For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഷിംഗിള്‍സ് നിസ്സാരനല്ല: വേദനയും ചൊറിച്ചിലും കുറക്കാന്‍ ചില ഉപായങ്ങള്‍

|

ചിക്കന്‍ പോക്‌സ് എന്ന രോഗാവസ്ഥ എത്രത്തോളം ഗുരുതരമാണെന്നും അപകടകരമാണെന്നും നമുക്കറിയാം. ഇത് മൂലം ഉണ്ടാവുന്ന അസ്വസ്ഥതകളും ചര്‍മ്മത്തിലെ കുരുക്കളും മറ്റും കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ അപകടം ഉണ്ടാക്കുന്നതാണ്. എന്നാല്‍ ചില അവസരങ്ങളില്‍ ചിക്കന്‍ പോക്‌സിന് ശേഷവും നിങ്ങളില്‍ ചില രോഗാവസ്ഥകള്‍ കാണപ്പെടുന്നുണ്ട്. അതില്‍ ഒന്നാണ് ഹെര്‍പ്പിസ് സോസ്റ്റര്‍ അഥവാ ഷിംഗിള്‍സ്. ചിക്കന്‍പോക്‌സ് രോഗം ഉണ്ടാക്കുന്ന അതേ വൈറസുകള്‍ തന്നെയാണ് ഷിംഗിള്‍സും ഉണ്ടാക്കുന്നത്. ചര്‍മ്മത്തില്‍ അതികഠിനമായ രീതിയില്‍ ബാധിക്കുന്ന ഈ രോഗാവസ്ഥ നമ്മുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നതാണ്.

Remedies For Shingles

ചര്‍മ്മത്തില്‍ ചിക്കന്‍പോക്‌സിന് സമാനമായ നുണലുകള്‍ കാണപ്പെടുകയോ ഇവയില്‍ നീര് നിറയുകയോ, പൊള്ളിക്കുമിള വന്നതുപോലെ കാണപ്പെടുകയോ ചെയ്യുന്നു. ഇവയോടൊപ്പ അസഹനീയമായ വേദന ഉണ്ടാവുന്നു എന്നുള്ളതാണ് ഏറ്റവും വലിയ വെല്ലുവിളിയും. കൂടാതെ തലവേദന, കഴലവീക്കം, പനി എന്നിവയും ഇതിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ഒരിക്കല്‍ ഉണ്ടായതിന് ശേഷം ഈ രോഗാവസ്ഥ ഇടക്കിടെ ഉണ്ടാവുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറയുന്ന അവസ്ഥയില്‍ രോഗിയുടെ നാഡീവ്യവസ്ഥയില്‍ ഒളിച്ചിരിക്കുന്ന രോഗകാരികളായ വൈറസ് പ്രവര്‍ത്തന ക്ഷമമാകുകയും രോഗാവസ്ഥ വീണ്ടും വരുകയും ചെയ്യുന്നു. ആദ്യമുണ്ടായ അതേ സ്ഥാനത്ത് തന്നെ രോഗകാരികളായ കുമികള്‍ ഉണ്ടാവുന്നു. എന്നാല്‍ ഈ രോഗാവസ്ഥയില്‍ ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥത ചെറിയ രീതിയിലെങ്കിലും കുറക്കുന്നതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ഓട്‌സ്മീല്‍ ബാത്ത്

ഓട്‌സ്മീല്‍ ബാത്ത്

കുളിക്കുന്ന കാര്യത്തില്‍ ചില ശ്രദ്ധ അത്യാവശ്യമായി വേണ്ടി വരും. ഇതില്‍ ഓട്‌സ്മീല്‍ ബാത്ത് വളരെയധികം ഗുണം നല്‍കുന്നതാണ്. അതിന് വേണ്ടി 1-2 കപ്പ് ഓട്‌സ്, വെള്ളം എന്നിവയാണ് ആവശ്യമുള്ളത്. വെള്ളം നിറച്ച ശേഷം ഇതില്‍ ഒന്നോ രണ്ടോ കപ്പ് ഓട്‌സ് ചേര്‍ക്കുക. 15-20 മിനിറ്റ് വരെ ഈ വെള്ളത്തില്‍ തുടരാവുന്നതാണ്. ദിവസത്തില്‍ ഒരു തവണ ഇത്തരത്തില്‍ ഒരു കുളി നല്ലതാണ്. ഓട്‌സിലുള്ള ആന്റിഓക്സിഡന്റും ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും നിങ്ങളുടെ ഷിംഗിള്‍സ് ബാധിച്ച പൊള്ളിയ പാടുകളെ വീക്കവും അസ്വസ്ഥതയും കുറക്കുന്നതിന് സഹായിക്കുന്നു.

