Latest Updates
-
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ -
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ -
വയറിലെ കൊഴുപ്പ് കരളിനെ നശിപ്പിക്കുമോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും -
അക്ഷയ തൃതീയ: സ്വർണം വാങ്ങാൻ ഈ സമയം തെരഞ്ഞെടുത്താൽ ഭാഗ്യം കൂടെ -
അശ്വതി നക്ഷത്ര ചന്ദ്രദർശനം: സാമ്പത്തിക ഭാഗ്യം നിങ്ങളെ തേടിയെത്തുമോ? -
ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: 2026 ഏപ്രിൽ 18-ന് ജീവിതം മാറും -
നക്ഷത്രഫലം ഏപ്രിൽ 18: കരിയറിൽ വൻ കുതിപ്പ്, ഭാഗ്യം ആർക്കൊക്കെ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാന്‍ ശ്രദ്ധിക്കേണ്ടവ -
രാശിഫലം: സാമ്പത്തിക നേട്ടവുമായി ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം
എത്ര പഴകിയ പ്രമേഹത്തേയും പൂര്‍ണമായും ഭേദമാക്കും വെണ്ടക്ക സൂപ്പ്
ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രമേഹം എപ്പോഴും ഒരു വെല്ലുവിളി തന്നെയാണ്. ജീവിത ശൈലി രോഗങ്ങളുടെ കാര്യത്തില്‍ മുന്നിലാണ് പ്രമേഹം എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഇതിനെ എങ്ങനെ പ്രതിരോധിക്കാം എന്നുള്ള കാര്യത്തിലാണ് പലപ്പോഴും പലരും തോല്‍വി സമ്മതിക്കുന്നത്. രോഗത്തെ കൂടുതല്‍ ഗുരുതരമാക്കുന്നത് പലപ്പോഴും പ്രമേഹത്തിന് കൃത്യമായ ചികിത്സയില്ലാത്തതാണ്. എന്നാല്‍ പക്ഷേ, ഇത്തരം സാഹചര്യങ്ങളെ നന്നായി കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന ഭക്ഷണക്രമവും ജീവിതശൈലിയും ഉറപ്പ് വരുത്തുന്നതിന് ശ്രദ്ധിക്കണം.
നിങ്ങളുടെ ഭക്ഷണക്രമം വാസ്തവത്തില്‍ പ്രമേഹം നിയന്ത്രിക്കുന്ന കാര്യത്തില്‍ പ്രധാന പങ്ക് വഹിക്കുന്നു. പരിപ്പ്, പയറ്, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവ മൊത്തത്തിലുള്ള പോഷകാഹാര ഗുണങ്ങള്‍ ഉള്ളവയും ആണ്. എന്നാല്‍ അതുപോലെ തന്നെ വെണ്ടക്ക നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രമേഹത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നു. ഇത് കൂടാതെ ആരോഗ്യത്തിന് വളരെയധികം മാറ്റങ്ങളും വെണ്ടക്ക നല്കുന്നു. അവ എന്തൊക്കെയെന്ന് നോക്കാം.

ആന്റി ഡയബറ്റിക് പ്രോപ്പര്‍ട്ടീസ്
ആന്റി-ഡയബറ്റിക് പ്രോപ്പര്‍ട്ടികള്‍ നിറഞ്ഞതാണ് വെണ്ടക്ക. പ്രമേഹ പ്രതിരോധത്തിന് വേണ്ടി വെണ്ടക്ക സൂപ്പ് എങ്ങനെ ഉണ്ടാക്കാം എന്ന് നമുക്ക് നോക്കാം. പലവിധത്തില്‍ വെണ്ടക്ക് ഉപയോഗിക്കാമെങ്കിലും സൂപ്പ് ആയി ഉപയോഗിക്കുന്നത് വഴി ഒരു തരത്തിലുള്ള ഗുണങ്ങളും നഷ്ടപ്പെടുന്നില്ല. ആരോഗ്യമുള്ളതും ഊഷ്മളവുമായ സൂപ്പ് പ്രമേഹത്തെ ഇല്ലാതാക്കുക മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു.
