For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐശ്വര്യവും നേട്ടവും ആല്‍മരത്തെ ഇങ്ങനെ വലംവെക്കൂ

|

ആല്‍മരത്തിന് നമ്മുടെ ആരോഗ്യവുമായി വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. ആല്‍മരത്തെ പ്രദക്ഷിണം വെക്കുന്നതിലൂടെ ഓക്‌സിജന്റെ വലിയൊരു പ്രവാഹം നമ്മളിലേക്ക് ഉണ്ടാവുന്നുണ്ട്. ശാസ്ത്രീയമായി വളരെയധികം ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒന്നാണ് ആല്‍മരം. ശാസ്ത്രീയമായി മാത്രമല്ല ആത്മീയമായും വളരെയധികം സഹായിക്കുന്നുണ്ട് ആല്‍മരം നമ്മുടെ ജീവിതത്തില്‍. എന്നാല്‍ ആല്‍മരം പ്രദക്ഷിണം അല്ലെങ്കില്‍ ആലിനെ പൂജിക്കുന്നതിലൂടെ അത് ജീവിതത്തില്‍ എങ്ങനെ നിങ്ങളെ ഉയര്‍ച്ചയിലേക്ക് എത്തിക്കും എന്ന് നോക്കാം.

<strong>Most read: ക്ഷേത്രത്തില്‍ പ്രദക്ഷിണം വെയ്ക്കുന്നതെന്തിന്?</strong>Most read: ക്ഷേത്രത്തില്‍ പ്രദക്ഷിണം വെയ്ക്കുന്നതെന്തിന്?

എപ്പോഴാണെങ്കിലും ക്ഷേത്ര ദര്‍ശനം നടത്തുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന കാര്യത്തെക്കുറിച്ച് മുന്‍പ് നമ്മള്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ എല്ലാ ക്ഷേത്രങ്ങളിലേയും അവിഭാജ്യ ഘടകമാണ് ആല്‍. എന്നാല്‍ ആലിനെ ഏത് രീതിയില്‍ പൂജിക്കണം എന്നും പ്രദക്ഷിണം വെക്കണം എന്നും പലര്‍ക്കും അറിയുകയില്ല. എന്നാല്‍ ഇന്നത്തെ ദിവസം ആലിനെ പ്രദക്ഷിണം വെക്കുന്നതിലൂടെ അത് ജീവിതത്തില്‍ ജീവിതത്തില്‍ എങ്ങനെ ഐശ്വര്യം നിറക്കുന്നുണ്ട് എന്ന് നോക്കാം.

ത്രിമൂര്‍ത്തി സാന്നിധ്യം

ത്രിമൂര്‍ത്തി സാന്നിധ്യം

ത്രീമൂര്‍ത്തി സാന്നിധ്യം ഉള്ള ഒരു മരമാണ് ആല്‍ എന്നാണ് വിശ്വാസം. ബ്രഹ്മാ വിഷ്ണു മഹേശ്വരന്‍മാര്‍ ആല്‍മരത്തില്‍ വസിക്കുന്നുണ്ട് എന്നാണ് വിശ്വാസം. ആല്‍മരച്ചുവട്ടില്‍ ബ്രഹ്മാവിന്റെ സാന്നിധ്യവും മധ്യത്തില്‍ മഹാ വിഷ്ണുവും മുകളില്‍ ശിവനും വസിക്കുന്നു എന്നാണ് വിസ്വാസം. അതുകൊണ്ട് തന്നെ ആല്‍മരത്തെ പൂജിക്കുന്നതും പ്രദക്ഷിണം വെക്കുന്നതും വളരെയധികം പ്രാധാന്യത്തോടെ ചെയ്യേണ്ട ഒന്നാണ് എന്ന് പറയുന്നത്.

 പഞ്ചാക്ഷരി മന്ത്രം

പഞ്ചാക്ഷരി മന്ത്രം

ശനിദോഷം എല്ലാവരേയും ബാധിക്കുന്നുണ്ട്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ആല്‍മരത്തെ പൂജിക്കുന്നതും പ്രദക്ഷിണം വെക്കുന്നതും. പഞ്ചാക്ഷരി മന്ത്രം ചൊല്ലി ആലിനെ പ്രദക്ഷിണം വെക്കുന്നത് ശനി ദോഷത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇതിലൂടെ ശനിദോഷം മാറുകയും ജീവിതത്തില്‍ ഐശ്വര്യം വരുത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

പ്രദക്ഷിണത്തിന്റെ എണ്ണം

പ്രദക്ഷിണത്തിന്റെ എണ്ണം

പ്രദക്ഷിണത്തിന്റെ എണ്ണവും വളരെയധികം പ്രധാനപ്പെട്ടതാണ്. പ്രദക്ഷിണത്തിന്റെ എണ്ണം അനുസരിച്ചാണ് ഗുണങ്ങളും ഐശ്വര്യവും ലഭ്യമാവുന്നത്. ഒന്നുമുതല്‍ ഇരുപത്തിയൊന്ന് തവണയാണ് പ്രദക്ഷിണം നടത്തേണ്ടത്. ഇതിലൂടെ ആഗ്രഹസാഫല്യത്തിന് കാരണമാകുന്നു. ആലിനെ പ്രദക്ഷിണം വെക്കുന്നത് മാത്രമല്ല ആല്‍മരത്തോടെ ശുദ്ധിയോടെ പൂജിക്കുന്നതും ഐശ്വര്യത്തിലേക്ക് വാതില്‍ തുറക്കുന്നതാണ്.

സമയം പ്രധാനപ്പെട്ടത്

സമയം പ്രധാനപ്പെട്ടത്

ആല്‍മര പ്രദക്ഷിണം വളരെയധികം പ്രധാനപ്പെട്ടതാണ് എന്നതിലുപരി പൂജിക്കുന്ന അല്ലെങ്കില്‍ പ്രദക്ഷിണം വെക്കുന്ന സമയം വളരെ പ്രധാനപ്പെട്ടതാണ്. ശനിയാഴ്ച തോറും ആല്‍മര പ്രദക്ഷിണം നടത്തുന്നു. രാവിലെയാണ് ആല്‍മര പ്രദക്ഷിണം നടത്തേണ്ടത്. ഒരു കാരണവശാലും ഉച്ചക്ക് ശേഷം പ്രദക്ഷിണം നടത്തരുത്. ഇത് ഐശ്വര്യക്കേടിനാണ് കാരണമാകുന്നത്. അതുകൊണ്ട് തന്നെ ആല്‍മരത്തിനെ പൂജിക്കുന്നതും പ്രദക്ഷിണം വെക്കുന്നതും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

<strong>Most read: ക്ഷേത്ര ദർശനം ശ്രദ്ധിച്ചില്ലെങ്കിൽ മഹാപാപം ഫലം</strong>Most read: ക്ഷേത്ര ദർശനം ശ്രദ്ധിച്ചില്ലെങ്കിൽ മഹാപാപം ഫലം

ഭര്‍ത്താവിന്റെ ആയുസ്സിന്

ഭര്‍ത്താവിന്റെ ആയുസ്സിന്

ഭര്‍ത്താവിന്റെ ആയുസ്സും ആരോഗ്യവും മുന്‍ഗണന കൊടുക്കുന്ന സ്ത്രീകള്‍ ആല്‍മരത്തെ പൂജിക്കുന്നത് നല്ലതാണ്. ഇത് ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനും ഐശ്വര്യത്തിനും സഹായിക്കുന്നുണ്ട്. പേരാലിനെ ആരാധിക്കുന്നത് ഇത്തരം കാര്യങ്ങളിലും വളരെ നല്ലതാണ്. സീമന്ത രേഖയിലെ സിന്ദൂരം മായാതിരിക്കുന്നതിന് അരയാലിനെ പൂജിക്കുന്നത് നല്ലതാണ്.

English summary

Banyan tree rituals to perform to bring prosperity

In this article we explain importance of banyan tree pradakshina to perform to bring prosperity. Read on.
Story first published: Tuesday, April 9, 2019, 17:37 [IST]
X
Desktop Bottom Promotion