For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പേവിഷ ബാധ നിസ്സാരമല്ല: ചെറിയ പോറല്‍ പോലും അതീവ ഗുരുതരം

|

പേവിഷബാധയേറ്റ് ആളുകള്‍ മരിച്ചു എന്ന വാര്‍ത്ത ഇപ്പോള്‍ നിരന്തരം കേട്ടു കൊണ്ടിരിക്കുന്ന ഒന്നാണ്. എന്നാല്‍ പലപ്പോഴും നമ്മുടെ ചെറിയ ഒരു അശ്രദ്ധ നമ്മുടെ പ്രിയപ്പെട്ടവരുടെ മരണത്തിന് കാരണമാകുന്നു എന്ന് പറഞ്ഞാല്‍ അതില്‍ തെറ്റില്ല. തെരുവ് നായ്ക്കളും വീട്ടില്‍ വളര്‍ത്തുന്നവയും വാക്‌സിന്‍ എടുത്തവയും എടുക്കാത്തവയും എന്ന് വേണ്ട ഏത് നായയാണെങ്കിലും പൂച്ചയാണെങ്കിലും നിങ്ങള്‍ക്ക് കടിയോ മാന്തലോ ഏറ്റാല്‍ ഉടന്‍ തന്നെ വാക്‌സിന്‍ എടുക്കുന്നതിന് ശ്രദ്ധിക്കണം എന്നത് നിര്‍ബന്ധമാണ്. ഇന്നത്തെ കാലത്ത് തെരുവ് നായ്ക്കളുടെ എണ്ണം കൂടുന്നതും ഭക്ഷണം ലഭിക്കാത്തതും എല്ലാം ഇവയെ പ്രകോപിതരാക്കുന്നുണ്ട്. റാബിസ് ബാധിക്കുന്ന നായ്ക്കളുടെ എണ്ണവും വളരെയധികം കൂടുതലാണ്.

World Rabies Day

എന്നാല്‍ റാബിസ് ബാധിച്ച ഒരു പട്ടി നിങ്ങളെ കടിച്ചാല്‍ അടിയന്തിരമായ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ഇത്തരം കാര്യങ്ങളെ നിസ്സാരവത്കരിച്ചാല്‍ അത് പിന്നീട് ഗുരുതരമായ അവസ്ഥ ഭാവിയില്‍ ഉണ്ടാക്കും എന്നതാണ് സത്യം. പേവിഷ ബാധ സംശയിക്കുന്ന മൃഗങ്ങളുമായി ഇടപഴകേണ്ടി വരുമ്പോഴോ അല്ലെങ്കില്‍ ഏതെങ്കിലും തരത്തില്‍ കടിയോ മാന്തലോ ഉണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. പലര്‍ക്കും ഇതിനെക്കുറിച്ച് അറിവില്ലാത്തതാണ് അപകടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് പിന്നിലെ പ്രധാന കാരണം. റാബിസ് ബാധിക്കാനിടയുള്ള സാഹചര്യങ്ങളെ എങ്ങനെ പ്രതിരോധിക്കണം എങ്ങനെ കൈകാര്യം ചെയ്യണം എന്ന് നമുക്ക് നോക്കാം.

മൃഗങ്ങളുടെ കടിയും മാന്തലും

മൃഗങ്ങളുടെ കടിയും മാന്തലും

മൃഗങ്ങളുടെ കടിയും മാന്തലും എന്തിനധികം ഒരു പോറല്‍ ആണെങ്കില്‍ പോലും നിര്‍ബന്ധമായും നിങ്ങള്‍ വാക്‌സിന്‍ എടുക്കുന്നതിനും അടിയന്തിരമായി പ്രാഥമിക ചികിത്സ നടത്തുന്നതിനും ശ്രദ്ധിക്കണം. ചെറിയ മുറിവാണ് എന്ന് പറഞ്ഞാല്‍ പോലും പലപ്പോഴും അതില്‍ നിന്ന് റാബിസ് ഉണ്ടാവുന്നതിനുള്ള സാധ്യതയെ തള്ളിക്കളയാന്‍ സാധിക്കില്ല. കൃത്യ സമയത്ത് രോഗപ്രതിരോധം ഉറപ്പാക്കുന്ന ഇമ്മ്യൂണോഗ്ലോബിലിനും അതിന് ശേഷം ആന്റിറാബിസ് വാക്‌സിനും കൃത്യസമയത്ത് എടുക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. ഇത് എടുക്കുന്നതില്‍ നാം കാണിക്കുന്ന അശ്രദ്ധയാണ് പിന്നീട് റാബിസ് വൈറസ് ബധിക്കുന്ന അവസ്ഥയിലേക്ക് നമ്മളെ എത്തിക്കുന്നത്.

