For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേരളത്തില്‍ ആശങ്കയായി നോറവൈറസും; കൊച്ചിയില്‍ 19 വിദ്യാര്‍ത്ഥികള്‍ക്ക് രോഗബാധ: വയറിന്റെ അസ്വസ്ഥത ആദ്യ ലക്ഷണം

|

എറണാകുളത്ത് നോറോവൈറസ് അണുബാധ സ്ഥിരീകരിച്ചു. 19 വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇത് കൂടാതെ കുട്ടികളുടെ മാതാപിതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ക്കും രോഗലക്ഷണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗത്തിന്റെ പശ്ചാത്തലത്തില്‍ കാക്കനാട് ഭാഗത്തെ സ്‌കൂളിലെ കുട്ടികളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്. മലിനജലത്തിലൂടേയും മലിനമായ ഭക്ഷണത്തിലൂടേയുമാണ് രോഗബാധ ഉണ്ടാവുന്നത്. രോഗം ബാധിച്ച വ്യക്തിയുമായി അടുത്തിടപഴകുന്നത് വഴി പലപ്പോഴും വൈറസ് ഗുരുതരമാവുന്നതിനും പടര്‍ന്ന് പിടിക്കുന്നതിനും കാരണാകുന്നു.

ഭക്ഷണം ചവച്ചരച്ച് കഴിക്കണം: ഗുണങ്ങള്‍ ഒന്നല്ല അനവധിയാണ്</a><a class=" title="ഭക്ഷണം ചവച്ചരച്ച് കഴിക്കണം: ഗുണങ്ങള്‍ ഒന്നല്ല അനവധിയാണ്" />ഭക്ഷണം ചവച്ചരച്ച് കഴിക്കണം: ഗുണങ്ങള്‍ ഒന്നല്ല അനവധിയാണ്

എന്താണ് നോറോവൈറസ്, എങ്ങനെയാണ് ഇത് പടരുന്നത്, നോറോവൈറസിനെ പ്രതിരോധിക്കുന്നത് എങ്ങനെ എന്നതിനെക്കുറിച്ചെല്ലാം നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്. വയറിനുണ്ടാവുന്ന അസ്വസ്ഥതകള്‍ നിസ്സാരമായി തള്ളിക്കളയുമ്പോള്‍ ഇത്തരം വൈറസ് അണുബാധയെക്കുറിച്ച് സംശയിക്കാവുന്നതാണ്. ഭക്ഷണവും മലിനമായ വെള്ളവും തന്നെയാണ് ഇതില്‍ ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്നതും. വൈറസിനെക്കുറിച്ചും വൈറസ് അണുബാധയെക്കുറിച്ചും കൂടുതല്‍ അറിയുന്നതിന് ഈ ലേഖനം വായിക്കൂ.

എന്താണ് നോറോവൈറസ്?

എന്താണ് നോറോവൈറസ്?

എന്താണ് നോറോവൈറസ് എന്ന് നോക്കാം. ഉദരസംബന്ധമായ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്ന വൈറസുകളാണ് നോറോവൈറസുകള്‍. ഈ വൈറസ് അണുബാധ ആമാശയത്തിന്റേയും കുടലിന്റേയും ആവരണത്തിന്റെ വീക്കത്തിന് കാരണമാകുകയും അതോടൊപ്പം കടുത്ത ഛര്‍ദ്ദി, വയറിളക്കം എന്നിവയിലേക്കും രോഗിയെ നയിക്കുകയും ചെയ്യുന്നു. രോഗപ്രതിരോധ ശേഷിയും ആരോഗ്യവും ഉള്ളവരില്‍ വൈറസ്സ ബാധ പെട്ടെന്ന് ബാധിക്കുകയില്ല. എന്നാല്‍ പലപ്പോഴും കുട്ടികള്‍, പ്രായമായവര്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍, മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ എന്നിവരെ വൈറസ് പെട്ടെന്ന് പിടിയിലാക്കും. ഇവരെ ബാധിച്ചാല്‍ രോഗം ഗുരുതരമാവുന്നതിനുള്ള സാധ്യതയും ഉണ്ട്.

രോഗം പകരുന്നത് എങ്ങനെ?

രോഗം പകരുന്നത് എങ്ങനെ?

നോറോവൈറസ് പൂര്‍ണമായും ഒരു ജന്തുജന്യ രോഗമായാണ് കണക്കാക്കുന്നത്. മലിനമായ ഭക്ഷണവും ജലവും ഉപയോഗിക്കുന്നത് വഴി രോഗം ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ രോഗബാധയുള്ള വ്യക്തികളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്നവരിലും രോഗാവസ്ഥയുണ്ടാവുന്നു. രോഗബാധിതനായ വ്യക്തിയുടെ വിസര്‍ജ്യം വഴിയും ഛര്‍ദ്ദില്‍ വഴിയും രോഗം പെട്ടെന്ന് തന്നെ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. കാരണം രോഗം അതിവേഗമാണ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.

കാലയളവ്

കാലയളവ്

നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള സമയങ്ങളിലാണ് വൈറസ് ഏറ്റവും കൂടുതല്‍ പകരുന്ന സമയം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധ വേണം. അതിനാല്‍ ഈ സമയത്തുണ്ടാവുന്ന സാധാരണ ഛര്‍ദ്ദിയും വയറിളക്കവും നിസ്സാരമായി കണക്കാക്കരുത്. പ്രായഭേദമന്യേ എല്ലാവരിലും വൈറസ് ബാധിക്കുന്നതിനുള്ള സാധ്യതയുണ്ടെങ്കിലും മുകളില്‍ പറഞ്ഞത് പോലെ പ്രായമായവരിലും കുട്ടികളിലും ആണ് രോഗബാധ വളരെ കൂടുതല്‍ കാണപ്പെടുന്നത്. അണുബാധ വളരെ ഗുരുതരമായതിനാല്‍ എന്തെങ്കിലും സംശയം തോന്നിയാല്‍ ഡോക്ടറെ കാണണം.

 രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നത് എപ്പോള്‍?

രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നത് എപ്പോള്‍?

രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നത് എപ്പോള്‍ എന്നതിനെക്കുറിച്ച് ചെറിയ ചില ആശങ്ക നിലനില്‍ക്കുന്നുണ്ട്. അണുബാധ ആമാശയത്തേയും കുടലുകളേയും ബാധിച്ച് അക്യൂട്ട് ഗ്യാസ്‌ട്രോഎന്‍ട്രൈറ്റിസ് എന്ന രോഗാവസ്ഥയുണ്ടാക്കുന്നുണ്ട്. ഇതിനെതുടര്‍ന്ന് 12 മുതല്‍ 48 മണിക്കൂര്‍ വരെ സമയമെടുത്താണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നത്. പിന്നീട് അത് പെട്ടെന്നുള്ള ഛര്‍ദ്ദി, കടുത്ത വയറിളക്കം എന്നിവക്ക് കാരണമാകുന്നു. അതുകൊണ്ട് തന്നെ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടനേ തന്നെ അതിന് വേണ്ട പ്രതിരോധ നടപടികള്‍ കൈക്കൊള്ളേണ്ടതാണ്. ഒന്ന് മുതല്‍ മൂന്ന് ദിവസത്തിനുള്ളില്‍ വരെ രോഗലക്ഷണങ്ങള്‍ മാറുമെങ്കിലും ഇത് മറ്റുള്ളവരിലേക്ക് പടരുന്നതിനുള്ള സാധ്യതയെ തള്ളിക്കളയാന്‍ സാധിക്കില്ല.

രോഗം പടരുന്നത് എങ്ങനെ?

രോഗം പടരുന്നത് എങ്ങനെ?

എങ്ങനെയാണ് രോഗം പടരുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. മലിനമായ വെള്ളവും ഭക്ഷണവും രോഗം പരത്തുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നുണ്ട്. രോഗം ബാധിച്ച വ്യക്തിയുടെ സ്രവങ്ങള്‍ പുറത്തെത്തുമ്പോള്‍ അത് വഴി പുറത്തെത്തിയ വൈറസ് പ്രതലങ്ങളില്‍ തങ്ങിനില്‍ക്കുന്നുണ്ട്. ഈ സ്ഥലങ്ങളില്‍ സ്പര്‍ശിക്കുന്നവരുടെ കൈകളിലേക്ക് വൈറസ് പടരുന്നതിനുള്ള സാധ്യത ഇതോടെ വര്‍ദ്ധിക്കുന്നു. കൈകള്‍ കഴുകാതെ മൂക്കിലും വായിലും തൊടുന്നതോടെ വൈറസ് ഇവരുടേയും ശരീരത്തിലേക്ക് വ്യാപിക്കുന്നു. ഇതിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയെന്നും നമുക്ക് നോക്കാവുന്നതാണ്.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

ഛര്‍ദ്ദിയോടെയാണ് രോഗത്തിന് തുടക്കമാവുന്നത്. ഛര്‍ദ്ദിയും അതോടൊപ്പം തന്നെ വയറുവേദനയും വയറിളക്കവും ഉണ്ടാവുന്നു. പിന്നീട് പടിപടിയായി പനി, തലവേദന, ശരീരവേദന തുടങ്ങിയവ ഉണ്ടാവുന്നു. വൈറസ് ശരീരത്തില്‍ പ്രവേശിച്ച് രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രോഗിയില്‍ ലക്ഷണങ്ങള്‍ അതിതീവ്രമാവും. ഇതിനെതിരെ പ്രത്യേകിച്ച് ആന്റിവൈറല്‍ മരുന്നോ വാക്‌സിനോ നിലവിലില്ല. വയറിളക്കവും ഛര്‍ദ്ദിയും ശരീരത്തില്‍ നിര്‍ജ്ജലീകരണം ഉണ്ടാക്കുന്നുണ്ട്. അതിനെ തടയുകയാണ് പ്രധാനമായും ചെയ്യേണ്ടത്. മിക്കവരിലും ചികിത്സയില്ലാതെ തന്നെ രോഗത്തിന് പ്രതിരോധം തീര്‍ക്കാന്‍ സാധിക്കും. എന്നാല്‍ പ്രായമായവര്‍, ചെറിയ കുട്ടികള്‍ എന്നിവരെ പ്രത്യേകം ശ്ര്ദ്ധിക്കണം.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

മൂത്രത്തിന്റെ അളവ് പെട്ടെന്ന് കുറയുക, വരണ്ട ചുണ്ട്, തൊണ്ട, വായ, തലകറക്കം, ക്ഷീണം, അകാരണമായി കുട്ടികളിലുണ്ടാവുന്ന കരച്ചില്‍, ഉറക്കക്കൂടുതല്‍, വെള്ളം കുടിക്കാന്‍ പറ്റാത്ത അവസ്ഥ എന്നിവയെല്ലാം അതിഗുരുതരമായ ലക്ഷണങ്ങള്‍ ആണ്. അതുകൊണ്ട് തന്നെ ഇവയെ എല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഒരു കാരണവശാലും മുകളില്‍ പറഞ്ഞ ലക്ഷണങ്ങളെ തള്ളിക്കളയുകയോ നിസ്സാരമാക്കുകയോ ചെയ്യരുത്. ഇത് പിന്നീട് കൂടുതല്‍ അപകടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു.

പ്രതിരോധം തീര്‍ക്കുന്നത് എങ്ങനെ?

പ്രതിരോധം തീര്‍ക്കുന്നത് എങ്ങനെ?

പരിസര ശുചിത്വവും വ്യക്തിശുചിത്വവും തന്നെയാണ് ഏറെ പ്രധാനപ്പെട്ടത്. വ്യക്തിശുചിത്വത്തിലൂടെ ഒരു പരിധി വരെ നമുക്ക് രോഗത്തെ പ്രതിരോധിക്കാന്‍ സാധിക്കുന്നുണ്ട്. ആഹാരത്തിന് മുന്‍പും ശേഷവും കൈകള്‍ വൃത്തിയാക്കുക. ടോയ്‌ലറ്റില്‍ പോയതിന് ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകേണ്ടതാണ്. കിണര്‍, മറ്റു കുടിവെള്ള സ്രോതസ്സുകള്‍, വെള്ളം ശേഖരിക്കുന്ന ടാങ്കുകള്‍ എന്നിവയെല്ലാം നല്ലതുപോലെ ബ്ലീച്ചിംങ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യേണ്ടതാണ്. ഇത് കൂടാതെ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക, മദ്യപിക്കുന്നത് ഒഴിവാക്കേണ്ടതാണ്. പഴങ്ങളും പച്ചക്കറികളും പലതവണ കഴുകി ഉപയോഗിക്കേണ്ടതാണ്. തണുത്തതും തുറന്ന് വെച്ചതുമായ ഭക്ഷണപദാര്‍ത്ഥകള്‍ മാത്രം ഉപയോഗിക്കാവുന്നതാണ്.

English summary

Norovirus confirmed in Kerala: Symptoms, Causes And Treatment In Malayalam

Norovirus infection confirmed in kerala. Here we are sharing the symptoms, causes and treatment in malayalam. Take a look.
X
Desktop Bottom Promotion