For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

16 വര്‍ഷം ഭാഗ്യം കൂടെയുണ്ടാവും: 2023-മുതല്‍ ഗുരുമഹാദശയില്‍ തിളങ്ങുന്നവര്‍

|

ഭാഗ്യം എന്നത് എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. നമ്മുടെ കഠിനാധ്വാനത്തിന്റേയും പരിശ്രമത്തിന്റേയും ഫലമായി പലരിലും ഭാഗ്യം ഉണ്ടാവുന്നു. നമ്മുടെ സമയം മാറി മറിയുന്നതിന് അനുസരിച്ച് ഭാഗ്യവും മാറി മറിയുന്നു. ചിലരില്‍ വളരെ എളുപ്പത്തില്‍ ജോലി ചെയ്താലും അവരെ ഭാഗ്യം കടാക്ഷിക്കുന്നു. കാരണം ഇവരില്‍ ഗ്രഹങ്ങളുടെ ശക്തമായ സ്വാധാനം പലപ്പോഴും ഭാഗ്യത്തെ കൂടുതല്‍ അടുത്തെത്തിക്കുന്നു. ഒരു വ്യക്തിയുടെ ജയപരാജയത്തില്‍ ഗ്രഹങ്ങള്‍ക്ക് അതീവ പ്രാധാന്യമാണ് ഉള്ളത്. അതിന്റെ സ്വാധീനം വളരെ എളുപ്പത്തില്‍ തന്നെ നമുക്ക് നിര്‍ണയിക്കാന്‍ സാധിക്കുന്നു.

Guru Mahadasha 2023:

ഓരോ വ്യക്തിയുടേയും ഗ്രഹത്തിന്റേയും സ്ഥാനചലനത്തിന് രാശിമാറ്റത്തിന് വേദജ്യോതിഷത്തില്‍ വളരെയധികം പ്രാധാന്യം ഉണ്ട്. ചില ഗ്രഹങ്ങളുടെ മാറ്റം ശുഭഫലങ്ങളും ചില ഗ്രഹങ്ങളുടെ മാറ്റം അശുഭഫലങ്ങളും സൃഷ്ടിക്കുന്നു. ഒരാളുടെ ജാതകത്തില്‍ വ്യാഴത്തിന്റെ അനുകൂല സ്വാധീനം പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു. വിദ്യാഭ്യാസം, ഗുരുസ്ഥാനം, ദാനധര്‍മ്മം, കുട്ടികള്‍ മുതലായവയെ സൂചിപ്പിക്കുന്നതാണ് വ്യാഴം. 2023-ല്‍ വ്യാഴമഹാദശ അഥവാ ഗുരുമഹാദശ നിങ്ങളുടെ ജീവിതത്തില്‍ ഏതൊക്കെ മേഖലകളില്‍ സ്വാധീനം ചെലുത്തുന്നു എന്ന് നോക്കാം. ഗുരുവിന്റെ സ്ഥാനം ജാതകത്തില്‍ ശക്തമല്ലെങ്കില്‍ അതിന് വേണ്ട ചില പരിഹാരങ്ങളും ചെയ്യേണ്ടതായുണ്ട്. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ

 ജാതകത്തില്‍ വ്യാഴത്തിന്റെ ശുഭ സ്ഥാനം

ജാതകത്തില്‍ വ്യാഴത്തിന്റെ ശുഭ സ്ഥാനം

നിങ്ങളുടെ ജാതകത്തില്‍ വ്യാഴം ശുഭസ്ഥാനത്താണെങ്കില്‍ വളരെയധികം ഗുണഫലങ്ങള്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ ഉണ്ടാവുന്നു. 16 വര്‍ഷത്തോളമാണ് ജാതകത്തില്‍ ഗുരുമഹാദശ നിലനില്‍ക്കുന്നത്. ഒരു വ്യക്തി ജീവിതത്തിന്റെ എല്ലാ മേഖലകളിലും നേട്ടമുണ്ടാക്കുന്ന ഒരു സമയമാണ് ഇത്. ഇതിന്റെ ഫലമായി ആ വ്യക്തിക്ക് ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഇവര്‍ക്ക് പിന്തിരിഞ്ഞ് നോക്കേണ്ടതായി വരുന്നില്ല. ഇത് കൂടാതെ ആ വ്യക്തിയുടെ പക്കല്‍ സാമ്പത്തിക കാര്യങ്ങള്‍ക്ക് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നില്ല, വളരെയധികം സന്തോഷം ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു.

 ജാതകത്തില്‍ വ്യാഴത്തിന്റെ ശുഭ സ്ഥാനം

ജാതകത്തില്‍ വ്യാഴത്തിന്റെ ശുഭ സ്ഥാനം

അത്മാത്രമല്ല ജീവിതത്തില്‍ വളരെയധികം പുരോഗതിയും ഈ സമയം ഇവര്‍ക്കുണ്ടാവുന്നു. 2023-ല്‍ ഗുരുമഹാദശക്ക് തുടക്കം കുറിക്കുന്ന ചില രാശിക്കാരുണ്ട്. അവരുടെ ജീവിതത്തില്‍ വെച്ചടി വെച്ചടി കയറ്റം ഉണ്ടാവുന്നു. സമൂഹത്തില്‍ ഉന്നത സ്ഥാനം, ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും സമ്പത്ത് എന്നിവയെല്ലാം ഈ സമയം ഉണ്ടാവുന്നു. ഇത് കൂടാതെ ആത്മീയ കാര്യങ്ങളില്‍ ഇവര്‍ക്ക് താല്‍പ്പര്യം വര്‍ദ്ധിക്കുന്നു. പലപ്പോഴും ഇവര്‍ സമര്‍ത്ഥമായാണ് ഏത് കാര്യത്തേയും കൈകാര്യം ചെയ്യുക. അത് മാത്രമല്ല മനസമാധാനത്തോടെ ജീവിതം മുന്നോട്ട് പോവുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. ഉത്കണ്ഠയില്ലാതെ ഇവര്‍ക്ക് ജീവിതം മുന്നോട്ട് നയിക്കാവുന്നതാണ്. മനസ്സ് സന്തോഷകരമാ. ചിന്തകളാല്‍ നിറയുന്നു. വ്യാഴം കുട്ടികളുടെ കാര്യത്തിലും നേട്ടങ്ങള്‍ കൊണ്ട് വരുന്നു. അനുകൂല സമയം നിങ്ങളില്‍ പല വിധത്തിലുള്ള മാറ്റങ്ങളിലേക്ക് നയിക്കുന്നു. ജ്യോതിഷ മേഖലയിലും ശക്തമായ ഇടപെടല്‍ വഴി നിങ്ങള്‍ക്ക് നേട്ടങ്ങളുണ്ടാവുന്നു.

വ്യാഴത്തിന്റെ അശുഭ സ്ഥാനം

വ്യാഴത്തിന്റെ അശുഭ സ്ഥാനം

എന്നാല്‍ രാഹുദശയില്‍ ജാതകത്തില്‍ വ്യാഴത്തിന്റെ സ്ഥാനം അശുഭസ്ഥാനത്താണെങ്കില്‍ ഇവര്‍ക്ക് നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടതായി വരുന്നു. പലപ്പോഴും ദൈവത്തിലുള്ള വിശ്വാസം ഇവരില്‍ കുറഞ്ഞ് വരുന്നു. അത് കൂടാതെ പലരും നിരീശ്വരവാദിയായി മാറുന്നു. ഇത് കൂടാതെ പല വിധത്തിലുള്ള രോഗാവസ്ഥ ഇവരെ ബാധിക്കുന്നു. ദഹനക്കേട്, വയറുവേദന, അസിഡിറ്റി, ദുര്‍ബലമായ ദഹനവ്യവസ്ഥ, ക്യാന്‍സര്‍, ക്ഷയം തുടങ്ങിയ ഗുരുതരമായ രോഗങ്ങള്‍ ഇവരെ ബാധിക്കുന്നു. പ്രധാനമായും വയറുമായി ബന്ധപ്പെട്ട നിരവധി രോഗങ്ങള്‍ക്കുള്ള സാധ്യത കൂടുതലാവും. ഇത് കൂടാതെ ഇവരുടെ ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. ഭാര്യാഭര്‍ത്താക്കന്‍മാര്‍ തമ്മില്‍ ദിനവും പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു. കുടുംബത്തോടൊപ്പമുള്ള സമയം പല വിധത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നു. കുടുംബത്തില്‍ അസ്വാരസ്യങ്ങള്‍ വര്‍ദ്ധിക്കും. പല തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ക്ക് മാറ്റാനാവാതെ വരുന്ന അവസ്ഥയുണ്ടാവുന്നു.

February 2023 Horoscope: ഫെബ്രുവരി 2023 സമ്പൂര്‍ണ മാസഫലം: ജ്യോതിഷം തെറ്റില്ല ഈ രാശിക്കാരുടെ കാര്യത്തില്‍February 2023 Horoscope: ഫെബ്രുവരി 2023 സമ്പൂര്‍ണ മാസഫലം: ജ്യോതിഷം തെറ്റില്ല ഈ രാശിക്കാരുടെ കാര്യത്തില്‍

പരിഹാരത്തിന് വ്യാഴ മന്ത്രങ്ങള്‍

പരിഹാരത്തിന് വ്യാഴ മന്ത്രങ്ങള്‍

വ്യാഴത്തിന്റെ ഇത്തരം ബുദ്ധിമുട്ടുകളില്‍ നിന്ന് പരിഹാരം കാണുന്നതിന് വേണ്ടി നിങ്ങള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ജീവിതത്തില്‍ ഉണ്ടാവുന്ന പല വിധത്തിലുള്ള പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ നിങ്ങള്‍ക്ക് വ്യാഴത്തെ തൃപ്തിപ്പെടുത്തിയേ പറ്റൂ. അതുകൊണ്ട് തന്നെ വ്യാഴത്തിന്റെ വേദമന്ത്രം ജപിക്കുന്നതിന് ശ്രദ്ധിക്കണം.

വ്യാഴത്തിന്റെ വേദമന്ത്രം

ഓം ബൃഹസ്പതേ അതി യദാര്‍യോ അര്‍ഹാദ് ദ്യുമദ്വിഭാതി ക്രതുമജ്ജനേഷു|

യദ്ദിദയച്ഛാവാസ ൃതപ്രജാത തദസ്മാസു ദ്രവിണം ധേഹി ചിത്രം ||

ഗുരു കാ തന്ത്രിക മന്ത്ര ഓം ബൃഹസ്പതയേ നമഃ|

ബൃഹസ്പതി കാ ബീജ മന്ത്ര ഓം ഗ്രം ഗ്രൃം ഗ്രൌം സഃ ഗുരുവേ നമഃ||

രാഹുകാല പ്രകാരം ദിവസവും ഒന്നരമണിക്കൂര്‍ നിര്‍ണായകം: സര്‍വ്വദുരിതമാണ് ഫലംരാഹുകാല പ്രകാരം ദിവസവും ഒന്നരമണിക്കൂര്‍ നിര്‍ണായകം: സര്‍വ്വദുരിതമാണ് ഫലം

പരിഹാരങ്ങള്‍ ഇപ്രകാരം

പരിഹാരങ്ങള്‍ ഇപ്രകാരം

വ്യാഴത്തിന്റെ ജാതകത്തിലെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ചെയ്യാവുന്നതാണ്. അതിന് വേണ്ടി വ്യാഴാഴ്ച ദിനത്തില്‍ വ്രതം അനുഷ്ഠിക്കാം. ഈ ദിവസം മഞ്ഞ മധുരപലഹാരങ്ങളോ ചെറുപയര്‍, മഞ്ഞള്‍ എന്നിവകൊണ്ടുള്ള വസ്തുക്കളോ കഴിക്കണം, കൂടാതെ ഈ വസ്തുക്കള്‍ ദാനം ചെയ്യുന്നത് ഐശ്വര്യമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ സന്തോഷം നിറയുന്നു. ഇത് കൂടാതെ വ്യാഴത്തെ ആരാധിക്കുന്നതിന് ശ്രദ്ധിക്കണം. ഇതോടൊപ്പം വിഷ്ണുഭഗവാനേയും ആരാധിക്കുക. നിങ്ങളുടെ ദോഷഫലങ്ങള്‍ ഇല്ലാതായി ഇത് വ്യാഴത്തെ ശക്തിപ്പെടുത്തുന്നു. ഇന്ദ്രനീല രത്‌നം ധരിക്കുന്നത് ഇത്തരം അവസ്ഥകളില്‍ നല്ലതാണ്. ഇത് നിങ്ങളുടെ ജാതകത്തിന്റേയും രാശിചിഹ്നത്തിന്റേയും അടിസ്ഥാനത്തില്‍ വേണം ധരിക്കുന്നതിന്.

പരിഹാരങ്ങള്‍ ഇപ്രകാരം

പരിഹാരങ്ങള്‍ ഇപ്രകാരം

കുളിക്കുമ്പോള്‍ കുളിക്കുന്ന വെള്ളത്തില്‍ അല്‍പം മഞ്ഞള്‍ ചേര്‍ത്ത് കുളിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് വ്യാഴത്തിന്റെ ഉയര്‍ച്ച ഉണ്ടാവുന്നു. ഇതിലൂടെ വ്യാഴത്തിന്റെ ദോഷകരമായ സ്വാധീനം ഇല്ലാതാവുന്നു. വാഴയെ ആരാധിക്കുകയും വ്യാഴാഴ്ച ദിനത്തില്‍മഞ്ഞള്‍, ശര്‍ക്കര, ചെറുപയര്‍ എന്നിവ ഉപയോഗിക്കാവുന്നതും ആണ്. ഇത് നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പാവപ്പെട്ടവര്‍ക്ക് ഭക്ഷണവും വസ്ത്രവും ദാനം ചെയ്യുന്നത് ശീലമാക്കുക. ഇത് നിങ്ങള്‍ക്ക്ക ഐശ്വര്യവും ദാമ്പത്യ സുഖവും നല്‍കുന്നു. വ്യാഴത്തിന്റെ ദോഷഫലത്തെ ഇല്ലാതാക്കുന്നതിന് ഇത്തരം കാര്യങ്ങളെല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കണം.

ഫെബ്രുവരി സമ്പൂര്‍ണ നക്ഷത്രഫലം: 27 നാളിനും (അശ്വതി-രേവതി) കൈവരും മഹാഭാഗ്യംഫെബ്രുവരി സമ്പൂര്‍ണ നക്ഷത്രഫലം: 27 നാളിനും (അശ്വതി-രേവതി) കൈവരും മഹാഭാഗ്യം

Disclaimer: ഇന്റര്‍നെറ്റില്‍ നിന്നും ലഭ്യമായ പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. ഈ വിവരങ്ങള്‍ പല വിധത്തിലുള്ള അനുമാനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. മലയാളം ബോള്‍ഡ് സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് വിദഗ്ധനെ സമീപിക്കേണ്ടതാണ്.

English summary

Guru Mahadasha 2023: Know Its Impact And Remedies In Malayalam

Here in this article we are sharing the significance of Guru Mahadasha 2023 and know its impact and remedies in malayalam. Take a look.
Story first published: Saturday, February 4, 2023, 11:59 [IST]
X
Desktop Bottom Promotion