For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാല് കടച്ചിലും വേദനയും എല്ലാം മാറ്റാം വീട്ടില്‍ തന്നെ

|

തണുപ്പ് കാലം പല വിധത്തിലുള്ള അസ്വസ്ഥതകളുടേത് കൂടിയാണ്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിനും ആരോഗ്യത്തോടെ തണുപ്പ് കാലം മുന്നോട്ട് പോവുന്നതിനും വേണ്ടി നമ്മള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന തണുപ്പ് പോലുള്ള പ്രശ്‌നങ്ങള്‍ പലരിലും പല വിധത്തിലുള്ള അസ്വസ്ഥതയാണ് ഉണ്ടാക്കുന്നത്.

Home Remedies For Leg Pain

പ്രത്യേകിച്ചും അല്‍പം പ്രായമായവരെയാണ് ഇത്തരം വേദനകളും അസ്വസ്ഥതകളും കൂടുതലായി പിടികൂടുന്നത്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നാം ശ്രദ്ധിക്കേണ്ടതായ ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമല്ല. എന്തുകൊണ്ടാണ് തണുപ്പ് കാലത്ത് ഉണ്ടാവുന്ന ഇത്തരം അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില പരിഹാരങ്ങള്‍ വീട്ടില്‍ തന്നെ ചെയ്യാവുന്നതാണ്. അവ എന്തൊക്കെയെന്ന് നോക്കാം.

തണുപ്പ് കാലത്തെ കാല്‍ വേദനയുടെ കാരണങ്ങള്‍

തണുപ്പ് കാലത്തെ കാല്‍ വേദനയുടെ കാരണങ്ങള്‍

തണുപ്പ് കാലത്ത് നിങ്ങളില്‍ കാല്‍വേദനക്ക് പിന്നില്‍ നിരവധി കാരണങ്ങള്‍ ഉണ്ടായിരിക്കാം. അതില്‍ തന്നെ നാം അല്‍പം ശ്രദ്ധിക്കേണ്ടത് തണുപ്പല്ലാതെ ഉണ്ടാവുന്ന കാരണങ്ങള്‍ കാല് വേദനക്ക് കാരണമാകുന്നതാണ്. ചിലരില്‍ തണുപ്പ് കാലത്ത് മുട്ടുവേദനയും അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന അസ്വസ്ഥതകളും വളരെ വലുതാണ്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് മുമ്പ് എന്താണ് ഇതിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ എന്നത് മനസ്സിലാക്കണം.

കാരണങ്ങള്‍

കാരണങ്ങള്‍

പലപ്പോഴും കൂടുതല്‍ നേരം നില്‍ക്കുന്നതോ ഇരിക്കുന്നതോ എല്ലാം ഇത്തരം വേദനകള്‍ക്ക് കാരണമാകുന്നു. ഇത് കൂടാതെ സന്ധികളിലോ അസ്ഥികളിലോ പേശികളിലോ ലിഗമന്റുകളിലോ ടെന്‍ഡോണുകളിലോ മറ്റ് മൃദുവായ ടിഷ്യൂകളിലോ ഉള്ള പരിക്കുകള്‍. നിര്‍ജ്ജലീകരണം, രക്തത്തില്‍ പൊട്ടാസ്യം, വിറ്റാമിന്‍ ഡി, സോഡിയം അല്ലെങ്കില്‍ മഗ്‌നീഷ്യം എന്നിവയുടെ കുറവ്, പേശി ക്ഷീണം, കൈകാലുകള്‍ വഴക്കമില്ലാത്ത അവസ്ഥ, അത് കൂടാതെ എന്തെങ്കിലും തരത്തിലുള്ള മെഡിക്കല്‍ അവസ്ഥകള്‍ എന്നിവയെല്ലാം ശ്രദ്ദിക്കണം. എന്നാല്‍ തണുപ്പ് കാലത്ത് അല്ലാതെ എല്ലാ സമയത്തും ഇത്തരം വേദന സ്ഥിരമായി നില്‍ക്കുന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. ഉടന്‍ തന്നെ ഇവര്‍ ഡോക്ടറെ കാണേണ്ടതാണ്.

കാലാവസ്ഥ കാരണമാകുമ്പോള്‍

കാലാവസ്ഥ കാരണമാകുമ്പോള്‍

കാലിലെ അതികഠിനമായ വേദനയും നീരും എല്ലാം കാലാവസ്ഥയുടെ കൂടെ മാറ്റം കൊണ്ട് സംഭവിക്കുന്നതാണ്. പ്രത്യേകിച്ച് ശൈത്യകാലത്ത് സന്ധിവേദനയോ അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന അസ്വസ്ഥതകളോ ഉണ്ടെങ്കില്‍ ശ്രദ്ധിക്കണം. ഇത് ഒരു സാധാരണ പ്രശ്‌നമാണെങ്കില്‍ പോലും അല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്. നിങ്ങള്‍ ഉദാസീനമായ ഒരു ജീവിത ശൈലിയാണ് നയിക്കുന്നതെങ്കില്‍ ഇവര്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. ഇത് പലപ്പോഴും രണ്ട് തരത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. ആദ്യത്തേത് കാലിന്റെ ചലനശേഷി കുറയുന്ന അവസ്ഥയുണഅടാവുന്നു. എന്നാല്‍ രണ്ടാമത്തേത് ശരീരത്തില്‍ സൂര്യപ്രകാശം കുറയുന്നതാണ്. ഇത് രണ്ടും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് അതിന്റേതായ പ്രാധാന്യം നല്‍കണം എന്ന് പറയുന്നത്. എന്നാല്‍ കാല്‍ വേദനയേയും നിരീനേയും എങ്ങനെ പ്രതിരോധിക്കാം എന്ന് നോക്കാം.

ഭക്ഷണം ശ്രദ്ധിക്കണം

ഭക്ഷണം ശ്രദ്ധിക്കണം

ശൈത്യകാലമാണ് എന്ന് വെച്ച് എന്ത് ഭക്ഷണവും കഴിക്കാന്‍ ശ്രദ്ധിക്കരുത്. ആരോഗ്യകരമായ ഭക്ഷണം മാത്രം കഴിക്കാന്‍ ശ്രദ്ധിക്കകുക. ഇതില്‍ വിറ്റാമിന്‍ ഡിയും സിയും അടങ്ങിയ സമീകൃതാഹാരം, ഒമേഗ 3 ഫാറ്റി ആസിഡുകള്‍, ഇഞ്ചി, സോയാബീന്‍, ഫാറ്റി സാല്‍മണ്‍, പച്ച പച്ചക്കറികള്‍, ബദാം, വിത്തുകള്‍, കൊളാജന്‍ സപ്ലിമെന്റുകള്‍ എന്നിവ എല്ലാം അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. കാരണം ഇവയെല്ലാം തന്നെ നിങ്ങളുടെ സന്ധികളുടെയും എല്ലുകളുടെയും ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എന്തുകൊണ്ടും മികച്ചതാണ് ഈ ഭക്ഷണം.

വിപരീത കരണി ചെയ്യാം

വിപരീത കരണി ചെയ്യാം

ആരോഗ്യത്തിന് എന്തുകൊണ്ടും സഹായിക്കുന്നതാണ് വിപരീത കരണി പോസ്. ഇത് ചെയ്യുന്നത് നിങ്ങളുടെ കാല്‍ വേദനക്ക് പെട്ടെന്ന് ആശ്വാസം നല്‍കുന്നു. അത് മാത്രമല്ല കാല്‍ വേദന കുറക്കുന്നതിന് പത്ത് മിനിറ്റെങ്കിലും ഈ യോഗാസനം ചെയ്യേണ്ടതാണ്. ഇത് ശരീരത്തിന്റെ സന്തുലിതാവസ്ഥ പ്രോത്സാഹിപ്പിക്കാനും നാഡീവ്യവസ്ഥയെ ശമിപ്പിക്കാനും രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. അത് കൂടാതെ ഇടുപ്പ്, കാല്‍ എന്നീ ഭാഗങ്ങളില്‍ പേശികള്‍ക്ക് സമ്മര്‍ദ്ദം കുറക്കുന്നതിനും സ്‌ട്രെച്ച് ചെയ്യുന്നതിനും സഹായയിക്കുന്നു. ഇത് മാത്രമല്ല കണങ്കാലിലെ വേദനയും നീരും വീക്കവും എല്ലാം കുറക്കുന്നതിനും വിപരീതക കരണി ഉത്തമമാണ്.

ശരീരഭാരം കുറയ്ക്കുക

ശരീരഭാരം കുറയ്ക്കുക

ശരീരഭാരം പലപ്പോഴും നമ്മുടെ ആരോഗ്യത്തെ അനാരോഗ്യത്തിലേക്ക് എത്തിക്കുന്ന ഒന്നാണ്. പലപ്പോഴും ഇത്തരം കാര്യം പലര്‍ക്കും തിരിച്ചറിയാന്‍ സാധിക്കുന്നില്ല. കാല്‍ വേദനയോ പാദം വേദനയോ ഒക്കെ തുടങ്ങുമ്പോഴാണ് പലരും ശരീരഭാരത്തെക്കുറിച്ച് ചിന്തിക്കുന്നത്. ശരീരഭാരം കുറക്കുന്നതിന് പല വിധത്തിലുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അധിക കിലോ കുറച്ച് ആരോഗ്യത്തോടെ ഇരുന്നാല്‍ അത് നിങ്ങളുടെ കാല് വേദനക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. നിങ്ങളുടെ സന്ധികളിലും കാലുകളിലും എല്ലാം ഇത്തരം ഭാരം ഉണ്ടാവുന്നു. അതിനെ പ്രതിരോധിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

