For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

3 കപ്പ് ചെമ്പരത്തി ചായ ദിനവും; ഹൈ ബി.പി നീങ്ങും

|

ഇന്നത്തെ തിരക്കിട്ട ജീവിതത്തിനിയിടയില്‍ അമിത രക്തസമ്മര്‍ദ്ദം ഒരു സാധാരണ കാര്യമല്ല. മദ്ധ്യവയസ്സുകഴിഞ്ഞ മിക്കവരിലും രക്തസമ്മര്‍ദ്ദം ഉയര്‍ന്ന അളവില്‍ കാണപ്പെടുന്നു. കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയിലെ മൂന്നിലൊരാള്‍ക്ക് രക്തസമ്മര്‍ദ്ദവും ഹൃദയ സംബന്ധമായ അസുഖങ്ങളും കാണപ്പെടുന്നു. രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ മരുന്നുകള്‍ സഹായിക്കുമെങ്കിലും, അത് നന്നായി കൈകാര്യം ചെയ്യുന്നതിന് ആരോഗ്യകരമായ ഭക്ഷണക്രമത്തില്‍ ഉറച്ചുനില്‍ക്കണം.

Most read: നിറം നോക്കി പോഷകമറിഞ്ഞ് വാങ്ങാം ഇനി പച്ചക്കറികള്‍

രക്താതിമര്‍ദ്ദമുള്ള ഒരാള്‍ക്ക് നല്‍കുന്ന ഏറ്റവും സാധാരണമായ ഉപദേശങ്ങളിലൊന്നാണ് ഉപ്പ്, കൊഴുപ്പ്, കലോറിയുള്ള ഭക്ഷണങ്ങള്‍ കുറയ്ക്കുക എന്നത്. ഇവര്‍ പച്ചക്കറികള്‍, പഴങ്ങള്‍, ലീന്‍ പ്രോട്ടീന്‍ എന്നിവ ഭക്ഷണത്തില്‍ വര്‍ദ്ധിപ്പിക്കുകയും വേണം. കഫീന്‍ പാനീയങ്ങളും മദ്യവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനു കാരണമാകുന്നവയാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ നിങ്ങളെ ചില ഭക്ഷണങ്ങള്‍ സഹായിക്കും. അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ്. പാനീയങ്ങളും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും മറ്റ് ഹൃദയ രോഗാവസ്ഥകളും കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കുന്ന അത്തരം ചില പാനീയങ്ങളെക്കുറിച്ച് അറിയാം.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

പ്രകൃതിദത്ത ആരോഗ്യം പ്രദാനം ചെയ്യുന്നതില്‍ ഏറ്റവും പ്രചാരമുള്ളതാണ് ആപ്പിള്‍ സിഡെര്‍ വിനെഗറാണ്. ഈ പ്രകൃതിയുടെ അമൃത് ധാരാളം നേട്ടങ്ങള്‍ ശരീരത്തിനു നല്‍കുന്നു. പൊട്ടാസ്യം ധാരാളമായി അടങ്ങിയ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ശരീരത്തില്‍ നിന്ന് അധിക സോഡിയവും വിഷവസ്തുക്കളും പുറന്തള്ളുന്നു. ഇതിലെ റെന്നിന്‍ എന്‍സൈമിന്റെ സാന്നിധ്യം രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. രക്തസമ്മര്‍ദ്ദ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക് ഒരു ഗ്ലാസ് വെള്ളത്തില്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ കുറച്ച് തേന്‍ ചേര്‍ത്ത് രാവിലെ കുടിക്കാം.

നാരങ്ങ വെള്ളം

നാരങ്ങ വെള്ളം

ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍, ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിച്ച് ദിവസം ആരംഭിക്കുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ശാരീരിക ക്ഷമതയ്ക്കും അത്ഭുതങ്ങള്‍ സൃഷ്ടിക്കും. നാരങ്ങാ വെള്ളം നിങ്ങളുടെ കോശങ്ങളെ ശുദ്ധീകരിക്കും. മാത്രമല്ല, രക്തക്കുഴലുകള്‍ മൃദുവും വഴക്കമുള്ളതുമാക്കി മാറ്റുകയും രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു. നാരങ്ങാ വെള്ളത്തില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്, ഇത് ആന്റിഓക്‌സിഡന്റായി പ്രവര്‍ത്തിച്ച് ശരീരത്തില്‍ നിന്ന് ഫ്രീറാഡിക്കലുകളെ നീക്കംചെയ്യുന്നു. ദിവസവും രാവിലെ ഒരു ഗ്ലാസ് നാരങ്ങാ വെള്ളം ശീലമാക്കുന്നത് രക്തസമ്മര്‍ദ്ദത്തിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.

Most read: ഭക്ഷണശീലം ഇങ്ങനെയോ? അള്‍സര്‍ അപകടം അടുത്ത്

ഉലുവ വെള്ളം

ഉലുവ വെള്ളം

ഉലുവ ഒരു ഔഷധ വസ്തുവായി പണ്ടുകാലം മുതലേ ഉപയോഗിച്ചു വരുന്നു. രക്തസമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ക്കും ഉലുവ സഹായകമാണ്. ഉലുവയില്‍ കൂടുതലായി അടങ്ങിയിരിക്കുന്ന ഫൈബറുകള്‍ നിങ്ങളുടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ദിവസവും രാവിലെ ഒഴിഞ്ഞ വയറ്റില്‍ ഉലുവ വെള്ളം കുടിക്കുന്നത് നിങ്ങളുടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും.

ചിയ വെള്ളം

ചിയ വെള്ളം

ചിയ വിത്തുകളില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ കൂടുതലായി കാണപ്പെടുന്നു. ഇത് രക്തത്തിന്റെ കട്ടി കുറച്ച് പ്രവര്‍ത്തിക്കുകയും രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു. അമിത രക്തസമ്മര്‍ദ്ദമുള്ളവര്‍ ചിയ വിത്തുകള്‍ അര മണിക്കൂര്‍ വെള്ളത്തില്‍ മുക്കിവയ്ക്കുക, അതുകഴിഞ്ഞ് ഈ വെള്ളം കുടിക്കുക. മികച്ച ഗുണങ്ങള്‍ക്കായി ഒരു മാസത്തേക്ക് ദിവസേന ഈ പ്രക്രിയ തുടരുക.

Most read: വരണ്ട വായ, ഉദ്ധാരണക്കുറവ്; അസാധാരണ പ്രമേഹ ലക്ഷണം

കൊഴുപ്പ് കുറഞ്ഞ പാല്‍

കൊഴുപ്പ് കുറഞ്ഞ പാല്‍

രക്തക്കുഴലുകളെ വിശ്രമിക്കുന്ന സിഗ്‌നലുകളെ തടയാനും അതുവഴി രക്തസമ്മര്‍ദ്ദം ഉയര്‍ത്താനും കഴിയുന്ന പാല്‍മിറ്റിക് ആസിഡിന്റെ അളവ് ഗണ്യമായി അടങ്ങിയിരിക്കുന്നതാണ് കൊഴുപ്പുള്ള പാല്. അതിനാല്‍ അമിത രക്തസമ്മര്‍ദ്ദം ഉള്ള ഒരാള്‍ കൊഴുപ്പ് നിറഞ്ഞ പാല്‍ ഒഴിവാക്കണം. എ്ന്നാല്‍ കൊഴുപ്പ് കുറഞ്ഞ പാല്‍ ശരീരത്തിന് പൊട്ടാസ്യവും കാല്‍സ്യവും നല്‍കുന്നു. ഈ രണ്ട് പോഷകങ്ങളും ആരോഗ്യകരമായ രക്തസമ്മര്‍ദ്ദം നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി ന്യൂട്രീഷ്യനുകള്‍ ശുപാര്‍ശ ചെയ്യുന്നത് കൊഴുപ്പ് കുറഞ്ഞ പാലാണ്.

മാതളനാരങ്ങ ജ്യൂസ്

മാതളനാരങ്ങ ജ്യൂസ്

നിങ്ങളുടെ രക്തസമ്മര്‍ദ്ദത്തെക്കുറിച്ച് നിങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കില്‍, മാതള നാരങ്ങ ജ്യൂസ് അടിച്ച് കുടിച്ചോളൂ. പൊട്ടാസ്യം, മറ്റ് ആരോഗ്യകരമായ പോഷകങ്ങള്‍ എന്നിവ നിറഞ്ഞ മാതളനാരങ്ങ ജ്യൂസില്‍ ആന്റിഓക്‌സിഡന്റുകള്‍ ധാരാളമായുണ്ട്. സ്ഥിരമായി മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് രക്തസമ്മര്‍ദ്ദത്തെ ഗണ്യമായി കുറയ്ക്കുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

Most read: ആസ്ത്മ നിയന്ത്രിക്കാന്‍ ആയുര്‍വേദ വഴികള്‍ ഇതാ

ചെമ്പരത്തി ചായ

ചെമ്പരത്തി ചായ

ചായയെ കൂടാതെ ആരോഗ്യകരമായ പാനീയങ്ങളുടെ പട്ടികകള്‍ പൂര്‍ത്തിയാകില്ല. എന്തെന്നാല്‍, ആരോഗ്യകരമായ ജീവിതത്തെ സഹായിക്കുന്ന നിരവധി ഗുണങ്ങള്‍ ചായയില്‍ ഉണ്ട്. രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിന് പ്രത്യേകിച്ചും ഗുണകരമാണ് ചെമ്പരത്തി ചായ. ഗവേഷകര്‍ പറയുന്നത്, ചെമ്പരത്തി ചായയില്‍ ആന്തോസയാനിനുകളും മറ്റ് ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്, ഇത് രക്തക്കുഴലുകള്‍ക്ക് നാശമുണ്ടാക്കുന്നതിനെ ചെറുക്കാന്‍ സഹായിക്കും. നിങ്ങളുടെ സിസ്റ്റോളിക് രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിന് എല്ലാ ദിവസവും മറ്റു ചായകള്‍ ഒഴിവാക്കി മൂന്നു കപ്പ് ചെമ്പരത്തി ചായ കുടിച്ചോളൂ.

Most read: അത്താഴം വൈകിയാല്‍ അപകടം നിരവധി

English summary

Healthy Drinks For Managing Hypertension

Experiencing high blood pressure? Reduce your risk of stroke and improve your health with these refreshing drinks that lower blood pressure.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X