For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യം മോശം, മാനസികാസ്വാസ്ഥ്യം ഫലം; ഇന്നത്തെ രാശിഫലം

|

ഇന്ന് മിക്ക രാശിക്കാര്‍ക്കും സമ്മിശ്ര ഫലങ്ങളാണ് രാശിഫലത്തില്‍ കാണുന്നത്. ജീവിതത്തില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നു. കഷ്ടതകള്‍ നിറയുന്നവര്‍ വിഷമിക്കേണ്ടതില്ല. നിങ്ങള്‍ മനസ്സിലാക്കണം, എല്ലാ ദിവസവും ഒരുപോലെയല്ല. ഇന്ന് പ്രതീക്ഷിച്ചപോലെ നിങ്ങള്‍ക്ക് ഫലങ്ങള്‍ ലഭിക്കുന്നില്ലെങ്കില്‍, നാളെ നിങ്ങള്‍ക്ക് പ്രതീക്ഷയുടെ ഒരു പുതിയ കിരണം ലഭിക്കും. അതിനാല്‍ നിങ്ങള്‍ നിരാശപ്പെടേണ്ടതില്ല. ഇന്നത്തെ ദിവസം ഓരോ രാശിക്കും എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കാം.

Most read: എന്തിലും വിജയം നേടാം, ഭാഗ്യം നിങ്ങളോടൊപ്പം; ഈ ഫെങ് ഷൂയി വിദ്യയിലൂടെ

മേടം

മേടം

മേടം രാശിക്കാര്‍ക്ക് ഇന്ന് ഒരു നല്ല ദിവസമായിരിക്കും. മതപരമായ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമുണ്ടാകും. ബിസിനസില്‍ ലാഭവും വളര്‍ച്ചയും കാണാനാകും. നിയമപരമായ കാര്യങ്ങളില്‍ സ്ഥിതി അനുകൂലമായിരിക്കും. പുതിയ ജോലികള്‍ കണ്ടെത്താന്‍ കഴിയും. ഇന്ന് നിങ്ങളുടെ ജോലികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാകും. വിദ്യാര്‍ത്ഥികള്‍ക്ക് പ്രശ്നങ്ങളുണ്ടാകാം. ആരോഗ്യം നന്നായിരിക്കും.

Most read: മേടം രാശി: കഷ്ടനഷ്ടങ്ങള്‍ നേരിടേണ്ട വര്‍ഷം

ഇടവം

ഇടവം

ഇന്ന് നിങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ നിറഞ്ഞ ദിവസമായിരിക്കും. ചില ദുഖകരമായ വാര്‍ത്തകള്‍ ലഭിച്ചേക്കാം. ജോലിയില്‍ ബുദ്ധിമുട്ടുണ്ടാകാം. ആരുമായും തര്‍ക്കമുണ്ടാകാന്‍ സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി ദുര്‍ബലമായിരിക്കാം. സംസാരം നിയന്ത്രിക്കുക. വിലപിടിപ്പുള്ള വസ്തുക്കള്‍ സുരക്ഷിതമായി സൂക്ഷിക്കുക. ചെലവുകള്‍ വര്‍ധിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ട് യാത്രയ്ക്ക് സാധ്യതയുണ്ട്. ആരോഗ്യം നന്നായിരിക്കും.

മിഥുനം

മിഥുനം

ഇന്ന് നിങ്ങള്‍ക്ക് ഒരു മികച്ച ദിവസമായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വിജയം ലഭിക്കും. ചങ്ങാതിമാരെ കാണാനാകും. ഇന്ന് വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കുക. വായ്പ തുക തിരികെ നല്‍കാനാകും. യുവാക്കള്‍ക്ക് വിജയം ലഭിക്കും. ബിസിനസ്സ് യാത്ര ലാഭകരമായിരിക്കും. സാമ്പത്തിക നേട്ടത്തിനുള്ള അവസരങ്ങളുണ്ടാകും. ജോലി സ്വാധീനം വര്‍ദ്ധിക്കും. ജീവിത പങ്കാളിയുടെ പിന്തുണ ലഭിക്കും.