ജലാംശം നിലനിര്‍ത്തുക

ജലാംശം നിലനിര്‍ത്തുക

തണുപ്പ് കാലമാണ് അതുകൊണ്ട് ദാഹിക്കുന്നില്ല എന്ന് പറഞ്ഞ് വെള്ളം കുടിക്കാതിരുന്നാല്‍ അതും കാലില്‍ നീരിനും വേദനക്കും എല്ലാം കാരണമാകുന്നു. ഇത്തരം പ്രശ്‌നങ്ങളുടെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് നിര്‍ജ്ജലീകരണം എന്നതാണ്. നിങ്ങളുടെ ശരീരത്തില്‍ ആവശ്യത്തിന് ദ്രാവകമുണ്ടെങ്കില്‍ അത് പേശികള്‍ക്ക് കരുത്താവും. എന്നാല്‍ നിര്‍ജ്ജലീകരണം സംഭവിക്കുമ്പോള്‍ പലപ്പോഴും ഇത് കാലിലെ പേശികള്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്നു. അത് വഴി അതികഠിനമായ വേദനയും നീരും ഉണ്ടാവുന്നു. അതുകൊണ്ട് ശരീരം ആവശ്യപ്പെടുന്ന സമയത്തെല്ലാം വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കണം.

ഹോട്ട് ആന്റ് കൂള്‍ തെറാപ്പി

ഹോട്ട് ആന്റ് കൂള്‍ തെറാപ്പി

കാലിലെ വേദന നീര്, പേശിവേദന എന്നിവയെ ലഘൂകരിക്കാന്‍ നിങ്ങള്‍ക്ക് ഒരു തണുത്ത കംപ്രസ്സും ഉപയോഗിക്കാവുന്നതാണ്. തണുപ്പ് മാത്രമല്ല ചൂടുള്ളതും ഉപയോഗിക്കാം. ഇത് നിങ്ങളുടെ പേശികള്‍ക്ക് ആരോഗ്യം നല്‍കുന്നതിനും വീക്കം, വേദന എന്നിവ കുറക്കുന്നതിനും സഹായിക്കുന്നു. ഇത് കൂടാതെ കാലിന്റെ എല്ലാ വിധത്തിലുള്ള അസ്വസ്ഥതകളേയും ഇല്ലാതാക്കി തണുപ്പ് കാലത്ത് വേദനയെന്ന പ്രശ്‌നത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ആരോഗ്യ സംരക്ഷണത്തിന് ചൂട് പിടിക്കുന്നതും തണുപ്പ് പിടിക്കുന്നതും എല്ലാം നല്ലതാണ്.

നല്ലതുപോലെ സ്‌ട്രെച്ച് ചെയ്യുക

നല്ലതുപോലെ സ്‌ട്രെച്ച് ചെയ്യുക

കാലുകള്‍ക്ക് അധികം വ്യായാമം കൊടുക്കാതെ വെക്കുന്നതും നിങ്ങള്‍ക്ക് തണുപ്പ് കാലത്ത് വേദന പോലുള്ള പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ വേദനയെ പ്രതിരോധിക്കുന്നതിന് വേണ്ടിയും നമുക്ക് ഇടക്കിടക്ക് കാലുകള്‍ ഒന്ന് സ്‌ട്രെച്ച് ചെയ്യാവുന്നതാണ് ഇത് ചെയ്യുന്നതിലൂടെ അത് പേശികള്‍ക്കും ആരോഗ്യം നല്‍കുന്നു. ഇത് കൂടാതെ ഇത്തരം വ്യായാമങ്ങള്‍ കാലിനും കൈക്കും വഴക്കം നല്‍കുന്നതിനും സഹായിക്കുന്നു. കൂടാതെ ഇതോടൊപ്പം നല്ല ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും വ്യായാമം ചെയ്യുകയും വേണം.

കാലില്‍ നീര് കൂടുന്നുവോ, അത്യാപത്ത് അടുത്ത്കാലില്‍ നീര് കൂടുന്നുവോ, അത്യാപത്ത് അടുത്ത്

കാൽപാദത്തിലെ വീക്കം തടയാൻ വീട്ടുവൈദ്യംകാൽപാദത്തിലെ വീക്കം തടയാൻ വീട്ടുവൈദ്യം

English summary

Home Remedies For Leg Pain During Winter In Malayalam

Here in this article we are sharing some home remedies for leg pain during winter in malayalam. Take a look.
Story first published: Monday, December 5, 2022, 16:11 [IST]
X
Desktop Bottom Promotion