Latest Updates
-
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം -
വ്യാഴചലനത്തില് അളവറ്റ സമ്പത്തിന് യോഗമുള്ള രാശിക്കാര്‍, 5 രാശിക്കാരില്‍ മാര്‍ച്ച് 11-ന് ശേഷം രാജയോഗം -
വാരഫലത്തില്‍ സംഖ്യാശാസ്ത്രം പറയുന്ന മാറ്റങ്ങള്‍ ഇതെല്ലാം, അറിയാം സമ്പൂര്‍ണഫലം -
കേതുവിന്റെ മാറ്റം: കരുതും പോലെ നിസ്സാരമല്ല, കാത്തിരിക്കുന്ന സൗഭാഗ്യമെണ്ണി തളരും ഈ രാശിക്കാര്‍ -
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം -
തൈര് കഴിക്കുമ്പോള്‍ നൂറായിരം സംശയങ്ങളോ? മത്സ്യത്തിനൊപ്പം, രാത്രിയില്‍: ഉത്തരങ്ങള്‍ ഇവിടെയുണ്ട് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: മാര്‍ച്ച് 11-മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം, നിങ്ങള്‍ക്ക് -
സൂര്യ - ചന്ദ്രന്മാര് സൃഷ്ടിക്കും വ്യതിപതരാജയോഗം: ഒന്നൊഴിയാതെ കഷ്ടപ്പാട് പടികയറും, കൈവെക്കുന്നതെല്ലാം ദോഷം -
Rashiphalam: ഇന്ന് 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം, കൃത്യം ഫലം, നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം
പുറംഭംഗി കണ്ട് വാങ്ങല്ലേ: തണ്ണിമത്തന്‍ നല്ല തേന്‍മധുരവും പഴുത്തതും വേണോ, ഇതെല്ലാം ശ്രദ്ധിക്കാം
വേനല്‍ കടുത്ത് കൊണ്ടിരിക്കുന്ന ഈ സമയം, വെള്ളം കുടിച്ച് പലര്‍ക്കും ദാഹം മാറാത്ത അവസ്ഥയാണ് ഉള്ളത്. അതുകൊണ്ട് തന്നെ പലരും ഭക്ഷണത്തിന്റെ കാര്യം കുറച്ച് അല്‍പം പഴങ്ങളും ജ്യൂസുമായി മുന്നോട്ട് പോവുന്നു. എന്നാല്‍ പുറത്തെ വേവുന്ന ചൂടില്‍ ഏറ്റവും പെര്‍ഫക്റ്റ് ആയി നമുക്ക് കഴിക്കാന്‍ സാധിക്കുന്നതാണ് തണ്ണിമത്തന്‍ എന്നതില്‍ സംശയം വേണ്ട. വലിയൊരു ജലസംഭരണി പോലെയാണ് തണ്ണിമത്തന്‍ എന്നുള്ളത് ഏതൊരാള്‍ക്കും അറിയുന്ന കാര്യമാണ്. എന്നാല്‍ തണ്ണിമത്തന്‍ വാങ്ങി പെട്ടുപോയ എത്ര ആള്‍ക്കാരുണ്ട് നമ്മുടെ കൂട്ടത്തില്‍.
പലപ്പോഴും തണ്ണിമത്തന്റെ പുറംഭംഗി കണ്ട് വാങ്ങിച്ച് വീട്ടില്‍ കൊണ്ട് വന്ന് മുറിച്ച് നോക്കുമ്പോഴാണ് മനസ്സിലാവുന്നത് മധുരവുമില്ല പഴുത്തിട്ടും ഇല്ല എന്ന കാര്യം. എന്നാല്‍ ഇനി ഈ അബദ്ധത്തില്‍ ചെന്ന് ചാടാതിരിക്കാന്‍ ചെറിയ ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാം. തണ്ണിമത്തന്‍ വാങ്ങുന്നതിന് മുന്‍പ് ഇനി പറയുന്ന കാര്യങ്ങള്‍ക്ക് അല്‍പം പ്രാധാന്യം നല്‍കണം. കാരണം ഇനി വാങ്ങുമ്പോഴെങ്കിലും നിങ്ങള്‍ക്ക് അബദ്ധം പറ്റാതിരിക്കട്ടെ. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