കര്‍ക്കിടകം

കര്‍ക്കിടകം

നിങ്ങള്‍ ഇന്ന് വളരെ തിരക്കിലായിരിക്കും. ആരോഗ്യത്തെക്കുറിച്ച് ആശങ്കപ്പെടാം. പണം പ്രയോജനപ്പെടുത്താം. കുട്ടികളുടെ ഉത്കണ്ഠകള്‍ നീങ്ങും. ഇന്ന് സാമൂഹികമായി സജീവമാകാനാകും. ബിസിനസ്സിനായി ഒരു പുതിയ പദ്ധതി തയ്യാറാക്കാന്‍ ദിവസം നല്ലതാണ്. ഒരു സുഹൃത്തിനെ പിന്തുണയ്ക്കാനും കഴിയും. ദിനചര്യയില്‍ ഒരു മാറ്റമുണ്ടാകാം. ബഹുമാനം വര്‍ധിക്കും. സാമ്പത്തിക സ്ഥിതി കൂടുതല്‍ ശക്തമാകും.

ചിങ്ങം

ചിങ്ങം

ആരോഗ്യം ഇന്ന് ദുര്‍ബലമായിരിക്കും. മാനസികമായി അസ്വസ്ഥനാകും. ബന്ധുക്കളെ സഹായിക്കും. മതപരമായ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കും. വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയും. ജീവിതപങ്കാളിയുമായി ഇന്ന് സന്തോഷകരമായ ദിവസമായിരിക്കും. കുടുംബത്തിലും ബന്ധുക്കളില്‍ നിന്നും പിന്തുണ ലഭിക്കും. ഇന്ന് നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും.

Most read: മകര മാസത്തില്‍ നേട്ടം മുഴുവന്‍ ഈ നക്ഷത്രക്കാര്‍ക്ക്

കന്നി

കന്നി

ഇന്ന് വസന്തോഷം ര്‍ദ്ധിക്കും. നിങ്ങളുടെ ജീവിത ദിശയില്‍ മാറ്റം വരാം. സാമ്പത്തിക സ്ഥിതി നന്നായിരിക്കും. പരസ്പരവിരുദ്ധമായ സാഹചര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ശ്രമിക്കുക. ഇന്ന് ഉത്തരവാദിത്തം കൂടുതലായിരിക്കും. ജോലികള്‍ വിജയകരമായി ചെയ്യാന്‍ കഴിയും. പരീക്ഷയിലും അഭിമുഖത്തിലും വിജയസാധ്യത വര്‍ധിക്കും.

തുലാം

തുലാം

ഇന്ന് നിങ്ങള്‍ക്ക് ഒരു മികച്ച ദിവസമായിരിക്കും. കൃത്യസമയത്ത് ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. കുടുംബാംഗങ്ങളില്‍ നിന്ന് ഉപദേശം സ്വീകരിക്കുന്നത് പ്രയോജനകരമായിരിക്കും. നിങ്ങള്‍ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കും. ജീവിത പങ്കാളിയുമായി നിങ്ങള്‍ക്ക് മികച്ച സമയം ചെലവഴിക്കാം. ഇന്ന് വിവാഹിതര്‍ക്ക് നല്ല ദിവസമായിരിക്കും. പുതിയ ആളുകളെ കാണും.

വൃശ്ചികം

വൃശ്ചികം

പണം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. വായ്പ നല്‍കുമ്പോള്‍ ജാഗ്രത പാലിക്കുക. തൊഴിലില്ലായ്മ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കും. പുതിയ വരുമാന മാര്‍ഗ്ഗം ലഭിക്കും. ചങ്ങാതിമാരുമായുള്ള തര്‍ക്കങ്ങള്‍ മറികടക്കും. എതിരാളികളെ ഇന്ന് സൂക്ഷിക്കുക. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് പ്രത്യേകം ശ്രദ്ധിക്കുക. ആരോഗ്യം മോശമായതിനാല്‍, ചെയ്യുന്ന ജോലിയില്‍ തടസ്സങ്ങളുണ്ടാകാം. കോപം നിയന്ത്രിക്കുക. ജീവിത പങ്കാളിയുടെ പിന്തുണ ലഭിക്കും.

