For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടിവയറ്റിലെ വേദന നിസ്സാരമല്ല, സ്ത്രീകളിൽ

|

സ്ത്രീകളിൽ ആരോഗ്യ പ്രശ്നങ്ങൾ പലതും ഉണ്ടാവുന്നുണ്ട്. എന്നാൽ പലരും ഇതിന് കാര്യമായ പ്രാധാന്യം നൽകാതെ അവഗണിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ എത്ര ചെറിയ ആരോഗ്യ പ്രശ്നമാണെങ്കിൽ പോലും അത് വളരെയധികം പ്രശ്നത്തിൽ എത്തിയിട്ടേ പലരും തിരിച്ചറിയുന്നുള്ളൂ. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിച്ചില്ലെങ്കിൽ അത് നിങ്ങളുടെ ആരോഗ്യത്തെ പോലും പ്രതിസന്ധിയിൽ ആക്കുന്നുണ്ട്.

സ്ത്രീകളിൽ അടിവയറ്റിൽ ഉണ്ടാവുന്ന വേദനയെ പലരും അവഗണിക്കുകയാണ് പതിവ്. ആർത്തവ സമയമടുക്കുന്തോറും പലരിലും അടിവയറ്റിൽ വേദന ഉണ്ടാവുന്നുണ്ട്. അടിവയറ്റിലെ വേദന പലപ്പോഴും അത്ര നിസ്സാരമായി കണക്കാക്കേണ്ട ഒന്നല്ല. കാരണം അത് ഗുരുതരമായി മാറുന്നതിന് അത്രയധികം സമയമൊന്നും വേണ്ട എന്നതാണ് സത്യം.

Most read: പഴകിയ ചുമയും നെഞ്ചിലെ കഫക്കെട്ടും ഇളക്കും മഞ്ഞൾMost read: പഴകിയ ചുമയും നെഞ്ചിലെ കഫക്കെട്ടും ഇളക്കും മഞ്ഞൾ

ആരോഗ്യ സംരക്ഷണത്തിന് വില്ലനാവുന്ന അവസ്ഥയിൽ അതിനെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. സ്ത്രീകളിലെ അടിവയറ്റിലെ വേദന നിസ്സാരമാക്കുന്നവർ ഈ ലേഖനം ഒന്ന് വായിക്കുന്നത് നല്ലതാണ്.

അപ്പന്‍റിക്സ്

അപ്പന്‍റിക്സ്

അപ്പന്‍റിക്സ് ഉള്ളവരിൽ ഇത്തരം പ്രശ്നം ഉണ്ടാവുന്നുണ്ട്. സ്ത്രീകളിൽ മാത്രമല്ല പുരുഷൻമാരിലും ഈ പ്രശ്നം ഉണ്ടാവുന്നുണ്ട്. അപ്പന്‍റിക്സ് ഉള്ളവരിൽ അടിവയറ്റിൽ വേദന ഉണ്ടാവുന്നുണ്ട്. എന്നാൽ ഇത് പലപ്പോഴും തുടക്കത്തിൽ തിരിച്ചറിയുന്നില്ല. അത് ശ്രദ്ധിച്ചില്ലെങ്കിൽ ഉണ്ടാക്കുന്ന അസ്വസ്ഥതകൾ പിന്നീട് ഗുരുതരമായി മാറുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ തുടക്കത്തിലേ തിരിച്ചറിഞ്ഞ് ചികിത്സിക്കേണ്ടതാണ്. അല്ലെങ്കില്‍ ഗുരുതരമായ പ്രശ്നങ്ങൾ പിന്നീട് ഉണ്ടാക്കുന്ന

ഫൈബ്രോയ്ഡ്

ഫൈബ്രോയ്ഡ്

ഗർഭാശയ ഭിത്തിയിൽ ഉണ്ടാവുന്ന ചെറുതും വലുതുമായ മുഴകളാണ് ഫൈബ്രോയ്ഡുകൾ എന്ന് പറയുന്നത്. എന്നാൽ ഇത് അടിവയറ്റിൽ വേദന ഉണ്ടാക്കുമെങ്കിലും ക്യാൻസർ ആയി മാറുന്നതിനുള്ള സാധ്യത വളരെ കുറവാണ്. ഫൈബ്രോയ്ഡ് ഉണ്ടാവുന്നത് പലപ്പോഴും ശരീരത്തിൽ ഈസ്ട്രജന്റെ അളവ് വർദ്ധിക്കുന്നതിന്റെ ഫലമായാണ്. എന്നാൽ എന്താണ് ഇതിന്റെ കൃത്യമായ കാരണം എന്ന് പലർക്കും അറിയുകയില്ല. അതുകൊണ്ട് ഇത് പലപ്പോഴും നിങ്ങളുടെ അടിവയറ്റിൽ വേദന ഉണ്ടാക്കുന്നുണ്ട്. ഇത് തുടക്കത്തിലേ ശ്രദ്ധിക്കാവുന്നതാണ്.

