മുഖവും പാദവും വീങ്ങുന്നത് നിസ്സാരമല്ല: കരള്‍ പതിയെ നശിക്കുന്ന ലക്ഷണം

കരള്‍ രോഗം ഇന്നത്തെ കാലത്ത് പലരും ഭയപ്പെടുന്ന ഒരു രോഗാവസ്ഥയാണ്. മദ്യപിക്കുന്നവരില്‍ മാത്രമല്ല മദ്യപിക്കാത്തവരിലും വളരെ ഗുരുതരമായ അവസ്ഥയില്‍ തന്നെ കരള്‍ രോഗം ബാധിക്കുന്നു. എന്നാല്‍ കരള്‍ സംബന്ധമായ രോഗാവസ്ഥയെ തിരിച്ചറിയാന്‍ വൈകുന്നതാണ് രോഗാവസ്ഥ ഗുരുതരമാക്കുന്നത്. അതുകൊണ്ട് തന്നെ ചെറിയ ലക്ഷണം പോലും അല്‍പം ഗൗരവത്തോടെ എടുക്കണം എന്നതാണ് പ്രധാന കാര്യം. ശരീരത്തിലെ ടോക്‌സിന്‍ പുറന്തള്ളുന്നതില്‍ കരള്‍ വഹിക്കുന്ന പങ്ക് നിസ്സാരമല്ല. ഇത് പ്രോട്ടീന്‍ ഉത്പാദിപ്പിക്കുന്നതോടൊപ്പം തന്നെ ദഹനത്തിന് സഹായിക്കുകയും ചെയ്യുന്നു.

ഇത്രയും ധര്‍മ്മങ്ങള്‍ വഹിക്കുന്ന കരളിന്റെ ആരോഗ്യം മോശമായാല്‍ അത് ശരീരത്തില്‍ ചില ലക്ഷണങ്ങള്‍ പ്രകടമാക്കുന്നു. കരള്‍ രോഗത്തെക്കുറിച്ചും അത് ഉണ്ടാവാന്‍ ഇടയുള്ള സാഹചര്യത്തെക്കുറിച്ചും നമുക്ക് മനസ്സിലാക്കാം. രോഗാവസ്ഥയെ എത്രയും പെട്ടെന്ന് കണ്ടെത്തി പരിഹാരം കാണുന്നതിന് ശ്രമിക്കുക എന്നതാണ് ആദ്യത്തെ കാര്യം. രോഗാവസ്ഥയെ ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ നാം മനസ്സിലാക്കേണ്ടത് ആദ്യം ഉണ്ടാവുന്ന രോഗലക്ഷണങ്ങളെക്കുറിച്ചാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ....

Fatty Liver Swelling

എന്താണ് ഫാറ്റി ലിവര്‍ ഡിസീസ്?
എന്താണ് ഫാറ്റി ലിവര്‍ ഡിസീസ് എന്നാണ് ആദ്യം അറിയേണ്ടത്. കരളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് വഴി കരള്‍ പ്രശ്‌നത്തിലാവുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍ ഡിസീസ്. ഗുരുതരമായ ഒരു രോഗാവസ്ഥയാണ് എന്നത് കൊണ്ട് തന്നെ നിരവധി അപകടങ്ങളാണ് ഇത് മൂലം ഉണ്ടാവുന്നത്. ഇത്തരം അവസ്ഥയില്‍ മരണം വരെ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. കരളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതാണ് രോഗാവസ്ഥക്ക് പ്രധാന കാരണം. കരളില്‍ അധിക കൊഴുപ്പ് അടിഞ്ഞുകൂടുമ്പോള്‍ ഹെപ്പാറ്റിക് സ്റ്റീറ്റോസിസ് എന്നറിയപ്പെടുന്ന ഫാറ്റി ലിവര്‍ ഡിസീസ് ഉണ്ടാകുന്നു. കൊളസ്‌ട്രോള്‍ കൂടുന്നതും അമിതവണ്ണവും എല്ലാം രോഗാവസ്ഥ വഷളാക്കുന്നതാണ്.

രോഗലക്ഷണങ്ങള്‍
കരളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്ന ഏറ്റവും ഭയപ്പെടുത്തുന്ന ഒരു രോഗാവസ്ഥയാണ് ഫാറ്റി ലിവര്‍. ഇത് പലപ്പോഴും ശരീരത്തിന്റെ മറ്റ് പല ഭാഗങ്ങളിലും വീക്കം കൊണ്ട് വരുന്നു. പലരും സാധാരണമായി വിടുന്ന ഇത്തരം അവസ്ഥ പിന്നീട് ഗുരുതരമായി മാറുമ്പോഴാണ് ശ്രദ്ധിക്കുന്നതും. സങ്കീര്‍ണമായ ഒരു അവസ്ഥയാണ് എന്നത് കൊണ്ട് തന്നെ പലപ്പോഴും ഗുരുതരമായ മാറ്റങ്ങള്‍ ശരീരത്തില്‍ ഉണ്ടാവുന്നു. ഇത്തരം കാര്യങ്ങളെ എവിടെയെല്ലാം ശരീരം പ്രകടമായ ലക്ഷണത്തിലൂടെ കാണിക്കും എന്ന് നോക്കാം.

