Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പ്രായം കൂടുമ്പോള്‍ വില്ലനാവും കരള്‍ രോഗം: സ്ത്രീകളില്‍ ലക്ഷണങ്ങള്‍ ഗുരുതരം
കരള്‍ രോഗം നമ്മുടെ ആരോഗ്യത്തെ എത്രത്തോളം പ്രശ്നത്തിലാക്കുന്നുണ്ട് എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. എന്നാല്‍ ചില അവസരങ്ങളില്‍ രോഗാവസ്ഥകള്‍ അല്പം കൂടുതല്‍ കഠിനമായി മാറുന്നു. പ്രത്യേകിച്ച് സ്ത്രീകളില്‍ ഉണ്ടാവുന്ന കരള്‍ സംബന്ധമായ രോഗാവസ്ഥകള്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കണം. കരള്‍ രോഗങ്ങള്‍ വിവിധ ഘടകങ്ങളുണ്ട്. എന്നാല്‍ ചില പ്രത്യേക കാരണങ്ങളാല്‍ സ്ത്രീകളെ കരള്‍ സംബന്ധമായ രോഗാവസ്ഥ അല്പം കൂടുതല്‍ ബാധിക്കുന്നു. ഇത്തരം അവസ്ഥയില്‍ ജീവിത ശൈലിയിലെ മാറ്റങ്ങളും ജനിതകപരമായ മാറ്റങ്ങളും എല്ലാം അല്പം ശ്രദ്ധിക്കണം.
കാരണം നിങ്ങളില്‍ പലപ്പോഴും രോഗാവസ്ഥയില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ പലരും നിസ്സാരമാക്കുന്നു. രോഗപ്രതിരോധ രോഗങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സ്ത്രീകളെയാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ നാം വളരെയധികം ശ്രദ്ധിക്കണം. സ്വയം രോഗപ്രതിരോധ സംബന്ധമായ കരള്‍ വീക്കവും ഹെപ്പറ്റൈറ്റിസും സ്ത്രീകളില്‍ കൂടുതലായി സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. പ്രായമാകുന്നതോടെ ഇത്തരം രോഗാവസ്ഥകള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. അതില്‍ തന്നെ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.

നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ്
മദ്യപിക്കുന്നവരും മദ്യപിക്കാത്തവരും കരള്‍ രോഗത്തിന് അടിമകളായേക്കാം. എന്നാല്‍ മദ്യപിക്കാത്തവരില്‍ ഉണ്ടാവുന്ന നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് പലപ്പോഴും കൂടുതല്‍ ബാധിക്കുന്നത് സ്ത്രീകളെയാണ്. രോഗാതുരമായ പൊണ്ണത്തടി, ഉദാസീനമായ ജീവിതശൈലി, ആരോഗ്യത്തിന് മുന്‍ഗണന നല്‍കാതിരിക്കുക തുടങ്ങിയവയെല്ലാം തന്നെ നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലേക്ക് എത്തിക്കുകയും സ്ത്രീകളില്‍ കരള്‍ രോഗാവസ്ഥയിലേക്ക് നീക്കുകയും ചെയ്യുന്നു.
സ്വയം രോഗപ്രതിരോധ ഹെപ്പറ്റൈറ്റിസ്
ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം നിങ്ങളുടെ ആരോഗ്യത്തെ തെറ്റായി ആക്രമിക്കുന്ന അവസ്ഥയില്‍ പലപ്പോഴും അത് കരള്‍ തകരാറുകള്‍, ശരീരത്തിന് വീക്കം എന്നീ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. പ്രത്യേകിച്ച് സ്ത്രീകളില്‍ ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നു.
പുരുഷന്മാരേക്കാള് സ്ത്രീകളേയാണ് ഇത്തരം അവസ്ഥകള്‍ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഓട്ടോ ഇമ്മ്യൂണ്‍ ഹെപ്പറ്റൈറ്റിസ് അല്പം കരുതിയിരിക്കേണ്ട അവസ്ഥയാണ്.

