TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
സിങ്കിൽ നിന്നും അഴുക്കു വെള്ളം പോകുന്നില്ലേ
മുന്നറിയിപ്പിന്റേതായ ലക്ഷണങ്ങൾ നമുക്കെല്ലാവർക്കും അറിയാം. സിങ്ക് ചോർന്നുപോകുവാൻ ഒരല്പം സമയം കൂടുതലെടുക്കും. കുളിമുറിയിലാണെങ്കിലോ, കാൽച്ചുവട്ടിൽ വെള്ളം കൂടിക്കൂടി വരുന്നതും നമ്മൾ ശ്രദ്ധിക്കാറുണ്ട്. അതോടൊപ്പം ഗന്ധവും വന്നുനിറയുന്നു. അപരിചിതവും അസുഖകരവുമായ ഗന്ധം!
ഉടൻതന്നെ അടഞ്ഞുപോകാൻ സാദ്ധ്യതയുള്ള ഓവുകളുടെ ലക്ഷണങ്ങളാണിവ. അങ്ങനെ ഒരു ദിവസം, അത് സംഭവിക്കുന്നു! നമ്മുടെ ഓവുകൾ പൂർണ്ണമായും അടഞ്ഞുപോയിരിക്കുന്നു! അടിയന്തിരമായി എന്തെങ്കിലും ചെയ്യേണ്ട കാര്യമാണ്, അല്ലെങ്കിൽ ഉപയോഗശൂന്യമായ കുളിമുറിയുടെയോ പൊട്ടിയ പൈപ്പിന്റെയോ പ്രശ്‌നം നമ്മൾ അഭിമുഖീകരിക്കേണ്ടിവരും.
തുണി തൂക്കിയിടാൻ ഉപയോഗിക്കുന്ന കൊളുത്ത് (hanger)
ലളിതമാണെങ്കിലും വിസ്മയകരമാംവിധം ഫലപ്രദം. സാധാരണ ഉപയോഗിക്കാറുള്ള ഒരു തുണിക്കൊളുത്ത് എടുത്ത് കഴിയുന്നിടത്തോളം അതിനെ നിവർത്തുക. ഒരു ചെറിയ കൊളുത്ത് രൂപപ്പെടുന്നതിനുവേണ്ടി ഒരറ്റം വളയ്ക്കുക. ഓവിന്റെ വായ്ഭാഗത്തുകൂടി അതിനെ ഉള്ളിലേക്ക് കടത്തി കൊളുത്തിവലിക്കുക.
അങ്ങനെ എല്ലാ തരത്തിലുള്ള മുടിക്കെട്ടുകളെയും കട്ടകെട്ടിയിരിക്കുന്ന മറ്റ് വസ്തുക്കളെയും വലിച്ച് പുറത്താക്കുക. അടഞ്ഞിരിക്കുന്ന വസ്തുക്കളെ വലിച്ച് പുറത്തേയ്‌ക്കെടുക്കുവാനാണ് ശ്രമിക്കേണ്ടത്, അവയെ അകത്തേക്ക് തള്ളിവിടുകയല്ല വേണ്ടതെന്ന കാര്യം പ്രത്യേകം ഓർമ്മിക്കുക. ചെയ്ത് കഴിയുമ്പോൾ, ചൂടുവെള്ളം അതിലൂടെ ഒഴുക്കിവിടുക. കൂടുതൽ നന്നായി വൃത്തിയാക്കുവാൻ അത് സഹായിക്കും.
അപ്പക്കാരവും വിനാഗിരിയും
ഒരു കപ്പിന്റെ മൂന്നിലൊന്നളവിന് അപ്പക്കാരവും (ബേക്കിംഗ് സോഡ), അതേ അളവിന് വിനാഗിരിയും ഒരു പാത്രത്തിൽ എടുത്ത് ഒരുമിച്ച് കലർത്തുക. അപ്പോൾത്തന്നെ അത് നുരഞ്ഞുപൊന്താൻ തുടങ്ങും, ഒട്ടും സമയംകളയാതെ ഉടൻതന്നെ അതിനെ അടഞ്ഞിരിക്കുന്ന ഓവിലേക്ക് ഒഴിക്കുക.
നുരയുന്ന ഈ പ്രക്രിയ പൈപ്പിൽ അടിഞ്ഞുകൂടിയിരിക്കുന്ന രോമക്കെട്ടുകളെയും, അഴുക്കുകളെയും, പാഴ്‌വസ്തുക്കളെയും നീക്കംചെയ്യുവാൻ സഹായിക്കും. ഒരുമണിക്കൂറോളം അങ്ങനെ വിട്ടേക്കുക, അല്ലെങ്കിൽ രാത്രിമുഴുവൻ അങ്ങനെയായിരിക്കട്ടെ. തുടർന്ന് ചൂടുവെള്ളം ഒഴുക്കിവിടുക. മറ്റൊരു രീതിയിലും ഇങ്ങനെ ചെയ്യാം. ആദ്യം അപ്പക്കാരത്തെ ഓവിലേക്ക് കഴിയുന്നിടത്തോളം കുത്തിനിറയ്ക്കുക, തുടർന്ന് വിനാഗിരി അതിലൂടെ ഒഴിക്കുക.
ഈർപ്പമുൾപ്പെടെ വൃത്തിയാക്കുന്ന വാക്യൂം (Wet & Dry Vacuum)
വെറ്റ് ആന്റ് ഡ്രൈ വാക്യൂം ഉണ്ടെങ്കിൽ, ഓവുകളിലെ അടവുകളെ നീക്കുന്നതിന് അത്യുത്തമായ ഒരു ഉപകരണമാണത്. ദ്രാവകങ്ങളെ വൃത്തിയാക്കുന്ന അതിന്റെ പ്രവർത്തനത്തെ ആദ്യം ക്രമീകരിക്കുക.
വാക്യൂം കഴുലിൽ ഒരു പ്ലൻജർ ഹെഡ് (plunger head) ഘടിപ്പിച്ചശേഷം ഓവിന്റെ വായ്ഭാഗത്തുചേർത്ത് നന്നായി അടച്ചുപിടിക്കുക. അടഞ്ഞിരിക്കുന്ന വസ്തുക്കൾ ഇളകി വാക്യൂമിന്റെ സഞ്ചിയിലേക്ക് പോകുന്നതിനുവേണ്ടി അതിന്റെ പവ്വർ പരമാവധി ക്രമീകരിക്കുക. ഇത് എല്ലായ്‌പ്പോഴും പ്രവർത്തിക്കണമെന്നില്ല. എങ്കിലും ഒന്ന് ശ്രമിച്ചുനോക്കാവുന്നതാണ്.
തിളയ്ക്കുന്ന വെള്ളം
ഇതിനെക്കാൾ എളുപ്പമാർന്ന മറ്റ് പൊടിക്കൈകളൊന്നും ഇല്ലതന്നെ. ഒരു കെറ്റിലോ മറ്റോ എടുത്ത് അതിൽ കൊള്ളുന്ന അത്രയും വെള്ളം തിളപ്പിക്കുക.
ഇനി മൂന്ന് ഘട്ടങ്ങളായി ഓവിനുള്ളിലേക്ക് ഒഴിക്കുക. ഓരോ ഘട്ടത്തിലും ഏതാനും സെക്കന്റുകൾ ചൂടുവെള്ളത്തിന് ഓവിനുള്ളിൽ പ്രവർത്തിയ്ക്കുവാൻ സൗകര്യമുണ്ടാകണം. ഓവുനാളിയെ വൃത്തിയാക്കുവാനുള്ള ഏറ്റവും എളുപ്പവും വേഗത്തിൽ ചെയ്യുവാനാകുന്നതുമായ മാർഗ്ഗം ഇതാണ്.
കോസ്റ്റിക് സോഡ
കയ്യുറ ധരിക്കുകയും കണ്ണിന് വേണ്ടത്ര സംരക്ഷണം കൈക്കൊള്ളുകയും ചെയ്യുക. സോഡിയം ഹൈഡ്രോക്‌സൈഡ് എന്ന് അറിയപ്പെടുന്ന കോസ്റ്റിക് സോഡയ്ക്ക് മോശമായ തരത്തിൽ പൊള്ളലേല്പിക്കാൻ കഴിയും. നിങ്ങളുടെ ഹാർഡ്‌വെയർ സ്റ്റോറിൽനിന്ന് ഇത് ലഭ്യമാകും. പക്ഷേ, കൈകാര്യം ചെയ്യുമ്പോൾ നല്ല കരുതലുണ്ടായിരിക്കണം. ഒരു ബക്കറ്റിൽ മൂന്ന് ലിറ്ററോളം തണുത്ത വെള്ളമെടുക്കുക.
അതിൽ 3 കപ്പ് കോസ്റ്റിക് സോഡ ചേർക്കുക. ഒരു തടിക്കരണ്ടിയോ മറ്റോ ഉപയോഗിച്ച് നന്നായി ഇളക്കുക. നുരയുവാനും ചൂടാകാനും ആരംഭിക്കും. അടഞ്ഞുപോയ ഓവിലേക്ക് അതിനെ ഒഴിക്കുക. ഇനി 20-30 മിനിറ്റുനേരം അങ്ങനെതന്നെ വച്ചേക്കുക. അതിനുശേഷം തിളച്ച വെള്ളം അതിലൂടെ ഒഴുക്കുക. വേണമെങ്കിൽ ഈ പ്രക്രിയ ആവർത്തിച്ച് ചെയ്യുക.
പൈപ്പിനെ വൃത്തിയാക്കുക
വളരെ എളുപ്പമാർന്ന ഒരു പ്ലംബിംഗ് ജോലിയുണ്ട്. സിങ്കിന്റെ ചുവട്ടിലെ U-ആകൃതിയുള്ള പൈപ്പിന്റെ (ട്രാപ്) അടിയിൽ ഒരു ബക്കറ്റ് വയ്ക്കുക. തൂകിപ്പോകുന്ന വെള്ളത്തെ ബക്കറ്റിൽ പിടിച്ചെടുക്കുവാനാകും. പ്ലംബർമാർ ഉപയോഗിക്കുന്ന റെഞ്ച് (wrench) എടുത്ത് പൈപ്പിന്റെ രണ്ട് അറ്റങ്ങളിലായി കാണപ്പെടുന്ന നട്ടുകളെ ഇളക്കിയെടുക്കുക. U-ആകൃതിയുള്ള പൈപ്പ് ഇളകിക്കഴിയുമ്പോൾ, അതിനെ കമിഴ്ത്തിക്കുടഞ്ഞ് അതിലുള്ള മാലിന്യത്തെ ബക്കറ്റിൽ തട്ടിയിടുക.
അവശേഷിച്ചിരിക്കുന്ന വസ്തുക്കളെ കൊളുത്തുപയോഗിച്ച് തോണ്ടിയെടുക്കുക. അതിനെ ചേർത്തുവച്ചിരുന്ന പൈപ്പിൽനിന്നും അവശേഷങ്ങളെ അതുപോലെ വലിച്ച് പുറത്തെടുക്കുക. ഒട്ടിപ്പിടിച്ചിരിക്കുന്ന അഴുക്കിനെ വൃത്തിയാക്കുവാൻ പഴയൊരു ടൂത്ത് ബ്രഷ് ഉപയോഗിക്കാം. U-ആകൃതിയുള്ള പൈപ്പിനെ നന്നായി കഴുകിയശേഷം പഴയതുപോലെ സ്ഥാപിക്കുക. ഇത് മിക്കവാറും ഫലപ്രദമായ ഒരു മാർഗ്ഗമാണ്.
