For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചൊറിച്ചില്‍ നിസാരമായി തള്ളല്ലേ, ഈ രോഗലക്ഷണങ്ങളാകാം

|

ചര്‍മ്മം ചൊറിയുന്നത് ഒരു സാധാരണ അവസ്ഥയാണ്. എന്നാല്‍, അനിയന്ത്രിതമായുള്ള വിട്ടുമാറാത്ത ചൊറിച്ചില്‍ അങ്ങനെയല്ല. അല്‍പം ശ്രദ്ധിക്കേണ്ടതു തന്നെയാണത്. നീണ്ടുനില്‍ക്കുന്ന ചൊറിച്ചില്‍ എപ്പോഴും ചര്‍മ്മത്തിന്റെ പ്രശ്‌നമായി മാത്രം കാണാതിരിക്കുക. ചിലപ്പോള്‍ അത് മറ്റ് പല ഗുരുതര രോഗത്തിന്റെയും ലക്ഷണങ്ങളുമാകാം.

Most read: ദിവസവും മീന്‍ കഴിച്ചാല്‍ അത്ഭുത ഗുണങ്ങള്‍ ഇവയാണ്Most read: ദിവസവും മീന്‍ കഴിച്ചാല്‍ അത്ഭുത ഗുണങ്ങള്‍ ഇവയാണ്

സാധാരണഗതിയില്‍ ഞരമ്പുകള്‍, വൃക്കകള്‍, തൈറോയ്ഡ് അല്ലെങ്കില്‍ കരള്‍ എന്നിവയുമായുള്ള പ്രശ്‌നങ്ങള്‍ ചുണങ്ങ് ഇല്ലാതെയുള്ള ചൊറിച്ചിലിന് കാരണമാകുന്നു. രോഗാവസ്ഥ അനുസരിച്ച് ഒരു വ്യക്തിക്ക് അവരുടെ ശരീരത്തിലുടനീളം അല്ലെങ്കില്‍ ഒരു പ്രത്യേക പ്രദേശത്ത് ചൊറിച്ചില്‍ അനുഭവപ്പെടാം. ചൊറിച്ചില്‍ മിതമായതോ കഠിനമായതോ ആകാം. ശരീരത്തില്‍ വിട്ടുമാറാത്ത ചൊറിച്ചിലിന് സാധ്യതയുള്ള ചില കാരണങ്ങളും വിവിധ ചികിത്സാ മാര്‍ഗങ്ങളും ഈ ലേഖനത്തില്‍ വായിച്ചറിയാം.

കൂടുതല്‍ ലേഖനങ്ങള്‍ക്ക് ഞങ്ങളുടെ പുതിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

ചര്‍മ്മാവസ്ഥകള്‍

ചര്‍മ്മാവസ്ഥകള്‍

ചര്‍മ്മത്തില്‍ തീവ്രമായ ചൊറിച്ചിലിന് കാരണമാകുന്ന ചില ചര്‍മ്മ അവസ്ഥകളുണ്ട്. ത്വക്ക് രോഗം, ചിക്കന്‍ പോക്‌സ്, ഡിഷിഡ്രോട്ടിക് എക്സിമ, ഫോളികുലൈറ്റിസ്, കൈ-കാല്‍-വായ രോഗങ്ങള്‍, സോറിയാസിസ്, ന്യൂറോഡെര്‍മറ്റൈറ്റിസ് തുടങ്ങിയ അവസ്ഥകളില്‍ നിങ്ങള്‍ക്ക് ചര്‍മ്മത്തില്‍ കഠിനമായ ചൊറിച്ചില്‍ അനുഭവപ്പെടാം.

സ്‌കിന്‍ കാന്‍സര്‍

സ്‌കിന്‍ കാന്‍സര്‍

പലരിലും അസാധാരണമായ ചര്‍മ്മ ചൊറിച്ചില്‍ ചിലപ്പോള്‍ സ്‌കിന്‍ കാന്‍സറിന്റെ ലക്ഷണങ്ങളുമാകാം. കാരണം, ഇത്തരം അവസ്ഥയില്‍ ചര്‍മ്മത്തില്‍ സ്‌പോട്ടുകള്‍ രൂപപ്പെടുകയും ആ പാടുകള്‍ പിന്നീട് ചൊറിച്ചിലിന് വഴിവയ്ക്കുകയും ചെയ്യുന്നു. ചര്‍മ്മത്തില്‍ അസാധരണമായ പാടുകള്‍ കാണുന്നുവെങ്കില്‍ നിങ്ങള്‍ ഒരു ഡെര്‍മറ്റോളജിസ്റ്റിനെ കാണുക. ഇതിലൂടെ സ്‌കിന്‍ കാന്‍സര്‍ തന്നെയാണോ അല്ല മറ്റെന്തെങ്കിലുമാണോ അതെന്ന് ഉറപ്പിക്കാവുന്നതാണ്.

Most read:ഒരു ദിവസം എത്ര ആപ്പിള്‍ കഴിക്കാം ? അധികമായാല്‍ ..Most read:ഒരു ദിവസം എത്ര ആപ്പിള്‍ കഴിക്കാം ? അധികമായാല്‍ ..

ശരീരത്തിലെ മറ്റ് രോഗങ്ങള്‍

ശരീരത്തിലെ മറ്റ് രോഗങ്ങള്‍

നിങ്ങളുടെ ശരീരത്തിനുള്ളിലെ ഒരു രോഗത്തിന്റെ മുന്നറിയിപ്പ് അടയാളമായി ചൊറിച്ചിലിനെ കണക്കാക്കാം. ദീര്‍ഘനാളായി വിട്ടുമാറാത്ത ചൊറിച്ചില്‍ അനുഭവപ്പെടുന്നെങ്കില്‍ അത് ഇനിപ്പറയുന്ന രോഗങ്ങളുടെ ലക്ഷണങ്ങളാകാം.

* രക്തരോഗം

* പ്രമേഹം

* വൃക്കരോഗം

* കരള്‍ രോഗം

* എച്ച് ഐ വി

* തൈറോയ്ഡ് പ്രശ്‌നം

രക്തത്തെ ബാധിക്കുന്ന രോഗങ്ങള്‍

രക്തത്തെ ബാധിക്കുന്ന രോഗങ്ങള്‍

ഹോഡ്ജ്കിന്‍സ് ലിംഫോമ അല്ലെങ്കില്‍ ക്യുടാനിയസ് ടി-സെല്‍ ലിംഫോമ പോലുള്ള രക്തത്തെ ബാധിക്കുന്ന രോഗമുള്ള ആളുകളില്‍ ചൊറിച്ചില്‍ സാധാരണമാണ്. ഇത് കഠിനമായ വൃക്കരോഗത്തിന്റെ ലക്ഷണവുമാകാം. മാത്രമല്ല ഡയാലിസിസ് ആവശ്യമുള്ളവര്‍ക്കോ ഡയാലിസിന് വിധേയരാകുന്നവര്‍ക്കോ ചര്‍മ്മത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടാവുന്നതാണ്. ഇത്തരം ആളുകളില്‍ പുറം, കൈ, കാല്‍ എന്നിവയില്‍ കഠിനമായ ചൊറിച്ചില്‍ അനുഭവപ്പെടാവുന്നതാണ്.

Most read:40നു ശേഷം സ്ത്രീകളുടെ രോഗപ്രതിരോധ ശേഷിക്ക്Most read:40നു ശേഷം സ്ത്രീകളുടെ രോഗപ്രതിരോധ ശേഷിക്ക്

കരള്‍ രോഗം

കരള്‍ രോഗം

ഹെപ്പറ്റൈറ്റിസ് സി, സിറോസിസ്, അല്ലെങ്കില്‍ പിത്തരസം തടസ്സപ്പെടുന്നവരിലും ചൊറിച്ചില്‍ സാധാരണമാണ്. ഇതൊക്കെ കരളിനെ ബാധിക്കുന്ന ചില അവസ്ഥകളാണ്. കരള്‍ രോഗങ്ങള്‍ മൂലമുള്ള ചൊറിച്ചില്‍ ആണെങ്കില്‍ കൈകളിലും കാലുകളിലും ആരംഭിച്ച് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ചൊറിച്ചില്‍ വ്യാപിക്കുന്നു.

