For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശനി ദോഷം മാറാന്‍ ശനിയാഴ്ച 6-7ന് ഇടയില്‍ ഇത്‌

ശനിദോഷം തീര്‍ക്കാന്‍ ശനിയാഴ്ച ചെയ്യൂ

|

ജ്യോതിഷത്തില്‍ വിശ്വസിയ്ക്കുന്നവര്‍ അല്‍പം പേടിയോടെ കാണുന്ന ഒന്നാണ് ശനിദോഷവും ശനി ദശയുമെല്ലാം. ശനി ദേവനാണ് ശനി ഗ്രഹത്തിന്റെ അധിപന്‍. ജാതക വശാല്‍ ഗ്രഹ സ്വാധീനം മാറും. ശനിയ്ക്കു സ്വാധീനം വരുമ്പോള്‍ ശനി ദശ എന്നു പറയാം.

ശനിദോഷത്തില്‍ തന്നെ കണ്ടക ശനി, ഏഴര ശനി എന്നിവയാണ് കൂടുതല്‍ ദോഷകരമായി പറയുന്നത്. ഈ സമയത്ത് ദോഷഫലങ്ങളാണ് വരിക എന്നാണു പറയുക. എന്നാല്‍ രാശി മാറുന്നതിനുനരിച്ച് ശനി ഗുണങ്ങളും വരുത്താറുണ്ട്. ശനി ദോഷം എപ്പോഴും ദോഷഫലമല്ല, വരുത്തുക എന്നര്‍ത്ഥം. എന്നാല്‍ ഇതില് ഏഴര ശനി, കണ്ടക ശനി എന്നിവ ദോഷങ്ങള്‍ വരുത്തുന്ന സമയമാണ്.

കണ്ടക ശനി, ഏഴര ശനി എന്നിവ മരണ തുല്യമായ നഷ്ടങ്ങള്‍ പോലുമുണ്ടാക്കുമെന്നു പറയുന്നു. കണ്ടകശനി കൊണ്ടേ പോകൂ എന്ന ചൊല്ലു ദൃഷ്ടാന്തം. കണ്ടകശനി സമയത്താണ് വാഹനസംബന്ധമായ പ്രശ്‌നങ്ങള്‍,അപകടം എന്നിവ കൂടുതലായി ഉണ്ടാകുക.

ശനി ദോഷ പരിഹാരത്തിന് ചെയ്യേണ്ട ചില പ്രത്യേക കാര്യങ്ങളെക്കുറിച്ചറിയൂ, പരിഹാര കര്‍മങ്ങള്‍ എന്നു പറയാം.

ശനികറുപ്പു വസ്ത്രം

ശനികറുപ്പു വസ്ത്രം

സാക്ഷാല്‍ അയ്യപ്പന്‍ അഥവാ ശാസ്താവാണ് ശനി ദോഷമുള്ളവര്‍ ഭജിയ്‌ക്കേണ്ട ദൈവം. ശാസ്താവിന് പ്രധാനപ്പെട്ട ദിവസം ശനിയാഴ്ചയാണ്. ഈ ദിവസം കറുപ്പു വസ്ത്രം ധരിയ്ക്കുന്നതു നല്ലതാണ്. അല്ലെങ്കില്‍ നീലയായാലും മതി.

അയ്യപ്പ ക്ഷേത്രത്തില്‍

അയ്യപ്പ ക്ഷേത്രത്തില്‍

ശനിയുടെ ദോഷ ഫലങ്ങള്‍ മാറാന്‍ ശനിയാഴ്ച ദിവസങ്ങളിലും പക്കപ്പിറന്നാള്‍ ദിവസങ്ങളിലും അയ്യപ്പ ക്ഷേത്രത്തില്‍ ദര്‍ശനം നല്ലതാണ്. ഈ ദിവസങ്ങളിലെ ഉപവാസവും നല്ലതാണ്. പൂര്‍ണമായും ഭക്ഷണമുപേക്ഷിച്ചുള്ള ഉപവാസമോ ഒരിക്കലൂണോ ആകാം.

എള്ളു തിരി

എള്ളു തിരി

അയ്യപ്പ ക്ഷേത്രങ്ങളില്‍ നീരാഞ്ജനം അതായത് നാളികേര മുറിയില്‍ എള്ളു തിരി തെളിയിക്കുന്നത്, എള്ളുതിരി കത്തിയ്ക്കുക തുടങ്ങിയയെല്ലാം ശനി ദോഷം മാറാന്‍ ഏറെ നല്ലതാണ്. എള്ളു പായസവും നടത്താവുന്ന വഴിപാടാണ്.

കറുത്ത എള്ള്

കറുത്ത എള്ള്

കറുത്ത എള്ള് വൃത്തിയുള്ള വെള്ള തുണിയില്‍ പൊതിഞ്ഞ് പൂജാമുറിയില്‍ വയ്ക്കുന്നതു നല്ലതാണ്. ശനിയാഴ്ച ദിവസം ഇതേ രീതിയില്‍ എള്ളു തിരി എള്ളെണ്ണയില്‍ കത്തിയ്ക്കാം. ഇതിന്റെ മണം ശ്വസിയ്ക്കുന്നത് ശനി ദോഷം അകറ്റാന്‍ നല്ലതാണെന്നാണ് വിശ്വാസം.