Most read: അച്ചടക്കമുള്ളവരും മറ്റുള്ളവരെ ആകര്‍ഷിക്കുന്നവരും; മകരം രാശിക്കാര്‍ ഇങ്ങനെ

ധനു

ധനു

ഇന്ന് ഒന്നിനെക്കുറിച്ചും തിടുക്കപ്പെടരുത്. കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികളുടെ ശ്രമങ്ങള്‍ വിജയിക്കും. നിങ്ങളുടെ ജോലികള്‍ വിലമതിക്കും. പണം ലഭിക്കാനുള്ള അവസരങ്ങളുണ്ടാകും. ഇന്ന് നിങ്ങളുടെ ചില പഴയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകും. ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അകലും. ഇന്ന് തിരക്കുള്ള ഒരു ദിവസമാകാം.

മകരം

മകരം

ഇന്ന് യാത്രകള്‍ക്ക് ദിവസം നല്ലതല്ല. ഒരു ജോലിയിലും അശ്രദ്ധമായിരിക്കരുത്. അസുഖകരമായ വാര്‍ത്തകള്‍ കേള്‍ക്കേണ്ടി വരും. ഉത്കണ്ഠയും പിരിമുറുക്കവും ഉണ്ടാകും. ഇന്ന് പണനഷ്ടം ഉണ്ടാകാം. ശ്രദ്ധാലുവായിരിക്കുക. ബിസിനസ്സ് വര്‍ദ്ധിപ്പിക്കുന്നതിന് പുതിയ പദ്ധതികള്‍ സൃഷ്ടിക്കാന്‍ കഴിയും. ദാമ്പത്യജീവിതത്തില്‍ മാധുര്യം വളരും. വാഹനമോടിക്കുമ്പോള്‍ ഇന്ന് ശ്രദ്ധിക്കുക.

കുംഭം

കുംഭം

നിങ്ങള്‍ക്ക് ഇന്ന് ഒരു സാധാരണ ദിവസമായിരിക്കും. മതപരമായ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമുണ്ടാകും. നിയമപരമായ കാര്യങ്ങളില്‍ സ്ഥിതി അനുകൂലമായിരിക്കും. ബിസിനസ്സില്‍ പുതിയ അവസരങ്ങള്‍ കണ്ടെത്താന്‍ കഴിയും. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ നീങ്ങും. നിങ്ങളുടെ ആരോഗ്യം ഇന്ന് ശ്രദ്ധിക്കുക. ദിനചര്യയില്‍ മാറ്റം വരാം. ഇന്ന് ചില ജോലികള്‍ക്കായി യാത്ര ചെയ്യേണ്ടിവരാം. ആരുടെയും ഉപദേശമില്ലാതെ വലിയ തീരുമാനങ്ങള്‍ ഇന്ന് എടുക്കരുത്.

Most read: ഭാഗ്യം തേടിവരും, തീര്‍ച്ച; വീട്ടില്‍ ഇതൊക്കെ സൂക്ഷിക്കൂ

മീനം

മീനം

ഇന്ന് നിങ്ങള്‍ക്ക് ഒരു നല്ല ദിവസമായിരിക്കും. ബന്ധുക്കളില്‍ നിന്ന് സന്തോഷകരമായ ചില വാര്‍ത്ത ലഭിക്കും. ആത്മവിശ്വാസം വര്‍ദ്ധിക്കും. കുടുംബത്തില്‍ ചില നല്ല കാര്യങ്ങള്‍ സാധ്യമാണ്. സംസാരം നിയന്ത്രിക്കുക. ആരോഗ്യം നല്ലതായിരിക്കും. കൃത്യസമയത്ത് ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. കുടുംബാംഗങ്ങളുടെ ഉപദേശം തേടുന്നത് പ്രയോജനകരമാകും. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനാകും.

English summary

Daily Horoscope For 18th January 2021

Read your daily horoscope for 18th January 2021 in Malayalam.
X