For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതുവര്‍ഷം മനസ്സും ശരീരവും ഫ്രഷ് ആക്കും ശീലങ്ങള്‍

|

പുതുവര്‍ഷത്തിന് ഇനി അധികം സമയമില്ല എന്ന് നമുക്കറിയാം. വെറും ചുരുക്കം ചില മണിക്കൂറുകള്‍ മാത്രമേ ശേഷിക്കുന്നുള്ളൂ. എന്നാല്‍ പുതിയ വര്‍ഷത്തില് പുത്തന്‍ ശീലങ്ങള്‍ക്ക് പലപ്പോഴും നാം പ്രാധാന്യം നല്‍കുന്നു. പക്ഷേ പലരിലും ഇത്തരം ശീലങ്ങള്‍ വളരെ ചുരുങ്ങിയ ദിവസം മാത്രമേ നിലനില്‍ക്കുകയുള്ളൂ. എന്നാല്‍ പുതുവര്‍ഷത്തില്‍ നമുക്ക് ഒരിക്കലും മാറ്റാന്‍ പറ്റാത്ത ചില ശീലങ്ങള്‍ ശീലിക്കാവുന്നതാണ്. എന്നാല്‍ ഈ ശീലങ്ങള്‍ പാതി വഴിയില്‍ ഉപേക്ഷിക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

New Year 2023

അനാരോഗ്യകരമായ ശീലങ്ങള്‍ ഉപേക്ഷിക്കേണ്ട സമയം അടുത്തെത്തിക്കഴിഞ്ഞു. നിങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ തന്നെ പല പ്രതിസന്ധികളേയും ഇല്ലാതാക്കാനും പുതുവര്‍ഷം ആരോഗ്യത്തോടെ തുടരുന്നതിനും വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. ഇതില്‍ നിങ്ങളുടെ ശാരീരികാരോഗ്യം മാത്രമല്ല മാനസികാരോഗ്യവും മികച്ചതാവുന്നു. സന്തോഷകരമായ ഈ ദിനത്തിന് വേണ്ടി നമുക്ക് ചില ആരോഗ്യകരമായ പ്രഭാതശീലങ്ങളെ കൂടെ കൂട്ടാം. അവ എന്തൊക്കെയെന്ന് നോക്കാം.

നല്ല ഉറക്കം ശീലിക്കുക

നല്ല ഉറക്കം ശീലിക്കുക

ഉറക്കം എന്നത് വളരെയധികം പ്രധാനപ്പെട്ടതാണ്. കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും ഉറങ്ങേണ്ടത് അത്യാവശ്യമാണ്. കാരണം ഉറക്കം ശരിയാ രീതിയില്‍ ആണെങ്കില്‍ മാത്രമേ അത് നിങ്ങളുടെ മുന്നോട്ടുള്ള ശാരീരിക മാനസികാരോഗ്യത്തേയും സ്വാധീനിക്കുകയുള്ളൂ. അതുകൊണ്ട് എല്ലാ ദിവസവും കൃത്യസമയത്ത് ഉറങ്ങുകയും കൃത്യസമയത്ത് ഉണരുകയും ചെയ്യണം. എട്ട് അല്ലെങ്കില്‍ ഒന്‍പത് മണിക്കൂറെങ്കിലും ഉറങ്ങുന്നതിന് ശ്രദ്ധിക്കണം. ഇത് മുകളില്‍ പറഞ്ഞതു പോലെ ശാരീരിക മാനസിക ആരോഗ്യത്തെ സഹായിക്കുന്നു.

ഫോണില്‍ നോക്കുന്നത്

ഫോണില്‍ നോക്കുന്നത്

പകല്‍ മുഴുവന്‍ ഫോണില്‍ നോക്കുന്നത് പലരുടേയും ശീലമാണ്. ചിലരാകട്ടെ ഉറങ്ങാന്‍ കിടക്കുന്നതിന് മുന്‍പ് ഫോണില്‍ നോക്കുന്നു. എന്നാല്‍ നമ്മളില്‍ നല്ലൊരു ശതമാനം ആളുകളും ഉറങ്ങുന്നതിന് മുന്‍പും രാവിലെ ഉറങ്ങിയെഴുന്നേറ്റാലും ആദ്യം നോക്കുന്നത് ഫോണിലേക്കായിരിക്കും. ഇത് നിങ്ങള്‍ക്ക് ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ നിസ്സാരമല്ല. പലപ്പോഴും ഇത് ജോലിയില്‍ സമ്മര്‍ദ്ദമോ അല്ലെങ്കില്‍ എന്തെങ്കിലും മോശം വാര്‍ത്തയോ കാണുമ്പോള്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങളോ വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് രാവിലെ ആദ്യം എഴുന്നേറ്റാല്‍ ഫോണ്‍ നോക്കുന്നത് പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.

