Latest Updates
-
നവംബർ 28: ചന്ദ്രൻ കർക്കടക രാശിയിലേക്ക്, ഒപ്പം നക്ഷത്രമാറ്റവും; ഈ സമയങ്ങൾ കൃത്യമായി കുറിച്ചുവെക്കൂ -
ബുധാദിത്യ യോഗം: ഡിസംബർ 2 മുതൽ ഭാഗ്യകാലം, ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ പെരുമഴ -
ബ്ലാക്ക് ഫ്രൈഡേ ഷോപ്പിംഗ്: 12 രാശിക്കാർക്കും ഓഫറുകൾ സ്വന്തമാക്കാൻ പറ്റിയ സമയം, ഈ ഗൈഡ് ശ്രദ്ധിക്കൂ! -
നവംബർ 28 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? -
നവംബർ 27 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾക്കും കരുതലോടെ മുന്നേറാം -
കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു: 6 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത പാലിക്കാൻ നിർദേശം -
സർവാർത്ഥ സിദ്ധി യോഗം: നവംബർ 27-ലെ ശുഭമുഹൂർത്തം അറിയാം, ഈ സമയത്ത് കാര്യങ്ങൾ തുടങ്ങാം -
ആകാശത്ത് അത്ഭുതക്കാഴ്ച: നവംബർ 27 മുതൽ ശുക്രൻ അതിശോഭയോടെ, കാണേണ്ടതെങ്ങനെ? -
വീട്ടിൽ പണം സൂക്ഷിക്കുന്ന ലോക്കർ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ സ്ഥലം ഐശ്വര്യപ്രദം -
ശുക്ര-ചൊവ്വാ സംയോജനം: ഇന്ന് രാത്രി ആകാശത്ത് സംഭവിക്കുന്നത് എന്ത്? സത്യം ഇതാണ്
ഇവ ഉച്ച നേരത്താണ് കഴിക്കുന്നതെങ്കില്‍ ആയുസ്സിന് അപകടം
ഭക്ഷണം ആരോഗ്യത്തിന് ഗുണകരമാണ് എന്ന് നമുക്കറിയാം. എന്നാല്‍ ഏതൊക്കെ ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് ഹാനീകരമാണ്, ഏതൊക്കെ നേരം ഏതെല്ലാം ഭക്ഷണങ്ങള്‍ കഴിക്കണം എന്നുള്ളതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. എല്ലാ ഭക്ഷണവും എല്ലാ നേരവും കഴിക്കാന്‍ പാടില്ല എന്ന് നമുക്കറിയാം. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ്. ഉച്ചനേരത്ത് കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങള്‍ ഉണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് പ്രശ്നമുണ്ടാക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
ഈ ലേഖനത്തില്‍ പറയുന്ന ചില ഭക്ഷണങ്ങള്‍ ഒരിക്കലും ഉച്ചഭക്ഷണത്തിനായി കഴിക്കരുത്. കാരണം ഇത് നിങ്ങളില്‍ അതികഠിനമായ ആരോഗ്യ പ്രശ്നങ്ങളും ദഹന പ്രശ്നങ്ങളും ഉണ്ടാക്കുന്നു. എന്നാല്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എന്തൊക്കെ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം എന്നത് നമുക്ക് നോക്കാം. ചില ഭക്ഷണങ്ങള്‍ ഉച്ചക്ക് കഴിക്കാന്‍ പാടില്ല എന്ന് ന്യൂട്രീഷ്യന്മാരും പറയുന്നു. അവ ഏതൊക്കെ ഭക്ഷണങ്ങളാണ് എന്ന് നോക്കാം.

എരിവ് കൂടിയ ഭക്ഷണം
എരിവ് കൂടിയ ഭക്ഷണം കഴിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ തലേദിവസത്തെ എരിവ് കൂടിയ ഭക്ഷണം കഴിക്കുന്നത് അല്പം സൂക്ഷിച്ച് വേണം. കാരണം ഇത് നിങ്ങളുടെ വയറിന്റെ ആരോഗ്യത്തെ ബാധിക്കുന്നു. പ്രത്യേകിച്ച് തലേ ദിവസം തയ്യാറാക്കിയ ബിരിയാണി പോലുള്ള ഭക്ഷണങ്ങള്‍ വീണ്ടും ചൂടാക്കി കഴിക്കുന്നത് അപകടകരമായ അവസ്ഥയിലേക്കാണ് എത്തിക്കുന്നത്. പ്രത്യേകിച്ച് രണ്ട് മൂന്ന് ദിവസം പഴക്കമുള്ളതാണ് എന്നുണ്ടെങ്കില്‍ അത് അപകടകരമായ അവസ്ഥയിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്.
വറുത്ത ഭക്ഷണങ്ങള്‍
ഫ്രൈഡ് ഫുഡ് ഇഷ്ടമുള്ളവരും കുറവല്ല. അതുകൊണ്ട് തന്നെ ഇത്തരം ഭക്ഷണങ്ങള്‍ കൂടുതല്‍ പലരും കഴിക്കാന്‍ താല്‍പ്പര്യപ്പെടുന്നു. ഉച്ച നേരത്ത് പൊതുവേ കലോറി കൂടുതലുള്ള ഭകഷണമാണ് കഴിക്കേണ്ടത്. എന്നാല്‍ ഫ്രൈഡ് ചിക്കന്‍ പോലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നവര്‍ അല്പം ശ്രദ്ധിക്കണം. ഇത് ദഹന സംബന്ധമായ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നവര്‍ അല്പം ശ്രദ്ധിക്കണം.