കടിയേറ്റാല്‍ ചെയ്യേണ്ടത്

കടിയേറ്റാല്‍ ചെയ്യേണ്ടത്

നിങ്ങളുടെ കടിയുടെ ആഴവും രക്തസ്രാവവും എല്ലാം കണക്കിലെടുത്ത് തന്നെയാണ് ഓരോ വാക്‌സിനും എടുക്കുന്നത്. പക്ഷേ ഇതില്‍ ശ്രദ്ധിക്കേണ്ടത് എത്ര ചെറിയ മുറിവാണെങ്കിലും അതിപ്പോള്‍ പോറല്‍ ആണെങ്കില്‍ പോലും നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട് എന്നതാണ്. മുറിവേറ്റാല്‍ ഉടന്‍ തന്നെ സോപ്പും വെള്ളവും ഉപയോഗിച്ച് പത്ത് പതിനഞ്ച് മിനിറ്റ് മുറിവ് കഴുകുന്നതിന് ശ്രദ്ധിക്കണം. ഒഴുകുന്ന വെള്ളത്തില്‍ വേണം മുറിവ് കഴുകുന്നതിന്. പൈപ്പില്‍ നിന്നും മുറിവിലേക്ക് നേരിട്ട് വെള്ളം ഒഴിക്കുന്ന രീതിയില്‍ വേണം മുറിവ് കഴുകുന്നതിന്. ഇതിന് വേണ്ടി 10-15 മിനിറ്റെങ്കിലും നിങ്ങള്‍ സമയം ചിലവാക്കണം എന്നത് ആദ്യം ചെയ്യേണ്ട പ്രഥമ ശുശ്രൂഷയില്‍ പ്രധാനപ്പെട്ടതാണ്. മൃഗത്തിന്റെ ഉമിനീരില്‍ നിന്നുള്ള വൈറസുകളെ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ഇത് ചെയ്യുന്നത്. 90% വരെ സുരക്ഷിതമായിരിക്കുന്നതിന് ഇത് സഹായിക്കുന്നു. വൈറസിനെ നിര്‍വ്വീര്യമാക്കുന്നതിനുള്ള കഴിവ് സോപ്പിലുണ്ട് എന്നതാണ് സത്യം. ഇത്തരം രീതിയില്‍ കഴുകാത്തതാണ് പലരിലും വാക്‌സിനെടുത്തിട്ടും രോഗം വരുന്നതിന് കാരണമായി പറയുന്നത്.

 ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

എന്നാല്‍ ഇതില്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് തല, ചെവി, കണ്ണ്, മൂക്ക് തുടങ്ങിയ ഭാഗങ്ങളില്‍ കടിയേറ്റാലും സോപ്പുപയോഗിച്ച് കഴുകാന്‍ മടിക്കരുത് എന്നതാണ്. എത്രയും പെട്ടെന്ന് കഴുകുന്നുവോ അത് അപകടത്തിന്റെ കാഠിന്യം കുറക്കുകയാണ് ചെയ്യുന്നത്. പേവിഷ വൈറസ് മസ്തിഷ്‌കത്തില്‍ എത്തുന്നത് പലപ്പോഴും ഇതിനോട് അടുത്ത സ്ഥലങ്ങളില്‍ നിന്ന് എളുപ്പത്തില്‍ സംഭവിക്കുന്നതാണ്. കടിയേറ്റ് സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ സോപ്പും വെള്ളവും ഉപയോഗിച്ച് മുകളില്‍ പറഞ്ഞതുപോലെ കഴുകുന്നതിന് ശ്രദ്ധിക്കണം. മുറിവ് എത്ര ചെറുതാണെങ്കിലും ഇത് ചെയ്യേണ്ടതാണ്. ഇനി പോറലാണെങ്കില്‍ പോലും ഈ രിതി പിന്തുടരണം. ശേഷം മുറിവില്‍ സ്പിരിറ്റ് അടങ്ങിയ വസ്തുക്കള്‍ തേക്കാവുന്നതാണ്. മണ്ണ്, ഉപ്പ്, മഞ്ഞള്‍ എന്നിവ ഒരു കാരണവശാലും തേക്കരുത്.

 വാക്‌സിന്‍ എടുക്കേണ്ടത്

വാക്‌സിന്‍ എടുക്കേണ്ടത്

വാക്‌സിന്‍ എന്നത് വളരെ പ്രധാനപ്പെട്ട ഒരു ഘട്ടമാണ് എന്നത് മറക്കേണ്ടതില്ല. അതിന് വേണ്ടി ഉടന്‍ തന്നെ തൊട്ടടുത്ത ഹോസ്പിറ്റലുകളില്‍ പോവേണ്ടതാണ്. തൊലിപ്പുറത്ത് മാന്തല്‍, അതില്‍ നിന്ന് രക്തം വരുന്നത്. രക്തം വരാതെയുള്ള ചെറിയ പോറലുകള്‍ എന്നിവയെങ്കില്‍ പോലും വാക്‌സിന്‍ എടുക്കുന്നതിന് ശ്രദ്ധിക്കണം. 0, 3, 7, 28 എന്നീ ദിവസങ്ങളിലാണ് വാക്‌സിന്‍ എടുക്കേണ്ടത്. ചിലര്‍ വാക്‌സിന്റെ ആദ്യ ഡോസുകള്‍ എടുത്ത് കഴിഞ്ഞാല്‍ അവസാനമുള്ളത് എടുക്കുന്നില്ല. എന്നാല്‍ ഇത്തരത്തില്‍ കാണിക്കുന്നത് മുന്‍പ് എടുത്ത വാക്‌സിന്റെ ഫലം കൂടി ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. നിങ്ങള്‍ വാക്‌സിന്‍ എടുക്കുന്നതിലൂടെ റാബിസ് വൈറസിനെ തടയുന്നതിനുള്ള ആന്റിബോഡികള്‍ രൂപപ്പെടുകയാണ് ചെയ്യുന്നത്.

ഇമ്മ്യൂണോഗ്ലോബലിനും റാബിസ് വാക്‌സിനും

ഇമ്മ്യൂണോഗ്ലോബലിനും റാബിസ് വാക്‌സിനും

ഗുരുതരമായ മുറിവുകള്‍ അല്ലെങ്കില്‍ രക്തം വരുന്ന മുറിവുകള്‍ ആഴത്തിലുള്ള മുറിവുകള്‍ എന്നിവയുണ്ടെങ്കില്‍ അത് അപകടകരമായ അവസ്ഥയുണ്ടാക്കുന്നതാണ്. ഇതിനെ പ്രതിരോധിക്കുന്നതിന് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം പെട്ടെന്ന് പ്രതിരോധം തീര്‍ക്കുന്ന ഇമ്മ്യൂണോഗ്ലോബലിന്‍ എന്ന വാക്‌സിന്‍ എടുക്കേണ്ടതാണ്. ഇത് ഉടനടി പ്രതിരോധം ഉറപ്പാക്കുന്നു. ആന്റി റാബിസ് വാക്‌സിന്‍ എടുക്കുമ്പോള്‍ ആന്റിബോഡികള്‍ ഉണ്ടാവുന്നതിന് എടുക്കുന്ന രണ്ടാഴ്ച കാലയളവിലേക്ക് പെട്ടെന്ന് പ്രതിരോധവും സുരക്ഷയും ഉറപ്പാക്കുന്നതിന് ഇമ്മ്യൂണോഗ്ലോബലിന്‍ സഹായിക്കുന്നു. അതുകൊണ്ട് തന്നെ മുറിവേറ്റ ഉടനേ ഈ വാക്‌സിന്‍ എടുക്കുന്നതിന് ശ്രദ്ധിക്കണം. മുറിവിന് ചുറ്റുമാണ് ഇത്തരം വാക്‌സിന്‍ നല്‍കുന്നത്. അത് കൂടാതെ കടിയേറ്റ വ്യക്തിയുടെ ശരീരഭാരം അനുസരിച്ചാണ് വാക്‌സിന്‍ എടുക്കേണ്ടതും. പരമാവധി ഒരുമണിക്കൂറിനുള്ളില്‍ തന്നെ വാക്‌സിന്‍ എടുക്കുന്നതിന് ശ്രദ്ധിക്കണം.