വൈറല്‍ ഹെപ്പറ്റൈറ്റിസ്
ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിവയുള്‍പ്പെടെയുള്ള ഹെപ്പറ്റൈറ്റിസ് വൈറസ് കരള്‍ വീക്കത്തിനും രോഗത്തിനും കാരണമാകും. ഇതും കരളിന്റെ അനാരോഗ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ അത് ഗുരുതരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത് സ്ത്രീകള്‍ക്ക് ഹെപ്പറ്റൈറ്റിസ് ഇ പോലുള്ള അവസ്ഥകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ് എന്നതാണ്. ഇത്തരം അവസ്ഥയില്‍ നിങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്.
മദ്യപാനം മൂലം കരള്‍ രോഗം
എന്നാല്‍ ചില സ്ത്രീകളില്‍ മദ്യപാനം മൂലം കരള്‍ രോഗം വര്‍ദ്ധിക്കുന്നുണ്ട്. അമിതമായ മദ്യപാനമാണ് ഇത്തരം അവസ്ഥകള്‍ പ്രതിസന്ധിയില്‍ ആക്കുന്നത്. അമിതമായ മദ്യപാനം കരള്‍ തകരാറ്, വീക്കം, സിറോസിസ് എന്നിവയിലേക്ക് നയിക്കുന്നു. മദ്യപാനവുമായി ബന്ധപ്പെട്ട കരള്‍ രോഗം പുരുഷന്മാരിലാണ് കൂടുതല്‍ എങ്കിലും സ്ത്രീകളിലും ഇത്തരം അവസ്ഥകള്‍ അപകടകരമായി മാറുന്നുണ്ട് എന്നതാണ് സത്യം. ശരീരഘടനയിലും ശാരീരിക പ്രത്യേകതകളിലും ഉള്ള മാറ്റങ്ങളാണ് സ്ത്രീകളെ ഇത്തരത്തില്‍ രോഗത്തിലേക്ക് വേഗത്തില്‍ എത്തിക്കുന്നത്.

ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട കരള്‍ തകരാറുകള്‍
ഇന്‍ട്രാഹെപാറ്റിക് കൊളസ്റ്റാസിസ് ഓഫ് പ്രെഗ്നന്‍സി (ഐസിപി), ഹെല്പ് സിന്‍ഡ്രോം (ഹീമോലിസിസ്, എലവേറ്റഡ് ലിവര്‍ എന്‍സൈമുകള്‍, കുറഞ്ഞ പ്ലേറ്റ്ലെറ്റ് കൗണ്ട്) എന്നിവ പോലുള്ള അവസ്ഥകള്‍ സ്ത്രീകളില്‍ ഗര്‍ഭധാരണ സമയത്ത് ഉണ്ടാവുന്നു. ഈ അവസ്ഥയില്‍ നാം അല്പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത് കരള്‍ പ്രവര്‍ത്തന രഹിതമാക്കുകയും അനാരോഗ്യത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഈ കാര്യങ്ങള്‍ വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ഒരു തരത്തിലും രോഗത്തെ നിസ്സാരവത്കരിക്കരുത്.
പ്രൈമറി ബിലിയറി ചോളങ്കൈറ്റിസ് (പിബിസി)
കരളിലെ പിത്തരസം കുഴലുകളെ പ്രാഥമികമായി ബാധിക്കുന്ന ഒരു സ്വയം രോഗപ്രതിരോധ അവസ്ഥയാണ് പിബിസി. മധ്യവയസ്കരായ സ്ത്രീകളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ രോഗാവസ്ഥ നിങ്ങളെ ബാധിക്കുന്നത് എപ്രകാരമാണ് എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുകയും ആവശ്യത്തിന് പരിഹാരവും ചികിത്സയും എടുക്കുകയും വേണം. ഇത്തരം അവസ്ഥയില്‍ ഒരിക്കലും രോഗത്തെ നിസ്സാരവത്കരിക്കരുത്. അത് ഗുരുതരാവസ്ഥയുണ്ടാക്കും എന്നതാണ് സത്യം.

പ്രതിരോധം എപ്രകാരം
രോഗാവസ്ഥയില്‍ എപ്രകാരം പ്രതിരോധം തീര്‍ക്കണം എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. കാരണം ഭക്ഷണക്രമം, വ്യായാമം, മതിയായ ഉറക്കം എന്നിവയാണ് ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യം. അതുകൊണ്ട് തന്നെ ആരോഗ്യകരമായ ജീവിത ശൈലി നിലനിര്‍ത്തുന്നതിന് വേണ്ടി കൃത്യമായി ശ്രദ്ധിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ചെറിയ രോഗാവസ്ഥ പോലും നമ്മുടെ അനാരോഗ്യത്തിലേക്കും ഗുരുതരമായ കരള്‍ രോഗത്തിലേക്കും നിങ്ങളെ നയിക്കുന്നു. ഭക്ഷണത്തില്‍ പ്രോട്ടീനും, നാരുകളും എല്ലാം ആവശ്യത്തിന് ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

