Just In
- 3 hrs ago
എന്തൊക്കെ ചെയ്തിട്ടും പ്രമേഹം നിയന്ത്രിക്കാനാവുന്നില്ലേ, നാലേ നാല് വഴികള്‍ മതി
- 4 hrs ago
Republic Day 2023: റിപ്പബ്ലിക് ദിന ഉപന്യാസവും പ്രസംഗവും ഇപ്രകാരം: മറക്കാതിരിക്കാം ഇവ
- 5 hrs ago
വസന്തപഞ്ചമിയില്‍ സരസ്വതിദേവിയെ ഇങ്ങനെ ആരാധിക്കൂ: സകലഐശ്വര്യവും പുനര്ജന്മസൂചനയും
- 6 hrs ago
ചാണക്യനീതി: ശത്രുവിനേക്കാള്‍ അപകടകാരികള്‍; ഈ 7 തരം ആള്‍ക്കാരെ കുടിച്ച വെള്ളത്തില്‍ വിശ്വസിക്കരുത്
Don't Miss
- News
പണി വരുന്നു: മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരുടെ ലൈസൻസും റദ്ദ് ചെയ്യും
- Movies
'മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഡാൻസ്, പ്രതിഫലമായി വാങ്ങിയത് രണ്ട് കോടി'; ചിരഞ്ജീവി സിനിമയിൽ ഉർവശി വാങ്ങിയത്!
- Sports
IND vs NZ: സച്ചിനോ കോലിയോ, റോള്‍മോഡലാര്? ശുബ്മാന് ഗില്ലിന്റെ ഉത്തരമിതാ
- Travel
മാറ്റങ്ങളുടെ റിപ്പബ്ലിക് ദിനം, ഇത്തവണത്തെ ആഘോഷങ്ങളും കാഴ്ചകളും ഇങ്ങനെ
- Finance
അദാനി 'ബോംബ്' പൊട്ടി; മൂക്കുംകുത്തി വീണ് ഇന്ത്യന്‍ ഓഹരി വിപണി - ഇനിയെന്ത്?
- Automobiles
ഇലക്ട്രിക് എസ്യുവിയോ ഹാച്ച്ബാക്കോ; ഏതാണ് ഉപഭോക്താക്കൾക്ക് ആവശ്യം
- Technology
10,000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ അന്വേഷിക്കുകയാണോ? ഇൻഫിനിക്സ് നോട്ട് 12ഐ എത്തി കേട്ടോ!
ആര്‍ത്തവ വേദന ഓരോ പ്രായത്തിലും കൂടുന്നു, ഗര്‍ഭധാരണവുമില്ല: പിന്നിലെ അപകടം
എന്‍ഡോമെട്രിയോസിസ് എന്ന് പലരും കേട്ടിട്ടുണ്ടാവും. എന്നാല്‍ ഇതിനെക്കുറിച്ച് കൃത്യമായി വിവരിക്കാന്‍ സാധിക്കണം എന്നില്ല. സ്ത്രീകളില്‍ ആര്‍ത്തവ വേദന കഠിനമാവുമ്പോഴാണ് പലരും രോഗാവസ്ഥയുടെ കാരണങ്ങളെ അന്വേഷിച്ച് പുറപ്പെടുന്നത്. ഇത് പലപ്പോഴും രോഗത്തിനെ ചികിത്സിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് എത്തിച്ചിട്ടുണ്ടാവും. ഗര്‍ഭാശയത്തിന്റെ ഏറ്റവും ഉള്ളിലുള്ള സ്തരമാണ് എന്‍ഡോമെട്രിയം. നമ്മുടെ ഹോര്‍മോണ്‍ മാറ്റങ്ങള്‍ അനുസരിച്ച് എന്‍ഡോമെട്രിയം കൊഴിഞ്ഞ് പോവുകയും അത് ആര്‍ത്തവമായി മാറുകയും ചെയ്യുന്നു. എന്നാല്‍ ചില അവസരങ്ങളില്‍ ചിലരിലെങ്കിലും എന്‍ഡോമെട്രിയത്തിന്റെ കോശങ്ങള്‍ ഗര്ഭപാത്രത്തിന് പുറത്തായി കാണപ്പെടുന്നു. ഇതിനെയാണ് എന്‍ഡോമെട്രിയോസിസ് എന്ന് പറയുന്നത്. ലോകത്തില്‍ 10% സ്ത്രീകള്‍ ഇത്തരം ഒരു രോഗാവസ്ഥ കൊണ്ട് കഷ്ടപ്പെടുന്നുണ്ട് എന്നാണ് പറയപ്പെടുന്നത്.
ഗര്‍ഭപാത്രത്തിലെ കോശങ്ങള്‍ ഗര്ഭപാത്രത്തിന് പുറത്തായി വളരുന്ന അവസ്ഥയാണ് എന്‍ഡോമെട്രിയോസിസ്. പ്രധാനമായും അണ്ഡാശയം, അണ്ഡവാഹിനിക്കുഴല്‍, ഗര്‍ഭാശയത്തിന്റെ ബാഹ്യഭിത്തി, മറ്റ് ഗര്‍ഭാശയത്തിന് അടുത്ത് കിടക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് എന്‍ഡോമെട്രിയോസിസ് കാണപ്പെടുന്നത്. എന്നാല്‍ ചില അപൂര്‍വ്വം അവസ്ഥകളില്‍ സ്ത്രീ സ്വകാര്യഭാഗം, ഗര്‍ഭാശയ ഗളം, മൂത്രസഞ്ചി, എന്നീ ഭാഗങ്ങളിലും അപൂര്‍വ്വമായി ശ്വാസകോശത്തില്‍ വരെ എന്‍ഡോമെട്രിയോസിസ് സാധ്യതയുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. നിങ്ങള്‍ക്ക് എന്‍ഡോമെട്രിയോസിസ് ഉണ്ട് എന്നുണ്ടെങ്കില്‍ അതിനെ എങ്ങനെ കൈകാര്യം ചെയ്യണം എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. കൂടുതല്‍ അറിയാന്‍ ഈ ലേഖനം സഹായിക്കുന്നു.

ഒരു ഡോക്ടറുമായി നിരന്തരം ബന്ധപ്പെടുക
നിങ്ങള്‍ക്ക് എന്‍ഡോമെട്രിയോസിസ് രോഗാവസ്ഥ ഉണ്ട് എന്ന് തിരിച്ചറിഞ്ഞാല്‍ ഉടന്‍ തന്നെ ഒരു നല്ല ഡോക്ടറെ കാണുന്നതിന് ശ്രമിക്കുക. ഇതാണ് ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യവും. ആര്‍ത്തവ സമയത്ത് അതികഠിനമായ വേദനയാണ്, അത് ഓരോ പ്രായം കഴിയുന്തോറും വര്‍ദ്ധിച്ച് വരുന്ന അവസ്ഥയാണ് എന്നുണ്ടെങ്കില്‍ മടിക്കേണ്ടതില്ല. ഉടനേ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കുക. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമുള്ള മരുന്നുകളും ശീലങ്ങളും ഇത്തരം അവസ്ഥയില്‍ മാറ്റം വരുത്തുന്നു. വേദനയുടെ കാഠിന്യം കുറക്കുന്നതിന് വേണ്ടി ഹോട്ട് വാട്ടര്‍ ബാഗ് ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ വേദനയുടെ കാഠിന്യം കുറക്കുകയും രോഗാവസ്ഥയില്‍ നിന്ന് ചെറിയ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുന്നു.

ജീവിത ശൈലി മാറ്റങ്ങള്‍
ഇന്നത്തെ കാലത്ത് രോഗാവസ്ഥയിലേക്ക് നിങ്ങളെ കൂടുതല്‍ നയിക്കുന്നത് പലപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണശീലവും അനാരോഗ്യമുണ്ടാക്കുന്ന പ്രതിസന്ധികളും തന്നെയാണ്. ഇതില്‍ നിന്നെല്ലാം മോചനം നേടുന്നതിനും എന്‍ഡോമെട്രിയോസിസ് പോലുള്ള രോഗാവസ്ഥയോടെ പൊരുതുന്നതിനും നിങ്ങള്‍ ആരോഗ്യകരമായ ജീവിത ശൈലി തിരഞ്ഞെടുക്കുക എന്നതാണ് ആദ്യത്തെ കാര്യം. ദൈനം ദിന ഭക്ഷണത്തില്‍ കൂടുതല്‍ പച്ചക്കറികള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക. കൂടാതെ അയേണ്‍ കണ്ടന്റ് കൂടുതലുള്ള ഭക്ഷണങ്ങളും ഉള്‍പ്പെടുത്തുക. നിങ്ങള്‍ കഫീന്‍ കൂടുതല്‍ ഉപയോഗിക്കുന്ന വ്യക്തിയാണെങ്കില്‍ ഉടന്‍ തന്നെ ഇത്തരം ശീലങ്ങള്‍ പൂര്‍ണമായും നിര്‍ത്തുന്നതിന് ശ്രദ്ധിക്കുക. മാത്രമല്ല അവോക്കാഡോ, ഒലിവ് ഓയില്‍, നട്സ് തുടങ്ങിയ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ തുടങ്ങിയവ എല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