റാബിസ് വാക്‌സിന്‍

റാബിസ് വാക്‌സിന്‍

ഇമ്മ്യൂണോഗ്ലോബല്‍ വാക്‌സിന്‍ എടുത്തു എന്ന്്പറഞ്ഞ് പലരും റാബിസ് വാക്‌സിന്‍ എടുക്കുന്നതിന് വിമുഖത കാണിക്കുന്നു. എന്നാല്‍ ഈ വാക്‌സിനും എടുക്കേണ്ടതിന്റ ആവശ്യകത നിസ്സാരമല്ല എന്നത് മനസ്സിലാക്കേണ്ടതാണ്. കാരണം സമയബന്ധിതമായി വാക്‌സിന്‍ എടുക്കാന്‍ ശ്രദ്ധിക്കണം എന്നതാണ് പ്രധാനപ്പെട്ട കാര്യം. മുറിവില്‍ നക്കുക, മുറിവില്‍ കടിക്കുക, കണ്ണിലോ ചുണ്ടിലോ നാക്കിലോ നക്കുക ഉമിനീര്‍ മുറിവികുക എന്നീ അവസ്ഥയില്‍ വാക്‌സിന്‍ എടുക്കേണ്ടതാണ്. ഇത് നിര്‍ബന്ധമായും എടുക്കേണ്ടതുണ്ട് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

വാക്‌സിന്‍ എടുക്കാന്‍ വിട്ടുപോയാല്‍

വാക്‌സിന്‍ എടുക്കാന്‍ വിട്ടുപോയാല്‍

നിങ്ങളെ നായ കടിച്ചതോ അല്ലെങ്കില്‍ മാന്തിയതോ ആയ ഉടനേ നിങ്ങള്‍ക്ക് വാക്‌സിന്‍ എടുക്കാന്‍ സാധിച്ചില്ലെങ്കില്‍ വളരെയധികം ശ്രദ്ധിക്കണം. പരമാവധി എത്രയും നേരത്തെ വാക്‌സിന്‍ എടുക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. പ്രധാനമായും ആദ്യത്തെ വാക്‌സിനും ഇമ്മ്യൂണോഗ്ലോബലിനും എടുക്കുന്നതിന് പ്രാധാന്യം നല്‍കുക. നിങ്ങള്‍ എതെങ്കിലും തരത്തിലുള്ള കുത്തിവെപ്പ് എടുക്കാന്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ പിന്നീടാണെങ്കിലും ഡോക്ടറെ കാണിച്ച് വാക്‌സിന്‍ എടുക്കുന്നതിന് ശ്രദ്ധിക്കണം. ആദ്യത്തെ വാക്‌സിനെ 0 കുത്തിവെപ്പായാണ് കണക്കാക്കുന്നത്. ഇത്തരം കാര്യങ്ങള്‍ നിസ്സാരവത്കരിച്ചാല്‍ നഷ്ടപ്പെടുന്നത് മനുഷ്യ ജീവനാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് ശ്രദ്ധിക്കണം.

