Just In
- 4 hrs ago
കാപ്പികുടി പ്രോസ്റ്റേറ്റ് ക്യാന്സറിന് തടയിടും?
- 7 hrs ago
മുടിയുടെ ആരോഗ്യത്തിന് നെയ്യ് ഉപയോഗിക്കാം
- 8 hrs ago
ഗര്ഭാരംഭമാണോ, എങ്കിലറിയണം ഈ ലക്ഷണങ്ങള്
- 11 hrs ago
ഈ കൂട്ട് മതി; മുഖം വെളുത്തു തുടുക്കും
Don't Miss
- News
സീറ്റ് വിഭജനം വിലങ്ങുതടി: ജോസഫ് വിട്ടുവീഴ്ച ചെയ്തേ പറ്റൂവെന്ന് യുഡിഎഫ്,രണ്ട് തവണ തോറ്റവർക്ക് ഇത്തവണ സീറ്റില്ല
- Movies
ഇയാൾക്ക് എല്ലായിടത്തും ഇടിച്ചു കയറി സംസാരിക്കണം, ഫിറോസ് ഖാന് മുന്നറയിപ്പുമായി ഋതു
- Finance
പൊതുമേഖലയ്ക്ക് നേട്ടങ്ങളുടെ കാലം,ചവറ കേരള മിനറല്സ് ആന്റ് മെറ്റല്സ് ലിമിറ്റഡിന് ലാഭം 464 കോടി
- Sports
35 ബോളില് 80*, വീരു പഴയ വീരു തന്നെ- ഇന്ത്യ ലെജന്റ്സിന് ഉജ്ജ്വല വിജയം
- Automobiles
M340i പെര്ഫോമന്സ് സെഡാന്റെ പ്രീ ബുക്കിംഗ് ആരംഭിച്ച് ബിഎംഡബ്ല്യു
- Travel
ജീവിക്കുവാന് ഏറ്റവും മികച്ച നഗരങ്ങളായി ബെംഗളുരുവും ഷിംലയും, പിന്നിലായി കൊച്ചി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വിവാഹം നടക്കാന്‍ അത്യുത്തമം ഈ ദിനങ്ങൾ
ശുഭകാര്യങ്ങള്‍ എപ്പോഴും നല്ല മുഹൂർത്തത്തിൽ ആണ് തുടങ്ങുന്നത്. അതിന് തുടക്കം കുറിക്കുന്നതിന് വേണ്ടി നാളും സമയവും തീയ്യതിയും എല്ലാം നമ്മൾ കുറിക്കുന്നുണ്ട്. ശുഭമുഹൂർത്തത്തില്‍ തുടക്കം കുറിക്കുന്ന ഓരോ കാര്യങ്ങളും നല്ല രീതിയിൽ മുന്നോട്ട് പോവും എന്നാണ് വിശ്വാസം. എന്ത് നല്ല കാര്യങ്ങളും അതുകൊണ്ട് തന്നെയാണ് ജ്യോത്സ്യനെ കണ്ട് മുഹൂർത്തം കുറിച്ച് തുടങ്ങുന്നത്. എന്നാൽ അതിന് നാളും നക്ഷത്രവും എല്ലാം നൽകുന്ന ഫലം ഐശ്വര്യത്തിന്‍റേത് തന്നെയാണ്.
Most read:ദൃഷ്ടിദോഷവും നാവേറും എന്നന്നേക്കും മാറ്റാൻ
നവംബർ മാസത്തിൽ നിങ്ങൾക്ക് ഏതൊക്കെയാണ് ശുഭമുഹൂർത്തം എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് നിങ്ങളുടെ ജീവിതത്തിൽ ഐശ്വര്യത്തിനാണ് തുടക്കം കുറിക്കുന്നത്. വിവാഹത്തിന് വേണ്ടി മുഹൂർത്തം കുറിക്കുമ്പോൾ അത് ഏതൊക്കെ ദിവസമാണ് ശുഭമുഹൂർത്തത്തിൽ വരുന്നത് എന്ന് നോക്കാവുന്നതാണ്. വിവാഹത്തിനുള്ള മുഹൂർത്തങ്ങളില്‍ ശുഭമുഹൂർത്തം ഇതെല്ലാമാണ്.

