Latest Updates
-
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്!
വേദനയെ കുറക്കാന്‍ അടുക്കളപ്പൊടിക്കൈകള്‍ മാത്രം മതി
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ എല്ലാം തന്നെ പലപ്പോഴും പല വിധത്തിലുള്ള വേദനയെ ഭയപ്പെടുന്നു. എന്നാല്‍ ഇത്തരം അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമ്മള് വേദന സംഹാരികള്‍ കഴിക്കുന്നതിന് മുന്‍പ് ചില പൊടിക്കൈകള്‍ നമുക്ക് ഉപയോഗിക്കാവുന്നതാണ്. വേദനക്ക് ആശ്വാസം നല്കുന്ന തരത്തിലുള്ള പല പൊടിക്കൈകളും നമ്മുടെ അടുക്കളയില്‍ ഉണ്ട്. നമ്മുടെ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തുള്ള വേദനയാണെങ്കില്‍ പോലും അതിനെയെല്ലാം പരിഹരിക്കാന്‍ അടുക്കളപ്പൊടിക്കൈകള്‍ ധാരാളം ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഈ പ്രകൃതിദത്ത പരിഹാരങ്ങള്‍ എല്ലാ വേദനയേയും ഇല്ലാതാക്കുന്നു.
പലപ്പോഴും വേദനകള്‍ ഉണ്ടാക്കുന്ന അസ്വസ്ഥത പലരേയും കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു. എങ്ങനെയെങ്കിലും ഒന്ന് മാറിയാല്‍ മതി എന്ന ചിന്തയിലായിരിക്കും പലരും. എന്നാല്‍ പലപ്പോഴും എന്താണ് കൃത്യമായി ചെയ്യേണ്ടത് എന്ന് പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. ഇത് വേദനയെ വഷളാക്കുന്നു. അതുകൊണ്ട് തന്നെ കൂടുതല്‍ ശ്രദ്ധയോടെ വേണം ഓരോ വേദനയേയും കൈകാര്യം ചെയ്യുന്നതിന്. ഇത്തരം അവസ്ഥയില്‍ അടുക്കളയില്‍ നിന്ന് നിങ്ങള്‍ക്ക് വേദനയെ തുരത്തുന്നതിന് സാധിക്കുന്നു.

ഇഞ്ചി
വേദന സംഹാരിയായി നമുക്ക് ഇഞ്ചി എന്തുകൊണ്ടും ഉപയോഗിക്കാവുന്നതാണ്. ഇത് വേദനയെ പൂര്‍ണമായും ശമിപ്പിക്കുന്നു. ഇതിലുള്ള ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളാണ് വേദനയെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നത്. ശരീരത്തിന്റെ മൊത്തത്തിലുള്ള വീക്കം കുറക്കുന്നതോടൊപ്പം തന്നെ ശരീരത്തിന് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും വേദനയെ പാടേ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു ഇഞ്ചി. കൂടാതെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും കോശ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പല്ലുവേദന, സന്ധി വേദന എന്നിവക്ക് പൂര്‍ണ പരിഹാരമാണ് പലപ്പോഴും ഇഞ്ചി നല്‍കുന്നത്. കൂടാതെ വയറു വേദന പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിനും ഇഞ്ചി സഹായിക്കുന്നു.

മഞ്ഞള്‍
ആരോഗ്യ കാര്യത്തില്‍ മഞ്ഞളിനെ തോല്‍പ്പിക്കാന്‍ സാധിക്കില്ല എന്നതാണ് സത്യം. പലപ്പോഴുംു ഔഷധ സസ്യങ്ങളില്‍ മുന്നിലാണ് മഞ്ഞള്‍ എന്നതില്‍ സംശയം വേണ്ട. മഞ്ഞളില്‍ കാണപ്പെടുന്ന കുര്ക്കുമിന് ആണ് ആരോഗ്യത്തിന് സഹായിക്കുന്നത്. ഇതിലുള്ള ആന്റി ഇന്ഫ്ളമേറ്റലി ഗുണങ്ങള്‍ നിങ്ങള്‍ക്ക് എല്ലാ വേദനയേയും ശമിപ്പിക്കുന്നതിന് സഹായിക്കുന്നു. റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, ശസ്ത്രക്രിയാനന്തര വീക്കം, ക്രോണ്‍സ് രോഗം, വന്‍കുടല്‍ പുണ്ണ്, മലവിസര്‍ജ്ജനം, വയറിലെ അള്‍സര്‍ എന്നിവയെല്ലാം പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് മഞ്ഞള്‍ കഴിക്കാവുന്നതാണ്. ഇത് കൂടാതെ കൊളസ്ട്രോള്‍ പരിഹരിക്കുന്നതിനും സഹായിക്കുന്നുണ്ട് മഞ്ഞള്‍.

ജീരകം
ആരോഗ്യത്തിന്റെ കാര്യത്തില്‍ ജീരകം വളരെയധികം ഗുണങ്ങള്‍ നല്കുന്നു. ഇത് ദഹനം മെച്ചപ്പെടുത്തുന്നതിനും ദഹനക്കേട് പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. കൂടാതെ വീര്‍പ്പുമുട്ടല്‍, വായുവിന്റെ കാരണങ്ങളാല്‍ ഉണ്ടാകുന്ന വയറു വേദന തടയുന്നതിനും സഹായിക്കുന്നു. കൂടാതെ കുടലിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ സഹായിക്കുകയും ചെയ്യുന്നു. ദഹനത്തിനും വയറ് വേദന പോലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് ജീരകം.

പെപ്പര്‍മിന്റ് ഓയില്‍
ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം ഉള്ള വ്യക്തികള്‍ക്ക് പെപ്പര്‍മിന്റ് ഓയില്‍ ഒരു മികച്ച വേദനസംഹാരിയായി ഉപയോഗിക്കാം. ഇത് നിങ്ങളില്‍ ആസിഡ് റിഫ്ലക്സ് ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കുന്നു.

ഗ്രാമ്പൂ
ഗ്രാമ്പൂയിലെ യൂജെനോള്‍ നിങ്ങളില്‍ ഉണ്ടാവുന്ന എല്ലാ വേദനകള്‍ക്കും ഒരു പരിഹാരം തന്നെയാണ്. ഇത് ഒരു സ്വാഭാവിക വേദനസംഹാരിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. തലവേദന, സന്ധിവേദന, പല്ലുവേദന എന്നിവ ശമിപ്പിക്കുകയും അതിന് പരിഹാരം കാണുന്നതിനും ഗ്രാമ്പൂ എണ്ണ ഉപയോഗിക്കുന്നു. നിങ്ങള്‍ പല്ലുവേദനയുള്ള വ്യക്തിയാണെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് അല്പം ഗ്രാമ്പൂ ഓയില്‍ ഉപയോഗിക്കാവുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.




Click it and Unblock the Notifications

