Latest Updates
-
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം
ചപ്പാത്തി സോഫ്റ്റാക്കാം, പൂരി പപ്പടം പോലെ ആവില്ല: ഇതാ അടുക്കളപ്പൊടിക്കൈകള്‍
പാചകം എന്നത് പലപ്പോഴും പലരിലും തലവേദന ഉണ്ടാക്കുന്നതാണ്. എത്രയും പെട്ടെന്ന് പാചകം തീര്‍ത്ത് അടുക്കള അടക്കുന്നതിനാണ് പലരും ശ്രമിക്കുന്നത്. എന്നാല്‍ ചിലര്‍ക്കാകട്ടെ രാവിലെ മുതല്‍ രാത്രി വരെ പണിയെടുത്താലും അടുക്കളയില്‍ നിന്ന് വിശ്രമം കിട്ടില്ല. പലപ്പോഴും രുചി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ ഉള്ള സമയം മുഴുവന്‍ അടുക്കളയില്‍ ചിലവാക്കുന്ന കാര്യത്തില്‍ അല്പം സങ്കടം ഉണ്ടാവും. എന്നാല്‍ ഇനി നിങ്ങള്‍ക്ക് അടുക്കളക്കാര്യത്തില് ടെന്ഷനടിക്കേണ്ടതില്ല.

നിങ്ങളുടെ പാചക വൈദഗ്ധ്യത്തില്‍ പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോവുന്നതിന് വേണ്ടി നമുക്ക് ചില പൊടിക്കൈകള്‍ ചെയ്യാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് അല്പം ശ്രദ്ധിക്കാവുന്നതാണ്. നിങ്ങള്‍ക്ക് പാചകം രുചികരമാക്കുന്നതിനും എളുപ്പത്തില്‍ പണി തീര്‍ക്കുന്നതിനും വേണ്ടി എന്തൊക്കെ അടുക്കളപ്പൊടിക്കൈകള്‍ പ്രയോഗിക്കാം എന്ന് നോക്കാം.

ചപ്പാത്തി സോഫ്റ്റ് ആക്കാം
ചപ്പാത്തി ഇഷ്ടമല്ലാത്തവര്‍ ചുരുക്കമാണ്. എന്നാല്‍ പലരുടേയും തലവേദനയാണ് ചപ്പാത്തി കട്ടിയാവുന്നു എന്നത്. എന്നാല്‍ ഇനി നല്ല സോഫ്റ്റ് ചപ്പാത്തി നമുക്ക് തയ്യാറാക്കാവുന്നതാണ്. അതിന് വേണ്ടി മാവ് കുഴക്കുമ്പോള്‍ ചെറുചൂടുവെള്ളത്തില്‍ അല്പം നെയ്യ ഒഴിച്ച് കുഴക്കാവുന്നതാണ്. ശേഷം പതിനഞ്ച് മിനിറ്റ് എങ്കിലും മാവ് കുഴച്ച് മാറ്റി വെക്കേണ്ടതാണ്. ഇതിന് ശേ,ം ചപ്പാത്തി തയ്യാറാക്കി നോക്കൂ. ചപ്പാത്തി നല്ല കിടിലന്‍ സോഫ്റ്റായി നിങ്ങള്‍ക്ക് ലഭിക്കുന്നു.

ചെറുപയര്‍ പെട്ടെന്ന് വേവിക്കാന്‍
പലരും തലവേദനയുണ്ടാക്കുന്നു എന്ന് പറയുന്നതാണ് ചെറുപയര്‍ വേവാത്തത്. എന്നാല്‍ എങ്ങനെയാണ് ചെറുപയര്‍ പെട്ടെന്ന് വേവിച്ചെടുക്കാന്‍ സാധിക്കുന്നത് എന്ന് നോക്കാം. പലരും ചെറുപയര്‍ തലേദിവസം വെള്ളത്തിലിട്ട് വെച്ചാലാണ് അടുത്ത ദിവസം വേവിക്കാന്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഒരു ദിവസം ചെറുപയര്‍ വെള്ളത്തിലിടാന്‍ മറന്നു പോയോ എന്നാല്‍ ഇനി വിഷമിക്കേണ്ട, വെള്ളം തിളപ്പിച്ച് അതിന്ശേഷം അതില്‍ ചെറുപയര്‍ ഇട്ട് വേവിച്ചാല്‍ മതി. ഇത് നിങ്ങളുടെ ചെറുപയര്‍ പുട്ടുപോലെ വേവിച്ചെടുക്കും.

