For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റംസാന്‍ വ്രതം, ഇവ അറിഞ്ഞിരിയ്ക്കൂ

|

വിശുദ്ധ റംസാനില്‍ അള്ളാഹുവില്‍ വിശ്വസിയ്ക്കുന്ന ഓരോ ഇസ്ലാമും നോമ്പെടുക്കണമെന്നാണ് വിശ്വാസം. നോമ്പെടുക്കുന്നത് പാപങ്ങള്‍ക്കുള്ള പരിഹാരമാകുമെന്നും വിശ്വാസം.

റംസാന്‍ വ്രതത്തില്‍ ഭക്ഷണവും പാനീയവുമുപേക്ഷിച്ചാണ് നോമ്പെടുക്കുന്നത്. സൂര്യനുദിയ്ക്കുന്നതിനു മുന്‍പും സൂര്യാസ്തമയ ശേഷവും മാത്രമാണ് ഭക്ഷണം അനുവദനീയം.

റംസാന്‍ നോമ്പ് എടുക്കുന്നതിനെക്കുറിച്ചുള്ള ചില കാര്യങ്ങള്‍, ചില നിയമങ്ങള്‍ അറിയൂ,

ramadan1

അറിയാതെ, അതായത് മറവി കാരണമോ നിര്‍ബന്ധപൂര്‍വമായോ അബദ്ധം പറ്റിയോ ഭക്ഷണം കഴിയ്ക്കുന്നതു കൊണ്ട് റംസാന്‍ വ്രതം മുറിയില്ല. എന്നാല്‍ മനപൂര്‍വം ഭക്ഷണം കഴിച്ചാല്‍ ഇത് വ്രതനിയമത്തിനെതിര്.

വ്രതസമയത്ത് ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ 60 ദിവസം നോമ്പെടുക്കണം. ഇതിനു സാധിച്ചില്ലെങ്കില്‍ 60 പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കണം.

മാസമുറ ബ്ലീഡിംഗ്, പ്രസവശേഷമുള്ള ബ്ലീഡിംഗ് എന്നിങ്ങനെയുള്ള സന്ദര്‍ഭങ്ങള്‍ വന്നാല്‍ നോമ്പ് മുറിയും. ഇത് സൂര്യാസ്തമയത്തിന് തൊട്ടുമുന്‍പാണെങ്കില്‍ പോലും. ഈ ദിവസം പിന്നീട് കണക്കാക്കി നോമ്പെടുക്കണം.

നോ്മ്പു സമയത്ത് ചൂടു കാരണമോ ദാഹം കാരണമോ കുളിയ്ക്കുന്നത് അനുവദനീയം.

ram2

വായ കഴുകാം. എന്നാല്‍ വായിലെ വെള്ളം ഇറക്കിയാല്‍ നോമ്പു മുറിയും.

കണ്ണില്‍ ഐ ഡ്രോപ്‌സ് ഒഴിയ്ക്കാം. ഇതിന്റെ രുചിയും അംശവും തൊണ്ടയിലേയ്ക്കിറങ്ങിയാലും.

കുത്തിവയ്പ്പുകളെടുക്കുന്നത് അനുവദനീയം.

ഭക്ഷണത്തിന്റെ രുചി നോക്കുന്നത്, മൗത്ത് വാഷ് ഉപയോഗിയ്ക്കുന്നത് ,പേസ്റ്റ് ഉപയോഗിയ്ക്കുന്നത്, ഇവ തൊണ്ടയിലൂടെ ഇറക്കാത്ത സമയത്തോളം അനുവദനീയം.

അറിയാതെ ഭക്ഷണമോ ഉമിനീരോ വിഴുങ്ങുന്നതും നോമ്പിനെ മുറിയ്ക്കില്ല. റംസാന്‍ വ്രതം മാനസികാരോഗ്യത്തിന്....

English summary

Facts To Know About Ramadan

Here are some of the facts to know about Ramadan. Read more to know about,
X
Desktop Bottom Promotion