Latest Updates
-
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം
ഏത് അച്ചാറെങ്കിലും ഒരു വര്‍ഷമെങ്കിലും കേടാവാതെ സൂക്ഷിക്കാം വിനാഗിരിയില്ലാതെ
അച്ചാര്‍ ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമാണ്, ഊണിന് കറിയില്ലെങ്കില്‍ പോലും തൊട്ട് കൂട്ടാന്‍ അച്ചാറുണ്ടെങ്കില്‍ അത് മാത്രം മതി ഒരു പറ ചോറുണ്ണാന്‍ എന്ന പലരുടേയും അഭിപ്രായം വരെ നാം കേട്ടിട്ടുണ്ടാവും. എന്നാല്‍ അച്ചാര്‍ കഴിക്കുന്നവര്‍ അതെങ്ങനെ കേടുകൂടാതെ സൂക്ഷിക്കും എന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ അതിന് അല്പം പ്രയാസമാണ്. എത്രയൊക്കെ ശ്രദ്ധിച്ചും സൂക്ഷിച്ചും അച്ചാര്‍ ഉണ്ടാക്കിയാലും ഒരു പ്രത്യേക സമയം കഴിയുമ്പോള്‍ പൂപ്പല്‍ പിടിച്ച് പോവുന്നത് പലരിലും സങ്കടമുണ്ടാക്കുന്നതാണ്.
എന്നാല്‍ അച്ചാര്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ ചില പ്രത്യേക പൊടിക്കൈകള്‍ ഉണ്ട്. പ്രത്യേകിച്ച് മാങ്ങ അച്ചാറുകള്‍. കാരണം കണ്ണിമാങ്ങ അച്ചാറാണ് അച്ചാറില്‍ ഏറ്റവും കേമന്‍ എന്നത് തന്നെ. മാങ്ങ കേടാകാതെ സൂക്ഷിക്കുക എന്നത് അല്പം വെല്ലുവിളി ഉയര്‍ത്തുന്നതാണ്. എന്നാല്‍ അച്ചാറിട്ട മാങ്ങ കേടാകാതെ സൂക്ഷിക്കാന്‍ ഇനി അല്പം ശ്രദ്ധിക്കാം. പ്രത്യേകിച്ച് നമ്മുടെ മുത്തശ്ശി രുചിക്കൂട്ടുകള്‍ പ്രകാരം മാങ്ങ അച്ചാറും മറ്റ് അച്ചാറുകളും കേടാകാതെ ദീര്‍ഘകാലം സൂക്ഷിക്കാന്‍ ഇതാ ചില പൊടിക്കൈകള്‍.

വൃത്തിയായി കഴുകുക
അച്ചാറിടേണ്ട വസ്തു അത് നാരങ്ങയാണെങ്കിലും മാങ്ങയാണെങ്കിലും വൃത്തിയായി കഴുകുക എന്നതാണ് ആദ്യത്തെ കാര്യം. നല്ലതുപോലെ വൃത്തിയായി കഴുകി സൂക്ഷിക്കുക എന്നതിലൂടെ തന്നെ ഇതിലെ എല്ലാ മോശം അണുക്കളും ബാക്ടീരിയകളും ഇല്ലാതാവും എന്നതില്‍ സംശയം വേണ്ട. ഇതിലൂടെ നമുക്ക് ദീര്‍ഘകാലം സൂക്ഷിക്കാവുന്നതാണ്. ഇതാകട്ടെ അധികം പ്രയാസമില്ലാത്ത ഒരു പണിയും കൂടിയാണ.്
അടുത്തതായി നമുക്ക് അച്ചാറിടേണ്ട വസ്തു നല്ലതുപോലെ വെയിലത്ത് വെച്ച് ഉണക്കിയെടുക്കാം എന്നതാണ്. അധികം ഈര്‍പ്പം ഇല്ലാതെ ഇരിക്കുന്നതിന് മാങ്ങക്കഷ്ണങ്ങള്‍ നല്ലതുപോലെ തുടച്ച് വെയിലത്ത് വെച്ച് രണ്ടോ മൂന്നോ ദിവസമെങ്കിലും ചുരുങ്ങിയത് ഉണക്കിയെടുക്കുന്നതിന് ശ്രദ്ധിക്കണം. ഇത് നിങ്ങള്‍ക്ക് നല്ലകിടിലന്‍ ടേസ്റ്റില്‍ കേടാവാതെ മാങ്ങ- നാരങ്ങ അച്ചാര്‍ ഇടുന്നതിന് സഹായിക്കുന്നു.