ഓവേറിയന്‍ സിസ്റ്റ്

ഓവേറിയന്‍ സിസ്റ്റ്

ഓവേറിയൻ സിസ്റ്റ് പലപ്പോഴും തിരിച്ചറിയപ്പെടുന്നതിന് വൈകുന്നുണ്ട്. ഓവേറിയൻ സിസ്റ്റ് ഉള്ള സ്ത്രീകളിൽ പലപ്പോഴും അണ്ഡവിസർജനം നടക്കുന്നില്ല. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികൾ ആവുന്നുണ്ട്. ഓവേറിയന്‍ സിസ്റ്റ് ഒരൊറ്റ മുഴയായാണ് കാണപ്പെടുന്നത്. ഇത് അടിവയറ്റിൽ വളരെയധികം വേദന ഉണ്ടാക്കുന്നുണ്ട്. ആർത്തവ ക്രമക്കേടുകളും ഇതിന്‍റെ ഫലമായി ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം.

എൻഡോമെട്രിയോസിസ്

എൻഡോമെട്രിയോസിസ്

എൻഡോമെട്രിയോസിസ് ആണ് മറ്റൊരു കാരണം. എൻഡോമെട്രിയത്തിലെ കോശങ്ങൾ ഗർഭപാത്രത്തിന് പുറത്തായും ചിലപ്പോൾ ശരീരത്തിലെ മറ്റു ഭാഗങ്ങളിലും കാണപ്പെടുന്ന അവസ്ഥയാണ് എൻഡോമെട്രിയോസിസ്. ഇത് നിങ്ങളുടെ അടിവയറ്റിൽ വളരെയധികം വേദന ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ തിരിച്ചറിഞ്ഞ് ചികിത്സിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങൾ ഗുരുതരമായി മാറുന്നതിന് മുൻപ് അൽപം ശ്രദ്ധയും രോഗനിർണയവും നടത്തേണ്ടത് അത്യാവശ്യമാണ്.

ആർത്തവ പ്രശ്നങ്ങൾ

ആർത്തവ പ്രശ്നങ്ങൾ

ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവരിലും പലപ്പോഴും അടിവയറ്റിൽ വേദന ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം. പലരിലും അമിതമായ വേദനയാണ് ആര്‍ത്തവ സമയത്ത് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാവുന്ന പ്രതിസന്ധികൾ തിരിച്ചറിഞ്ഞ് ചികിത്സിക്കാൻ ശ്രദ്ധിക്കണം.

കുടല്‍സംബന്ധമായ പ്രശ്‌നങ്ങള്‍

കുടല്‍സംബന്ധമായ പ്രശ്‌നങ്ങള്‍

കുടല്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവരില്‍ വയറു വേദന കാണപ്പെടുന്നു. കുടലിലെ സമ്മര്‍ദ്ദം കാരണം പലപ്പോഴും ചെറിയ തരത്തിലുള്ള പൗച്ചുകള്‍ കുടലില്‍ രൂപപ്പെടുന്നു. ഇതാണ് ഇത്തരം വയറുവേദനക്ക് പുറകിലെ പ്രധാന കാരണം. പലപ്പോഴും പ്രായമാവുമ്പോഴാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത്. ഇതിന്‍റെ ഫലമായി അതികഠിനമായ പനി, ഛര്‍ദ്ദി വയറിനകത്ത് അസ്വസ്ഥത എന്നിവയെല്ലാം ഉണ്ടാവുന്നു.

 കിഡ്‌നി സ്‌റ്റോണ്‍

കിഡ്‌നി സ്‌റ്റോണ്‍

കിഡ്‌നി സ്‌റ്റോണ്‍ ഉണ്ടെങ്കിലും ഇത്തരത്തില്‍ വയറു വേദന ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇതിന്റെ ഫലമായി വയറു വേദനയും കൂടാതെ പുറം വേദനയും ഉണ്ടാവുന്നു. സ്റ്റോണ്‍ അങ്ങോട്ടും ഇങ്ങോട്ടും ഇളകുമ്പോഴാണ് വേദന വര്‍ദ്ധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളിലും വളരെയധികം ശ്രദ്ധ വേണം. കിഡ്‌നി സ്‌റ്റോണ്‍ ഉള്ളവരില്‍ പലപ്പോഴും ഇത്തരം അവസ്ഥകള്‍ വളരെയധികം വില്ലനായി മാറുന്നു

English summary

Lower Abdominal Pain in Women Causes and Treatment

In this article we are discussing about the causes and treatment of lower abdominal pain in women. Read on.
Story first published: Friday, October 25, 2019, 15:42 [IST]
X
Desktop Bottom Promotion