Just In
- 5 hrs ago
മുഖക്കുരു നിസ്സാരമല്ല : ഫംഗസ് മുഖക്കുരുവെങ്കില് ശ്രദ്ധിക്കണം
- 6 hrs ago
ഗര്ഭധാരണം പ്രതീക്ഷിക്കുന്നവരില് വൈറ്റ് ഡിസ്ചാര്ജ് ആര്ത്തവമുന്നോടിയോ?
- 7 hrs ago
സ്വന്തം മുഖം തിരിച്ചറിയാന് പോലും പറ്റാത്ത രോഗം: കരുതിയിരിക്കുക
- 9 hrs ago
മുടിയുടെ ഗുണത്തിനും കരുത്തിനും പ്രതിവിധി വീട്ടില്ത്തന്നെ; ഇതാണ് ചെയ്യേണ്ടത്
Don't Miss
- News
കണ്ണൂര് വിമാനത്താവളത്തില് പ്രതിമാസ യാത്രക്കാര് 1 ലക്ഷം കഴിഞ്ഞു; ജൂണിലും വര്ധനവിന് സാധ്യത
- Movies
'വിജയ പ്രതീക്ഷയില്ല'; പണപ്പെട്ടിയുമെടുത്ത് റിയാസ് ഷോയിൽ നിന്നും പിന്മാറി!
- Finance
ബാങ്ക് പലിശയേക്കാളും ഉയര്ന്ന ഡിവിഡന്റ് നല്കുന്ന 10 ഓഹരികള്; ബെയര് മാര്ക്കറ്റിലെ തിളക്കം!
- Sports
IND vs ENG: ടെസ്റ്റില് ആരാവും ഇന്ത്യയുടെ ടോപ്സ്കോറര്? സാധ്യത ഇവര്ക്ക്
- Automobiles
തിരഞ്ഞെടുത്ത ഡീലര്ഷിപ്പുകള് വഴി Urban Cruiser Hyryder-നായുള്ള ബുക്കിംഗ് ആരംഭിച്ച് Toyota
- Travel
എഴുത്തുകാരുടെ കെട്ടിടം മുതല് വിക്ടോറിയ മഹല് വരെ.. കൊല്ക്കത്തയൊരുക്കുന്ന ചരിത്രകാഴ്ചകള്
- Technology
തലമുറ മാറ്റം തുടരുന്നു; മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനി റിലയൻസ് റീട്ടെയിൽ തലപ്പത്തേക്ക്
Daily Rashi Phalam: ഇന്ന് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങള് തേടി വരും രാശിക്കാര്
ഇന്നത്തെ ദിവസം ഏതൊക്കെ രാശിക്കാര്ക്ക് ഭാഗ്യമുണ്ടാവും, ഏതൊക്കെ രാശിക്കാര് വീണുപോവും ആരൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് ഇന്നത്തെ രാശിഫലത്തില് വായിക്കാം.

മേടം (മാര്ച്ച് 20 മുതല് ഏപ്രില് 18 വരെ):
ബിസിനസ്സ് ചെയ്യുന്നവര് വളരെ വിവേകത്തോടെ തീരുമാനം എടുക്കണം. ജോലി ചെയ്യുന്നവരുടെ ജോലിഭാരം വര്ദ്ധിക്കുന്നു. അശ്രദ്ധയാണ് ഇത് വരുത്തിവെക്കുന്നത്. ഇന്ന് നിങ്ങള്ക്ക് വളരെയധികം സമ്മര്ദ്ദം തോന്നുന്നു. കുടുംബ ജീവിതത്തില് സാഹചര്യങ്ങള് നല്ലതായിരിക്കും. വീട്ടിലെ മുതിര്ന്നവരുമായുള്ള നിങ്ങളുടെ ബന്ധം ശക്തമാകും. പണത്തിന്റെ സ്ഥിതി സാധാരണമായിരിക്കും. ആവശ്യത്തിലധികം ചിലവാക്കാതിരിക്കാന് ശ്രദ്ധിക്കണം. ഉറക്കമില്ലായ്മ നിങ്ങള്ക്കുണ്ടാവുന്നു. മെഡിറ്റേഷന് ചെയ്യുന്നതിന് ശ്രദ്ധിക്കണം.

