Latest Updates
-
കഠിനമായ ചൂടിൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വർഷങ്ങൾക്കിപ്പുറം ഗുരു പ്രദോഷവും വരിയാൻ യോഗവും ഒന്നിക്കുന്നു; ഈ രാശിക്കാർക്ക് ഭാഗ്യം തെളിയുമോ? അറിയാം! -
കത്തുന്ന വെയിലിലും ചർമ്മം വാടാതെയിരിക്കണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വേനൽക്കാലത്തെ സുരക്ഷിതമാക്കാം -
കഠിനമായ ചൂടിൽ തളരാതിരിക്കാം; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ഈ നാടൻ വഴികൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം! -
കഠിനമായ ചൂടിൽ ജിമ്മിൽ പോകുന്നുണ്ടോ? നിങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ഈ തെറ്റുകൾ ഒഴിവാക്കൂ! -
സ്കൂളുകളിൽ ഇനി ആർത്തവ ശുചിത്വ വിപ്ലവം; പെൺകുട്ടികളുടെ പഠനം മുടങ്ങാതെ കാക്കാൻ സർക്കാരിന്റെ പുതിയ നീക്കങ്ങൾ -
കഠിനമായ ചൂടിൽ വ്യായാമം ചെയ്ത് തളരുകയാണോ? വയറിലെ കൊഴുപ്പ് സുരക്ഷിതമായി കുറയ്ക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൂര്യതാപത്തിൽ നിന്ന് രക്ഷനേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ജീവിതത്തിൽ വഴിത്തിരിവാകാൻ വ്യാഴം കർക്കടകത്തിലേക്ക്; ഈ മാറ്റം നിങ്ങളുടെ രാശിയിൽ എന്ത് മാറ്റം കൊണ്ടുവരും? -
വൃശ്ചികം രാശിയിൽ ചന്ദ്രൻ: ഈ രാശിക്കാർക്ക് ഇന്ന് അതീവ ജാഗ്രത, ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇങ്ങനെ
ഉരുളക്കിഴങ്ങ് നല്ല പതം പോലെ വേവിച്ചെടുക്കണോ, സെക്കന്റുകള്‍ മതി
ഉരുളക്കിഴങ്ങ് നമ്മുടെയെല്ലാം വീടുകളില്‍ പല കറികളിലും ഒഴിവാക്കാനാവാത്ത ഒരു പച്ചക്കറി തന്നെയാണ്. നാടന്‍ കറികളിലും അതല്ല മോഡേണ്‍ കറികളിലും വേണമെങ്കില്‍ ഉരുളക്കിഴങ്ങ് ഒരുപോലെ തന്നെ ഉപയോഗിക്കാം. അത്രയേറെ സ്വാദും ആരോഗ്യവും ഉരുളക്കിഴങ്ങ് നല്‍കുന്നുണ്ട്. പലപ്പോഴും നോണ്‍ വെജ് ഇല്ലാത്തതിന്റെ സങ്കടം വരെ ഉരുളക്കിഴങ്ങ് തീര്‍ക്കുന്നു. അത്രയേറെ ഗുണങ്ങളുള്ളതാണ് ഉരുളക്കിഴങ്ങ്. ഏത് ഭക്ഷണത്തിലും ഒരുപോലെ ഉപയോഗിക്കാവുന്നതാണ് ഉരുളക്കിഴങ്ങ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സ്നാക്സ് വരെ ഉണ്ടാക്കാന്‍ ഉരുളക്കിഴങ്ങ് ഉപയോഗിക്കാം.

എന്നാല്‍ പലര്‍ക്കും ചെറിയ രീതിയില്‍ എങ്കിലും തലവേദന ഉണ്ടാക്കുന്നതാണ് ഉരുളക്കിഴങ്ങ് വേവിക്കുന്നത്. ഒന്നല്ലെങ്കില്‍ അത് കൃത്യമായി വേവിച്ച് കിട്ടില്ല, അല്ലെങ്കില്‍ വേവ് കൂടുതലായി പൊടിഞ്ഞ് കുഴഞ്ഞ് പോവുന്നു. എന്നാല്‍ കൃത്യമായ വേവില്‍ നമുക്ക് എങ്ങനെ ഉരുളക്കിഴങ്ങ് വേവിച്ചെടുക്കാം എന്നതാണ് നോക്കേണ്ടത്. എന്നാല്‍ ഇനി പറയുന്ന ഈ രീതികള്‍ ബുദ്ധിമുട്ടുള്ളതാണോ അതോ സമയമെടുക്കുന്നതാണോ എന്ന് നിങ്ങള്‍ ഇപ്പോള്‍ ചിന്തിച്ചേക്കാം. എന്നാല്‍ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ കിഴങ്ങ് നിങ്ങള്‍ക്ക് വേവിച്ചെടുക്കാവുന്നതാണ്. അതിന് വേണ്ടി എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാം എന്ന് നോക്കാം.

പ്രഷര്‍ കുക്കര്‍ രീതി
നമ്മളെല്ലാവരും ചെയ്യുന്ന ഒരു മാര്‍ഗ്ഗമാണ് പ്രഷര്‍കുക്കറില്‍ ഉരുളക്കിഴങ്ങ് വേവിച്ചചെടുക്കുക എന്നത്. ഇതാണ് ഏറ്റവും സൗകര്യപ്രദമായ മാര്‍ഗ്ഗം എന്നതില്‍ തര്‍ക്കം വേണ്ട. അതിന് വേണ്ടി കുക്കറില്‍ വെള്ളം നിറക്കണം. പക്ഷേ വെള്ളം നിറക്കുമ്പോള്‍ നാം ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. എത്ര ഉരുളക്കിഴങ്ങ് എടുക്കുന്നു എന്നതിന് അനുസരിച്ചല്ല വെള്ളം നിറക്കേണ്ടത് ഉരുളക്കിഴങ്ങ് മൂടാന്‍ പാകത്തിന് ആണ് വെള്ളം നിറക്കേണ്ടത്. ശേഷം കുക്കര്‍ അടച്ച് ഇത് മീഡിയം തീയ്യില്‍ വേവിച്ചെടുക്കണം. വളരെ ചുരുങ്ങിയ രണ്ടോ മൂന്നോ വിസിലുകള്‍ മാത്രം മതി ഉരുളക്കിഴങ്ങ് വെന്ത് വരാന്‍ എന്നതാണ് സത്യം. ശേഷം തീ ഓഫ് ചെയ്ത് മര്‍ദ്ദം മുഴുവന്‍ പുറത്തേക്ക് കളഞ്ഞതിന് ശേഷം ഉരുളക്കിഴങ്ങ് എടുത്ത് മാറ്റാവുന്നതാണ്. ഇത് ആവശ്യാനുസരണം തൊലി കളഞ്ഞ് ഉപയോഗിക്കാം.

പാന്‍ രീതി
എന്നാല്‍ ഇത് കൂടാതെ മറ്റൊരു രീതിയില്‍ വളരെ എളുപ്പത്തില്‍ ഉരുളക്കിഴങ്ങ് വേവിക്കാവുന്നതാണ്. അതിന് വേണ്ടി നല്ലതുപോലെ തീ കത്തിച്ച് ഒരു പാന്‍ വെക്കുക. അതില്‍ പകുതിയോളം വെള്ളം നിറക്കുക. അതിന് ശേഷം വെള്ളത്തിന്റെ ചൂട് അല്പം കുറയുമ്പോള്‍ ഇതിലേക്ക് ഉരുളക്കിഴങ്ങ് ചേര്‍ക്കാവുന്നതാണ്. 15-20 മിനിറ്റ് വരെ പാത്രം മൂടാതെ ഉരുളക്കിഴങ്ങ് വേവിച്ചെടുക്കുക. ഇതിന്റെ വേവ് നോക്കുന്നതി്ന വേണ്ടി ഒരു ചെറിയ പപ്പടം കുത്തി കൊണ്ട് ഒന്ന് കുത്തി നോക്കുക എന്നിട്ട് പതുക്കെ വെന്തെങ്കില്‍ തീ മാറ്റി ഉപയോഗിക്കാവുന്നതാണ്.

ക്യൂബ്ഡ് ഉരുളക്കിഴങ്ങ് രീതി
ഇത് പെട്ടെന്ന് ഉരുളക്കിഴങ്ങ് വേവിക്കാന്‍ ചെയ്യാവുന്ന ഒന്നാണ്. അതിന് വേണ്ടി ഉരുളക്കിഴങ്ങിന്റെ തൊലി കളയുന്നതിന് ശ്രദ്ധിക്കണം. അതിന് ശേഷം ഒരു പാത്രം എടുത്ത് അതില്‍ പകുതി വെള്ളം നിറയ്ക്കുക. പിന്നീട് ഈ പാത്രത്തിലെ വെള്ളം തിളച്ച് കഴിഞ്ഞാല്‍ ഉരുളക്കിഴങ്ങ് ചതുരത്തില്‍ മുറിച്ച് വെള്ളത്തിലിടുക. 12 മുതല്‍ 15 മിനിറ്റ് വരെ തിളപ്പിച്ചതിന് ശേഷം ചൂട് ക്രമീകരിക്കുക. അതിന് ശേഷം വെള്ളം അരിച്ചെടുത്ത് കളഞ്ഞ് ഉരുളക്കിഴങ്ങ് നോക്കാവുന്നതാണ്. ഇത് വെന്തിട്ടുണ്ടാവും. പിന്നീട് ഒരു ഗ്ലാസ് തണുത്ത വെള്ളം ഒഴിച്ച ശേഷം ഉപയോഗിക്കാവുന്നതാണ്.

മൈക്രോവേവ് രീതി (വെള്ളമില്ലാതെ)
വെള്ളമില്ലാതെ നമുക്ക് ഉരുളക്കിഴങ്ങ് വേവിക്കാവുന്നതാണ്. കേട്ടടിട്ട് അത്ഭുതം തോന്നുന്നുണ്ടോ? എന്നാല്‍ സത്യമാണ്. വെള്ളമില്ലാതെ നമുക്ക് ഉരുളക്കിഴങ്ങ് മൈക്രോവേവ് ഓവനില്‍ വേവിച്ചെടുക്കാവുന്നതാണ്. അതിന് വേണ്ടി ഉരുളക്കിഴങ്ങ് നല്ലതുപോലെ കഴുകി വൃത്തിയാക്കുക. പിന്നീട് ഒരു കുഞ്ഞ് പപ്പടം കുത്തി എടുത്ത് ഉരുളക്കിഴങ്ങെല്ലാം നല്ലതുപോലെ കുത്തുക. ആറ് ഏഴ് സ്ഥലത്തെങ്കിലും ഇത്തരത്തില്‍ കുത്തേണ്ടതാണ്. അതിന് ശേഷം ഇവ ഒരു പ്ലേറ്റില്‍ വെക്കുക. പിന്നീട് അവ ഏകദേശം 3 മിനിറ്റ് മൈക്രോവേവ് ചെയ്യുക. മൈക്രോവേവില്‍ നിന്ന് നീക്കം ചെയ്ത ശേഷം നല്ലതുപോലെ തണുപ്പിച്ച് ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ഉരുളക്കിഴങ്ങ് വെള്ളമില്ലാതെ വേവിക്കുന്നതിന് സഹായിക്കുന്നു.

മൈക്രോവേവ് രീതി (വെള്ളത്തോടൊപ്പം)
വെള്ളത്തൊടൊപ്പം തന്നെ നമുക്ക് മൈക്രോവേവ് രീതിയില്‍ ഉരുളക്കിഴങ്ങ് വേവിച്ചെടുക്കാവുന്നതാണ്. അതിന് വേണ്ടി ഉരുളക്കിഴങ്ങ് നല്ലതുപോലെ വൃത്തിയാക്കിയ ശേഷം, അവയെ മുകളില്‍ പറഞ്ഞത്പോലെ കുത്തി ഓട്ടയാക്കുക. ശേഷം മൈക്രോവേവില്‍ പോകാന്‍ കഴിയുന്ന ഒരു പാത്രം എടുത്ത് പകുതി വെള്ളം നിറയ്ക്കുക. ഈ പാത്രത്തിലേക്ക് ഉരുളക്കിഴങ്ങ് ഇട്ട് അത് മൈക്രോവേവില്‍ വയ്ക്കുക. 8 മിനിറ്റ് സമയം സെറ്റ് ചെയ്തതിന് ശേഷം അത് കഴിഞ്ഞ് പാത്രം മൈക്രോവേവില്‍ നിന്ന് മാറ്റുക. ഉരുളക്കിഴങ്ങ് വെന്തിട്ടുണ്ടാവും. ഇത് തൊലി കളഞ്ഞ് ഉപയോഗിക്കാവുന്നതാണ്.



Click it and Unblock the Notifications