തണുത്ത / ചൂടുള്ള കംപ്രസ്

തണുത്ത / ചൂടുള്ള കംപ്രസ്

നിങ്ങള്‍ക്ക് അസ്വസ്ഥത തോന്നുന്ന ഭാഗങ്ങളില്‍ തണുത്ത / ചൂടുള്ള കംപ്രസ് പ്രയോഗിക്കാവുന്നതാണ്. 15-20 മിനിറ്റ് നേരമെങ്കിലും ഇത് അവിടെ വയ്ക്കുക. അതിന് ശേഷം നീക്കം ചെയ്യുക. ശേഷം ഇത് ഉണങ്ങിയ ശേഷം വീണ്ടും ചെയ്യാവുന്നതാണ്. കുമിളകള്‍ പൊട്ടി പുറത്തേക്ക് വരുന്നത് വരെ ദിവസവും 1-2 തവണ വരെ ഇത് ചെയ്യാവുന്നതാണ്. ഇത് ഷിംഗിള്‍സുമായി ബന്ധപ്പെട്ട വീക്കം ലഘൂകരിക്കാനും സഹായിക്കുന്നു.

വിറ്റാമിനുകള്‍

വിറ്റാമിനുകള്‍

വൈറ്റമിന്‍ സി, ഡി എന്നിവ ഷിംഗിള്‍സ് ചികിത്സയില്‍ സഹായിക്കും. വിറ്റാമിന്‍ ഡി് വിറ്റാമിന്‍ സി വേദനയും അണുബാധയുമായി ബന്ധപ്പെട്ട പല ലക്ഷണങ്ങളും ലഘൂകരിക്കാന്‍ സഹായിക്കുന്നു. ഇത്തരം വിറ്റാമിനുകളാല്‍ സമ്പുഷ്ടമായ സിട്രസ് പഴങ്ങള്‍, പച്ച ഇലക്കറികള്‍, ചീസ്, മുട്ട, മത്സ്യം എന്നിവ കഴിക്കാവുന്നതാണ്. എന്നാല്‍ ഈ വിറ്റാമിനുകള്‍ അടങ്ങിയ സപ്ലിമെന്റുകളുമായി മുന്നോട്ട് പോകുന്നതിന് മുമ്പ് ഒരു ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണ കൊണ്ടും ഈ പ്രശ്‌നത്തിന് ചെറിയ രീതിയില്‍ ആശ്വാസം കാണുന്നതിന് സാധിക്കുന്നു. അതിന് വേണ്ടി 1 ടേബിള്‍ സ്പൂണ്‍ വെര്‍ജിന്‍ വെളിച്ചെണ്ണ, അല്‍പം പഞ്ഞി എന്നിവയാണ് ആവ്ശ്യമുള്ളത്. വെളിച്ചെണ്ണ പഞ്ഞിയില്‍ മിക്‌സ് ചെയ്ത് ഇത് 20-30 മിനിറ്റ് നേരത്തേക്ക് വയ്ക്കുക. ഇതിന് ശേഷം കഴുകിക്കളയുക. നിങ്ങള്‍ ഒരിക്കല്‍ ഉപയോഗിച്ച കോട്ടണ്‍ വീണ്ടും ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. നിങ്ങള്‍ക്ക് ഇത് ദിവസവും 1-2 തവണ ചെയ്യാം. വെളിച്ചെണ്ണയുടെ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ വേദന കുറക്കുന്നതിനും ഇത് മൂലം ഉണ്ടാവുന്ന ചൊറിച്ചിലിനെ ലഘൂകരിക്കുന്നതിനും സഹായിക്കുന്നു.

വെളുത്തുള്ളി

വെളുത്തുള്ളി

4-5 വെളുത്തുള്ളി, ഗ്രാമ്പൂ എന്നിവ എടുത്ത് തൊലി കളഞ്ഞ ശേഷം ചതച്ച് കോട്ടണ്‍ ബോളില്‍ എടുത്ത് ഇത് രോഗം ബാധിച്ച സ്ഥലത്ത് വെക്കുക. 15-30 മിനിറ്റ് വരെ ഇത് അവിടെ തന്നെ വെക്കുക. ശേഷം ഇത് കഴുകിക്കളയുക. ദിവസവും ഒന്ന് രണ്ട് പ്രാവശ്യം ഇത് ചെയ്യാവുന്നതാണ്. വെളുത്തുള്ളി സംയുക്തങ്ങളുടെ ആന്റിവൈറല്‍, ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ഷിംഗിള്‍ക് മൂലമുണ്ടാവുന്ന കുമിളകളുടെ സ്വഭാവം വീക്കം, വേദന എന്നിവക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ഷിംഗിള്‍സ് നിസ്സാരമല്ല: അപകട ലക്ഷണങ്ങള്‍ നിസ്സാരമാക്കരുത്ഷിംഗിള്‍സ് നിസ്സാരമല്ല: അപകട ലക്ഷണങ്ങള്‍ നിസ്സാരമാക്കരുത്

ചെവിയുടെ താഴ്ഭാഗത്ത് മടക്ക്,ഹൃദയം അപകടത്തില്‍ചെവിയുടെ താഴ്ഭാഗത്ത് മടക്ക്,ഹൃദയം അപകടത്തില്‍

ശ്രദ്ധിക്കേണ്ടത്: ഇന്റര്‍നെറ്റില്‍ നിന്നും ലഭ്യമായ പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. ഈ വിവരങ്ങള്‍ പല വിധത്തിലുള്ള അനുമാനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. മലയാളം ബോള്‍ഡ് സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് വിദഗ്ധനെ സമീപിക്കേണ്ടതാണ്.

English summary

Natural And Home Remedies For Shingles In Malayalam

Here in this article we have listed natural and home remedies for shingles in malayalam. Take a look.
X
Desktop Bottom Promotion