവിയ്ക്കുമെല്ലാം ഏറെ പ്രിയപ്പെട്ടതാണ്. ഇതാണ് ചെമ്പരത്തിപ്പൂ തലയില്‍ തേയ്ക്കുന്നതും ഇതിട്ടു കാച്ചിയ എണ്ണ തേയ്ക്കുന്നതുമെല്ലാം നല്ലതെന്നു പറയുമ്പോള്‍ ഇതിന് ഇത്തരത്തിലെ ഒന്നു കൂടിയുണ്ട്.

ദൃഷ്ടി ദോഷവും നാവു ദോഷവും

ദൃഷ്ടി ദോഷവും നാവു ദോഷവും

ദൃഷ്ടി ദോഷവും നാവു ദോഷവും മാറാന്‍ മാത്രമല്ല, ആയുര്‍വേദ പ്രകാരം മുടിയ്ക്കു തിളക്കവും മിനുക്കവും കറുപ്പുമെല്ലാം നല്‍കാന്‍ ഏറെ നല്ലതാണ് ചെമ്പരത്തി താളി എന്നു വേണം, പറയുവാന്‍. നല്ലൊരു കണ്ടീഷണര്‍ ഗുണം മുടിയ്ക്കു നല്‍കുന്ന ഒന്നാണിത്. യാതൊരു ദോഷവും വരുത്താത്ത, തികച്ചും പ്രകൃതിദത്ത രീതിയിലുളള ഒന്നാണ് ചെമ്പരത്തി.

ചെമ്പരത്തി

ചെമ്പരത്തി

വിശ്വാസ വഴിയിലൂടെ നോക്കിയാലും മുടിയുടെ സംരക്ഷണ വഴികളിലൂടെ നോക്കിയാലും ചെമ്പരത്തി താളി തലയില്‍ പുരട്ടുന്നത് ദോഷങ്ങള്‍ ഒഴിവാക്കാനുള്ള നല്ലൊന്നാന്തരം വഴിയാണെന്നു വേണം, പറയുവാന്‍.

English summary

Hibiscus Thali To Avoid Drusti Dosha

Hibiscus Thali To Avoid Drusti Dosha, Read more to know about,
Story first published: Wednesday, June 26, 2019, 22:48 [IST]
X