Just In
Don't Miss
- News
ഏവിയേഷന് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി; 24 കാരനും സുഹൃത്തും അറസ്റ്റില്
- Movies
വളകാപ്പ് ആഘോഷ വീഡിയോയുമായി നിമ്മിയും അരുണ് ഗോപനും, ഏറ്റെടുത്ത് ആരാധകര്
- Finance
കെഎസ്എഫ്ഇയെ കൂടുതല് ശക്തിപ്പെടുത്താൻ പദ്ധതി, പ്രവാസികളെ ഉള്പ്പെടുത്തി പുതിയ മാര്ക്കറ്റിംഗ് വിഭാഗം
- Sports
ISL 2020-21: അവസാന മിനിറ്റില് ഗോള് വഴങ്ങി; ജയം കൈവിട്ട് ബ്ലാസ്റ്റേഴ്സ്
- Automobiles
വാണിജ്യ വാഹനങ്ങള്ക്കായി V-സ്റ്റീല് മിക്സ് M721 ടയറുകളുമായി ബ്രിഡ്ജ്സ്റ്റോണ്
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള് കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മകരസംക്രാന്തി നാളില് 12 രാശിക്കും ഫലം ഇത്
ദക്ഷിണായനം പൂര്ത്തിയാക്കി ഉത്തരായനത്തിലേക്ക് സൂര്യന് കടക്കുന്ന ദിവസമാണ് ഇന്ന്. ഇന്ത്യയില് അത് മകരസംക്രാന്തി ആയി ആഘോഷിക്കുന്നു. ഈ ദിനത്തില് സൂര്യന് ധനുരാശിയില് നിന്ന് മകരരാശിയിലേക്ക് പ്രവേശിക്കുന്നു. ഹിന്ദു വിശ്വാസങ്ങളില് ഏറെ പ്രാധാന്യമുള്ള ഉത്സവങ്ങളിലൊന്നാണിത്. ഹിന്ദു ആചാരങ്ങളില് ശുഭകാര്യങ്ങള്ക്കും കര്മങ്ങള്ക്കും ഉചിതമായ കാലമായി ഉത്തരായനത്തെ കരുതുന്നു. ഇന്ന് പല രാശിക്കാര്ക്കും നല്ല നേട്ടങ്ങള് ലഭിക്കുന്നു. നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെ എന്നറിയാന് രാശിഫലം വായിക്കൂ.
Most read: അച്ചടക്കമുള്ളവരും മറ്റുള്ളവരെ ആകര്ഷിക്കുന്നവരും; മകരം രാശിക്കാര് ഇങ്ങനെ

മേടം
പണത്തിന്റെ കാര്യത്തില് ഇന്ന് നിങ്ങള്ക്ക് വളരെ പ്രധാനമാണ്. നിക്ഷേപം നടത്താന് സമയം അനുകൂലമാണ്. കുടുംബ ജീവിതത്തില് സന്തോഷവും സമാധാനവും ഉണ്ടാകും. ഇന്ന് നിങ്ങള്ക്ക് കുടുംബത്തോടൊപ്പം അധിക സമയം ചെലവഴിക്കാനുള്ള അവസരം ലഭിക്കും. ജോലിയെക്കുറിച്ച് പറയുമ്പോള്, ബിസിനസ്സുകാര്ക്ക് ഒരു വലിയ വെല്ലുവിളി നേരിടേണ്ടിവാം. എന്നിരുന്നാലും ഉടന് തന്നെ നിങ്ങളുടെ പ്രശ്നം പരിഹരിക്കപ്പെടും. ആരോഗ്യം മെച്ചപ്പെടാന് സാധ്യതയുണ്ട്.

