ഉണക്കമുന്തിരിയും തൈരും ദിനവും ആരോഗ്യവും ആയുസ്സും നല്‍കും

ആരോഗ്യത്തിന് ഉണക്കമുന്തിരി വളരെയധികം സഹായിക്കുന്നതാണ് എന്ന് നമുക്കറിയാം. ഇന്നത്തെ കാലത്ത് ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിന്റെ പിന്നില്‍ വരെ നമ്മുടെ ചില ഭക്ഷണശീലങ്ങളുണ്ട്. പലപ്പോഴും എന്താണ് ചെയ്യേണ്ടത്, എന്താണ് ചെയ്യാന്‍ പാടില്ലാത്തത് ആരോഗ്യത്തിന്റെ കാര്യത്തില്‍ എന്നത് പലര്‍ക്കും അറിയില്ല. ശരിയായ സമയത്ത് ഭക്ഷണം കഴിക്കുന്നത് വളരെ പ്രധാനമാണെന്ന് നമുക്കറിയാം. അല്ലാത്ത പക്ഷം അത് അനാരോഗ്യത്തിലേക്ക് നിങ്ങളെ എത്തിക്കും എന്നതില്‍ സംശയം വേണ്ട. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളേയും ഭക്ഷണത്തിലൂടെ നമുക്ക് മറികടക്കാം.

തൈര്, ഉണക്കമുന്തിരി എന്നിവ മിക്‌സ് ചെയ്ത് ഉപയോഗിക്കുന്നത് വഴി അത് ആരോഗ്യത്തിന് വളരെ മികച്ച ഗുണങ്ങള്‍ നല്‍കുന്നു. ഇവ ആരോഗ്യത്തിനുണ്ടാക്കുന്ന പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്ന അമൃതാണ് എന്നതില്‍ സംശയം വേണ്ട. ദിനവും അല്‍പം തൈരില്‍ മിക്‌സ് ചെയ്ത് ഉപയോഗിക്കുന്നത് വഴി നിങ്ങള്‍ക്ക് ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിക്കുന്നു. എപ്രകാരം എന്ന് നമുക്ക് നോക്കാം.

Consuming Curd With Raisins Daily

ഉണക്കമുന്തിരിയും തൈരും
തൈര് തയ്യാറാക്കി വേണം ഉണക്കമുന്തിരി ചേര്‍ക്കുന്നതിന്. അതിനായി പാല്‍ എടുത്ത് നല്ലതുപോലെ തിളപ്പിച്ച് മാറ്റി വെക്കുക. ഇതിലേക്ക് 4-5 ഉണക്കമുന്തിരി ചേര്‍ത്ത് അല്‍പം തൈര് ചേര്‍ത്ത് മൂടിവെക്കണം. ശേഷം 8-12 മണിക്കൂര്‍ എങ്കിലും ഇത് വെക്കണം. അതിന് ശേഷം വെറും വയറ്റിലോ അല്ലെങ്കില്‍ വൈകുന്നേരം ആഹാരത്തിന് ശേഷമോ നിങ്ങള്‍ക്ക് ഇത് ശീലമാക്കാവുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രതിസന്ധികള്‍ക്കും ഈ മിശ്രിതം മികച്ചതാണ്.

മോശം ബാക്ടീരിയകളെ നശിപ്പിക്കുന്നു
തൈരിനൊപ്പം ഉണക്കമുന്തിരി കഴിക്കുമ്പോള്‍, ദഹനനാളത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന മോശം ബാക്ടീരിയകള്‍ നശിപ്പിക്കപ്പെടുന്നു. മോശം ബാക്ടീരിയകളും വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. ഇത് മികച്ച ഗുണങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ശരീരത്തിലെ മോശം ബാക്ടീരിയകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിവസവും ഇത് കഴിക്കാവുന്നതാണ്. എല്ലാ ദിവസവും നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി രാവിലെ വെറും വയറ്റിലോ അല്ലെങ്കില്‍ വൈകുന്നേരം അത്താഴത്തിന് ശേഷമോ ഇത് കഴിക്കാവുന്നതാണ്.