വാക്‌സിന്‍ എടുത്ത നായ കടിച്ചാല്‍

വാക്‌സിന്‍ എടുത്ത നായ കടിച്ചാല്‍

വീട്ടില്‍ വളര്‍ത്തുന്ന വാക്‌സിന്‍ എടുത്ത നായ കടിച്ചാലും അല്‍പം ശ്രദ്ധിക്കണം. കാരണം നായക്ക് വാക്‌സിന്‍ എടുത്താലും നിങ്ങളെ അവന്‍ കടിച്ചാല്‍ നിര്‍ബന്ധമായും മുകളില്‍ പറഞ്ഞ വാക്‌സിനുകള്‍ എല്ലാം എടുക്കുന്നതിന് ശ്രദ്ധിക്കണം. പ്രതിരോധ കുത്തിവെപ്പുകള്‍ എടുത്ത നായയാണെങ്കില്‍ പോലും പേവിഷബാധക്കെതിരെ പൂര്‍ണമായും പ്രതിരോധം ഉണ്ട് എന്ന് നമുക്ക് ഉറപ്പിക്കാന്‍ സാധിക്കുകയില്ല. ഇത്തരം അവസ്ഥയില്‍ കടിയേറ്റ വ്യക്തി നിര്‍ബന്ധമായും എല്ലാ വാക്‌സിനുകളും എടുക്കേണ്ടത് അത്യാവശ്യമാ്ണ്. എന്തൊക്കെ ന്യായവാദങ്ങള്‍ നിരത്തി വാക്‌സിന്‍ എടുക്കാതിരുന്നാലും ഉടനേ തന്നെ ഡോകടറെ കാണുകയും വാക്‌സിന്‍ പൂര്‍ത്തിയാക്കുന്നതിന് ശ്രദ്ധിക്കുകയും വേണം.

പേ വിഷബാധിച്ച മൃഗമെങ്കില്‍

പേ വിഷബാധിച്ച മൃഗമെങ്കില്‍

നിങ്ങളെ കടിച്ച നായക്ക് അല്ലെങ്കില്‍ പൂച്ചക്ക് പേവിഷബാധ ഉണ്ടോ എന്നത് അറിഞ്ഞിരിക്കേണ്ടതാണ്. അതിന് വേണ്ടി നായ്ക്കളേയും പൂച്ചയേയും പത്ത് ദിവസം നിരീക്ഷിക്കുന്നതിന് ശ്രദ്ധിക്കണം. കാരണം ഇവരില്‍ പേവിഷ ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങുന്നത് പലപ്പോഴും വൈകിയായിരിക്കും. ഇത് 4-5 ദിവസം മുന്‍പ് തന്നെ നായയും പൂച്ചയും അവയുടെ ഉമിനീരില്‍ വൈറസ് സാന്നിധ്യം ഉണ്ടായിരിക്കും. ഇത് കൂടാതെ നായയും പൂച്ചയും പത്ത് ദിവസത്തിനുള്ളില്‍ മരണപ്പെടുകയാണെങ്കില്‍ ഇവക്ക് പേവിഷബാധ ഉണ്ട് എന്ന് ഉറപ്പാക്കാവുന്നതാണ്. കടിച്ച നായക്കോ പൂച്ചക്കോ പേവിഷബാധ ഉണ്ടെന്ന് സ്ഥിരീകരിച്ച ശേഷം വാക്‌സിന്‍ എടുക്കാന്‍ ശ്രമിക്കുന്നത് അത്യന്തം അപകടകരമായ അവസ്ഥയാണ് എന്നതാണ്.

നവരാത്രി വ്രതത്തിന്റെ ക്ഷീണമകറ്റും കിടിലന്‍ ജ്യൂസുകള്‍നവരാത്രി വ്രതത്തിന്റെ ക്ഷീണമകറ്റും കിടിലന്‍ ജ്യൂസുകള്‍

വ്യായാമം ചെയ്യുമ്പോള്‍ നെഞ്ച് വേദനയോ: ഹൃദയം നിലക്കാറായെന്ന് പറയും ലക്ഷണംവ്യായാമം ചെയ്യുമ്പോള്‍ നെഞ്ച് വേദനയോ: ഹൃദയം നിലക്കാറായെന്ന് പറയും ലക്ഷണം

English summary

World Rabies Day: Human Rabies Virus Prevention And Management In Malayalam

Here in this article we are discussing about the human rabies virus prevention and management on World Rabies day in malayalam. Take a look.
Story first published: Wednesday, September 28, 2022, 12:43 [IST]
X
Desktop Bottom Promotion