ഉപ്പ് കൂടിയ കറിയെങ്കില്‍
കറിയില്‍ ഉപ്പും എരിവും എല്ലാം പാകത്തിന് ചേര്‍ക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. എന്നാല്‍ ചില അവസരങ്ങളില്‍ കൈയ്യബദ്ധം പറ്റി പലപ്പോഴും ഉപ്പ് കൂടുന്നു. ഇതിനെ കുറക്കാന്‍ അല്പം പൊടിക്കൈകള്‍ നോക്കാം. എന്നാല്‍ നിങ്ങള്‍ക്ക് ഇനി ഉപ്പ് കുറക്കാന്‍ കറിയില്‍ അല്പം പാലോ അല്ലെങ്കില്‍ കഞ്ഞിവെള്ളമോ ചേര്‍ക്കാവുന്നതാണ്. ഇത് നിങ്ങളുടെ കറിയിലെ അധികമുള്ള ഉപ്പ് കുറക്കുന്നു. അതുകൊണ്ട് ഇനി ധൈര്യമായി നിങ്ങള്‍ക്ക് കറിയുടെ സ്വാദ് വര്‍ദ്ധിപ്പിക്കും.

വെളുത്തുള്ളി തൊലി കളയുന്നത്
വെളുത്തുള്ള തൊലി കളയുന്നതിന് അല്പം കഷ്ടപ്പാട് ഉണ്ടാവാറുണ്ട്. നമ്മളാകട്ടെ ഒരു വിധം വിഭവങ്ങളില്‍ എല്ലാം തന്നെ വെളുത്തുള്ളി ചേര്‍ക്കുകയും ചെയ്യുന്നു. എന്നാല്‍ ഇനി വെളുത്തുള്ളി തോല് കളയുമ്പോള്‍ ഇനി അധികം പ്രശ്നമില്ലാതെ തന്നെ പരിഹാരം കാണാം. വെളുത്തുള്ളി ഒരു സിപ്പ് കണ്ടൈനറില് ഇട്ട് ഫ്രീസറില്‍ സൂക്ഷിക്കുക.അതിന് ശേഷം ഇത് ഒന്ന് കുലുക്കി ഉപയോഗിച്ചാല്‍ മതി. തൊലി താനേ ഇളകി വരും.

നൂഡില്‍സ് ഒട്ടിപ്പിടിക്കുന്നതിന് പരിഹാരം
പലപ്പോഴും നൂഡില്‍സ്, പാസ്ത പോലുള്ള വസ്തുക്കള്‍ കഴിക്കുമ്പോള്‍ ഒട്ടിപ്പിടിക്കുന്നത് പലരിലും അസ്വസ്ഥത ഉണ്ടാക്കുന്നു. എന്നാല്‍ ഇനി ഈ പ്രശ്നത്തെ നമുക്ക് പരിഹരിക്കാവുന്നതാണ്. അതിന് വേണ്ടി പാസ്തയും നൂഡില്‍സും എല്ലാം വേവിക്കുമ്പോള്‍ അതില്‍ കുറച്ച് എണ്ണ ചേര്‍ക്കാവുന്നതാണ്. ഇത് ഈ വിഭവങ്ങള്‍ ഒട്ടിപ്പിടിക്കാതെ വേറിട്ട് കിട്ടാന്‍ സഹായിക്കുന്നു. ഇത് രുചി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

പാല് തിളപ്പിക്കുമ്പോള്‍
പാല് തിളപ്പിച്ച് കഴിഞ്ഞ് പലരും ആ പാത്രം വൃത്തിയാക്കാന്‍ അല്പം കഷ്ടപ്പെടുന്നുണ്ട്. എന്നാല്‍ ഇനി ഈ പ്രശ്നത്തെ നമുക്ക് പെട്ടെന്ന് പരിഹരിക്കാവുന്നതാണ്. അതിന് വേണ്ടി പാല് തിളപ്പിക്കുന്നതിന് വേണ്ടി നല്ലതുപോലെ ചുവട് കട്ടിയുള്ള പാത്രം ഉപയോഗിക്കാവുന്നതാണ്. ഇത് പെട്ടെന്ന് പാത്രം വൃത്തിയാക്കാന്‍ സഹായിക്കുന്നു. പായസം പോലുള്ള വിഭവങ്ങള്‍ തയ്യാറാക്കുന്നതിന് വേണ്ടിയും അടി കട്ടിയുള്ള പാത്രം ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കുക.

പൂരി സോഫ്റ്റ് ആവാന്‍
പലരും പൂരി ഉണ്ടാക്കുമ്പോള്‍ അത് പപ്പടം പോലെ പൊരിഞ്ഞ് പോവുന്നു എന്ന് പറയുന്നു. എ്ന്നാല്‍ ഈ പ്രശ്നത്തെ ഇനി നമുക്ക് നിസ്സാരമായി പരിഹരിക്കാം. പൂരിക്ക് മാവ് കുഴക്കുമ്പോള്‍ അതില്‍ അല്പം റവ കൂടി ചേര്‍ക്കാവുന്നതാണ്. ഇത് പൂരി സോഫ്റ്റ് ആവുന്നതിനും നല്ല മൊരിഞ്ഞിരിക്കുന്നതിനും സഹായിക്കുന്നു. നല്ല സ്വാദിഷ്ഠമായ പൂരി അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് ഇനി മുതല്‍ തയ്യാറാക്കാം.



Click it and Unblock the Notifications