Just In
Don't Miss
- Automobiles
കിഗറിന്റെ വരവ് ആഘോഷമാക്കാന് റെനോ; വില്പ്പന ശ്യംഖല വര്ധിപ്പിച്ചു
- News
സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഒന്നാം ടെർമിനലിൽ തീപിടുത്തം
- Movies
ജൂനിയര് ഡോണിനെ വരവേറ്റ് ഡോണ് ടോണിയും ഡിവൈനും, സന്തോഷം പങ്കുവെച്ച് ഡിംപിള് റോസും
- Sports
ആളും ആരവങ്ങളുമില്ല- 'കംഗാരു കശാപ്പ്' കഴിഞ്ഞ് ഇന്ത്യന് ഹീറോസ് മടങ്ങിയെത്തി
- Finance
ആമസോണിന്റെ ശ്രമം പാളി, റിലയൻസ്-ഫ്യൂച്ചർ ഗ്രൂപ്പ് കരാറിന് സെബിയുടെ അംഗീകാരം
- Travel
ഇന്ത്യക്കാര് കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ചുണ്ടിൽ ഈ മാറ്റങ്ങൾ ഉണ്ടോ, ചില അപകടസൂചനകൾ അടുത്ത്
നമ്മുടെ ചുണ്ടിൽ പല വിധത്തിലുള്ള ഞരമ്പുകൾ ഉണ്ട്. ഇവയാകട്ടെ വളരെയധികം സെൻസിറ്റീവ് ആണ് എന്ന കാര്യത്തിൽ സംശയം വേണ്ട. നമ്മുടെ വിരലിനേക്കാൾ വളരെയധികം സെന്‍സിറ്റീവ് ആണ് ചുണ്ടുകൾ. ചുണ്ടുകളുടെ ആരോഗ്യത്തിന്‍റെ കാര്യത്തിൽ ശ്രദ്ധിച്ചാൽ അത് നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് നമുക്ക് മനസ്സിലാക്കി തരുന്നുണ്ട്. ചുണ്ട് നോക്കി തന്നെ ആരോഗ്യം എത്തരത്തിലുള്ളതാണ് എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. കാരണം ഓരോ ദിവസം ചെല്ലുന്തോറും ആരോഗ്യത്തിന്‍റെ കാര്യത്തിൽ വളരെയധികം പ്രശ്നങ്ങളാണ് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്.
Most read: ശരീരത്തിലെ ഈ പാടുകൾ ഭയക്കേണ്ടതാണ്; ശ്രദ്ധിക്കണം
നിങ്ങളുടെ ചുണ്ടുകൾ ആരോഗ്യത്തിന്‍റെ കാര്യത്തില്‍ എന്താണ് പറയുന്നത് എന്ന് അറിയുന്നതിന് വേണ്ടി അൽപം ശ്രദ്ധിക്കാവുന്നതാണ്. കാരണം ചുണ്ടിലുണ്ടാവുന്ന ചെറിയ മാറ്റങ്ങൾ പോലും നിങ്ങളുടെ ആരോഗ്യത്തെ എത്രത്തോളം പ്രതിസന്ധിയില്‍ ആക്കുന്നുണ്ട് എന്ന കാര്യം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ആരോഗ്യത്തെക്കുറിച്ച് മനസ്സിലാക്കുന്നതില്‍ ചുണ്ടിനും പ്രത്യേക സ്ഥാനമാണ് ഉള്ളത്. പല അസുഖങ്ങളും നമ്മളില്‍ പിടിമുറുക്കിയിട്ടുണ്ടോ എന്ന് ചുണ്ട് നോക്കി മനസ്സിലാക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

വായുടെ കോർണറിൽ മുറിവ്
നിങ്ങളുടെ വായുടെ കോര്‍ണറിൽ മുറിവ് ഉണ്ടോ നിങ്ങള്‍ക്ക്? എങ്കിൽ ഇത് നിങ്ങളിൽ പല വിധത്തിലുള്ള അണുബാധ ഉണ്ടാവുന്ന അവസ്ഥയിലേക്കാണ് നയിക്കുന്നത് എന്നാണ് സൂചിപ്പിക്കുന്നത്. പലപ്പോഴും വായുടെ കോർണറിൽ ഉണ്ടാവുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി പല വിധത്തിലുള്ള പരിഹാരങ്ങള്‍ തേടുമ്പോൾ ഇതിന് പിന്നിലുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്. പല വിധത്തിലുള്ള അണുബാധകൾ നിങ്ങളെ പെട്ടെന്ന് ബാധിക്കുന്നുണ്ട് എന്നതാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

വരണ്ടതും പൊട്ടിയതുമായ ചുണ്ട്
നിങ്ങളുടെ ചുണ്ടുകള്‍ സാധാരണ വരണ്ട കാലാവസ്ഥയിൽ പൊട്ടാറുണ്ട്. എന്നാൽ ചുണ്ടിന്‍റെ വരൾച്ച മാറുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോൾ ഇത് വര്‍ദ്ധിക്കുന്നതായി നിങ്ങൾക്ക് തോന്നുന്നുണ്ടോ? എന്നാൽ ഇത്തരം അവസ്ഥകൾ അൽപം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം മാനസിക സമ്മർദ്ദം വളരെയധികം കൂടുതലാണ് എന്നുള്ളതാണ് ഇത് സൂചിപ്പിക്കുന്നത്. വരണ്ട് പൊട്ടുന്ന ചുണ്ടുകൾ നിങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള അലർജിയുണ്ടാക്കുന്നതായും സൂചിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങളെല്ലാം തന്നെ നിങ്ങളിലുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങൾക്കും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

ചുണ്ടിൽ കുരുക്കൾ
ചുണ്ടിൽ കുരുക്കൾ കൂടുതലായി ഉണ്ടാവുന്നുണ്ടോ എങ്കിൽ അൽപം ശ്രദ്ധിക്കണം. കാരണം നിങ്ങൾ കഴിക്കുന്ന മരുന്നിന്‍റേയോ എടുക്കുന്ന ഇഞ്ചക്ഷന്‍റേയോ ഫലമായാണ് ഇത്തരം അവസ്ഥകൾ ഉണ്ടാവുന്നത്. ഇത് കൂടാതെ ചില ഭക്ഷണങ്ങൾ പലപ്പോഴും ഇത്തരം അവസ്ഥകൾ ഉണ്ടാക്കുന്നുണ്ട്. ഇത് പലപ്പോഴും ഇന്‍ഫെക്ഷൻ പോലുള്ള അവസ്ഥകളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം. ഹെർപ്സ് പോലുള്ള അസ്വസ്ഥതകൾ ഉണ്ടെങ്കിൽ അത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതിന്‍റെയെല്ലാം ലക്ഷണങ്ങളും ചുണ്ടിലുണ്ടാവുന്ന കുരുക്കളാണ്.

ചുവന്ന വട്ടം
ചുണ്ടിന് ചുറ്റും ചുവന്ന വട്ടം എന്ന് പറയുന്നത് എന്തുകൊണ്ടും ആരോഗ്യ പ്രശ്നങ്ങൾക്ക് തുടക്കം കുറിക്കുന്ന ഒന്നാണ്. നല്ലൊരു ചർമ്മ രോഗ വിദഗ്ധനെ കാണുന്നതിന് വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് കൂടുതൽ അസ്വസ്ഥതകൾ നിങ്ങളിൽ ഉണ്ടാക്കുന്നുണ്ട്. ഇത്തരം ചുവന്ന വട്ടത്തിന് ചൊറിച്ചിൽ കൂടുതൽ ഉണ്ടെങ്കിൽ കൂടുതൽ അനാരോഗ്യകരമായ അവസ്ഥകൾ ഉണ്ടാവുന്നുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. അല്ലെങ്കിൽ അൽപം ശ്രദ്ധിക്കണം. ഒരിക്കലും അവഗണിച്ച് വിടാനാവാത്ത അവസ്ഥയാണ് ഇത്.

