For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിദ്യാദേവത അനുഗ്രഹം ചൊരിയും വിജയദശമി നാള്‍

|

നവരാത്രി ആഘോഷങ്ങളുടെ അവസാന ദിവസമാണ് വിജയദശമി അഥവാ ദസറ ഉത്സവം ആഘോഷിക്കുന്നത്. രാജ്യത്തുടനീളം ആഘോഷിക്കപ്പെടുന്ന പ്രധാന ഹിന്ദു ഉത്സവങ്ങളില്‍ ഒന്നാണ് ഇത്. ഈ വര്‍ഷം വിജയദശമി വരുന്നത് ഒക്ടോബര്‍ 15 വെള്ളിയാഴ്ചയാണ്. നവരാത്രിയുടെ അവസാനത്തെയാണ് ഇത് അടയാളപ്പെടുത്തുന്നത്. ലങ്കാ രാജാവായ രാവണനെ ശ്രീരാമന്‍ തോല്‍പ്പിച്ചതുമായി ബന്ധപ്പെട്ടും മഹിഷാസുരന്‍ എന്ന രാവണനെ ദുര്‍ഗാദേവി വധിച്ചതുമായി ബന്ധപ്പെട്ടുമൊക്കെ ഈ ദിവസത്തിന് ഐതിഹ്യമുണ്ട്. തിന്മയ്ക്കെതിരായ നന്മയുടെ വിജയത്തെ ഈ ആഘോഷം സൂചിപ്പിക്കുന്നു.

Most read: ഗ്രഹദോഷം നീങ്ങും ശത്രുനാശവും ഫലം; മഹാനവമി ആരാധന

ദസറയും വിജയദശമിയും

ദസറയും വിജയദശമിയും

കര്‍ണാടകത്തില്‍ ആഹ്‌ളാദപൂര്‍വ്വം ഭക്തര്‍ ദസറ ആഘോഷിക്കുമ്പോള്‍ കേരളത്തില്‍ ഈ ദിവസം സരസ്വതീദേവിയുമായി ബന്ധപ്പെട്ട ദിനമാണ്. കേരളത്തില്‍ കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് കടക്കുന്ന ദിനം കൂടിയാണ് വിജയദശമി. ദശരാത്രികളില്‍ ആഘോഷിക്കുന്ന ഉത്സവമായതിനാലാണ് ദസറ എന്ന പേരുവന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത ഐതിഹ്യങ്ങളാണ് വിജയദശമിയുമായി ബന്ധപ്പെട്ടുളളത്.

ആഘോഷം പലവിധം

ആഘോഷം പലവിധം

ദശ (പത്ത്), ഹര (തോല്‍വി) എന്നീ സംസ്‌കൃത പദങ്ങളില്‍ നിന്നാണ് ദസറ എന്ന പേര് വന്നത്. ഇത് രാവണനുമേലുള്ള രാമന്റെ വിജയത്തെ സൂചിപ്പിക്കുന്നു. ഹിന്ദു കലണ്ടറിലെ അശ്വിനി മാസത്തിലെ (സെപ്റ്റംബര്‍-ഒക്ടോബര്‍) പത്താം ദിവസമാണ് ദസറ അല്ലെങ്കില്‍ വിജയദശമി ആഘോഷിക്കുന്നത്. ഒന്‍പത് ദിവസത്തെ നവരാത്രി ഉത്സവത്തിന്റെ സമാപനം കൂടിയാണ് ദസറ. പലര്‍ക്കും ദസറ, ദീപാവലി ഉത്സവത്തിനുള്ള തയ്യാറെടുപ്പിന്റെ ആരംഭമാണ്. ദസറ കഴിഞ്ഞ് 20 ദിവസങ്ങള്‍ക്ക് ശേഷമാണ് ശ്രീരാമന്‍ അയോധ്യയില്‍ തിരിച്ചെത്തിയത്. ഈ ദിവസമാണ് ദീപാവലിയായി ആഘോഷിക്കുന്നത്.

Most read:ഐശ്വര്യം നല്‍കും ആയുധപൂജ; ചരിത്രവും പ്രാധാന്യവും

ആഘോഷങ്ങളും ആചാരങ്ങളും

ആഘോഷങ്ങളും ആചാരങ്ങളും

ദീപാവലിയുടെ മുന്നോടിയായി ആളുകള്‍ ദസറ ആഘോഷിക്കുന്നു. ഉത്തരേന്ത്യയിലെ ഹിന്ദു ഭക്തര്‍ രാമന്റെ ജീവിതകഥയുടെ ഒരു നാടകാവതരണമായ 'രാമലീല' സംഘടിപ്പിക്കുന്നു. ദസറയില്‍, രാവണന്റെ വലിയ പ്രതിമകള്‍ തുറന്ന മൈതാനങ്ങളില്‍ കത്തിക്കുന്നു. പശ്ചിമബംഗാളില്‍, മഹിഷാസുരന്‍ എന്ന രാക്ഷസന്റെ മേല്‍ ദേവിയുടെ വിജയം അടയാളപ്പെടുത്തുന്നതിനായി ആളുകള്‍ ഈ ദിനം ദുര്‍ഗാ പൂജ ഉത്സവമായി ആഘോഷിക്കുന്നു. വിവിധ പന്തലുകളില്‍ ഭക്തര്‍ ദുര്‍ഗയെ ആരാധിക്കുന്നു.

