Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
കരള്‍ പരാജയം നേരത്തേയറിയാം: വയര്‍ വീര്‍ക്കുന്നതും ശ്വാസം മുട്ടലും ശ്രദ്ധിക്കണം
കരളിന്റെ ആരോഗ്യം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. കാരണം ചെറിയ മാറ്റങ്ങള്‍ പോലും പലപ്പോഴും അപകടമുണ്ടാക്കുന്നതാണ്. ശരീരത്തിനുണ്ടാവുന്ന അസ്വസ്ഥതകള്‍ ഏതൊക്കെ തരത്തില്‍ നിങ്ങളെ അപകടപ്പെടുത്തുന്നു എന്നത് പലര്‍ക്കും അറിയില്ല. അതില്‍ കരളിന്റെ ആരോഗ്യവും വളരെ പ്രധാനപ്പെട്ടതാണ്. കരള്‍ രോഗം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തുമ്പോഴാണ് അത് ശരീരത്തെ വെല്ലുവിളികളിലേക്ക് ഉയര്‍ത്തുന്നത്. കരള്‍ രോഗമില്ലാത്തവരില്‍ പോലും പലപ്പോഴും ഗുരുതരമായ അവസ്ഥകള്‍ പെട്ടെന്ന് സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്.
മരുന്നിന്റെ അമിത അളവ് അല്ലെങ്കില്‍ വിഷബാധ, ഹെപ്പറ്റൈറ്റിസ് വൈറസ് അണുബാധ എന്നിവ മൂലം പലപ്പോഴും കരള്‍ പ്രവര്‍ത്തന രഹിതമാവുന്നു. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ കരളിന്റെ ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന അവസ്ഥയാണ് ഇത്. ഗുരുതരമായ കരള്‍ രോഗം എന്നത് ഇത് കൊണ്ട് തന്നെ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ആളുകള്‍ക്ക് കരള്‍ രോഗമില്ലെങ്കില്‍ പോലും അത് പലപ്പോഴും മുകളില്‍ പറഞ്ഞ കാരണങ്ങളാല്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എന്തൊക്കെയാണ് ലക്ഷണങ്ങള്‍ എന്ന് നോക്കാം.

സാധാരണ ലക്ഷണങ്ങള്‍
കരള്‍ രോഗത്തിന്റെ ചില സാധാരണ ലക്ഷണങ്ങള്‍ ഉണ്ട്. ഇവയില്‍ തന്നെ എന്തൊക്കെയാണ് ശ്രദ്ധിക്കാതെ വിടുന്നത് എന്ന് നോക്കാം.നിങ്ങളുടെ ചര്‍മ്മത്തിന്റെയും കണ്‌പോളകളുടെയും മഞ്ഞനിറം, ഇത് വഴിയുണ്ടാവുന്ന മഞ്ഞപ്പിത്തം, നിങ്ങളുടെ മുകളിലെ വലത് വയറിലെ വേദന, വയറ് വീര്‍ത്ത് വരുന്നത്, ഓക്കാനം, ഛര്‍ദ്ദി, ദേഹാസ്വസ്ഥതകള്‍, ആശയക്കുഴപ്പം, ഉറക്കമില്ലായ്മ, ശ്വാസത്തിന് മധുരഗന്ധം എന്നിവയെല്ലാം തന്നെ ഇത്തരത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന ലക്ഷണങ്ങള്‍ തന്നെയാണ്. ഇവയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കി പരിഹാരം കാണുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
ചില മരുന്നുകള്‍
ചില പ്രത്യേക മരുന്നുകള്‍ ഉപയോഗിക്കുന്നതും ആന്റിബയോട്ടിക്കുകള്‍, നോണ്‍-സ്റ്റിറോയിഡല്‍ ആന്റി-ഇന്‍ഫ്‌ലമേറ്ററി മരുന്നുകള്‍, ആന്റികണ്‍വള്‍സന്റുകള്‍ എന്നിവയുള്‍പ്പെടെ ചില മരുന്നുകള്‍ നിങ്ങളില്‍ കരള്‍ പരാജയത്തിന് കാരണമാകുന്നു. ഇത് കൂടാതെ ഹെര്‍ബല്‍ സപ്ലിമെന്റുകള്‍ പലതും ഇത്തരത്തിലുള്ള അവസ്ഥയുണ്ടാക്കുന്നു. ഗുരുതരമായ കരള്‍ രോഗത്തിലേക്ക് നയിക്കുന്ന ഇത്തരം അവസ്ഥകള്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം അവസ്ഥയില്‍ അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങള്‍ക്ക് ശരീരം വിധേയമാവുന്നു.
ഹെപ്പറ്റൈറ്റിസും മറ്റ് വൈറസുകളും
ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് ഇ എന്നിവ ഗുരുതരമായ കരള്‍ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. എപ്‌സ്‌റ്റൈന്‍-ബാര്‍ വൈറസ്, സൈറ്റോമെഗലോവൈറസ്, ഹെര്‍പ്പസ് സിംപ്ലക്‌സ് വൈറസ് എന്നീ വൈറസുകളാണ നിങ്ങളില്‍ ഇത്തരം അവസ്ഥകള്‍ ഉണ്ടാക്കുന്നത്. ഈ അവസ്ഥയില്‍ രോഗാവസ്ഥ ഗുരുതരമാവുകയാണ് ചെയ്യുന്നത്. ഇതെല്ലാം അപകടകരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കും.
ടോക്‌സിന്‍
കരള്‍രോഗാവസ്ഥയിലേക്ക് എത്തുമ്പോള്‍ പലപ്പോഴും ശരീരത്തില്‍ ടോക്‌സിന്‍ വര്‍ദ്ധിക്കുന്നത് ഒരു കാരണം തന്നെയാണ്. കഴിക്കുന്ന ഭക്ഷണത്തില്‍ പോലും ഇത്തരം വിഷവസ്തുക്കള്‍ കാണപ്പെടുന്നു. പലപ്പോഴും കാര്‍ബണ്‍ ടെട്രാക്ലോറൈഡ് ഗുരുതരമായ കരള്‍ പ്രശ്‌നങ്ങള്ക്ക് കാരണമാകുന്ന വിഷവസ്തുവാണ്. മെഴുക്, വാര്‍ണിഷുകള്‍, മറ്റ് വസ്തുക്കള്‍ എന്നിവയെല്ലാ തന്നെ ഇത്തരം അവസ്ഥകള്‍ ഉണ്ടാക്കുന്നു. ഈ അവസ്ഥയില്‍ അതിഭീകരമായ മാറ്റങ്ങള്‍ ശരീരത്തിനുണ്ടാവും.
സ്വയം രോഗപ്രതിരോധ രോഗം
ഓട്ടോ ഇമ്മ്യൂണ്‍ ഹെപ്പറ്റൈറ്റിസ് മൂലവും കരള്‍ സംബന്ധമായ അസ്വസ്ഥതകള്‍ ഉണ്ടാവാം. പലപ്പോഴും നിങ്ങളുടെ പ്രതിരോധ സംവിധാനം കരള്‍ കോശങ്ങളെ ആക്രമിക്കുകയും അത് വഴി ശരീരത്തിന് വീക്കവും ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് പലപ്പോഴും വളരെയധികം അപകടകരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇതോടൊപ്പം തന്നെ ഗര്‍ഭാവസ്ഥയിലെ അക്യൂട്ട് ഫാറ്റി ലിവര്‍ പോലുള്ള അപൂര്‍വ്വമായ അവസ്ഥകള്‍ കരള്‍ പരാജയത്തിലേക്ക് എത്തിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











