Latest Updates
-
പ്ലസ് വൺ പഠനം ഉഷാറാക്കാം; പഠനമുറിയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
മഴക്കാലത്ത് വീടിന്റെ മുൻവാതിൽ ഇങ്ങനെ മാറ്റിയാൽ ഐശ്വര്യം തേടിയെത്തും; മംഗള ഗൗരി പൂജയ്ക്ക് ഒരുങ്ങാം -
കൃഷ്ണ ജന്മാഷ്ടമി: വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി വാസ്തു പ്രകാരം ഒരുക്കാം -
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം!
ദിവസവും സൂപ്പ് എങ്കില്‍ ആയുസ്സിനും ആരോഗ്യത്തിനും മെച്ചം മാത്രം
സൂപ്പ് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. എന്നാല്‍ ചിലര്‍ ഇത് ഇഷ്ടപ്പെടാതിരിക്കുമ്പോള്‍ ചിലര്‍ക്ക് വളരെയധികം ഇഷ്ടമുള്ള ഒന്നായിരിക്കും സൂപ്പ്. എന്നാല്‍ ഈ വേനല്‍ക്കാലത്ത് ശരീരത്തിനും മനസ്സിനും ആരോഗ്യം നല്കുന്ന ഒന്നായിരിക്കും സൂപ്പ് എന്നതില്‍ സംശയം വേണ്ട. കാലാവസ്ഥ മാറ്റങ്ങള്‍ അനുസരിച്ച് മുന്നോട്ട് പോവുമ്പോള്‍ സൂപ്പ് അത്യുത്തമ ചോയ്സ് ആണ് എന്നത് തന്നെയാണ് സത്യം. ഇത് വേഗത്തിലും എളുപ്പത്തിലും സുഖപ്രദമായ ഭക്ഷണമായി മാറുന്നത് കൊണ്ട് തന്നെ ആരോഗ്യത്തിന് മറ്റൊന്നും ചിന്തിക്കേണ്ടതില്ല. നിര്‍ജ്ജലീകരണം ഈ വേനല്‍ക്കാലത്ത് ഉണ്ടാവുകയുമില്ല.
എന്നാല്‍ ആരോഗ്യത്തിന് വേണ്ടി സൂപ്പ് എപ്രകാരം നമുക്ക് ഉപയോഗിക്കാം എന്ന് നോക്കാവുന്നതാണ്. അത്രയധികം ഗുണങ്ങള്‍ ഉള്ളത് കൊണ്ട് തന്നെ സൂപ്പിന്റെ കാര്യത്തില്‍ രണ്ടാമതൊരു ചിന്തയുടെ ആവശ്യമില്ല.. സൂപ്പ് ഉപയോഗപ്രദമാവുന്ന നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. പല പ്രശ്നങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും പരിഹാരമായി സൂപ്പ് ഉപയോഗിക്കാം. ശരീരത്തിന് സൂപ്പ് എത്രത്തോളം ഗുണം ചെയ്യുന്നു, ദിനവും കഴിക്കുന്നത് കൊണ്ട് എന്തൊക്കെ നേട്ടങ്ങളെന്ന് നോക്കാം.

ശരീരത്തിന് ചൂട് കുറക്കുന്നു
വേനലില്‍ സൂപ്പ് ശരീരത്തിന്റെ ചൂട് കുറക്കുന്നു. എന്നാല്‍ ഇത് നിങ്ങളില്‍ തണുത്ത കാലാവസ്ഥയില്‍ നേരെ വിപരീത ഫലം നല്കുന്നു. താപനിലയെ നിയന്ത്രിക്കുന്നതില്‍ സൂപ്പിനുള്ള പങ്ക് നിസ്സാരമല്ല. ഇതില്‍ നന്നായി വേവിച്ച പച്ചക്കറികളും സുഗന്ധവ്യഞ്ജനങ്ങളും നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. എല്ലാവിധത്തിലുള്ള അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.
നിര്‍ജ്ജലീകരണത്തെ തടയുന്നു
നിര്‍ജ്ജലീകരണം പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് സൂപ്പ്. ഇത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു. വേനലിലെ വിയര്‍പ്പിനെ പ്രതിരോധിക്കുന്നതിനും അത് വഴി ഉണ്ടാവുന്ന നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു സൂപ്പ്. ഇത് ജലാംശം നിലനിര്‍ത്തുന്നതിന്റെ ഫലമായി പല വിധത്തിലുള്ള മാറ്റങ്ങളും ശരീരത്തില്‍ കൊണ്ട് വരുന്നു.
കുട്ടികള്‍ക്ക് മികച്ചത്
നെതര്‍ലാന്‍ഡില്‍ നടത്തിയ ഒരു പഠനത്തില്‍ ചീരയും മറ്റ് ഔഷധസസ്യങ്ങളും അടങ്ങിയ പച്ചക്കറി സൂപ്പ് കുട്ടികള്‍ക്ക് ആരോഗ്യത്തിന് അത്യുത്തമമാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് ആരോഗ്യത്തിനുയര്‍ത്തുന്ന വെല്ലുവിളികള്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ക്ഷീണത്തെ ഇല്ലാതാക്കുന്നതിനും ഊര്‍ജ്ജവും ആരോഗ്യവും മെച്ചപ്പെടുത്തുന്നതിനും സൂപ്പ് മികച്ചതാണ്. ദിവസവും കുട്ടികള്‍ക്ക് അല്പം സൂപ്പ് കൊടുത്താല്‍ അത് നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും പനി, ജലദോഷം പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു.
വിറ്റാമിനുകളുടെ കലവറ
നിങ്ങളുടെ ഭക്ഷണത്തിലെ മുഴുവന്‍ പോഷകങ്ങളും ലഭിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് സൂപ്പ് എന്നതില്‍ സംശയം വേണ്ട. കാരണം സൂപ്പ് പാചകം ചെയ്യുമ്പോള്‍ പല നിറത്തിലുള്ള പച്ചക്കറികളാണ് ഉപയോഗിക്കുന്നത്.ഇതെല്ലാം തന്നെ വിറ്റാമിന്‍ ബി-കോംപ്ലക്സ്, എ, സി, കെ എന്നിവ അടങ്ങിയിട്ടുള്ളതാണ്. ചിലര്‍ ചതകുപ്പ പോലുള്ള പച്ച പച്ചമരുന്നുകള്‍ ഉപയോഗിക്കുന്നതും സൂപ്പിനെ മികച്ചതാക്കും.
ശരീരഭാരം കൃത്യമാക്കും
അമിതവണ്ണമുള്ള ഒരു വ്യക്തി ഒരു നേരം സൂപ്പ് കുടിക്കുന്നത് ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ നല്കുന്നു. ശരീരത്തിന് ആരോഗ്യകരമായ ഭാരം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സൂപ്പ് മികച്ച ഒരു ഓപ്ഷനാണ്. സൂപ്പ് കഴിക്കാത്തവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്ഥിരമായി സൂപ്പ് കഴിക്കുന്ന ആളുകള്‍ അമിതവണ്ണത്തില്‍ നിന്ന് മോചനം നേടിയവരാണ്. ഇതിലുള്ള ലോറി കുറവായത് തന്നെയാണ് ആരോഗ്യത്തെ സഹായിക്കുന്നതും ശരീരഭാരം കൃത്യമാക്കുന്നതും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications