For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓണം 2019: ഓണസദ്യയിലും തെക്കും വടക്കും

|

കേരളക്കരയാകെ ഒരുമിച്ചു നിര്‍ത്തുന്ന ആഘോഷമാണ് പൊന്നോണം. ഇങ്ങനെയെങ്കിലും കേരളത്തില്‍ തന്നെ പലയിടങ്ങളിലും ഓണാഘോഷങ്ങള്‍ വ്യത്യസ്തങ്ങളാണ്.

കേരളത്തില്‍ തന്നെ തെക്കും വടക്കും ഇടയിലുമായുള്ള സ്ഥലങ്ങൡലുള്ള ഓണാഘോഷങ്ങളും ഓണസദ്യയുമെല്ലാം വ്യത്യസ്തങ്ങളാണ്.

ഓണസദ്യയിലും തെക്കും വടക്കും

ഓണസദ്യയിലും തെക്കും വടക്കും

തെക്കന്‍ ഭാഗത്തേയ്ക്ക്, പ്രത്യേകിച്ചു തിരുവിതാംകൂര്‍ ഭാഗത്ത് ചോറില്‍ ആദ്യം പരിപ്പൊഴിച്ചാണ് സദ്യ തുടങ്ങുക. പരിപ്പിനു മുകളില്‍ നെയ്യും വിളമ്പും. ഇലയില്‍ ഉപ്പു വിളമ്പുന്ന ശീലമിവിടെയില്ല. പപ്പടവും ആദ്യം വിളമ്പും. പിന്നീട് സാമ്പാറും തുടര്‍ന്നു പായസങ്ങളും. പുളിശേരി പോലുള്ള വിഭവങ്ങള്‍ പിന്നീടും.

ഓണസദ്യയിലും തെക്കും വടക്കും

ഓണസദ്യയിലും തെക്കും വടക്കും

ഇടഭാഗത്ത്, അതായത് തെക്കിനും വടക്കുമുള്ള ഭാഗങ്ങളില്‍ ഇഞ്ചിത്തൈര് സദ്യയ്ക്കു പ്രധാന വിഭവമാണ്. ഇതുണ്ടെങ്കില്‍ എല്ലാ കറികള്‍ക്കും തുല്യമെന്നാണ് വയ്പ്. മാത്രമല്ല, ദഹനത്തിനേറെ ഗുണകരമെന്ന ആരോഗ്യതത്വവും ഇതിനു പുറകിലുണ്ട്. പരിപ്പും നെയ്യും സാമ്പാറും രസവുമെല്ലാമാണ് ഇവിടെ വിഭവങ്ങളുടെ ക്രമം. പാലടപ്രഥനമും ശര്‍ക്കരപ്രഥമനും ഏറെ പ്രധാനമാണ്.

ഓണസദ്യയിലും തെക്കും വടക്കും

ഓണസദ്യയിലും തെക്കും വടക്കും

വള്ളുവനാടന്‍ സദ്യകളില്‍ കറിനാരങ്ങാഅച്ചാര്‍ സദ്യയ്ക്കു പ്രധാനമാണ്. രസവും മോരുമെല്ലാം വളരെ പ്രധാനമാണ്. ഇതുപോലെ സാമ്പാറിനു പകരം പുളിശേരി അഥവാ മോരുകറിയുമാകാം.

ഓണസദ്യയിലും തെക്കും വടക്കും

ഓണസദ്യയിലും തെക്കും വടക്കും

കുറച്ചു കൂടി വടക്കോട്ടു പോയാല്‍ കണ്ണൂര്‍, കാസര്‍കോഡ് ഭാഗങ്ങളില്‍ സദ്യകള്‍ക്ക് നോണ്‍വെജിറ്റേറിയന്‍ വിഭവങ്ങളും പ്രധാനമാണ്. പുതുതലമുറയ്ക്കു പ്രത്യേകിച്ചും ഇവ ഒഴിവാക്കാനാകാത്ത വിഭവങ്ങളും.

ഓണസദ്യയിലും തെക്കും വടക്കും

ഓണസദ്യയിലും തെക്കും വടക്കും

പായസവും സാമ്പാറുമെല്ലാം തെക്കു തൊട്ടു വടക്കോട്ടു വരെയുള്ള സദ്യകളുടെ പൊതുസ്വഭാവത്തില്‍ പെടുന്നു. രണ്ടുതരം പായസങ്ങളില്‍ പാല്‍ കൊണ്ടും ശര്‍ക്കര കൊണ്ടുമുള്ളവ പ്രധാനം.

English summary

Difference Of Onam Dishes In Different Parts Of Kerala

Difference Of Onam Dishes In Different Parts Of Kerala, read more to know about,
X
Desktop Bottom Promotion