നല്ല ബാക്ടീരിയയുടെ വളര്‍ച്ചക്ക് സഹായിക്കുന്നു
ശരീരത്തിലെ നല്ല ബാക്ടീരിയയുടെ വളര്‍ച്ചക്ക് സഹായിക്കുന്നതാണ് തൈര് ചേര്‍ത്ത ഈ മിശ്രിതം. ഇത് കുടല്‍ ബാക്ടീരിയകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും ആന്തരികാവയവങ്ങള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനും സഹായിക്കുന്നു. എല്ലാ ദിവസവും ഈ മിശ്രിതം കഴിക്കുന്നത് നല്ലതാണ്. അത്രയധികം ആരോഗ്യ ഗുണങ്ങള്‍ ഇതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നു. നമ്മളെ അലട്ടുന്ന ദഹന പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ മിശ്രിതം കഴിക്കാവുന്നതാണ്.

കുടല്‍ വീക്കം പരിഹരിക്കുന്നു
പലപ്പോഴും പലരേയും അസ്വസ്ഥതപ്പെടുത്തുന്നതാണ് കുടല്‍വീക്കം. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് തൈര് ഉണക്കമുന്തിരി മിശ്രിതം കഴി്കാം. പലപ്പോഴും ഭക്ഷണത്തിലെ അധിക മസാലയുടെ സാന്നിധ്യം കുടലിന്റെ വാളില്‍ വീക്കവും പുണ്ണും അസ്വസ്ഥതയും ഉണ്ടാക്കുന്നു. ഇതിലുള്ള കാല്‍സ്യം ആരോഗ്യത്തിന് വളരെ മികച്ചതാണ്. ഇതെല്ലാം തന്നെ നിങ്ങളുടെ കുടലിലെ അസ്വസ്ഥതകളെ എല്ലാം ഇല്ലാതാക്കുന്നു.

എല്ലുകളുടെ ആരോഗ്യത്തിന്
കാല്‍സ്യം എപ്പോഴും എല്ലുകളുടെ ആരോഗ്യത്തിന് മികച്ചതാണ്. ഇതില്‍ ചേരുന്ന രണ്ട് മിശ്രിതത്തിലും കാല്‍സ്യം വളരെ കൂടുതലാണ്. ഈ പോഷകങ്ങള്‍ അസ്ഥികളെ ശക്തിപ്പെടുത്തുന്നതിനും അസ്ഥികളുടെ സാന്ദ്രത വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. എല്ലുകളുടെ ബലക്കുറവുള്ളവരും കാല്‍സ്യം ശരീരത്തില്‍ കുറവുള്ളവരും നിര്‍ബന്ധമായും ഈ ഭക്ഷണം കഴിക്കാവുന്നതാണ്. ഇതെല്ലാം തന്നെ നിങ്ങളുടെ ശരീരത്തിന് വളരെ മികച്ച മാറ്റങ്ങള്‍ നല്‍കുന്നു.

കൊളസ്‌ട്രോള്‍ നിയന്ത്രണത്തിന്
മുകളില്‍ പറഞ്ഞ ഗുണങ്ങള്‍ക്ക് പുറമേ കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതിനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും തൈര് സഹായിക്കുന്നെന്ന് നമുക്കറിയാം. ഇന്നത്തെ കാലത്ത് ജീവിത ശൈലി രോഗങ്ങളില്‍ മുന്നില് നില്‍ക്കുന്നതാണ് കൊളസ്‌ട്രോള്‍. ഈ പ്രശ്‌നത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും ഈ മിശ്രിതം ശീലമാക്കാവുന്നതാണ്.

മലബന്ധത്തെ ചെറുക്കാന്‍
മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുുന്നവര്‍ക്ക് അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് ഈ മിശ്രിതം. ഇതിലുള്ള ഫൈബര്‍ നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ പ്രശ്‌നത്തിലാക്കുന്നു. ദിനവും കഴിക്കുന്നത് വഴി ആരോഗ്യ പ്രശ്‌നങ്ങളെല്ലാം തന്നെ പതുക്കെ പതുക്കെ ഇല്ലാതാവുന്നു. മലബന്ധം മാത്രമല്ല വയറിന്റെ പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ മിശ്രിതം ഉപയോഗിക്കാം.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion