For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സോഫ്റ്റ് ഇഡ്ഡലി, മൊരിഞ്ഞ ദോശ, എണ്ണ കുറഞ്ഞ പൂരി; എല്ലാത്തിനും സിംപിള്‍ വഴി

|

പാചകം പലര്‍ക്കും തലവേദന ഉണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി പലരും പുറത്ത് നിന്ന് ഭക്ഷണം വാങ്ങിച്ച് കഴിക്കാന്‍ ആരംഭിക്കുന്നു. എന്നാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനും ഇനി വീട്ടില്‍ തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ചില പൊടിക്കൈകള്‍ ഉണ്ട്. പാചകം തലവേദനയായി എടുക്കാതെ വീട്ടില്‍ തന്നെ നമുക്ക് നല്ല ഭക്ഷണം ഉണ്ടാക്കി കഴിക്കാവുന്നതാണ്. പാചകം എളുപ്പത്തിലാക്കുന്നതിനും ആരോഗ്യവും സ്വാദിഷ്ഠവുമായ ഭക്ഷണത്തിനും ചില കാര്യങ്ങള്‍ അഥവാ ചില പൊടിക്കൈകള്‍ നമുക്ക് പ്രയോഗിക്കാവുന്നതാണ്.

ജീവിതം സുന്ദരമാക്കാന്‍ ചില അടുക്കള വിദ്യകള്‍ജീവിതം സുന്ദരമാക്കാന്‍ ചില അടുക്കള വിദ്യകള്‍

ഭക്ഷണത്തിന് രുചി കൂട്ടാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. വീട്ടിലെത്തുന്ന അതിഥികള്‍ക്ക് എപ്പോഴും സ്വാദുള്ള ഭക്ഷണം നല്‍കണമെന്ന് തന്നെയാണ് നമ്മുടെയെല്ലാം ആഗ്രഹവും. എന്നാല്‍ ഇനി ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇതില്‍ എപ്പോഴും മികച്ച് നില്‍ക്കുന്ന എപ്പോള്‍ വേണമെങ്കിലും പ്രയോഗിക്കാവുന്ന ചില പൊടിക്കൈകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ...

ദോശ മൊരിയാനും സോഫ്റ്റ് ആവാനും

ദോശ മൊരിയാനും സോഫ്റ്റ് ആവാനും

ദോശ പ്രധാനപ്പെട്ട ഒരുബ്രേക്ക്ഫാസ്റ്റ് ആണ്. അതുകൊണ്ട് തന്നെ ഇനി ദോശയുണ്ടാക്കുമ്പോള്‍ അത് മൊരിയാനും സോഫ്റ്റ് ആവുന്നതിനും ദോശക്ക് മാവ് അരക്കുമ്പോള്‍ അല്‍പം ചോറ് കൂടി മിക്സ് ചെയ്ത് അതിലേക്ക് അല്‍പം തേങ്ങാവെള്ളം പുളിപ്പിച്ചതും കൂടി ചേര്‍ക്കുക. അത് ദോശക്ക് മാര്‍ദ്ദവും സോഫ്റ്റ്നസ്സും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതോടൊപ്പം നല്ല മൊരിഞ്ഞ ദോശ ഉണ്ടാക്കാം. ഇത് സ്വാദ് വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

പൂരിയില്‍ എണ്ണ കൂടാതിരിക്കാന്‍

പൂരിയില്‍ എണ്ണ കൂടാതിരിക്കാന്‍

പൂരി എണ്ണ കുടിക്കാതിരിക്കാന്‍ പലരും പല മാര്‍ഗ്ഗങ്ങളും പരീക്ഷിച്ച് പരാജയപ്പെട്ടോ? എന്നാല്‍ ഇനി ഈ പ്രശ്‌നത്തെ നമുക്ക് നിസ്സാരമായി പരിഹരിക്കാവുന്നതാണ്. അതിന് വേണ്ടി പൂരിക്ക് മാവ് തയ്യാറാക്കുമ്പോള്‍ ഗോതമ്പ് മാവും മൈദാമാവും ഒരേ അളവില്‍ മിക്സ് ചെയ്ത് ഉപയോഗിച്ചാല്‍ മതിയാവും. ഇത് പൂരിയില്‍ അമിത എണ്ണ നില്‍ക്കുന്നതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ഇറച്ചിയിലെ കൊഴുപ്പ് ഇനിയില്ല