വീര്‍ത്ത കണ്ണുകള്‍
കണ്ണുകള്‍ ഉറങ്ങിയെഴുന്നേറ്റ ഉടനേ വീര്‍ത്തിരിക്കുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ അതിനെ നിസ്സാരമായി എടുക്കുമ്പോള്‍ കരള്‍ പ്രവര്‍ത്തന രഹിതമല്ലാത്തവില്‍ പലപ്പോഴും കണ്ണിന് മഞ്ഞറിവും അതുപോലെ തന്നെ വീര്‍ത്തിരിക്കുന്നതുമായി തോന്നാം. ഇത് കരളിന്റെ അപര്യാപ്തതെയാണ് സൂചിപ്പിന്നത്. കരളിന് പ്രോസസ്സ് ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് ബിലിറുബിന് മാറുമ്പോള്‍ ശരീരത്തില്‍ അമിതമായി മഞ്ഞ നിറം കാണപ്പെടുന്നു. ഇത് കണ്ണുകള്‍ തടിച്ച് വീര്‍ക്കുന്നതിനും അതോടൊപ്പം മഞ്ഞ നിറത്തിനും കാരണമാകുന്നു.

വയറ് വീര്‍ക്കുന്നത്
വയറ് വീര്‍ക്കുന്നത് വളരെയധികം അപകടകരമായ ഒന്നാണ്. ഇത് പലപ്പോഴും കഠിനമാവുകയാണെങ്കില്‍ നിങ്ങള്‍ പെട്ടെന്ന് തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. ഇത് കരള്‍ രോഗം ഗുരുതരമാണ് എന്നാണ് സൂചിപ്പിക്കുന്നത്. അടിയന്തിര വൈദ്യസഹായം വേണം എന്നതിന്റെ സൂചനയാണ് ഇത്. വയറ്റില്‍ നീര് അടിഞ്ഞ് കൂടുന്നതിന്റെ ഫലമായാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്.

കാലുകളില്‍ നീര്
കാലുകളില്‍ നീര് അനുഭവപ്പെടുന്നതും നിങ്ങള്‍ക്ക് ഗുരുതരമായ കരള്‍ രോഗം ഉണ്ട് എന്നതിന്റെ സൂചനയാണ്. പലപ്പോഴും കണങ്കാല്‍, പാദങ്ങള്‍ എന്നിവിടങ്ങളില്‍ നീര് കാണപ്പെടുന്നു. ഇത് എഡിമ എന്നാണ് പറയുന്നത്. കഠിനമായ കരള്‍ രോഗികളിലാണ് ഇത്തരം അവസ്ഥകള്‍ കാണപ്പെടുന്നത്. ഇത് കൂടാതെ ശാരീരിക അസ്വാസ്ഥ്യവും വേദനയും ഇവരില്‍ വളരെ കൂടുതലാണ്. ഇത്തരക്കാര്‍ ലക്ഷണം ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.

കൈകളിലെ നീര്
കൈകളില്‍ നീര് കാണുന്നതും നിസ്സാരമല്ല. പ്രത്യേകിച്ച് വിരലുകളില്‍ വീക്കം കാണപ്പെടുന്നത് ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങളില്‍ നാം അവഗണന വിചാരിച്ചാല്‍ അത് കൂടുതല്‍ ഗുരുതരമായ അവസ്ഥയുണ്ടാക്കുന്നു. കരള്‍ രോഗത്തിന്റെ വിപുലമായ ഘട്ടങ്ങളില്‍ കാണപ്പെടുന്ന ഒന്നാണ് കൈകളില്‍ ഉണ്ടാവുന്ന നീര്. കൈകളില്‍ നീര് കൂടുന്നത് തന്നെയാണ് കരള്‍ രോഗത്തെ പ്രശ്‌നത്തിലാക്കുന്നത്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടത് തന്നെയാണ്.

മുഖം വീക്കം
മുഖത്തെ വീക്കം സാധാരണ പലരിലും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഉണ്ടാവുന്നതാണ്. എന്നാല്‍ അതു കുറച്ച് കഴിഞ്ഞ് മാറുന്നു. പക്ഷേ കണ്ണുകള്‍ക്കും കവിളുകള്‍ക്കും ചുറ്റും, കാണപ്പെ
ടുന്ന വീക്കം നിസ്സാരമല്ല. ഇത് ഗുരുതരമായ കരള്‍ തകരാറിന്റെ സൂചനയായിരിക്കാം. ഫേഷ്യല്‍ എഡിമ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് നിങ്ങളുടെ മുഖത്തിന്റെ ഷേപ്പിനെ തന്നെ ബാധിക്കുന്നു. അതുകൊണ്ട് തന്നെ ഈ പ്രശ്‌നത്തെ ഗുരുതരമായി കൈകാര്യം ചെയ്യണം.

വീക്കവും ശരീരവും
കരള്‍ വീക്കത്തിന്റെ ലക്ഷണങ്ങളില്‍ ആദ്യം മനസ്സിലാക്കേണ്ടത് മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ എല്ലാം തന്നെ കരള്‍ രോഗത്തിന്റെ കരള്‍ വീക്കത്തിന്റെ ലക്ഷണങ്ങള്‍ മനസ്സിലാക്കേണ്ടതിന്റെ പ്രാധാന്യം നിസ്സാരമല്ല. കരളിന്റെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ന്ന ഇത്തരം അവസ്ഥകളെ നിസ്സാരമാക്കരുത്. ഇത് ആരോഗ്യാവസ്ഥകളേയും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളേയും താളം തെറ്റിക്കും.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Wednesday, March 20, 2024, 12:27 [IST]
X
Desktop Bottom Promotion