മേല്‍ച്ചുണ്ടിലെ ചുളിവുകൾ
മേൽച്ചുണ്ടിൽ ഉണ്ടാവുന്ന ചുളിവുകൾ പലപ്പോഴും ഇത്തരം അവസ്ഥകൾ അൽപം ശ്രദ്ധിക്കണം. ഇത് സൗന്ദര്യത്തിന്‍റെ ഭാഗം മാത്രമല്ല അത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം പ്രശ്നമുണ്ടാക്കുന്നതാണ് എന്നുള്ള കാര്യം കൂടി ശ്രദ്ധിക്കേണ്ടതാണ്. ഇതിന് കാരണം പുകവലിയും അമിതമായി മദ്യപിക്കുന്നതും ആവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ശാരീരികമായും മാനസികമായും സമ്മര്‍ദ്ദം അനുഭവിക്കുന്നവരിലും ഇതേ പ്രശ്നം ഉണ്ടാവുന്നുണ്ട്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ അതിന് പരിഹാരം കാണുന്നതിന് സമയം കണ്ടെത്തേണ്ടതാണ്.

ചുണ്ടിന്‍റെ നിറം മാറ്റം
ചുണ്ടിന്‍റെ നിറം മാറ്റം അൽപം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ രക്തത്തിൽ ആവശ്യത്തിന് ഓക്സിജൻ ഇല്ല എന്നുള്ളതാണ് ഇത് സൂചിപ്പിക്കുന്നത്. ഇതേ അവസ്ഥ നിങ്ങള്‍ക്ക് നിങ്ങളുടെ കാൽ വിരലുകളിലും കൈവിരലുകളിലും കാണാൻ സാധിക്കുന്നുണ്ട്. വിളറിയ നിറത്തോടെയുള്ള ചുണ്ടുകൾ അൽപം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. മുകളിൽ പറഞ്ഞതാണ് അതിന്‍റെ പ്രധാന കാരണവും. ഇത് കൂടാതെ വിറ്റാമിന്‍റെ അഭാവവും ഇത്തരം പ്രതിസന്ധികൾ വർദ്ധിപ്പിക്കുന്നുണ്ട്. ഈ പ്രശ്നങ്ങൾ എല്ലാം നിങ്ങളിൽ ഉണ്ടെങ്കിൽ പെട്ടെന്ന് തന്നെ ചുണ്ട് നോക്കി മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

നീര് വന്ന ചുണ്ട്
നീര് വന്ന ചുണ്ട് ആണെങ്കിൽ അത് അൽപം ശ്രദ്ധിക്കാവുന്നതാണ്. കാരണം നാം കഴിക്കുന്ന ഭക്ഷണം, മരുന്ന് എന്നിവയുടെ അലർജി കാരണം ഇത്തരം പ്രതിസന്ധികൾ ഉണ്ടാവുന്നുണ്ട്. ഇത് കൂടാതെ വിവിധ തരത്തിലുള്ള കോസ്മറ്റിക്കുകൾ ഉപയോഗിക്കുന്നതും ഈ പ്രശ്നത്തിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. നീര് വന്ന് വീര്‍ത്ത ചുണ്ട് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്.

ചുണ്ടിൽ കറുത്ത കുത്തുകൾ
നിങ്ങളുടെ ചുണ്ടിൽ കറുത്ത കുത്തുകൾ ഉണ്ടാവുന്നുണ്ടോ? എങ്കിൽ അൽപം ശ്രദ്ധിക്കാവുന്നതാണ്. കാരണം ഒരിക്കലും അവഗണിക്കാനാവാത്ത ആരോഗ്യ പ്രശ്നങ്ങൾ നിങ്ങളിൽ ഉണ്ടാവുന്നുണ്ട് എന്നുള്ളതാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്. ഉടന്‍ തന്നെ ഡോക്ടറെ കണ്ട് കൃത്യമായ രോഗനിർണയം നടത്തുന്നതിന് ശ്രദ്ധിക്കണം. ചുണ്ടില്‍ മാത്രമല്ല കവിളിലും മൂക്കിലും നെറ്റിയിലും എല്ലാം ഇത്തരം അവസ്ഥകൾ ഉണ്ടെങ്കിൽ അൽപം ശ്രദ്ധിക്കാം. കാരണം അതെല്ലാം നിങ്ങളിൽ അപകടകരമായ എന്തൊക്കെയോ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട് എന്ന് ഒന്ന് ശ്രദ്ധിക്കാം.