ഇടവം (ഏപ്രില് 19-മെയ് 19):
ജോലി ചെയ്യുന്നവര്ക്ക് ഇന്ന് വളരെ നല്ല ദിവസമായിരിക്കും. ജോലിയില് നിങ്ങള്ക്ക് മികച്ച അവസരങ്ങള് ഉണ്ടാവും. സര്ക്കാര് ജോലി ചെയ്യുന്ന ആളുകളുടെ വരുമാനം വര്ദ്ധിക്കും. ചെറുകിട വ്യാപാരികള് സര്ക്കാര് നിയമങ്ങള് നിര്ബന്ധമായും പാലിക്കണം. ചെറിയ പിഴവ് പോലും വരുത്താതിരിക്കാന് ശ്രദ്ധിക്കണം. ദേഷ്യം നിയന്ത്രിക്കണം. പണത്തിന്റെ കാര്യത്തില് ഇന്ന് സമ്മിശ്ര ദിനമായിരിക്കും. നിങ്ങളുടെ വരുമാനം മികച്ചതായിരിക്കുമെങ്കിലും എന്നാല് ചെലവ് വര്ദ്ധിക്കുന്നത് നിങ്ങളുടെ ആശങ്കകള് വര്ദ്ധിപ്പിക്കും. ആരോഗ്യം ശ്രദ്ധിക്കണം.

മിഥുനം (മെയ് 20-ജൂണ് 20):
ആരോഗ്യത്തിന്റെ കാര്യത്തില് ഇന്ന് നിങ്ങള്ക്ക് നല്ല ദിവസമായിരിക്കില്ല. ആരോഗ്യസ്ഥിതിയില് പെട്ടെന്ന് പ്രശ്നങ്ങള് ഉണ്ടാവും. കുറച്ച് ദിവസത്തേക്ക് നിങ്ങളുടെ ആരോഗ്യം മോശമാണെങ്കില് അത് ശ്രദ്ധിക്കണം. ജോലിയില് തടസ്സങ്ങളുണ്ടാവാം. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള് പുതിയ ആളുകളുമായി ബിസിനസ്സ് ചെയ്യുകയാണെങ്കില് വളരെയധികം ശ്രദ്ധിക്കണം. തിടുക്കത്തില് ഒരു തീരുമാനവും എടുക്കരുത്. അന്ധവിശ്വാസം നല്ലതല്ല. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. വ്യക്തിജീവിതത്തില് സ്ഥിരതയുണ്ടാകും. പങ്കാളിയുമായി തര്ക്കമുണ്ടാവും.

കര്ക്കടകം (ജൂണ് 21-ജൂലൈ 21):
ഓഫീസ് അന്തരീക്ഷം വളരെ മികച്ചതായിരിക്കും. ജോലിയില് അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. സൗന്ദര്യ വര്ദ്ധക വസ്തുക്കള് ഉപയോഗിക്കുന്നവര് ശ്രദ്ധിക്കണം. നിങ്ങള്ക്ക് വലിയ സാമ്പത്തിക നേട്ടങ്ങള് ഉണ്ടാവാം. നിങ്ങളുടെ ബിസിനസ്സിലും പുരോഗതി ഉണ്ടാവുന്നു. കുടുംബത്തോടൊപ്പം പുറത്ത് പോവുന്നതിനുള്ള യോഗം കാണുന്നു. ദിവസത്തിന്റെ രണ്ടാം പകുതിയില് സാമ്പത്തിക നേട്ടത്തിന് ശക്തമായ സാധ്യതയുണ്ട്. പണത്തിന്റെ സ്ഥാനം കൂടുതല് ശക്തമാകും. ആരോഗ്യം നിലനിര്ത്താന്, പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്.

ചിങ്ങം (ജൂലൈ 22-ഓഗസ്റ്റ് 21):
ഇന്ന് ബിസിനസ് ചെയ്യുന്നവര്ക്ക് സമ്മിശ്ര ഫലങ്ങള് ഉണ്ടായിരിക്കും. നിക്ഷേപങ്ങള് പരമാവധി ഒഴിവാക്കുക. നിക്ഷേപിക്കുന്നവര്ക്ക് മികച്ച നേട്ടം ഉണ്ടായിരിക്കും. ഉദ്യോഗാര്ത്ഥികള്ക്ക് പ്രമോഷന് ലഭിക്കാന് കഠിനാധ്വാനം ആവശ്യമാണ്. ചെറിയ ജോലികള് പോലും കഠിനാധ്വാനത്തോടെയും അര്പ്പണബോധത്തോടെയും പൂര്ത്തിയാക്കാന് ശ്രമിക്കുക. പങ്കാളിയുമായി തര്ക്കങ്ങള് ഉണ്ടാവാം. എന്നാല് ഉടന് തന്നെ നിങ്ങള്ക്കിടയില് എല്ലാം സാധാരണമാകും. ആരോഗ്യം നിലനിര്ത്താന്, നിങ്ങളുടെ ഭക്ഷണ ശീലങ്ങളില് മാറ്റം വരുത്തണം.

കന്നി (ഓഗസ്റ്റ് 22 മുതല് സെപ്തംബര് 21 വരെ):
കന്നിരാശിക്കാര്ക്ക് ഇന്ന് വളരെ മോശം ദിവസമായിരിക്കും. ഉത്തരവാദിത്തങ്ങളുടെ ഭാരം നിങ്ങളുടെമേല് ആയിരിക്കും. ഇന്ന് അനാവശ്യമായി യാത്ര ചെയ്യേണ്ടി വന്നേക്കാം. പണത്തിന്റെ കാര്യത്തില് ഇന്ന് ശരാശരി ദിവസമായിരിക്കും. അശ്രദ്ധ ഒരു കാര്യത്തിലും കൊണ്ട് വരരുത്. അത് കൂടുതല് പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കും. ബിസിനസ്സ് ചെയ്യുന്നവര് ഇന്ന് വലിയ ഇടപാടുകള് ഒഴിവാക്കേണ്ടതാണ്. അച്ഛന്റെ ആരോഗ്യം മോശമായിരിക്കും. നിങ്ങള് അനാവശ്യമായി വിഷമിക്കുന്നത് ഒഴിവാക്കണം. ആരോഗ്യം ശ്രദ്ധിക്കണം.

തുലാം (സെപ്റ്റംബര് 22 മുതല് ഒക്ടോബര് 22 വരെ):
ഇന്ന് നിങ്ങള്ക്ക് നല്ല ദിവസമായിരിക്കും. നിങ്ങള്ക്ക് ഓഫീസില് പുതിയ ചുമതലകള് ലഭിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്ക്ക് ലാഭം ലഭിക്കുന്നു. നിങ്ങള് പാര്ട്ണര്ഷിപ്പില് ബിസിനസ്സ് നടത്തുന്ന വ്യക്തിയാണെങ്കില് ഇന്ന് നിങ്ങള്ക്ക് പ്രതീക്ഷിച്ച ഫലങ്ങള് ഉണ്ടാവുന്നു. നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളില് മറ്റാരെയും ഇടപെടാന് അനുവദിക്കരുത്. പണത്തിന്റെ കാര്യത്തില് ദിവസം നല്ലതായിരിക്കും. ആരോഗ്യപ്രശ്നങ്ങള് ചെറുതായി ഉണ്ടായേക്കാം.

വൃശ്ചികം(ഒക്ടോബര് 23-നവംബര് 20):
വ്യക്തിജീവിതത്തില് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്, എത്രയും വേഗം അതിന് പരിഹാരം കാണാന് ശ്രമിക്കണം. അനാവശ്യ കാര്യങ്ങളെച്ചൊല്ലിയുള്ള പ്രശ്നങ്ങള് പറഞ്ഞ് തീര്ക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ പെരുമാറ്റത്തില് നിങ്ങള് വിഷമിക്കും. സാമ്പത്തിക കാഴ്ചപ്പാടില്, ഇന്ന് നിങ്ങള്ക്ക് മികച്ച സൂചനകള് ലഭിക്കുന്നു. ജോലിയെക്കുറിച്ച് സംസാരിക്കുമ്പോള് ഓഫീസില് മികച്ച സമയമായിരിക്കും. ഏത് ജോലിയും തടസ്സമില്ലാതെ പൂര്ത്തിയാക്കാന് കഴിയും.