ഇടവം
മികച്ച പ്ലാന് അനുസരിച്ച് നിങ്ങളുടെ ജോലികള് പൂര്ത്തിയാക്കാന് നിങ്ങള് ശ്രമിക്കുകയാണെങ്കില്, നിങ്ങളുടെ എല്ലാ ജോലികളും കൃത്യസമയത്തും യാതൊരു തടസ്സവുമില്ലാതെ പൂര്ത്തിയാക്കാന് നിങ്ങള്ക്ക് കഴിയും. ഇലക്ട്രോണിക്സ് ബിസിനസുമായി ബന്ധപ്പെട്ടവര്ക്ക് ഇന്ന് നല്ല സാമ്പത്തിക നേട്ടം ലഭിക്കും. കുടുംബത്തിന്റെ സ്വത്തുമായി ബന്ധപ്പെട്ട് ഇന്ന് തര്ക്കമുണ്ടാകാം. പങ്കാളിയുമായുള്ള ബന്ധം യോജിപ്പില് തുടരും. പണത്തെ സംബന്ധിച്ചിടത്തോളം, അനാവശ്യ ചെലവുകള് നിയന്ത്രിക്കേണ്ടതുണ്ട്. ആരോഗ്യം സമ്മിശ്രമായിരിക്കും.
Most read: ദുരിതം വിട്ടുമാറില്ല; ഞായറാഴ്ച ഒരിക്കലും ഇവ ചെയ്യരുത്

മിഥുനം
ഇന്ന് നിങ്ങള്ക്ക് ജോലിസ്ഥലത്ത് ഒരു നല്ല ദിവസമായിരിക്കും. ജോലി മാറ്റുന്നതിനെക്കുറിച്ച് നിങ്ങള് ചിന്തിക്കുകയാണെങ്കില് ഇന്ന് നിങ്ങള്ക്ക് നല്ലൊരു അവസരം ലഭിക്കും. സര്ക്കാര് ജോലിക്കാര് ഇന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു ചെറിയ അശ്രദ്ധ നിങ്ങള്ക്ക് വളരെയധികം പ്രശ്നമുണ്ടാക്കും. ബിസിനസ്സുകാര്ക്ക് സാമ്പത്തിക പ്രശ്നം പരിഹരിക്കാന് കഴിയും. പണത്തിന്റെ സാഹചര്യം തൃപ്തികരമായിരിക്കും. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, അനാവശ്യ സമ്മര്ദ്ദം ഒഴിവാക്കുക.

കര്ക്കിടകം
അനാവശ്യമായി സംസാരിക്കുന്ന നിങ്ങളുടെ ശീലം നിങ്ങളെ ഇന്ന് വലിയ കുഴപ്പത്തിലാക്കും. പ്രത്യേകിച്ചും ഇത് ജോലിസ്ഥലത്ത് സൂക്ഷിക്കുക. ഇന്ന് ചില്ലറ വ്യാപാരികള്ക്ക് നല്ല സാമ്പത്തിക നേട്ടങ്ങള് കൈവരിക്കാന് കഴിയും. പങ്കാളിത്തത്തില് പുതിയ എന്തെങ്കിലും ചെയ്യാന് നിങ്ങള് ആഗ്രഹിക്കുന്നുവെങ്കില്, ഈ സമയം അതിന് അനുകൂലമാണ്. സാമ്പത്തിക രംഗത്ത്, ദിവസം സമ്മിശ്ര ഫലങ്ങള് നല്കും. പിതാവിന് ആരോഗ്യപ്രശ്നങ്ങള് ഉണ്ടാകാം.
Most read: നൂറിരട്ടി ഫലം തിരികെ; മകരസംക്രാന്തിയില് ഇതെല്ലാം നല്കിയാല്

ചിങ്ങം
വാഹനമോടിക്കുമ്പോള് ഇന്ന് പ്രത്യേകം ശ്രദ്ധിക്കുക, അപകടങ്ങള് പതിയിരിക്കുന്നു. ഇന്ന് നിങ്ങളുടെ കുടുംബത്തോടൊപ്പം കൂടുതല് സമയം ചെലവഴിക്കാന് നിങ്ങള് ആഗ്രഹിക്കും. ജോലിയില് ഇന്ന് നല്ല ഫലങ്ങള് ലഭിക്കും. ഇന്ന് ചെറുകിട വ്യാപാരികള്ക്ക് ലാഭമുണ്ടാക്കാന് നല്ല അസരമുണ്ടാകാം. പണത്തിന്റെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള ശക്തമായ സാധ്യതയുണ്ട്.

കന്നി
നെഗറ്റീവ് ചിന്തകളില് നിന്ന് വിട്ടുനില്ക്കുക. നിങ്ങളുടെ ലക്ഷ്യത്തില് ശ്രദ്ധ കേന്ദ്രീകരിക്കുകയും കഠിനാധ്വാനം ചെയ്യുകയും ചെയ്യുക. ഭക്ഷണപാനീയങ്ങള് വ്യാപാരം ചെയ്യുന്നവര്ക്ക് ഇന്ന് നല്ല പ്രയോജനം ലഭിക്കും. കുടുംബ ജീവിതത്തില് അവസ്ഥ സാധാരണമായിരിക്കും. വീട്ടിലെ മുതിര്ന്നവരില് നിന്ന് പിന്തുണ ലഭിക്കും. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, നിങ്ങള് ഇതിനകം രോഗിയാണെങ്കില്, സ്വയം ശ്രദ്ധിക്കുക.
Most read: മകരസംക്രാന്തി നാളില് ഇതൊന്നും ചെയ്യല്ലേ; ദോഷം ഫലം

തുലാം
ഇന്ന് നിങ്ങള്ക്ക് ജോലിസ്ഥലത്ത് വളരെ ഭാഗ്യമുണ്ടാകും. നിങ്ങളുടെ പുരോഗതിയുടെ അടയാളങ്ങള് കാണും. പങ്കാളിത്തത്തില് ബിസിനസ്സ് നടത്തുന്നവര്ക്ക് ഇന്ന് സാമ്പത്തികമായി പ്രയോജനം ലഭിക്കും. പണത്തിന്റെ സ്ഥിതി മെച്ചപ്പെടുത്താന് കഴിയും. കുടുംബജീവിതം സന്തോഷകരമാകും. വീട്ടിലെ അംഗങ്ങളുമായുള്ള ബന്ധത്തില് യോജിപ്പുണ്ടാകും. പങ്കാളിയുമായി വളരെ റൊമാന്റിക് മാനസികാവസ്ഥയിലായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില് ഇന്ന് പതിവിലും മികച്ചതായിരിക്കും.

വൃശ്ചികം
ജോലി ചെയ്യുന്നവര്ക്ക് നല്ല വിജയം നേടാനാകും. മേലുദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും ഒപ്പം നിങ്ങളുടെ ജോലിയില് നിങ്ങള് വളരെ സംതൃപ്തനുമാകും. ബിസിനസ്സുകാര്ക്ക് ഇന്ന് കഠിനാധ്വാനം ചെയ്യേണ്ടിവരാം. എന്നിരുന്നാലും നിങ്ങള്ക്ക് ഒരു വലിയ ആശ്വാസം ലഭിക്കും. നിങ്ങളുടെ ജോലി ഇരുമ്പ്, മരം, പാദരക്ഷകള്, സൗന്ദര്യവര്ദ്ധകവസ്തുക്കള്, വസ്ത്രങ്ങള് എന്നിവയുമായി ബന്ധപ്പെട്ടതാണെങ്കില് നിങ്ങള്ക്ക് നല്ല നേട്ടങ്ങള് പ്രതീക്ഷിക്കാം. വീടിന്റെ അന്തരീക്ഷം ശാന്തമായിരിക്കും. സഹോദരങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും. ആരോഗ്യം ശ്രദ്ധിക്കുക.

ധനു
ഇന്ന് നിങ്ങള്ക്ക് വളരെ ശുഭദിനമാണ്. മികച്ച വിജയം നേടാനാകും. നിങ്ങളുടെ മനസ്സ് സന്തോഷിക്കുകയും നിങ്ങളുടെ ആത്മവിശ്വാസവും വര്ദ്ധിക്കുകയും ചെയ്യും. ഐടി മേഖലയുമായി ബന്ധപ്പെട്ട ആളുകള്ക്ക് അവരുടെ കഠിനാധ്വാനത്തിന്റെ ശരിയായ ഫലം ലഭിക്കും. ജോലി അന്വേഷകര്ക്ക് ഒരു നല്ല അവസരം ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. ബിസിനസ്സുകാര്ക്ക് നിയമപരമായ തര്ക്കങ്ങളില് നിന്ന് ആശ്വാസം ലഭിക്കും. കുടുംബ ജീവിതത്തില് ചില സമ്മര്ദ്ദങ്ങള് സാധ്യമാണ്. നിങ്ങളുടെ ജ്യേഷ്ഠനുമായി നിങ്ങള്ക്ക് അഭിപ്രായവ്യത്യാസമുണ്ടാകാം. ആരോഗ്യം സാധാരണമായിരിക്കും.

