Latest Updates
-
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും
ഇനി പൊട്ടാതെ പൊടിയാതെ സോഫ്റ്റായി ഇടിയപ്പം തയ്യാറാക്കാം
ഇടിയപ്പം എന്നത് പലര്‍ക്കും ഇഷ്ടമുള്ള ഒന്നാണ്. എന്നാല്‍ ചില അവസരങ്ങളില്‍ ഇതിന്റെ കട്ടിയും പൊട്ടലും പൊടിയും എല്ലാം കൂടി പലരും ഈ പലഹാരം വെറുത്ത് പോവുന്നു. എന്നാല്‍ വീട്ടില്‍ തന്നെ നമുക്ക് വളരെ എളുപ്പത്തില്‍ അതായത് പത്ത് മിനിറ്റില്‍ നല്ല സോഫ്റ്റ് ആയ ഇടിയപ്പം തയ്യാറാക്കാവുന്നതാണ്. അതിന് വേണ്ടി അധികം ഒന്നും കഷ്ടപ്പെടേണ്ടി വരുന്നില്ല എന്നതും സത്യമാണ്. എന്നാല്‍ അടുക്കളയില്‍ കയറുന്ന എല്ലാവര്ക്കും ഇതിന്റെ ട്രിക്ക് അറിയണം എന്നില്ല.
എന്നാല്‍ സ്ത്രീകളായാലും പുരുഷന്മാരായാലും ഇനി അല്പം പൊടിക്കൈകള്‍ അറിഞ്ഞിരുന്നാല്‍ നല്ല കിടിലന്‍ ഇടിയപ്പം വീട്ടില്‍ തന്നെ ഉണ്ടാക്കിയെടുക്കാം. അതിന് വേണ്ടി ഇനി കഷ്ടപ്പെടേണ്ടി വരുന്നില്ല എന്നതാണ് സത്യം. കാരണം വളരെ എളുപ്പത്തില്‍ അധികം കഷ്ടപ്പെടാതെ നല്ല സോഫ്റ്റ് ആയി ഇടിയപ്പം തയ്യാറാക്കാവുന്നതാണ്. ഇതിലൂടെ നമുക്ക് ചില പുതിയ കാര്യങ്ങള്‍ കൂടി പഠിച്ചെടുക്കാം.
ഇടിയപ്പം റെസിപ്പി
ഇടിയപ്പം തയ്യാറാക്കുന്നത് എങ്ങനെയെന്ന് കൂടി നമുക്ക് ഒന്ന് നോക്കാം. അതിന് വേണ്ടി നല്ല നൈസായി പൊടിച്ചെടുത്ത പച്ചരിയിലേക്ക് അല്പം ഉപ്പ് ചേര്‍ത്ത് നല്ല തിളച്ച വെള്ളം ചേര്‍ത്ത് നെയ്യ് ചേര്‍ത്ത് കുഴച്ച് വെക്കുക.. ഒരു പത്തോ പതിനഞ്ചോ മിനിറ്റിന് ശേഷം ഇത് ഇടിയപ്പം തയ്യാറാക്കുന്ന അച്ചില്‍ ഇട്ട് നല്ലതുപോലെ വാഴയിലയിലോ അല്ലെങ്കില്‍ പാത്രത്തിലോ ഇട്ട് ആവിയില്‍ വേവിച്ചെടുക്കാവുന്നതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുന്നില്ല എന്നത് തന്നെയാണ് ഇടിയപ്പത്തിന്റെ പ്രത്യേകത.

പൊടിക്കൈകള്‍ ഇപ്രകാരം
നിങ്ങള്‍ക്ക് ഇടിയപ്പം എപ്പോഴും ഒരു തലവേദന ഉണ്ടാക്കുന്ന പലഹാരമാണോ? എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇനി ചെറിയ ചില പൊടിക്കൈകള്‍ പ്രയോഗിക്കാവുന്നതാണ്. അതില്‍ ഒന്നാണ് അരി പൊടിച്ചെടുക്കുമ്പോള്‍ നല്ല നൈസായി പൊടിച്ചെടുക്കുക എന്നത്. അരി പൊടിച്ചെടുത്തത് കൊണ്ട് മാത്രം കാര്യമില്ല , അത് കുഴക്കുമ്പോഴാണ് അതിന്റെ എല്ലാ സീക്രട്ടും പുറത്തേക്ക് വരുന്നത്. നല്ല തിളച്ച ചൂടുവെള്ളത്തില്‍ വേണം ഇത് കുഴച്ചെടുക്കുന്നതിന്. ഈ സമയം മാവ് നല്ലതുപോലെ വെന്ത് വരുകയും ചെയ്യുന്നു. ഇത് സോഫ്റ്റ് ഇടിയപ്പത്തിന് സഹായിക്കുന്നു.

നെയ്യ് ചേര്‍ക്കാം
ഇടിയപ്പത്തിന് മാവ് കുഴക്കുമ്പോള്‍ വെളിച്ചെണ്ണ ചേര്‍ക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ വെളിച്ചെണ്ണക്ക് പകരം നെയ്യ് ചേര്‍ത്ത് ഒരു തവണ കുഴച്ച് നോക്കൂ. പിന്നീട് നിങ്ങള്‍ ഉണ്ടാക്കുന്ന ഇടിയപ്പമെല്ലാം വളരെ സോഫ്റ്റ് ആയിരിക്കും എന്ന് മാത്രമല്ല അപാര ടേസ്റ്റുമായിരിക്കും എന്നതാണ്. മാവ് കുഴക്കുമ്പോള്‍ തന്നെ ചൂടുവെള്ളം ചേര്‍ത്ത് അതിലേക്ക് നെയ്യ് മിക്സ് ചെയ്ത് ഉപ്പും ചേര്‍ത്ത് ഒന്ന് കുഴച്ച് നോക്കൂ. മാവ് അപ്പോള്‍ തന്നെ സോഫ്റ്റ് ആയി നിങ്ങള്‍ക്ക് മനസ്സിലാക്കാം. ഇനി അതുകൊണ്ട് ഇടിയപ്പം തയ്യാറാക്കി നോക്കൂ. അതിന്റെ ടേസ്റ്റ് ഒന്ന് വേറെ തന്നെയാണ്.
അല്പം ചോറ് ചേര്‍ക്കാം
നെയ്യും ചൂടുവെള്ളവും മാത്രമല്ല നല്ല സോഫ്റ്റ് ഇടിയപ്പം ഉണ്ടാക്കാന്‍ അല്പം ചോറും കുഴച്ച് ചേര്‍ക്കാവുന്നതാണ്. ഇടിയപ്പത്തിന് മാവ് തയ്യാറാക്കുമ്പോള്‍ അല്പം ചോറ് കൂടി ചേര്‍ത്ത് നല്ലതുപോലെ പേസ്റ്റ് പരുവത്തില്‍ കുഴച്ചെടുത്ത് അത് കൊണ്ട് ഒന്ന് ഇടിയപ്പം ഉണ്ടാക്കി നോക്കൂ. ഇതിന്റെ ടേസ്റ്റിനോടൊപ്പം ഇടിയപ്പം നല്ല സോഫ്റ്റ് ആവും എന്നതില്‍ സംശയം വേണ്ട. അത്രയധികം പ്രത്യേകതകള്‍ ഈ ഇടിയപ്പത്തിന് ഉണ്ട് എന്നത് തന്നെയാണ് പ്രത്യേകത.
തേങ്ങാപ്പാലില്‍ കുഴച്ചെടുക്കാം
നിങ്ങള്‍ വെള്ളത്തിന് പകരം അല്പം തേങ്ങാപ്പാലില്‍ ഇടിയപ്പത്തിന്റെ പൊടി കുഴച്ചെടുത്ത് നോക്കൂ. ഇത് നിങ്ങളുടെ ഇടിയപ്പത്തിന്റെ ടേസ്റ്റ് വര്‍ദ്ധിപ്പിക്കുക മാത്രമല്ല വയററിയാതെ കഴിക്കുന്നതിലേക്ക് നിങ്ങളെ പ്രേരിപ്പിക്കുന്നു. തേങ്ങാപ്പാലില്‍ കുഴച്ചെടുത്ത ഇടിയപ്പം വളരെയധികം സോഫ്റ്റ് ആവും എന്ന കാര്യത്തില്‍ യാതൊരു വിധത്തിലുള്ള സംശയവും വേണ്ട. ഇത് ഇടിയപ്പം ഡ്രൈ ആവാതെ നല്ല സോഫ്റ്റ് ആക്കി അല്പം ഈര്‍പ്പത്തോടെ നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് ഇന്ന് തന്നെ ഇടിയപ്പം തയ്യാറാക്കുന്നവര്‍ മുകളില്‍ പറഞ്ഞ മാര്‍ഗ്ഗങ്ങള്‍ ഒന്ന് പരീക്ഷിക്കാവുന്നതാണ്.



Click it and Unblock the Notifications