Latest Updates
-
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം! -
2026 ജൂലൈ 29 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട മുഹൂർത്തങ്ങൾ ഇതാ -
നിഹാരിക എൻഎമ്മിന്റെ 'ലീൻ ലുക്ക്' വൈറൽ; ഫിറ്റ്നസ് നിലനിർത്താൻ താരം പിന്തുടരുന്ന ആ നാടൻ വഴികൾ ഇതാ! -
ഹിമാചലിൽ ഓറഞ്ച് അലർട്ട്; മഴക്കാലത്ത് ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശ്രാവണ മാസത്തിന് തുടക്കം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഇന്ന് രാത്രി തന്നെ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
ഐടിആർ ഫയൽ ചെയ്യുമ്പോൾ ടെൻഷനാണോ? ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ, സാമ്പത്തിക നേട്ടം ഉറപ്പ്!
മാസത്തില്‍ ഒരിക്കലെങ്കിലും ബിപി പരിശോധിക്കണം: മരണത്തെ മുന്‍കൂട്ടി അറിയാം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് ജീവിത ശൈലി രോഗങ്ങള്‍. ഏത് രോഗാവസ്ഥയിലും ആരോഗ്യത്തെ പ്രതിസന്ധിയില്‍ നിന്ന് സംരക്ഷിക്കുന്നതിന് നമുക്ക് ചില കാര്യങ്ങള്‍ മുന്‍കൂട്ടി ശ്രദ്ധിക്കാം. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന രക്തസമ്മര്‍ദ്ദം പോലുള്ള അവസ്ഥകളില്‍ അതിനെ പ്രതിരോധിക്കാനാണ് നാം തയ്യാറെടുക്കേണ്ടത്.
എന്നാല്‍ മാസത്തില്‍ ഒരിക്കലെങ്കിലും നിങ്ങളുടെ രക്തസമ്മര്‍ദ്ദം ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്. കാരണം ഇത് പലപ്പോഴും നിങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന അപകടകരമായ അവസ്ഥകളെ മുന്‍കൂട്ടി മനസ്സിലാക്കാന്‍ സഹായിക്കുന്നു. രക്തസമ്മര്‍ദ്ദം ശരീരത്തിനേല്‍പ്പിക്കുന്ന ആഘാതം എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

കാര്‍ഡിയാക് പ്രശ്നങ്ങള്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ രക്തസമ്മര്‍ദ്ദം സമ്മാനിക്കുന്ന ഗുരുതരാവസ്ഥയാണ് കാര്‍ഡിയാക് പ്രശ്നങ്ങള്‍. ഹൃദയ സംബന്ധമായ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ നിര്‍ബന്ധമായും രക്തസമ്മര്‍ദ്ദത്തിനുള്ള പങ്ക് തിരിച്ചറിയണം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ധമനികളില്‍ സമ്മര്‍ദ്ദം ചെലുത്തുകയും പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യുന്നു.
കാഴ്ച പ്രശ്നങ്ങള്‍
ആരോഗ്യ പ്രശ്നങ്ങള്‍ കാഴ്ച വൈകല്യങ്ങളിലേക്ക് എത്തുന്നതിനെക്കുറിച്ച് പലര്‍ക്കും അറിയാം. അതുപോലെ തന്നെയാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കണ്ണിലേക്കുള്ള ഞരമ്പുകളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന്റെ ഫലമായി അത് ഹൈപ്പര്‍ടെന്‍സീവ് റെറ്റിനോപ്പതി എന്ന അവസ്ഥയുണ്ടാക്കുന്നു. മാത്രമല്ല ഗ്ലോക്കോമ പോലുള്ള അവസ്ഥകളും ഗുരുതരമായി മാറുന്നു. ഒരിക്കലും ആരോഗ്യത്തെ നിസ്സാരമായി കാണരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
ഓര്‍മ്മക്കുറവ്
പ്രായവും ഓര്‍മ്മക്കുറവും തമ്മില്‍ ബന്ധമുണ്ടെന്ന് നമുക്കറിയാം. എന്നാല്‍ ഇത് എത്രത്തോളം രക്തസമ്മര്‍ദ്ദവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തലച്ചോറിലേക്കുള്ള ഞരമ്പുകളില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. അതിന്റെ ഫലമായി പലപ്പോഴും രക്തയോട്ടം കുറക്കുന്നു. ഇതാണ് ഓര്‍മ്മക്കുറവിലേക്കും എത്തിക്കുന്നത്. ഡിമെന്‍ഷ്യ പോലുള്ള രോഗാവസ്ഥകള്‍ ആണ് ഇതിന്റെ ഫലം.