വെണ്ടക്ക സൂപ്പ് എങ്ങനെ തയ്യാറാക്കാം
വെണ്ടക്ക സൂപ്പ് എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. അതിനായി ആദ്യം ചെയ്യേണ്ടത് അഞ്ചോ ആറോ വെണ്ടക്ക ചെറുതായി മുറിച്ച് അര ലിറ്റര്‍ വെള്ളമോ അല്ലെങ്കില്‍ കഞ്ഞിവെള്ളമോ ചേര്‍ത്ത് നല്ലതുപോലെ വേവിച്ചെടുക്കാം. ശേശം ഇത് നല്ലതുപോലെ തിളപ്പിച്ച് വെള്ളം പകുതിയാക്കി വറ്റിച്ചെടുക്കാം. പിന്നീടി അതിലെ വെള്ളം പിഴിഞ്ഞെടുത്ത് അല്പം ചുവന്നുള്ളിയും വെളുത്തുള്ളിയും ജീരകപ്പൊടിയും കാപ്സിക്കവും എല്ലാം ചെറുതായി അല്പം നെയ്യൊഴിച്ച് വഴറ്റി ഇതില്‍ ചേര്‍ക്കുക. ഇതിലേക്ക് അല്പം നാരങ്ങ നീരും ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്.
പ്രമേഹത്തിന്റെ പരിഹാരം
പ്രമേഹമെന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഈ മിശ്രിതം നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഈ സൂപ്പ് ദിനവും കഴിക്കുന്നതിലൂടെ നിങ്ങളുടെ ആരോഗ്യം തന്നെ മാറി മറിയുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാക്കുന്നു. ഇത്തരം അവസ്ഥകളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു വെണ്ടക്ക.
രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു
വെണ്ടക്ക സൂപ്പ് പ്രമേഹത്തെ ഇല്ലാതാക്കും എന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട. എന്നാല്‍ ഇത് പലപ്പോഴും നിങ്ങളിലെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടിയും വെണ്ടക്ക സൂപ്പ് നല്ല തിരഞ്ഞെടുപ്പാണ്. ഇത് കൂടാതെ ഇതിലടങ്ങിയിട്ടുള്ള വെളുത്തുള്ളി നാരങ്ങയും രോഗപ്രതിരോധ ശേഷിക്ക് സഹായകമാണ്.
ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടം
ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് ഈ സൂപ്പ്. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന വെണ്ടക്ക സൂപ്പ് ഫ്രീറാഡിക്കല്സ് എന്ന ദോഷകരമായ തന്മാത്രകളെ ഇല്ലാതാക്കി ശരീത്തില്‍ ആവശ്യത്തിന് ആന്റി ഓക്സിഡന്റുകള്‍ നല്‍കുന്നതിന് സഹായിക്കുന്നു. പല രോഗാവസ്ഥയില്‍ നിന്നും ശരീരത്തിനെ സംരക്ഷിക്കുന്നു. അതിലുപരി വിറ്റാമിന്‍ എ, സി എന്നിവയെല്ലാം ഈ സൂപ്പില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ദോഷകരമായ ക്യാന്‍സര്‍ കോശങ്ങള്‍ പോലുള്ളവയുടെ നാശത്തിനും മികച്ചതാണ്.
നല്ല ദഹനത്തിന്
ദഹന പ്രശ്നങ്ങള്‍ പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം പ്രതിസന്ധിയില്‍ ആക്കുന്ന ഒന്നാണ്. എന്നാല്‍ ഈ പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് വെണ്ടക്ക സൂപ്പ് ദിനവും ഉപയോഗിക്കാം. കാരണം വെണ്ടക്കയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹന പ്രശ്നങ്ങളെ പെട്ടെന്ന് ഇല്ലാതാക്കുന്നതിനും മലബന്ധത്തിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.ഇത് കൂടാതെ ധാരാളം വിറ്റാമിനുകളാലും മിനറലുകളാലും സമ്പുഷ്ടമാണ് വെണ്ടക്ക എന്നുള്ളതും ശ്രദ്ധേയമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