സാലഡ്, സൂപ്പ്
ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി പലരും സാലഡും സൂപ്പും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ അത് എത്രത്തോളം ഗുണങ്ങള്‍ നല്‍കുന്നുണ്ടെന്ന് പറഞ്ഞാലും ഇവ ഉച്ച ഭക്ഷണത്തിന് ഒരിക്കലും കഴിക്കാന്‍ പാടില്ല. കാരണം ഇവ പൊതുവേ കലോറി കുറഞ്ഞ ഭക്ഷണങ്ങളാണ്. ഇത് നിങ്ങളില്‍ പെട്ടെന്ന് വിശപ്പുണ്ടാക്കുന്നു. അതുകൊണ്ട് തന്നെ സൂപ്പ് , സാലഡ് എന്നിവ ഉച്ചക്ക് കഴിക്കാന്‍ ഒരിക്കലും അനുയോജ്യമല്ല എന്നത് മനസ്സിലാക്കണം.
പഴങ്ങള്‍
പലരും ഉച്ച ഭക്ഷണത്തിന് മുന്‍പോ അല്ലെങ്കില്‍ ശേഷമോ പഴങ്ങള്‍ ശീലമാക്കുന്നു. എന്നാല്‍ ഇത് അത്ര നല്ല ശീലമല്ല, കാരണം ദഹന പ്രശ്നങ്ങളിലേക്ക് നയിക്കുന്ന ഒന്നാണ് പഴങ്ങള്‍. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം. വയറുവേദന അസ്വസ്ഥത പോലുള്ള പ്രശ്നങ്ങള്‍ നിങ്ങളെ പിടികൂടുന്നതിന് പിന്നില്‍ പലപ്പോഴും ഉച്ച ഭക്ഷണ നേരത്തെ പഴം കഴിക്കുന്നതാണ്. അതുകൊണ്ട് പരമാവധി ഈ ഒരു ശീലത്തെ പൂര്‍ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.

സാന്ഡ്വിച്ച് പിസ
പലപ്പോഴും സാന്‍ഡ് വിച്ച് പാസ്ത പീത്സ പോലുള്ള ഭക്ഷണങ്ങള്‍ പലരും കഴിക്കുന്നതിന് ശ്രദ്ധിക്കുന്നു. എന്നാല്‍ പലപ്പോഴും ആരോഗ്യകരമായ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതാണ് ഇത്തരം ഭക്ഷണങ്ങള്‍, ഉച്ചനേരത്ത് ഇവയൊന്നും തന്നെ കഴിക്കാന്‍ ശ്രമിക്കരുത്. അത് ഗുണത്തിന് പകരം ദോഷമാണ് ഉണ്ടാക്കുക എന്നതാണ് സത്യം. ഇത്തരം കാര്യങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കണം. ഉച്ചനേരത്ത് ഒരു കാരണവശാലും ഇവയൊന്നും തന്നെ കഴിക്കരുത്.

സ്മൂത്തിയും ജ്യൂസും
പലരും ഡയറ്റിന്റേയും ഭക്ഷണനിയന്ത്രണത്തിന്റേയും പേരില്‍ പലപ്പോഴും സ്മൂത്തിയും ജ്യൂസും ഷഏക്കും എല്ലാം കുടിക്കുന്നു. പ്രത്യേകിച്ച് ഉച്ച ഭക്ഷണ സമയം. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ നാം അല്പം ശ്രദ്ധയോടെ വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്. കാരണം ഇത്തരം സ്മൂത്തികള്‍ ഒരിക്കലും നിങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നില്ല എന്നതാണ് സത്യം. ഇത് ശരീരത്തെ കൂടുതല്‍ തളര്‍ത്തുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. സ്മൂത്തിയും ജ്യൂസും അതുകൊണ്ട് ഉച്ചക്ക് ഭക്ഷണത്തിന്റെ കാര്യത്തില്‍ ഒരിക്കലും അനുയോജ്യമായ ചോയ്സ് അല്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

