Latest Updates
-
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്!
പ്രശ്നങ്ങള്‍ വിട്ടുമാറുന്നില്ലേ; അടുക്കളയില്‍ നിന്ന് വാസ്തുപ്രകാരം ഇവ മാറ്റണം
പരാജയങ്ങളും പ്രശ്നങ്ങളും പ്രതിസന്ധികളും ഒന്നിന് പുറകേ ഒന്നായി നിങ്ങളെ ബാധിക്കുന്നുണ്ടോ? എന്താണ് ഇതിന് കാരണം, എന്തൊക്കെയാണ് ഇതില്‍ ശ്രദ്ധിക്കേണ്ടത്. ഇത്തരം കാര്യങ്ങള്‍ ആലോചിച്ച് പലരും ടെന്‍ഷനടിക്കുന്നുണ്ട്. അതില്‍ തന്നെ പലപ്പോഴും പരാജയത്തെ ആവര്‍ത്തിച്ച് അഭിമുഖീകരിക്കുമ്പോള്‍ ആണ് പലരും എന്താണ് കാരണം എന്ന് തിരക്കി പോവുന്നതും. വാസ്തുശാസ്ത്രപരമായി ഉണ്ടാവുന്ന ചില പ്രശ്നങ്ങള്‍ കാരണം പലപ്പോഴും വീട്ടിലെ സമാധാനവും സ്വസ്ഥതയും നഷ്ടപ്പെടുന്നു. വാസ്തുശാസ്ത്രത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നവരാണ് നമ്മളില്‍ നല്ലൊരു ശതമാനം ആളുകളും. എന്നാല്‍ പലപ്പോഴും കൃത്യമായ വാസ്തു പാലിക്കാതെയുള്ള ഇത്തരം കാര്യങ്ങള്‍ നമ്മുടെ വീട്ടിലെ സമാധാനത്തെ നശിപ്പിക്കുന്നു.

നമ്മുടെ മനസ്സ് എപ്പോഴും വിഷമാവസ്ഥയിലാവുന്നു. കുടുംബാംഗങ്ങള്‍ക്കും പലപ്പോഴും അസുഖം വിട്ടുമാറാതെ നില്ക്കുന്നു. ജോലിയിലും ബിസിനസ്സിലും പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. ഇതിനെല്ലാം ഒരു പക്ഷേ വാസ്തു കാരണമായേക്കാം. നമ്മുടെ അടുക്കള എന്നത് ലക്ഷ്മീ സാന്നിധ്യമുള്ള സ്ഥലമാണ്. എന്നാല്‍ അടുക്കളയില്‍ വാസ്തുവിനുള്ള പങ്ക് നിസ്സാരമല്ല എന്നതാണ് സത്യം. മുഴുവന്‍ കുടുംബത്തിനും അടുക്കളയില്‍ ഭക്ഷണം തയ്യാറാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അന്നപൂര്‍ണ മാതാവിന്റെ വാസസ്ഥലമാണ് അടുക്കള എന്നാണ് വിശ്വാസം. ഇത്തരം വിശ്വാസം നിലനില്‍ക്കുന്നത് കൊണ്ട് തന്നെ കുടുംബത്തിന്റെ മുഴുവന്‍ ദോഷത്തിന് പലപ്പോഴും അടുക്കളയിലെ ഒരു തെറ്റ് കാരണമായേക്കാം. നിങ്ങളുടെ കുടുംബത്തിനും പ്രശ്നങ്ങളുണ്ടെങ്കില്‍ ഉടന്‍ ഇനി പറയുന്ന വസ്തുക്കള്‍ അടുക്കളയില്‍ നിന്നും നീക്കം ചെയ്യുക.

പുഷ്പങ്ങള്‍
അടുക്കളയില്‍ പുഷ്പങ്ങള്‍ വെക്കുന്നത് അത്ര നല്ലതായി കണക്കാക്കുന്നില്ല. ഇത് ലക്ഷ്മീ ദേവിയുടെ പ്രതീകമാണ് എന്നത് കൊണ്ട് തന്നെ പുഷ്പങ്ങളും പൂജാ സാമഗ്രികളും ഒരു കാരണവശാലും അടുക്കളയില്‍ സുക്ഷിക്കരുത്. ഇത് നിങ്ങള്‍ക്ക് ദോഷം നല്കുന്നു എന്നാണ് പറയുന്നത്. അടുക്കളയില്‍ ഇത്തരം വസ്തുക്കള്‍ സൂക്ഷിച്ചാല്‍ അത് അന്നപൂര്‍ണ ദേവിയുടെ കോപത്തിന് ഇരയാവും എന്നാണ് വിശ്വാസം. ഇത് നിങ്ങളുടെ കുടുംബത്തിന് മുകളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. കൂടാതെ ആരോഗ്യം മോശമാവുകയും അത് വഴി പ്രശ്നങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു എന്നാണ് പറയുന്നത്.