എട്ടു മയില്‍പ്പീലി

എട്ടു മയില്‍പ്പീലി

എട്ടു മയില്‍പ്പീലി കറുത്ത ചരടു കൊണ്ടു കെട്ടി വെള്ളം തളിച്ച് പ്രാര്‍ത്ഥിച്ചാല്‍ ശനിദോഷം മാറാന്‍ ഉത്തമമാണെന്നാണ് വിശ്വാസം.

ഓം ശനീശ്വരായ എന്ന മന്ത്രം

ഓം ശനീശ്വരായ എന്ന മന്ത്രം

ഓം ശനീശ്വരായ എന്ന മന്ത്രം 108 തവണ ജപിയ്ക്കുക. ഇത് ദിവസവും ജപിയ്ക്കുന്നത് ഏറ്റവും നല്ലതാണ്. ഇതിനു സാധിച്ചില്ലെങ്കില്‍ ശനിയാഴ്ച ദിവസമെങ്കിലും ചെയ്യുക. ശനിയാഴ്ച ദിവസ ഓം ശ്രീ ധര്‍മ്മശാസ്േ്രത നമ എന്ന മന്ത്രം 108 തവണ ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഉരുവിടുക. ധര്‍മ്മ ശാസ്താ ക്ഷേത്രമില്ലെങ്കില്‍ ഹനുമാന്‍ ക്ഷേത്രത്തിലോ ഹനുമാന്‍ ഉപദേവതയായ ക്ഷേത്രത്തിലോ പോകാം. ഓം ആഞ്ജനേയ നമഹ എന്ന മന്ത്രം ജപിയ്ക്കാം. ഇതും 108 തവണ എന്നതാണു കണക്ക്.

കാക്കയ്ക്കു നല്‍കുന്നതും

കാക്കയ്ക്കു നല്‍കുന്നതും

ശനിയാഴ്ച ദിവസം രാവിലെ ആറിനും ഏഴിനും ഇടയില്‍ ചോറും എള്ളും കലര്‍ത്തി എട്ടു ഉരുളകള്‍ കാക്കയ്ക്കു നല്‍കുന്നതും ശനി ദോഷം തീര്‍ക്കാന്‍ ഏറെ നല്ലതാണ്.

ഹനുമാന്

ഹനുമാന്

ഹനുമാന് വെണ്ണ, അവല്‍ നിവേദ്യങ്ങളും ശനി ദോഷ പരിഹാരമായി പറയുന്ന ഒന്നാണ്. ഹനുമാന്‍ ചാലിസ ജപിയ്ക്കുന്നത് ഹനുമാനെ പ്രീതിപ്പെടുത്താനുളള ഒരു വഴിയാണ്. വെറ്റിലമാല, വട മാല എന്നിവയും ഹനുമാന് പ്രധാനപ്പെട്ട വഴിപാടുകളാണ്.

ദോഷങ്ങള്‍ തീര്‍ക്കാന്‍

ദോഷങ്ങള്‍ തീര്‍ക്കാന്‍

ദോഷങ്ങള്‍ തീര്‍ക്കാന്‍ ഭക്ഷണം കഴിയ്ക്കുന്നതിനു മുന്‍പ് ശനീശ്വരനെ മനസില്‍ സങ്കല്‍പ്പിച്ച് കാക്കയ്ക്ക് ഒരുരുള ചോറു നല്‍കുന്നതും ഏറെ നല്ലതാണ.്. ശനിയുടെ വാഹനം കാക്കയാണ്. ഇതാണ് കാക്കയെ പ്രീതിപ്പെടുത്തുന്നതിനു പുറകിലെ കാര്യം.

ശനിയാഴ്ച ദിവസങ്ങളില്‍

ശനിയാഴ്ച ദിവസങ്ങളില്‍

ശനിയാഴ്ച ദിവസങ്ങളില്‍ മത്സ്യവും മാംസവും മദ്യവുമെല്ലാം ഉപേക്ഷിയ്ക്കുക. സത്തചിന്ത, നാമജപം, സത്പ്രവൃത്തി ഇവയെല്ലാം ഗുണം നല്‍കും.

മന്ത്രം

മന്ത്രം

നീലാഞ്ജന സമഭാസം, രവിപുത്രം യമഗ്രജം

ഛായാ മാര്‍ത്താണ്ഡ സംഭൂതം, തവം നമാമ്യേ ശനീശ്വരം എന്ന മന്ത്രം ജപിയ്ക്കുന്നത് ശനി ദേവനെ പ്രസാദിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്.

English summary

Do These Things On Saturday To Avoid Shani Dosha

Do These Things On Saturday To Avoid Shani Dosha, Read more to know about,
X
Desktop Bottom Promotion