തണ്ണിമത്തന്റെ ഭാരം
ഭാരം കൂടുന്നതിനനുസരിച്ച് വില കൂടും എന്ന് കരുതിഭാരക്കുറവുള്ള തണ്ണിമത്തന്‍ ആണോ വാങ്ങിച്ച് കൊണ്ടു വരുന്നത്. എന്നാല്‍ പിന്നെ പച്ച വെള്ളം കുടിക്കുന്നത് പോലെ അത് കഴിക്കേണ്ടി വരും എന്നതാണ് സത്യം. കാരണം ഭാരക്കുറവുള്ള തണ്ണിമത്തന്‍ പലപ്പോഴും പണി തരുന്നതാണ് എന്നതില്‍ സംശയം വേണ്ട. രണ്ട് തണ്ണിമത്തന്‍ എടുത്ത് അതില്‍ ഏറ്റവും ഭാരക്കൂടുതലുള്ളത് തിരഞ്ഞെടുക്കണം. കാരണം അതിലായിരിക്കും ഏറ്റവും കൂടുതല്‍ ജലാംശം ഉണ്ടായിരിക്കുന്നത്. ഇത്തരത്തില്‍ വാങ്ങിയാല്‍ പിന്നെ നിങ്ങള്‍ക്ക് നിരാശപ്പെടേണ്ടി വരുന്നില്ല.
വിരല്‍ കൊണ്ടൊന്ന് തട്ടിനോക്കാം
തണ്ണിമത്തന്‍ എടുക്കുന്ന പലരും അതിന് മുകളില്‍ വിരല്‍ കൊണ്ടൊന്ന് തട്ടിനോക്കാറുണ്ട്. എന്നാല്‍ ഇതെന്തിനാണെന്ന് മനസ്സിലാവാത്തവരും പലപ്പോഴും തണ്ണിമത്തന്‍ വാങ്ങാന്‍ പോവാറുണ്ട്. എന്നാല്‍ നിങ്ങള്‍ വിരല്‍ കൊണ്ട് തണ്ണിമത്തന്റെ പുറമേ തട്ടുമ്പോള്‍ ചെറിയ ശബ്ദവ്യത്യാസം നമുക്ക് തിരിച്ചറിയാന്‍ സാധിക്കുന്നു. നിങ്ങള്‍ തട്ടുമ്പോള്‍ ആഴത്തിലാണ് ശബ്ദമെങ്കില്‍ അത് നല്ല പഴുത്ത് തുടുത്ത തണ്ണിമത്തനാവും എന്നാല്‍ ഫ്‌ളാറ്റായ ശബ്ദമാണെങ്കില്‍ അത് വാങ്ങിക്കുന്നതില്‍ നിന്ന് പിന്‍മാറാവുന്നതാണ്.