പൊട്ടിയ വസ്തുക്കള്‍
പലരും പൊട്ടിയ വസ്തുക്കള്‍ വീട്ടില്‍ തന്നെ സൂക്ഷിക്കുന്നു. പ്രത്യേകിച്ച് പൊട്ടിയ പാത്രങ്ങളും മറ്റും പലരും ഇത്തരത്തില്‍ സൂക്ഷിക്കുന്നു. ഇത് നിങ്ങള്‍ക്ക് ദോഷം ഉണ്ടാക്കുന്നു. എന്ന് മാത്രമല്ല ഇതിലൂടെ അടുക്കളയില്‍ നെഗറ്റീവ് ഊര്‍ജ്ജം കയറുന്നു. അതോടൊപ്പം സാമ്പത്തിക ബുദ്ധിമുട്ടുകളും നിങ്ങളെ തേടി എത്തുന്നു. ഒരിക്കലും പൊട്ടിയ സാധനങ്ങളോ വസ്തുക്കളോ വീട്ടില്‍ സൂക്ഷിക്കാന്‍ പാടുകയില്ല. ഇത്തരത്തില്‍ സൂക്ഷിച്ചാല്‍ അത് നിങ്ങളുടെ വീട്ടില്‍ കഠിനമായ സാമ്പത്തിക പ്രതിസന്ധികളും ബുദ്ധിമുട്ടുകളും ഉണ്ടാക്കും എന്നാണ് പറയുന്നത്. അതുകൊണ്ട് ശ്രദ്ധിക്കണം.

കണ്ണാടി
പലരും അടുക്കളയില്‍ കണ്ണാടി സൂക്ഷിക്കുന്നു. എന്നാല്‍ ഇത് അത്ര നല്ല ഒരു തീരുമാനമല്ല എന്നതാണ് വാസ്തുപ്രകാരം പറയാന്‍ ഉള്ളത്. കാരണം അടുക്കളയിലെ തീയ്യിന്റെ പ്രതിഫലനം കണ്ണാടിയില്‍ കാണുന്നത് അത്ര നല്ലതല്ല എന്നാണ് പറയുന്നത്. ഇത് അധിക ഊര്‍ജ്ജത്തിന് കാരണമാകുന്നു എന്നാണ് വിശ്വാസം. ഇത്തരത്തിലുള്ള അധിക ഊര്‍ജ്ജം നമ്മുടെ കുടുംബത്തിന് ദോഷം ചെയ്യുകയും പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഈ വസ്തുക്കളുടെ കാര്യത്തില്‍ കുടുംബത്തില്‍ വളരെ കൂട്ടായ ഒരു തീരുമാനം തന്നെ എടുക്കേണ്ടതാണ്. അല്ലാത്ത പക്ഷം കുടുംബത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുകയും അത് കൂടുതല്‍ പ്രതിസന്ധികളിലേക്ക് എത്തുകയും ചെയ്യുന്നു.

മരുന്നുകള്‍ വേണ്ട
ഒരിക്കലും അടുക്കളയില്‍ മരുന്നുകള്‍ സൂക്ഷിക്കരുത്. ഇത്തരത്തില്‍ മരുന്നുകള്‍ സൂക്ഷിക്കുന്നത് വഴി രോഗങ്ങള്‍ വര്‍ദ്ധിക്കുകയും നെഗറ്റീവ് ഊര്‍ജ്ജത്തിന്റെ സ്വാധീനം ഉണ്ടാവുകയും ചെയ്യുന്നു എന്നാണ് പറയുന്നു. വാസ്തുപ്രകാരം ഇത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ഇത് നിങ്ങളില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍, മനസ്സിന് അസ്വസ്ഥത പ്രശ്നങ്ങള്‍ എന്നിവയുണ്ടാക്കുന്നു. അതുകൊണ്ട് മരുന്നുകള്‍ പരമാവധി അടുക്കളയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തിയേക്കാം. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ ഓര്‍മ്മയില്‍ വെക്കേണ്ടതാണ്.



Click it and Unblock the Notifications