ആക്ടീവ് ആയി ഇരിക്കുന്നതിന് ശ്രദ്ധിക്കുക
പലപ്പോഴും ഇത് നിങ്ങള്‍ക്ക് അല്പം പ്രയാസം നല്കുന്ന ഒരു ടാസ്ക് തന്നെയാണ്. കാരണം വേദനയുള്ള അവസ്ഥയില്‍ ആക്റ്റീവ് ആയി ഇരിക്കുക എന്നത് അല്പം പ്രയാസം ഉണ്ടാക്കുന്നതാണ്. എങ്കിലും ദൈനം ദിന വ്യായാമങ്ങള്‍ ശീലിക്കുക. ഇത് കൂടാതെ മുപ്പത് മിനിറ്റെങ്കിലും വ്യായാമത്തിന് വേണ്ടി മാറ്റി വെക്കുന്നതിന് ശ്രദ്ധിക്കണം. ഏത് തരത്തിലുള്ള വ്യായാമവും ഒരു വ്യക്തിയുടെ മാനസികാവസ്ഥയില്‍ മാറ്റം വരുത്തുന്നു. ഇത് ശരീരത്തില്‍ എന്‍ഡോര്‍ഫിനുകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. അണ്ഡാശയത്തിലെ ഉത്തേജനവും ഈസ്ട്രജന് ഉല്പാദനവും കുറക്കുകയും ഇത് വഴി എന്‍ഡോമെട്രിയോസിസിന്റെ ലക്ഷണങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിനും സാധിക്കുന്നു.

മാനസിക സമ്മര്‍ദ്ദത്തിന് പരിഹാരം
മാനസിക സമ്മര്‍ദ്ദം ഇന്നത്തെ കാലത്ത് കൂടിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കുക. പ്രത്യേകിച്ച് ദീര്‍ഘകാലമായി എന്‍ഡോമെട്രിയോസിസ് അനുഭവിക്കുന്ന സ്ത്രീകളില്‍ പലപ്പോഴും അമിതമായ വേദന നിങ്ങളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നു. ഇതിന്റെ ഫലമായി ചില സ്ത്രികളില്‍ വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും ചെറിയ ലക്ഷണങ്ങള്‍ ഉണ്ടാവുന്നു. അതിനാല്‍, നിങ്ങളുടെ മനസ്സിന് എന്താണ് ആവശ്യമെങ്കില്‍ ഒരു മാനസികാരോഗ്യ വിദഗ്ധനെ കാണുന്നതിന് ശ്രദ്ധിക്കാവുന്നതാണ്. ഇത്തരം രോഗാവസ്ഥകള്‍ സ്ത്രീകളില്‍ പലപ്പോഴും മാനസികാരോഗ്യ പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.

എന്‍ഡോമെട്രിയോസിസ് ലക്ഷണങ്ങള്‍
ആര്‍ത്തവ സമയത്ത് അതികഠിനമായ വേദന അനുഭവപ്പെടുന്നു. ഈ വേദന പലപ്പോഴും സഹിക്കാന്‍ പറ്റുന്നതിനേക്കാള്‍ കൂടുതലായിരിക്കും. ഇത് കൂടാതെ വന്ധ്യത, ലൈംഗിക ബന്ധത്തിനിടക്ക് വേദന, മലമൂത്ര വിസര്‍ജന സമയത്ത് അതികഠിനമായ വേദന, കൃത്യമല്ലാത്ത ആര്‍ത്തവം എന്നിവയെല്ലാം ശ്രദ്ധിക്കണം. ഇത്തരക്കാരില്‍ വന്ധ്യതക്കുള്ള സാധ്യത വളര കൂടുതലാണ് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ എത്രയും നേരത്തെ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ ചില സ്ത്രീകളില്‍ രോഗാവസ്ഥയില്‍ യാതൊരു വിധത്തിലുള്ള ലക്ഷണങ്ങളും കാണുന്നില്ല.

വേദന കൂടുതല്‍ എന്തുകൊണ്ട്?
എന്തുകൊണ്ടാണ് ഇവരില്‍ ആര്‍ത്തവ സമയത്ത് അതികഠിനമായ വേദന അനുഭവപ്പെടുന്നത് എന്ന് നിങ്ങള്‍ക്കറിയാമോ? ഇതിന് കാരണം ആര്‍ത്തവ സമയത്ത് ഗര്‍ഭപാത്രത്തിനുള്ളില്‍ നിന്ന് മാത്രമല്ല എന്‍ഡോമെട്രിയോസിസ് കോശങ്ങളില്‍ നിന്നും രക്തസ്രാവം ഉണ്ടാവുന്നു. ഇത് പലപ്പോഴും മറ്റ് ആന്തരികാവയവങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും അത് അതികഠിനമായ വേദന ഉണ്ടാക്കുകയും ചെയ്യുന്നു. വന്ധ്യതയെന്ന പ്രതിസന്ധിയിലേക്കും ഇത് നിങ്ങളെ എത്തിക്കുന്നു. അണ്ഡവാഹിനിക്കുഴലില്‍ ഉണ്ടാവുന്ന തടസ്സങ്ങളാണ് വന്ധ്യതയിലേക്ക് നയിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. എപ്പോഴും സ്വയം ചികിത്സക്ക് നില്‍ക്കാതെ വിദഗ്ധനായ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.
നിരന്തരംബന്ധപ്പെട്ടിട്ടും
ദമ്പതികളിൽ
ഗർഭതടസ്സം
ഇത്
രക്തത്തിലെ
പ്ലേറ്റ്ലറ്റ്
കൗണ്ട്
കുറയുമ്പോള്‍
ഗര്‍ഭകാല
അപകടം
ഇങ്ങനെയെല്ലാം