നവംബർ 8
നവംബർ എട്ടിന് വിവാഹത്തിന് ഏറ്റവും അനുയോജ്യമായ ദിവസമാണ്. നവംബർ എട്ട് വെള്ളിയാഴ്ചയാണ് വിവാഹം നടത്തുന്നതിന് ഏറ്റവും നല്ല സമയം. മുഹൂര്‍ത്തം 12:24 pm മുതൽ 6.39 am. ഏറ്റവും നല്ല നക്ഷത്രം ഉത്രട്ടാതി നക്ഷത്രമാണ് വിവാഹത്തിന്. ഈ ദിവസം വിവാഹത്തിന് അനുയോജ്യ നക്ഷത്രമായാണ് ഉത്രട്ടാതി കണക്കാക്കുന്നത്.

നവംബർ 9
നവംബർ 9 ശനിയാഴ്ച 6.39 മുതൽ ഞായറാഴ്ച 6.39 വരെയുള്ള സമയം വിവാഹത്തിന് ഏറ്റവും നല്ല മുഹൂർത്തമായാണ് കണക്കാക്കുന്നത്. ഉത്രട്ടാതി രേവതി നക്ഷത്രവും വിവാഹത്തിന് വരുന്നുണ്ട്. ഇത് രണ്ടും ശുഭമുഹൂർത്തമായാണ് കണക്കാക്കുന്നത്.

നവംബർ 14
നവംബർ 14 വ്യാഴാഴ്ചയാണ് മറ്റൊരു ശുഭമുഹൂര്‍ത്തം. ഇതിൽ 9.15 മുതൽ അടുത്ത ദിവസം രാവിലെ 6.43 വരെയാണ് മുഹൂർത്തം. രോഹിണി, മകയിരം നക്ഷത്രമാണ് വിവാഹത്തിന് നല്ല ദിവസമായി വരുന്നത്.

നവംബർ 15
നവംബർ 15 വെള്ളിയാഴ്ചയാണ് മറ്റൊരു മുഹൂർത്തം. ഈ സമയം വളരെ കുറച്ച് സമയം മാത്രമേ ശുഭമുഹൂർത്തം ഉള്ളൂ എന്നതാണ് സത്യം.

നവംബർ 19
നവംബർ 19 ആണ് മറ്റൊന്ന്. ഈ ദിവസവും വളരെ ചുരുക്കം ചില സമയം മാത്രമേ ശുഭമുഹൂർത്തം ഉള്ളൂ.

നവംബർ 21
നവംബർ 21 വ്യാഴാഴ്ച വിവാഹത്തിന് വളരെ കുറച്ച് സമയം മാത്രമേ നല്ല മുഹൂർത്തമായിട്ട് ഉള്ളൂ. അതുകൊണ്ട് തന്നെ നല്ലൊരു ജ്യോത്സ്യനെ കണ്ടെത്തി വിവാഹത്തിന് മുഹൂർത്തം കുറിക്കുന്നതിന് ശ്രദ്ധിക്കണം.

നവംബര്‍ 22
നവംബർ 22ന് രാവിലെ 9 മുതൽ 23 രാവിലെ 6.50 വരെയാണ് ശുഭമുഹൂർത്തമായിട്ടുള്ളത്. ഉത്രവും അത്തവും ആണ് ഈ ദിവസങ്ങളിൽ ശുഭമുഹൂർത്തത്തിനുള്ള നക്ഷത്രങ്ങൾ.

നവംബർ 23
നവംബർ 23ന് രാവിലെ 6.50നും ഉച്ചക്ക് 2.46നും ഇടയിലാണ് ഏറ്റവും നല്ല ശുഭമുഹൂർത്തം വിവാഹത്തിന് ഉള്ളത്. അത്തം നക്ഷത്രം തന്നെയാണ് ഏറ്റവും നല്ല ശുഭമുഹൂർത്തമായിട്ടുള്ളത്.

നവംബർ 24
നവംബർ 24നും ഏറ്റവും നല്ല വിവാഹത്തിനുള്ള ശുഭമുഹൂർത്തം എന്ന് പറയുന്നത് 12.48 മുതൽ അടുത്ത ദിവസം 25 പുലര്‍ച്ചെ 1.06 വരെയാണ്. ചോതി നക്ഷത്രമാണ് ഇതില്‍ വിവാഹത്തിന് അനുയോജ്യ മുഹൂർത്തം.

നവംബർ 30
നവംബർ 30 ശനിയാഴ്ചയാണ് വിവാഹത്തിന് അനുയോജ്യമായ മറ്റൊരു മുഹൂർത്തം. വൈകുന്നേരം 6.05 മുതൽ ആരംഭിക്കുന്ന മുഹൂർത്തം അടുത്ത ദിവസംസ രാവിലെ 6.56 വരെയാണ് ഉള്ളത്. ഉത്രാടം നക്ഷത്രമാണ് അന്ന് വരുന്നത്.