For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെമ്പരത്തി നടാം, പൂന്തോട്ടം മനോഹരമാക്കാം

|

Hibiscus
ചെമ്പരത്തി മിക്കവാറും എല്ലാ പൂന്തോട്ടങ്ങളിലേയും സ്ഥിരം അംഗമാണ്. ഇതു വളര്‍ത്താന്‍ വലിയ ശ്രദ്ധയോ സംരക്ഷണമോ വേണ്ടെത്തതാണ് ഒരു ഗുണം. ചെമ്പരത്തിപ്പൂക്കളുണ്ടാകാന്‍ പ്രത്യേക കാലമൊന്നുമില്ല. മിക്കവാറും എല്ലാ സമയത്തും ഇത് പൂക്കും. പല തരത്തിലും പല നിറങ്ങളിലുമുള്ള ചെമ്പരത്തികള്‍ ഉണ്ട്.

ചുവന്ന നിറത്തിലുള്ള ചെമ്പരത്തിയാണ് സര്‍വസാധാരണമായി കണ്ടുവരുന്നത്. ചൈനീസ് ചെമ്പരത്തിയെന്ന പേരില്‍ അറിയപ്പെടുന്ന ഇതിന്റെ ഇലകള്‍ ചെറുതാണ്. ഇത് നിലത്തു തന്നെ മണ്ണില്‍ നടുകയാവും കൂടുതല്‍ നല്ലത്. എല്ലാ ദിവസവും ഇവക്ക് വെളളമൊഴിക്കണം. മഴക്കാലത്ത് ചെടിയുടെ ഇലകളില്‍ വേപ്പെണ്ണ തളിക്കുന്നത് നല്ലതാണ്.

ഹൈബിസ്‌കസ് റോസ സിനെസിസ് എന്ന പേരില്‍ അറിയപ്പെടുന്ന ഒരിനം ചെമ്പരത്തിയുണ്ട്. രക്തവര്‍ണമുള്ള ഈ ചെമ്പത്തിയുടെ ഇലകള്‍ റോസ്, ക്രീം, വെള്ള നിറങ്ങളിലായിരിക്കും. വളമോ വെളളമോ അധികം ആവശ്യമില്ലാത്ത ഇത് ഏതുതരം മണ്ണിലും വളരും.

മഞ്ഞ നിറത്തില്‍ കണ്ടുവരുന്ന ചെമ്പരത്തിയുടെ പൂവിതളുകള്‍ വലുപ്പമേറിയവയാണ്. പൂവിനു വലുപ്പമുണ്ടെങ്കിലും ചെടി അധികം വളരാറില്ല. അതുകൊണ്ടുതന്നെ ചട്ടികളിലും ഇവ വളര്‍ത്താം. മറ്റു ചെമ്പത്തികളെ അപേക്ഷിച്ച് ഇവ ഏറെക്കാലം നിലനില്‍ക്കും.

മലേഷ്യയിലെ ക്വാലാലംപൂരില്‍ കണ്ടുവരുന്ന ഒരു പ്രത്യേകയിനം ചെമ്പരത്തിയുണ്ട്. ഹൈബിസ്‌കസ് മോസ്ച്യൂട്ടോസ് എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന ഇവ സാധാരണയായി പൂന്തോട്ടങ്ങളില്‍ വളര്‍ത്താന്‍ ബുദ്ധിമുട്ടാണ്. വളരെ വലുപ്പമുള്ള പൂക്കളാണ് ഇവയുടെ പ്രത്യേകത.

ഹവായിയന്‍ ഹൈബിസ്‌കസ് എന്നറിയപ്പെടുന്ന ചെമ്പരത്തിയുണ്ട്. ധാരാളം വെള്ളമൊഴിച്ചാലേ ഇവയില്‍ പൂവുണ്ടാകൂ. വെള്ളം ലഭിക്കാതിരുന്നാല്‍ പൂമൊട്ടു തന്നെ കരിഞ്ഞുപോകും. വെള്ളത്തിനൊപ്പം ആവശ്യത്തിനു വളവുമിട്ടാല്‍ പൂന്തോട്ടങ്ങളില്‍ ഇവ വളര്‍ത്താവുന്നതേയുളളൂ.

English summary

Gardening, Variety, Hibiscus, പൂന്തോട്ടം, പൂവ്, ചെമ്പരത്തി

One big advantage of having hibiscus flowers in the gardens is that it is an ever flowering plant. It doesn't need much care and looks green in almost every season. The flowers are colourful and bright and just by having these plants alone will give a nice feeling of having a container garden. Take a look to know more about the types of hibiscus as well as about growing them in containers.
Story first published: Saturday, September 24, 2011, 14:45 [IST]
X
Desktop Bottom Promotion