ഇറച്ചിയിലെ കൊഴുപ്പ് ഇനിയില്ല

ഇറച്ചിയിലെ കൊഴുപ്പ് കൂടുതലാവുമ്പോള്‍ പലപ്പോഴും കറിയുടെ മുകളില്‍ എണ്ണ പോലെ കാണപ്പെടുന്നുണ്ട്. എന്നാല്‍ ഇനി ഇറച്ചിയില്‍ കൊഴുപ്പ് കൂടുതലാവുമ്പോള്‍ അതിനെ ഇല്ലാതാക്കാന്‍ ഇറച്ചി പാകം ചെയ്യാന്‍ ഉപയോഗിക്കുന്നതിന് മുന്‍പ് അല്‍പം ചൂടുവെള്ളത്തില്‍ ഇട്ട് വെച്ചാല്‍ മതി. അത് ഇറച്ചിയിലെ കൊഴുപ്പ് ഇല്ലാതാക്കാന്‍ സഹായിക്കുന്നതോടൊപ്പം തന്നെ ഇതൊന്ന് വെന്ത് കിട്ടുന്നതിനും ടേസ്റ്റ് വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

പുട്ടിന് രുചി വര്‍ദ്ധിപ്പിക്കാന്‍

പുട്ടിന് രുചി വര്‍ദ്ധിപ്പിക്കാന്‍

പുട്ട് പലരുടയേും വീട്ടില്‍ സ്ഥിര പലഹാരമാണ്. എന്നാല്‍ പുട്ട് കല്ല് പോലെ ഇരിക്കുന്നു എന്നുള്ളത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ഇനി പുട്ടിന് രുചി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ചില പൊടിക്കൈകള്‍ പ്രയോഗിക്കാവുന്നതാണ്. അതിന് വേണ്ടി മൂന്ന് കപ്പ് പച്ചരിക്ക് ഒരു കപ്പ് പുഴുക്കല്ലരി എന്ന അനുപാതത്തില്‍ ചേര്‍ക്കുക. ഇത് പുട്ടിന് രുചി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതോടൊപ്പം തന്നെ പുട്ട് നല്ല സോഫ്റ്റ് ആക്കുന്നതിനും സഹായിക്കുന്നു.

അരി കൂടുതല്‍ വെന്ത് പോയാല്‍

അരി കൂടുതല്‍ വെന്ത് പോയാല്‍

അരിക്ക് വേവ് കൂടി പല വീട്ടമ്മമാരും അത് പലപ്പോഴും അമ്മമാര്‍ക്ക് തലവേദനയുണ്ടാക്കുന്നു. എന്നാല്‍ ഇനി അരി വെന്ത് പോയി എന്ന് വേവലാതിപ്പെടേണ്ടതില്ല. അരി അധികം വെന്ത് പോയാല്‍ തണുത്ത വെള്ളവും അല്‍പം നെയ്യും മിക്സ് ചെയ്ത് വെക്കുക. ഇത് ചോറ് അധിക വേവ് ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അല്ലെങ്കില്‍ അല്‍പം നാരങ്ങ നീര് ചേര്‍ത്താലും മതി. ഇത് നിങ്ങളുടെ വെന്ത് പോയ അരിയെ പാകത്തിനാക്കുന്നു.

ഇഡ്ഡലി സോഫ്റ്റ് ആവാന്‍

ഇഡ്ഡലി സോഫ്റ്റ് ആവാന്‍

നല്ല സോഫ്റ്റ് പഞ്ഞി പോലെ ഇരിക്കുന്ന ഇഡ്ഡലി കഴിക്കാന്‍ എല്ലാവര്‍ക്കും ആഗ്രഹം കാണും. എന്നാല്‍ ഇതിന് വേണ്ടി ഇനി അധികം കഷ്ടപ്പെടേണ്ടതില്ല. കാരണം രണ്ട് കപ്പ് ഉഴുന്നിന് ഒരു കപ്പ് അരി എന്ന നിരക്കില്‍ ചേര്‍ത്ത് നല്ലതുപോലെ അരച്ചെടുത്ത് അതിലേക്ക് രണ്ട് ദിവസം മുന്‍പ് പുളിപ്പിച്ച തേങ്ങാവെള്ളം ചേര്‍ക്കാവുന്നതാണ്. ഇത് നിങ്ങളുടെ ഇഡ്ഡലി നല്ലതുപോലെ സോഫ്റ്റ് ആവുന്നതിന് സഹായിക്കുന്നുണ്ട്.

ഫ്രഞ്ച് ഫ്രൈസ് തയ്യാറാക്കുമ്പോള്‍

ഫ്രഞ്ച് ഫ്രൈസ് തയ്യാറാക്കുമ്പോള്‍

ഫ്രഞ്ച് ഫ്രൈസ് തയ്യാറാക്കുമ്പോള്‍ അത് എപ്പോഴും ചത്തു പോവുന്നു എന്ന ഒരു അവസ്ഥയുണ്ടാവുന്നുണ്ടോ? എന്നാല്‍ അതിന് പരിഹാരം കാണുന്നതിനും നല്ല മൊരിഞ്ഞ ഉരുളക്കിഴങ്ങ് ഫ്രൈക്കും വേണ്ടി ഉരുളക്കിഴങ്ങ് കനം കുറച്ച് അരിഞ്ഞ് അല്‍പം ഉപ്പും കലര്‍ത്തി അര മണിക്കൂര്‍ നേരം വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. പിന്നീട് വെള്ളമൂറ്റി ഇതു ഫ്രീസറില്‍ രണ്ടു മണിക്കൂര്‍ വയ്ക്കണം. അതിന് ശേഷം നല്ലതുപോലെ വറുത്തെടുക്കേണ്ടതാണ്. ഇത് നല്ല ക്രിസ്പി ഫ്രൈസ് ആയി തയ്യാറാക്കാവുന്നതാണ്.

അച്ചാറില്‍ പൂപ്പല്‍ വരാതിരിക്കാന്‍

അച്ചാറില്‍ പൂപ്പല്‍ വരാതിരിക്കാന്‍

പല അമ്മമാരും പരാതി പറയുന്ന ഒന്നാണ് അച്ചാറിലെ പൂപ്പല്‍ എന്നത്. എന്നാല്‍ ഇനി ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് അച്ചാര്‍ തയ്യാറാക്കുന്ന പാത്രത്തില്‍ കടുകെണ്ണയും ഉപ്പും കലര്‍ത്തി പാത്രത്തിന് പുറത്ത് പുരട്ടി വെക്കാവുന്നതാണ്. ഇത് നിങ്ങളുടെ അച്ചാര്‍ പൂപ്പല്‍ പിടിക്കാതിരിക്കുന്നതിന് സഹായിക്കുന്നു. അതോടൊപ്പം തന്നെ അച്ചാറിന്റെ സ്വാദും വര്‍ദ്ധിക്കുന്നു.

അപ്പത്തിന് ടേസ്റ്റ് വര്‍ദ്ധിക്കാന്‍

അപ്പത്തിന് ടേസ്റ്റ് വര്‍ദ്ധിക്കാന്‍

അപ്പം സോഫ്റ്റ് ആവുന്നതിനും ടേസ്റ്റ് വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി തേങ്ങാവെള്ളത്തിലോ ഇളനീരിലോ പഞ്ചസാരയിട്ട് അഞ്ചാറു മണിക്കൂര്‍ വയ്ക്കുക. ഈ വെള്ളം ഉപയോഗിച്ച് വെള്ളപ്പത്തിനുളള മാവില്‍ ചേര്‍ക്കേണ്ടതാണ്. ഇത് അപ്പത്തിന് കൂടുതല്‍ മാര്‍ദ്ദവത്തിനും സ്വാദിനും സഹായിക്കുന്നു. അതോടൊപ്പം അപ്പത്തിന് അരയ്ക്കുന്ന അരിയില്‍ അല്‍പം ഉലുവയും ലേശം ഉഴുന്നും ചേര്‍ക്കുന്നതും മാര്‍ദവവും ആരോഗ്യഗുണവും വര്‍ദ്ധിപ്പിയ്ക്കും.

English summary

Kitchen Hacks That Actually Work; Easy Ways To Save Money And Time

Here in this article we are discussing about kitchen hacks that actually work. Take a look.
Story first published: Tuesday, May 18, 2021, 18:50 [IST]
X
Desktop Bottom Promotion