മകരം
കുറച്ച് കാലമായി വളരെയധികം സമ്മര്ദ്ദത്തിലായിരുന്നുവെങ്കില്, ഇന്ന് നിങ്ങള്ക്ക് നല്ല ഫലമായിരിക്കും. നിങ്ങളുടെ ഉത്കണ്ഠ നീങ്ങും, മാനസിക സമാധാനം അനുഭവപ്പെടും. ഇന്ന് തൊഴില് ചെയ്യുന്നവര്ക്ക് വളരെ പ്രധാനപ്പെട്ട ഒരു ദിവസമായിരിക്കും. നിങ്ങളുടെ കരിയര് ഒരു പുതിയ ദിശയിലേക്ക് നീങ്ങുന്ന ഒരു അവസരം നിങ്ങള്ക്ക് ലഭിച്ചേക്കാം. ബിസിനസ്സുകാര്ക്ക് നല്ല സാമ്പത്തിക നേട്ടങ്ങള് ലഭിക്കാന് സാധ്യതയുണ്ട്, പ്രത്യേകിച്ചും നിങ്ങള് സ്വര്ണ്ണവും വെള്ളിയും കച്ചവടം ചെയ്യുകയാണെങ്കില്. കുടുംബ ജീവിതത്തില് സന്തോഷവും സമാധാനവും ഉണ്ടാകും. നിങ്ങളുടെ ഇണയില് നിന്ന് ഒരു നല്ല വാര്ത്തയും ലഭിക്കും.
Most read: Makar Sankranti 2021 : മകരസംക്രാന്തി: പുണ്യകാലവും ആഘോഷങ്ങളും

കുംഭം
ഇന്ന് നിങ്ങള്ക്ക് വളരെയധികം സന്തോഷം ലഭിക്കും. വളരെക്കാലമായി കുടുങ്ങിയ ഒരു പ്രധാന ജോലി നിങ്ങള്ക്ക് പൂര്ത്തിയാക്കാനാകും. സ്വന്തം ചെറുകിട ബിസിനസ്സ് ആരംഭിക്കാന് നിങ്ങള് ആഗ്രഹിക്കുന്നുവെങ്കില് സമയം നല്ലതാണ്. ഇന്ന് നിങ്ങളുടെ പങ്കാളിയുമായി വളരെ റൊമാന്റിക് ദിവസമായിരിക്കും. നിങ്ങള് അവിവാഹിതനാണെങ്കില്, ഇന്ന് ചില നല്ല വാര്ത്തകള് കേള്ക്കാനാകും.

മീനം
ബിസിനസ്സുകാര്ക്ക് സാമ്പത്തികമായി പ്രയോജനം നേടാം. നിങ്ങളുടെ ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്, നിങ്ങള്ക്ക് ഒരു മികച്ച അവസരം ലഭിക്കാന് സാധ്യതയുണ്ട്. പണത്തിന്റെ സാഹചര്യം മെച്ചപ്പെടാന് സാധ്യതയുണ്ട്. ജീവിത പങ്കാളിയുടെ സ്വഭാവത്തില് ചില മാറ്റങ്ങള് കാണാന് കഴിയും. ആരോഗ്യത്തിന്റെ കാര്യത്തില്, ഇന്ന് ഒരു നല്ല ദിവസമായിരിക്കും. നിങ്ങള്ക്ക് വളരെ പുതുമ അനുഭവപ്പെടും.
Most read: സൂര്യന് മകരരാശിയിലേക്ക്; ഭാഗ്യങ്ങളുടെ കാലം മുന്നില്