അലര്‍ജി

അലര്‍ജി

നമ്മുടെ ചര്‍മ്മത്തിന് പല വസ്തുക്കളോടും ഒരു അലര്‍ജി ഉണ്ടാകാം. സ്‌കിന്‍ അലര്‍ജിക്ക് കാരണമാകുന്ന ഏറ്റവും സാധാരണമായ പദാര്‍ത്ഥങ്ങളിലൊന്നാണ് നിക്കല്‍. ഇത് നമ്മള്‍ ദിവസവും സ്പര്‍ശിക്കുന്ന നിരവധി ഉല്‍പ്പന്നങ്ങളില്‍ കാണപ്പെടുന്നു. സെല്‍ഫോണുകള്‍, ആഭരണങ്ങള്‍, കണ്ണട ഫ്രെയിമുകള്‍, ബെല്‍റ്റ് ബക്കിളുകള്‍ എന്നിവ നിക്കല്‍ അടങ്ങിയിരിക്കുന്ന ഉല്‍പ്പന്നങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്. നെയില്‍ പോളിഷ്, പെര്‍ഫ്യൂം, ഷാംപൂ, സിമന്റ് എന്നിവ അലര്‍ജിക്ക് കാരണമാകുന്ന മറ്റ് വസ്തുക്കളാണ്. ഇത്തരം വസ്തുക്കള്‍ കാരണം നിങ്ങള്‍ക്ക് ചര്‍മ്മത്തില്‍ ചുണങ്ങും അനിയന്ത്രിതമായ ചൊറിച്ചിലും ഉണ്ടാകാം.

Most read:കൈയ്യിലെ ഈ മാറ്റങ്ങള്‍ അവഗണിക്കല്ലേ; ജീവന് ഭീഷണിMost read:കൈയ്യിലെ ഈ മാറ്റങ്ങള്‍ അവഗണിക്കല്ലേ; ജീവന് ഭീഷണി

മരുന്നുകളുടെ പാര്‍ശ്വഫലം

മരുന്നുകളുടെ പാര്‍ശ്വഫലം

ആസ്പിരിന്‍, ഒപിയോയിഡുകള്‍ തുടങ്ങിയ വേദന സംഹാരികള്‍, ചില രക്തസമ്മര്‍ദ്ദ മരുന്നുകള്‍ എന്നിവ കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ചൊറിച്ചില്‍ അനുഭവപ്പെടാവുന്നതാണ്. കാന്‍സര്‍ ചികിത്സയുടെ ഒരു പാര്‍ശ്വഫലമായും ശരീരത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടാം.

നാഡി പ്രശ്‌നം

നാഡി പ്രശ്‌നം

നാഡികള്‍ ശരിയായി പ്രവര്‍ത്തിക്കാത്തപ്പോള്‍ അത് ചര്‍മ്മത്തിന് ചൊറിച്ചിലിന് കാരണമാകും. രോഗം അല്ലെങ്കില്‍ പരിക്ക് കാരണം ഒരു നാഡിക്ക് കേടുപാടുകള്‍ സംഭവിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് ചൊറിച്ചില്‍ വരാവുന്നതാണ്. ഈ ചൊറിച്ചില്‍ നിങ്ങളുടെ ശരീരത്തില്‍ ഒരിടത്ത് മാത്രം ഒതുങ്ങി നില്‍ക്കുന്നു.

Most read:പാര്‍ക്കിന്‍സണ്‍സ് ചെറുക്കാം; ഒഴിവാക്കരുത് ഈ 2 ഘടകങ്ങള്‍Most read:പാര്‍ക്കിന്‍സണ്‍സ് ചെറുക്കാം; ഒഴിവാക്കരുത് ഈ 2 ഘടകങ്ങള്‍

വരണ്ട ചര്‍മ്മം

വരണ്ട ചര്‍മ്മം

നിങ്ങളുടെ ചര്‍മ്മം വളരെയധികം വരണ്ടതാണെങ്കില്‍ നിങ്ങള്‍ക്ക് ചര്‍മ്മത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടാം. ഇത്തരം ചൊറിച്ചില്‍ അകറ്റാന്‍ വരണ്ട ചര്‍മ്മത്തെ ചികിത്സിക്കുക എന്നതാണ് പ്രതിവിധി. ഒരു ഡെര്‍മറ്റോളജിസ്റ്റിനെ കണ്ട് വേണ്ട നിര്‍ദേശങ്ങള്‍ തേടുക.

Most read:പെണ്ണിന് ഇതൊന്നും ഇല്ലെങ്കില്‍ ആരോഗ്യവുമില്ലMost read:പെണ്ണിന് ഇതൊന്നും ഇല്ലെങ്കില്‍ ആരോഗ്യവുമില്ല

English summary

Reasons your skin itches and how to get relief

Itchy skin is an uncomfortable, irritating sensation that makes you want to scratch. Know the reasons for your uncontrollable skin itching.
Story first published: Wednesday, February 3, 2021, 11:02 [IST]
X
Desktop Bottom Promotion