മസാലകള്‍ ചൂടാക്കാം
അടുത്ത സ്റ്റെപ്പ് എന്ന് പറയുന്നത് എപ്പോഴും മസാല മേക്കിംഗ് തന്നെയാണ്. അച്ചാറിടാന്‍ ഉപയോഗിക്കുന്ന മസാല ശ്രദ്ധിച്ചില്ലെങ്കില്‍ അത് അച്ചാറില്‍ പൂപ്പലുണ്ടാക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ട് മസാലയിലെ ഈര്‍പ്പം പൂര്‍ണമായും ഇല്ലാതാക്കി വേണം അച്ചാറിടുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടത്. അതിന് വേണ്ടി മസാലക്കൂട്ട് എണ്ണ ഇല്ലാതെ അല്പ നേരം ചൂടാക്കി എടുക്കുന്നത് നല്ലതാണ്. ഇത ചെയ്യുമ്പോള്‍ അച്ചാറിന്റെ രുചിയും ഗന്ധവും കൂടും എന്ന കാര്യത്തില്‍ സംശയം വേണ്ട.
എണ്ണ ഉപയോഗിക്കുന്നതില്‍ ശ്രദ്ധിക്കാം
അച്ചാറില്‍ ഒഴിച്ച് കൂടാനാവാത്തതാണ് എണ്ണ. എന്നാല്‍ എണ്ണ ഉപയോഗിക്കുമ്പോള്‍ എപ്പോഴും അല്പം കൂടുതല്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. പ്രത്യേകിച്ച് നല്ലെണ്ണ പോലുള്ളവ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഇത് അച്ചാര്‍ സ്വാദ് വര്‍ദ്ധിപ്പിക്കുന്നതിനും അതോടൊപ്പം തന്നെ കൂടുതല്‍ കാലം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. വെളിച്ചെണ്ണയാണ് നിങ്ങള്‍ ഉപയോഗിക്കുന്നത് എന്നുണ്ടെങ്കിലും അതും അല്പം ശ്രദ്ധയോടെ തന്നെ കൂടുതല്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഇതെല്ലാം നിങ്ങളുടെ അച്ചാറിന്റെ ആയുസ്സ് കൂട്ടുന്നു.

ഉണങ്ങിയ പാത്രങ്ങളില്‍ സൂക്ഷിക്കുക
അച്ചാര്‍ സൂക്ഷിക്കുന്നത് ഒരിക്കലും ഈര്‍പ്പമുള്ള പാത്രങ്ങളില്‍ ആയിരിക്കരുത്. ഇത് അത്ര നല്ല ഫലമല്ല നിങ്ങള്‍ക്ക് നല്‍കുന്നത്. പെട്ടെന്ന് പൂപ്പല്‍ പിടിക്കുന്നതിലേക്ക് ഇത് എത്തുന്നു. എപ്പോഴും അച്ചാര്‍ നല്ലതുപോലെ തണുത്ത ശേഷം ഈര്‍പ്പം ഒട്ടുമില്ലാത്ത ഭരണിയിലോ കുപ്പികളിലോ ഇട്ടു വെക്കാവുന്നതാണ്. എപ്പോഴും ഒന്നിലധികം പാത്രങ്ങളില്‍ സൂക്ഷിക്കുന്നതിനും ശ്രദ്ധിക്കുക. ഓരോ തവണയും എടുക്കുമ്പോഴും ഉണങ്ങിയ സ്പൂണ്‍ എടുക്കുന്നതിനും ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അച്ചാറില്‍ പെട്ടെന്ന് പൂപ്പല്‍ വരുന്നു. ഇനി വിനാഗിരി ഒഴിക്കാതെ തന്നെ അച്ചാര്‍ ദീര്‍ഘകാലം കേടാകാതെ സൂക്ഷിക്കാം.



Click it and Unblock the Notifications