ഓവുചാൽ പാമ്പ് (Drain Snake)
അത്ഭുതകരമായി പ്രവർത്തിക്കാൻ കഴിവുള്ള തികച്ചും താഴ്ന്ന നിലയിലുള്ള ഒരു വിദ്യയാണ് ഈ ഉപകരണം. അടിസ്ഥാനപരമായും വളഞ്ഞുപിരിഞ്ഞ അറ്റത്തോടുകൂടിയ അയവുള്ള ഒരു ലോഹക്കയറാണ് ഓവുചാൽ പാമ്പ്.
ഉപ്പും അപ്പക്കാരവും
അരക്കപ്പ് അപ്പക്കാരവും അരക്കപ്പ് കറിയുപ്പും തമ്മിൽ കൂട്ടിക്കലർത്തുക. അതിനെ ഓവിലേക്ക് തൂകുക. 10-20 മിനിറ്റുനേരം അങ്ങനെ വിട്ടേക്കുക. തുടർന്ന് തിള്ളച്ച വെള്ളമൊഴിക്കുക. ഉപ്പും, അപ്പക്കാരവും, തിളച്ച വെള്ളവുംചേർന്ന് ചില രാസപ്രവർത്തനത്തിൽ ഏർപ്പെടുകയും വൃത്തികെട്ട തടസ്സങ്ങളെ ദ്രവിപ്പിച്ചുകളയുകയും ചെയ്യും.
പാത്രം കഴുകുവാൻ ഉപയോഗിക്കുന്ന സോപ്പ്
അടഞ്ഞുപോകുകയാണെങ്കിൽ, ഒരു കപ്പിന്റെ നാലിലൊന്ന് അളവിന് പാത്രം കഴുകുവാൻ ഉപയോഗിക്കുന്ന സോപ്പുപൊടി ഒരു ബൗളിൽ എടുക്കുക. അതിനെ ഓവിലേക്ക് തൂകുക. ലൂബ്രിക്കന്റുപോലെ പ്രവർത്തിച്ച് എണ്ണമയമുള്ള അഴുക്കുകളെ നീക്കംചെയ്യാൻ ഇത് സഹായിക്കും. തുടർന്ന് ചൂടുവെള്ളം ഒഴിക്കുക.
ഗുരുത്വാകർണം, സമ്മർദ്ദം ഇവയോടൊപ്പം അപ്പക്കാരവും വിനാഗിരിയും
കുളിത്തൊട്ടിയിലെ ഓവുനാളി അടഞ്ഞുപോയിട്ടുണ്ടെങ്കിൽ, രണ്ടാമത്തെ പൊടിക്കൈയിൽ പറഞ്ഞിരിക്കുന്നപോലെ അപ്പക്കാരവും വിനാഗിരിയും തമ്മിൽ കൂട്ടിക്കലർത്തുക. അതിനെ ഓവിലേക്ക് തൂകിയശേഷം സ്റ്റോപ്പർ ഉപയോഗിച്ച് അടച്ചുവയ്ക്കുക. 45-60 മിനിറ്റ് കഴിഞ്ഞശേഷം, കുളിത്തൊട്ടിയിൽ വെള്ളം നിറയ്ക്കുക.
എന്നിട്ട് സ്റ്റോപ്പറിനെ എടുത്തുമാറ്റുക. അപ്പക്കാരവും വിനാഗിരിയും ഉപയോഗിച്ച് അയഞ്ഞിളകിയ തടസ്സത്തെ നീക്കംചെയ്യാൻ 175-225 ലിറ്ററോളംവരുന്ന ജലത്തിന് കഴിയും. വെള്ളത്തിന്റെ ഭാരത്തോടൊപ്പം എന്തെങ്കിലും ഉപയോഗിച്ച് ഓവുനാളിയിൽ കുത്തുകയോ ഓവുചാൽ പാമ്പിനെ ഉപയോഗിക്കുകയോ ചെയ്യാം.