ധനു രാശി (നവംബര് 21-ഡിസംബര് 20):
സ്വത്തുമായി ബന്ധപ്പെട്ട് പ്രവര്ത്തിക്കുന്നവര്ക്ക് മികച്ച സമയമായിരിക്കും. സാമ്പത്തികം നല്ലതായിരിക്കും. സര്ക്കാര് ജോലികള് ചെയ്യുന്നവര് ജാഗ്രത പാലിക്കണം കാരണം ചെറിയ അശ്രദ്ധ പോലും ഇന്ന് വലിയ നഷ്ടത്തിന് കാരണമാകും. നിങ്ങളുടെ ജോലിയും അപകടത്തിലായേക്കാം. ഇവര് ഇന്ന് പണവുമായി ബന്ധപ്പെട്ട കാര്യങ്ങള് ചെയ്യാതിരിക്കുന്നതാണ് നല്ലത്. വീട്ടില് ആരോഗ്യ പ്രശ്നമുണ്ടായേക്കാം. ദേഷ്യം നിയന്ത്രിക്കുക.

മകരം (ഡിസംബര് 21-ജനുവരി 19):
ഓഫീസിലെ അന്തരീക്ഷം അല്പം പ്രശ്നത്തിലായിരിക്കും. മേലുദ്യോഗസ്ഥരുമായി തര്ക്കമുണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്. സര്ക്കാര് ജോലി ലഭിക്കുന്നു. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നുണ്ട്. എന്നിരുന്നാലും, പണവുമായി ബന്ധപ്പെട്ട വലിയ കാര്യങ്ങള് ചെയ്യാന് ഇന്ന് നല്ല ദിവസമല്ല. കുടുംബ ജീവിതത്തില് സ്ഥിതിഗതികള് സന്തോഷകരമായിരിക്കും. വീട്ടിലെ അംഗങ്ങളുമായുള്ള ബന്ധത്തില് സന്തോഷമുണ്ടാവുന്നു. സഹോദരീ സഹോദരന്മാരുടെ പിന്തുണ ലഭിക്കും. ആരോഗ്യത്തിന്റെ കാര്യത്തില് ഇന്ന് നല്ല ദിവസമായിരിക്കും.

കുംഭം (ജനുവരി 20-ഫെബ്രുവരി 18):
നിങ്ങള്ക്ക് വളരെക്കാലമായി തോന്നുന്ന പ്രയാസം ഇന്ന് മാറുന്നു. പ്രത്യേകിച്ച് ജോലിയില്. ക്ഷീണം വര്ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യം അല്പം ശ്രദ്ധിക്കണം. ബിസിനസ് തീരുമാനങ്ങള് ശ്രദ്ധിച്ച് എടുക്കണം. വീടിന്റെ അന്തരീക്ഷം ശാന്തമായിരിക്കും. നിങ്ങള് വിവാഹിതനാണെങ്കില് പങ്കാളിയുമായി മികച്ച ബന്ധമായിരിക്കും. രാത്രി ഏറെ വൈകി ഉറങ്ങുന്നത് ആരോഗ്യത്തിന് നല്ലതല്ല. നിങ്ങള് കൃത്യസമയത്ത് ഉറങ്ങുകയും അതിരാവിലെ എഴുന്നേല്ക്കാന് ശ്രമിക്കുകയും ചെയ്യുക എന്നതാണ് ഈ ദിനം ശ്രദ്ധിക്കേണ്ടത്.

മീനം (ഫെബ്രുവരി 19 മുതല് മാര്ച്ച് 19 വരെ):
ബിസിനസ്സ് ചെയ്യുന്നവര്ക്ക് സംസാരത്തിലൂടെ നല്ല ലാഭം നേടാനാകും. ഉപഭോക്താക്കളെ ആകര്ഷിക്കുന്നതില് നിങ്ങള് വിജയിക്കും. ഇന്ന് നിങ്ങളുടെ ബിസിനസ്സിലും നല്ല മാറ്റങ്ങള് ഉണ്ടാവുന്നു. ഇന്നു മുതല് നിങ്ങളുടെ എല്ലാ ജോലികളും കൃത്യസമയത്ത് പൂര്ത്തിയാക്കുന്നതിന് സാധിക്കുന്നുണ്ട്. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില് കൂടുതല് ശ്രദ്ധ നല്കണം. ആരോഗ്യത്തിന്റെ കാര്യത്തില് ഇന്ന് നല്ല ദിവസമായിരിക്കും.
Mangal
Gochar
2022
:
ചൊവ്വ
മീനം
രാശിയിലേക്ക്
-
മുന്കരുതല്
വേണം
ഈ
രാശിക്കാര്ക്ക്