Latest Updates
-
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും! -
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരുമോ? -
ബുധൻ ചിങ്ങം രാശിയിലേക്ക്: സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഈ തെറ്റുകൾ ഒഴിവാക്കാം -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: കരിയറിലും ബിസിനസ്സിലും വൻ നേട്ടം കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ 5 രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങി ഭാഗ്യം വരും
മുളപ്പിച്ച ചെറുപയറും കടലയും പെട്ടെന്ന് ചീത്തയാവുന്നോ, ഇനി പേടിക്കേണ്ട, പരിഹാരം ഇതാ
പലര്‍ക്കും മുളപ്പിച്ച ചെറുപയറും കടലയും അതുപോലെ തന്നെ മുളപ്പിച്ച മറ്റ് ധാന്യങ്ങളും എല്ലാം വളരെയധികം ഇഷ്ടമായിരിക്കും. എന്നാല്‍ ഇത് എത്രത്തോളം രുചികരമായാലും ഒരു ദിവസത്തിന് അപ്പുറം സൂക്ഷിച്ച് വെക്കുക എന്നത് അല്പം പ്രയാസകരമായ ജോലി തന്നെയാണ് പലര്‍ക്കും. ആരോഗ്യ ഗുണത്തിന്റെ കാര്യത്തില്‍ ആണെങ്കില്‍ പറയുകയേ വേണ്ട. കാരണം ഇതില്‍ ധാരാളം അവശ്യ വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട് എന്നത് തന്നെയാണ് മുളപ്പിച്ച ധാന്യത്തെ വ്യത്യസ്തമാക്കുന്നത്. സ്നാക്ക്സ്, സാന്ഡ്വിച്ചുകള്, സലാഡുകള്‍ മുതലായവ തയ്യാറാക്കുന്നതിന് പലപ്പോഴും ഇത്തരം മുളപ്പിച്ച ധാന്യങ്ങളും പയര്‍വര്‍ഗ്ഗങ്ങളും ഉപയോഗിക്കുന്നു.
എന്നാല്‍ ഇവ സൂക്ഷിച്ച് വെക്കുന്നത് ഇനി തലവേദനയാവില്ല. ഇത്തരം അവസ്ഥകളില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടിയും നല്ല ഫ്രഷ് ആയി ഇവ നിലനിര്‍ത്തുന്നതിന് വേണ്ടിയും നമുക്ക് അല്പം ശ്രദ്ധിക്കാവുന്നതാണ്. ഇനി നിങ്ങള്‍ക്ക് ധൈര്യമായി എല്ല ധാന്യങ്ങളും പയര്‍ വര്‍ഗ്ഗങ്ങളും മുളപ്പിച്ച കഴിക്കാവുന്നതാണ്. ഇവ പുതുമയോടെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.

മുളകള്‍ പരിശോധിക്കുക
ഇത്തരം വസ്തുക്കള്‍ മുളപ്പിക്കുമ്പോള്‍ അതില്‍ കേടായ മുളകള്‍ വന്നിട്ടുണ്ടോ എന്ന്ത ആദ്യം പരിശോധിക്കണം. അതാണ് ഏറ്റവും പ്രധാനപ്പെട്ട ഘട്ടവും. കേടായ മുളകള്‍ ഉടനേ തന്നെ കൂട്ടത്തില്‍ നിന്ന് മാറ്റണം. കാരണം ഇവ മറ്റുള്ളവയെക്കൂടി മോശമാക്കുന്നതിന് സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. ചീഞ്ഞ മുളകള്‍ ദുര്‍ഗന്ധം ഉണ്ടാക്കുകയും അത് മറ്റുള്ളവ കൂടി ചീയുന്നതിന് പ്രേരണയാവുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.
തോല് നീക്കം ചെയ്യുമ്പോള്‍
നിങ്ങള്‍ മുളപ്പിച്ച പയറും കടലയും ധാന്യങ്ങളും എല്ലാം തോല് നീക്കം ചെയ്യുകയാണെങ്കില്‍ അത് പലപ്പോഴും കൂടുതല്‍ കാലം ഇരിക്കുന്നതിന് കാരണമാകുന്നു. ഇത്തരം മുളകളുടെ പുറത്തെ തോട് എന്ത് തന്നെയായാലും നീക്കം ചെയ്യണം. അതിന് വേണ്ടി ഒരു പാത്രത്തില്‍ വെള്ളം ചേര്‍ത്ത് അതില്‍ ഈ മുളകള്‍ ഇട്ട് വെക്കുക. എന്നിട്ട് പതിയേ കുലുക്കുമ്പോള്‍ ഇതിന്റെ പുറം തോട് വേര്‍പെടുന്നു. പിന്നീട് ഇതിലെ വെള്ളം വറ്റിച്ച് നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് ദീര്‍ഘകാലം ഫ്രഷ് ആയി തന്നെ ഇരിക്കുകയും ചെയ്യുന്നു.

മുളകള്‍ കഴുകിക്കളയുക
മുളകള്‍ പെട്ടെന്ന് തന്നെ കഴുകി വൃത്തിയാക്കുന്നതിന് ശ്രദ്ധിക്കണം. കാരണം ഇവയില്‍ അഴുക്ക് അടിഞ്ഞ് കൂടുന്നത് പലപ്പോഴും പെട്ടെന്ന് ചീത്തയാവാന്‍ കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ ഒഴുകുന്ന വെള്ളത്തില്‍ വേണം ഇത് കഴുകുന്നതിന്. ഇത് പുറം തൊലി പോവുന്നതിനും മുളകള്‍ വൃത്തിയോടെ സൂക്ഷിക്കുന്നതിനും കാരണമാകുന്നു. ഇത്തരം മാര്‍ഗ്ഗങ്ങള്‍ നിങ്ങള്‍ക്ക് പരീക്ഷിക്കാവുന്നതാണ്.
മുളകള്‍ ഉണക്കുക
മുളപ്പിച്ച വസ്തുക്കള്‍ ഉണക്കുന്നതിന് ശ്രദ്ധിക്കുക. അതിന് വേണ്ടി കഴിയുന്നത്ര വെള്ളം നീക്കം ചെയ്യുന്നതിന് ശ്രദ്ധിക്കുക. ഒരു പുതിയ ടവ്വല്‍ ഉപയോഗിച്ച് ഇവയിലെ ഈര്‍പ്പം മുഴുവന്‍ കളയുന്നതിന് ശ്രദ്ധിക്കുക. കൂടാതെ അവ സ്വാഭാവികമായി ഉണങ്ങുന്നതിന് വേണ്ടി മാറ്റി വെക്കണം. 15 മുതല്‍ 20 മിനിറ്റ് വരെ ഊഷ്മാവില്‍ സ്വാഭാവികമായി ഉണങ്ങാന്‍ അനുവദിക്കുക.

ശരിയായി സൂക്ഷിച്ച് വെക്കാം
മുളപ്പിച്ച വസ്തുക്കള്‍ സൂക്ഷിച്ച് വെക്കുമ്പോള്‍ എപ്പോഴും ഒരു എയര്‍ടൈറ്റ് കണ്ടെയ്നര്‍ അല്ലെങ്കില്‍ ഒരു ziplock ബാഗ് ഉപയോഗിക്കാം. ഇവ സൂക്ഷിക്കുമ്പോള്‍ അതിനോടൊപ്പം തന്നെ ഒരു പേപ്പര്‍ ടവലും ziplock ബാഗില്‍ വയ്ക്കുക. ഈ പേപ്പര്‍ ടവല്‍ ഈര്‍പ്പം അകറ്റുകയും മുളകളുടെ ഷെല്‍ഫ് ആയുസ്സ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ശേഷം അവ ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്.
ശരിയായ സ്ഥലത്ത് വെക്കുക
ഫ്രിഡ്ജില്‍ മുളകളുള്ള കണ്ടെയ്നറോ സിപ്പ്-ലോക്ക് ബാഗോ ഫ്രിഡ്ജില്‍ പുറകിലായി വെയ്ക്കുന്നത് ഒഴിവാക്കുക. ഫ്രിഡ്ജിന്റെ ഊഷ്മാവ് ചില സമയങ്ങളില്‍ പിന്‍ഭാഗത്ത് കൂടുതലാണ്. ഇത് പലപ്പോഴും മുളകള്‍ ഫ്രീസ് ആവുന്നതിന് കാരണമാകും. അതുകൊണ്ട് തന്നെ ഇത്തരം വസ്തുക്കള്‍ ഫ്രീസുചെയ്തുകഴിഞ്ഞാല്, അവയുടെ ഘടനയും രുചിയും ആരോഗ്യ ഗുണങ്ങളും ഇല്ലാതാവുന്നു. അതുകൊണ്ട് അവയെ ഫ്രിഡ്ജിന്റെ മുന്‍വശത്ത് സൂക്ഷിക്കുന്നതാണ് നല്ലത്.



Click it and Unblock the Notifications