മധുരമുള്ള മണം
മണത്തിന് മധുരമോ എന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം. എന്നാല്‍ പല വസ്തുക്കളും നാം മണപ്പിച്ച് നോക്കുമ്പോള്‍ ആ രുചിയുടെ മണം പലപ്പോഴും കിട്ടുന്നില്ലേ. അത്തരത്തില്‍ മധുരമുള്ള ഒരു മണം നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെങ്കില്‍ നല്ല പാകത്തിന് വിളഞ്ഞ തണ്ണിമത്തനാണ് ഇതെന്നതതാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ തണ്ണമത്തന്‍ മണപ്പിച്ച് നോക്കിയിട്ടും യാതൊരു വിധത്തിലുള്ള ഗന്ധവും വരുന്നില്ലെങ്കില്‍ അതിന് അര്‍ത്ഥം തണ്ണിമത്തന്‍ പഴുത്തിട്ടില്ല എന്നതാണ്. അതുകൊണ്ട് ഈ മണവും വാങ്ങുമ്പോള്‍ ഒന്ന് ശ്രദ്ധിക്കണം.
തണ്ണിമത്തന്റെ തൊലി ശ്രദ്ധിക്കാം
തണ്ണിമത്തന്റെ തൊലിയും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. നല്ലതുപോലെ വിളഞ്ഞ് പഴുത്ത തണ്ണിമത്തന്‍ എങ്കില്‍ നിങ്ങള്‍ക്ക് അതിന്റെ പുറത്തെ തൊലി അമര്‍ത്തുമ്പോള്‍ തന്നെ മനസ്സിലാവും. നല്ലതുപോലെ പഴുത്ത തണ്ണിമത്തന്‍ അമര്‍ത്തുമ്പോള്‍ അത് ഉള്ളിലേക്ക് പോവുന്നപോലെ നമുക്ക് തോന്നുന്നു. അതായത് അതിന്റെ പുറം തൊലിക്ക് കട്ടി കൂടുതലായിരിക്കും എന്നത്. എന്നാല്‍ പാകത്തിന് വിളയാത്തതാണെങ്കില്‍ ഇതിന്റെ പുറം തൊലി പലപ്പോഴും കട്ടിയോടെ തന്നെ ഇരിക്കുന്നു. ഇത് അമര്‍ത്തുമ്പോള്‍ യാതൊരു മാറ്റവും സംഭവിക്കുന്നില്ല.

നിറവും പ്രധാനം
തണ്ണിമത്തന്‍ പൊതുവേ പച്ച നിറത്തില്‍ തന്നെയാണ്. എന്നാല്‍ ഇതില്‍ ഇളം പച്ച കടും പച്ച എന്നിവയുണ്ട്. ചിലത് ഒരു ഇളം മഞ്ഞ നിറത്തിലും കാണപ്പെടാം. എന്നാല്‍ കടും പച്ച നിറത്തിലാണ് തണ്ണിമത്തന്‍ എങ്കില്‍ അത് നല്ലതുപോലെ പഴുത്ത് വിളഞ്ഞ് പാകമായി എന്നാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ ഇളം പച്ചയാണെങ്കിലും അതിനര്‍ത്ഥം അത് ഉടന്‍ തന്നെ വിളഞ്ഞതാവും എന്നതാണ്.
എന്നാല്‍ മഞ്ഞ നിറത്തിലുള്ള തണ്ണിമത്തന്‍ ആണെങ്കില്‍ അതും സൂചിപ്പിക്കുന്നത് പഴുത്തതാണ് എന്നതാണ്. പക്ഷേ മഞ്ഞയും വെള്ളയും ചേര്ന്ന നിറത്തിലാണെങ്കില്‍ ഒരിക്കലും അത് വാങ്ങിക്കരുത്. ഇതിന് മധുരവും ഉണ്ടായിരിക്കില്ല നിറവും ഉണ്ടായിരിക്കില്ല എന്നതാണ്. അതുകൊണ്ട് ഇനിയെങ്കിലും തണ്ണിമത്തന്‍ വാങ്ങിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിക്കണം.

മുറിച്ച തണ്ണിമത്തന്‍ സൂക്ഷിക്കേണ്ടത്
പലപ്പോഴും മുറിച്ച തണ്ണിമത്തന്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചാലും ചീഞ്ഞ് പോവുന്നു എന്ന് പലരും പറയുന്നു. എന്നാല്‍ ഇത് മുറിക്കുന്നത് വരെ ഫ്രിഡ്ജില്‍ വെക്കേണ്ടതില്ല. പക്ഷേ മുറിച്ച ശേഷം ഇത് നല്ലതുപോലെ പ്ലാസ്റ്റിക് റാപ്പര്‍ കൊണ്ട് മൂടി ഫ്രിഡ്ജില്‍ സൂക്ഷിക്കണം. എത്രയൊക്കെ മൂടി സൂക്ഷിച്ചാലും മൂന്നോ നാലോ ദിവസത്തിനുള്ളില്‍ കഴിച്ച് തീര്‍ക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം.



Click it and Unblock the Notifications