15 മിനിറ്റ് ധ്യാനിക്കുക

15 മിനിറ്റ് ധ്യാനിക്കുക

ഇത് നല്ലൊരു ശീലമാണ്. ആദ്യം തന്നെ എഴുന്നേറ്റ് നിങ്ങള്‍ക്ക് അല്‍പ സമയം ധ്യാനിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് സഹായിക്കുന്നു. നിങ്ങളുടെ നല്ലൊരു ദിവസം ആരംഭിക്കുന്നത് മെഡിറ്റേഷനോടെ ആണെങ്കില്‍ അത് നിങ്ങള്‍ക്ക് നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. ശ്വസന വ്യായാമവും യോഗയും രാവിലെ തന്നെ ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങള്‍ക്ക് ദിവസം മുഴുവന്‍ പോസിറ്റീവിറ്റി നിറക്കുന്നു. നിങ്ങള്‍ക്ക് മികച്ച പോസിറ്റീവ് അനുഭവങ്ങള്‍ വര്‍ഷം മുഴുവന്‍ ലഭിക്കുന്നതിന് വേണ്ടി ദിവസവും വര്‍ഷം മുഴുവന്‍ ധ്യാനിക്കാവുന്നതാണ്.

 വ്യായാമം ചെയ്യുക

വ്യായാമം ചെയ്യുക

ദിവസവും രാവിലെ എഴുന്നേറ്റാല്‍ ആദ്യം ചെയ്യേണ്ടത് വ്യായാമമാണ്. വ്യായാമം ചെയ്യുന്നത് ഒരിക്കലും ഒഴിവാക്കരുത്. ഇത് നിങ്ങളുടെ ശാരീരിക മാനസിക ആരോഗ്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ശരീരഭാരം കുറക്കുന്നതിന് വേണ്ടി മാത്രം വ്യായാമം ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കരുത്. ഇത് നിങ്ങളുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഉത്തേജിപ്പിക്കുകയും ശരീരത്തിന് ആവശ്യമായ ചലനങ്ങളും ആരോഗ്യവും നല്‍കുകയും ചെയ്യുന്നു. കൂടാതെ നിങ്ങളുടെ തലച്ചോറിന് സന്തോഷകരമായ രാസവസ്തുക്കളായ എന്‍ഡോര്‍ഫിനുകള്‍ തല്‍ക്ഷണം മോചിപ്പിക്കുകയും ചെയ്യുന്നു.

ഒരു ഡയറി സൂക്ഷിക്കുക

ഒരു ഡയറി സൂക്ഷിക്കുക

ചിലരെങ്കിലും ഡയറി എഴുതുന്നവരുണ്ടായിരിക്കും. എന്നാല്‍ ശാരീരികാരോഗ്യം നിലനിര്‍ത്തുന്നതിനും മാനസികാരോഗ്യത്തിനും വേണ്ടി ഇത്തരം ഒരു ശീലം എന്തുകൊണ്ടും നല്ലതാണ്. കാരണം നിങ്ങള്‍ ചെയ്യുന്ന ഓരോ കാര്യങ്ങളും മനസ്സില്‍ വീണ്ടും ഓര്‍ത്ത് വെക്കുന്നതിനും ആരോഗ്യത്തിനും വേണ്ടി നമുക്ക് അതെല്ലാം ഡയറി എഴുതി ശീലിക്കാവുന്നതാണ്. ഇതിലൂടെ നിങ്ങളുടെ മാനസിക പിരിമുറുക്കങ്ങള്‍ ഒരു പരിധി വരെ ഇല്ലാതാവുന്നു.

പോഷകാഹാരം

പോഷകാഹാരം

പോഷകാഹാരം കഴിക്കേണ്ടത് അത്യാവശ്യമാണ്. അത് അടുത്ത വര്‍ഷം മുതല്‍ മാത്രമല്ല അടുത്ത നിമിഷം മുതല്‍ തന്നെ ആരംഭിക്കേണ്ട ഒരു ശീലമാണ്. എല്ലാ ദിവസവും രാവിലെ ആരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, മുട്ട അല്ലെങ്കില്‍ ചീസ് പോലുള്ള പ്രോട്ടീനുകള്‍ എന്നിവ അടങ്ങിയ പ്രഭാതഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ നിങ്ങളുടെ മാനസികാരോഗ്യത്തിന് വേണ്ടി ഇത്തരം ഭക്ഷണങ്ങള്‍ സ്ഥിരമായി ശീലമാക്കണം. കഴിക്കുന്ന ഭക്ഷണത്തില്‍ ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും അടങ്ങിയിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

നിര്‍ജ്ജലീകരണത്തെ അവഗണിക്കരുത്

നിര്‍ജ്ജലീകരണത്തെ അവഗണിക്കരുത്

ശരീരത്തില്‍ നിര്‍ജ്ജലീകരണം വളരെ വലിയ പ്രതിസന്ധികളാണ് ഉണ്ടാക്കുന്നത്. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി എപ്പോഴു ശ്രദ്ധിച്ച് കൊണ്ടിരിക്കണം. ഇതില്‍ തന്നെ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പലരിലും നിര്‍ജ്ജലീകരണം ഒരു വെല്ലുവിളിയായി മാറുന്നു. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് രാവിലെ എഴുന്നേറ്റ ഉടന്‍ തന്നെ ഒരു ഗ്ലാസ്സ് വെള്ളം ശീലമാക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നു. വര്‍ഷം മുഴുവന്‍ ഈ ഒരു ശീലം നിര്‍ബന്ധമായും പിന്തുടരുക.

കിടക്ക വൃത്തിയാക്കുക

കിടക്ക വൃത്തിയാക്കുക

എന്നും ഉറക്കം വരുമ്പോള്‍ കയറി കിടക്കുന്ന ഒരു വസ്തുമാത്രമായി കിടക്കയെ കണക്കാക്കരുത്. ദിവസവും കിടക്ക വൃത്തിയാക്കേണ്ടതും അത്യാവശ്യമാണ്. പ്രത്യേകിച്ച് പകല്‍ സമയങ്ങളില്‍ ഇതിന് വേണ്ടി നിങ്ങള്‍ സമയം കണ്ടെത്തണം. നിങ്ങളുടെ കിടക്ക ആരോഗ്യകരമായി ഇരിക്കുന്നത് നിങ്ങള്‍ക്കും ആരോഗ്യം നല്‍കുന്നു. ഇത്ത മാനസികാവസ്ഥയേയും മൊത്തത്തില്‍ മെച്ചപ്പെടുത്തുന്നു.

സ്വാഭാവിക സൂര്യപ്രകാശം കൊള്ളുക

സ്വാഭാവിക സൂര്യപ്രകാശം കൊള്ളുക

സ്വാഭാവിക സൂര്യ പ്രകാശത്തെ ഒരിക്കലും അവഗണിക്കരുത്. വീട്ടില്‍ ബെഡ്‌റൂമിനോട് ചേര്‍ന്നുള്ള കര്‍ട്ടനുകളും ജനലുകളും തുറന്നിടുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ രാവിലെ ഉള്ള ഇളം വെയില്‍ കൊള്ളുന്നത് ശരീരത്തിന് വിറ്റാമിന്‍ ഡി നല്‍കുന്നതിന് സഹായിക്കുന്നു. എല്ലാ ദിവസവും അതിരാവിലെ എഴുന്നേറ്റ് അല്‍പം വെയില്‍ കൊള്ളുക. ഇത് മാനസികാരോഗ്യത്തിനും സഹായിക്കുന്നു.

കൃത്യമായി ആസൂത്രണം ചെയ്യുക

കൃത്യമായി ആസൂത്രണം ചെയ്യുക

എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണം, എന്തൊക്കെ കാര്യങ്ങള്‍ ചെയ്യരുത് എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കേണ്ടതാണ്. ആദ്യം നിങ്ങള്‍ ചെയ്യേണ്ട കാര്യങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കുക. അതിന് ശേഷം ഓരോന്നോരോന്നായി അവ ചെയ്ത് തീര്‍ക്കുക. ആവശ്യത്തിന്റെ പ്രാധാന്യം അനുസരിച്ച് വേണം ലിസ്റ്റ് തയ്യാറാക്കുന്നതിന്. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ നിങ്ങള്‍ മനസ്സില്‍ സൂക്ഷിക്കണം. ഇതെല്ലാം ആരോഗ്യകരമായ ഒരു പുതുവര്‍ഷം നിങ്ങള്‍ക്ക് നല്‍കുന്നു. എല്ലാ പ്രിയപ്പെട്ട വായനക്കാര്‍ക്കും മലയാളം ബോള്‍ഡ് സ്‌കൈയുടെ പുതുവത്സരാശംസകള്‍.

ഈ വേദനകള്‍ ഗര്‍ഭത്തിന് തടസ്സമാണ്: നിസ്സാരവേദനയില്‍ തുടക്കം പിന്നെ ഗുരുതരംഈ വേദനകള്‍ ഗര്‍ഭത്തിന് തടസ്സമാണ്: നിസ്സാരവേദനയില്‍ തുടക്കം പിന്നെ ഗുരുതരം

നിരന്തരംബന്ധപ്പെട്ടിട്ടും ദമ്പതികളിൽ ഗർഭതടസ്സം ഇത്നിരന്തരംബന്ധപ്പെട്ടിട്ടും ദമ്പതികളിൽ ഗർഭതടസ്സം ഇത്

English summary

New Year 2023: Healthy Morning Habits You Should Start For Mental Well- Being

Here in this article we have listed some healthy morning habits that you should start on new year for mental and healthy well- being in malayalam. Take a look.
Story first published: Monday, December 26, 2022, 16:05 [IST]
X
Desktop Bottom Promotion