ആഘോഷങ്ങളും ആചാരങ്ങളും

ആഘോഷങ്ങളും ആചാരങ്ങളും

ഗുജറാത്തില്‍ ആളുകള്‍ പ്രസിദ്ധമായ നാടോടി നൃത്തമായ 'ഗര്‍ബ'യിലൂടെ ഈ ദിനം ആഘോഷിക്കുന്നു. ആളുകള്‍ വര്‍ണ്ണാഭമായ വസ്ത്രങ്ങള്‍ ധരിക്കുകയും ഉത്സവം പരമാവധി ആഘോഷിക്കുകയും ചെയ്യുന്നു. ദക്ഷിണേന്ത്യയില്‍ ആളുകള്‍ ദുര്‍ഗ, ലക്ഷ്മി, സരസ്വതി എന്നീ ദേവതകളുടെ വിഗ്രഹങ്ങള്‍ വീട്ടില്‍ വച്ച് ആരാധിക്കുന്നു. വിവാഹിതരായ സ്ത്രീകള്‍ പരസ്പരം വീടുകള്‍ സന്ദര്‍ശിക്കുകയും തേങ്ങ, വെറ്റില, പണം എന്നിവപോലും സമ്മാനങ്ങള്‍ കൈമാറുകയും ചെയ്യുന്നു.

Most read:നവരാത്രിയില്‍ ഇവ ചെയ്താല്‍ ദുര്‍ഗാദേവിയുടെ അനുഗ്രഹം എന്നും കൂടെ

കേരളത്തില്‍ വിദ്യാരംഭം

കേരളത്തില്‍ വിദ്യാരംഭം

ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അസുര രാജാവായ മഹിഷാസുരനെ ദുര്‍ഗാ ദേവി വധിച്ചതിന്റെ ആഘോഷമാണ് ഈ ദിവസം. ദുര്‍ഗാ പൂജ ആഘോഷങ്ങളുടെ അവസാനം കൂടിയാണ് ഇത്. കേരളത്തില്‍ വിജയദശമി പ്രധാനമായും കുഞ്ഞുങ്ങളെ ആദ്യാക്ഷരം എഴുതിക്കുന്ന ദിവസമാണ്. എഴുത്തിനിരുത്ത് എന്നും ഇതറിയപ്പെടുന്നു.

എഴുത്തിനിരുത്തിന് ശുഭദിനം

എഴുത്തിനിരുത്തിന് ശുഭദിനം

വിദ്യാദേവതയായ സരസ്വതിക്കു മുന്നില്‍ അച്ഛനോ അമ്മയോ ഗുരുവോ ഗുരുസ്ഥാനീയരായവരോ ആയവര്‍ കുട്ടിയെ മടിയില്‍ ഇരുത്തി മണലിലോ അരിയിലോ 'ഹരിഃ ശ്രീഗണപതയേ നമഃ' എന്ന് എഴുതിക്കുന്നു. അതിനുശേഷം സ്വര്‍ണമോതിരം കൊണ്ട് നാവില്‍ 'ഹരിശ്രീ' എന്നെഴുതുന്നു. 'ഹരി' എന്നത് ദൈവത്തേയും 'ശ്രീ' എന്നത് അഭിവൃദ്ധിയേയും ഐശ്വര്യത്തെയും സൂചിപ്പിക്കുന്നു. അത്യധികം ശുഭകരമായ ദിനമായതിനാല്‍ വിജയദശമി ദിനത്തില്‍ വിദ്യാരംഭത്തിന് പ്രത്യേക മുഹൂര്‍ത്തം ആവശ്യമില്ല. വിജയദശമി അല്ലാതെ മറ്റ് ഏതു നല്ല ദിവസത്തിലും വിദ്യാരംഭം നടത്താം. എന്നാല്‍ വിജയദശമിയോളം വിശേഷമായി മറ്റൊരു നാളില്ല.

Most read:നവരാത്രിയില്‍ ജ്യോതിഷപരിഹാരം ഇതെങ്കില്‍ സന്തോഷവും സമ്പത്തും വിട്ടുപോകില്ല

English summary

Dussehra 2021 Date, Time, History and Significance of Vijayadashami in Malayalam

Even though Dashami and Dussehra follow different rituals, they bear the same message — that of God's triumph over evil. Read on to know about the Date, Time, History and Significance of these festivals.
Story first published: Thursday, October 14, 2021, 9:20 [IST]
X
Desktop Bottom Promotion