പക്ഷാഘാതം
പക്ഷാഘാതം അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. ഇതും രക്തയോട്ടവും രക്തത്തിന്റെ വിതരണവും തടസ്സപ്പെടുന്നതിന്റെ ഫലമായി ഉണ്ടാവുന്നതാണ്. ഇത് നിങ്ങളുടെ ഞരമ്പുകളെ വളരെയധികം പ്രശ്നത്തിലാക്കുന്നു. അതുകൊണ്ട് തന്നെ രക്തസമ്മര്‍ദ്ദം അപകടകരമാണ് എന്നതില്‍ തര്‍ക്കമില്ല. രോഗത്തെ ഗുരുതരമാക്കുന്ന അവസ്ഥയില്‍ കൊണ്ടെത്തിക്കുന്നത് പലപ്പോഴും രക്തസമ്മര്‍ദ്ദം തന്നെയാണ്.
തൈറോയ്ഡ്
തൈറോയ്ഡ് പോലുള്ള പ്രശ്നങ്ങളിലേക്കും ഇത് നിങ്ങളെ എത്തിക്കുന്നു. അതിന്റെ ഫലമായി ശരീരത്തില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നു. തൈറോയ്ഡ് ഗ്രന്ഥിയില്‍ ഉണ്ടാവുന്ന പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് അതിന് വേണ്ട പരിഹാരം കാണുകയും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുകയുമാണ് പോംവഴി. സ്ത്രീകളും പുരുഷന്മാരും ഈ ഒരു അവസ്ഥയെ ഗൗരവമായി തന്നെ എടുക്കണം.
ഗര്‍ഭകാല പ്രശ്നങ്ങള്‍
ഗര്‍ഭകാലത്ത് സ്ത്രീകളില്‍ സാധാരണ കാണപ്പെടുന്നതാണ് രക്തസമ്മര്‍ദ്ദത്തിന്റെ ഏറ്റക്കുറച്ചിലുകള്‍. ഇത് ഗര്‍ഭസ്ഥശിശുവിന് വരെ അപകടമുണ്ടാക്കുന്ന തരത്തിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. കിഡ്നിക്കും കരളിനും വരെ തകരാറുണ്ടാക്കുന്ന അവസ്ഥയിലേക്ക് ഇത് കാര്യങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ അതീവ ശ്രദ്ധ വേണം.
ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍
ശ്വസനസംബന്ധമായ പ്രശ്നങ്ങള്‍ക്കും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഒരു വെല്ലുവിളിയായി മാറുന്നു. ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് (സിഒപിഡി) ഉള്‍പ്പെടെയുള്ള രോഗാവസ്ഥകള്‍ പലപ്പോഴും രക്തസമ്മര്‍ദ്ദം കൂടുന്നതിന്റെ ഫലമായി ഉണ്ടാവുന്നതാണ്. രക്തക്കുഴലുകളുടെ മര്‍ദ്ദം വര്‍ദ്ധിക്കുന്നത് ശ്വാസകോശത്തിലെ ചെറിയ ധമനികളെ ബാധിക്കും എന്നതാണ് സത്യം.
വൃക്ക തകരാറുകള്‍
വൃക്ക സംബന്ധമായ അനാരോഗ്യവും പലപ്പോഴും നിങ്ങളില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതാണ്. വൃക്ക സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് മുന്‍പ് രോഗാവസ്ഥ തിരിച്ചറിയുകയും രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനെക്കുറിച്ച് മനസ്സിലാക്കുകയും വേണം. ഇത്തരം അപകടങ്ങള്‍ എല്ലാം തന്നെ രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിന്റെ ഫലമായി ഉണ്ടാവുന്നതാണ് എന്നത് ഗൗരവത്തോടെ കാണണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications