For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വകാര്യഭാഗത്തെ രോമം കൊഴിയുന്നതിലെ അപകടം

By Aparna
|

സ്വകാര്യ ഭാഗത്തെ രോമം ഷേവ് ചെയ്ത് കളയുന്നവരാണ് നല്ലൊരു ശതമാനം പേരും. എന്നാല്‍ ഇത് ആരോഗ്യത്തിന് എത്രത്തോളം ഗുണം ചെയ്യുന്നതാണ് എന്ന് നിങ്ങള്‍ക്ക് അറിയാമോ? ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും തുടക്കമാണ് പലപ്പോഴും ഇത്തരത്തില്‍ സ്വകാര്യ ഭാഗത്തെ രോമം കൊഴിയുന്നത്. എന്നാല്‍ പലരും അത് ശ്രദ്ധിക്കാതെ വിടുന്നതാണ് പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നത്. മുടി കൊഴിയുന്നത് സാധാരണ സംഭവമാണെങ്കിലും സ്വകാര്യഭാഗത്തെ രോമം കൊഴിയുന്നത് അല്‍പം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്. കാരണം പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കുന്നവര്‍ ഇതിന്റെ ആരോഗ്യകരമായ കാരണം കൂടി അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

തുടക്കത്തില്‍ പലരും ശ്രദ്ധിക്കാതെ വിടുമ്പോള്‍ അതിന് പിന്നിലെ അനാരോഗ്യത്തെക്കുറിച്ച് ഒന്ന് അറിഞ്ഞിരിക്കുക. സ്ത്രീ പുരുഷ ഭേദമില്ലാതെയാണ് ഇന്നത്തെ കാലത്ത് രോഗങ്ങള്‍ നിങ്ങളെ ബാധിക്കുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് രഹസ്യഭാഗത്തെ രോമം കൊഴിയുന്നത് എന്നും എന്താണ് ഇതിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നും നമുക്ക് നോക്കാവുന്നതാണ്. ഇത് തിരിച്ചറിഞ്ഞ് ആരോഗ്യത്തിന് വേണ്ടി ശ്രദ്ധിക്കുക.

 പ്രായം ഒരു പ്രശ്‌നം

പ്രായം ഒരു പ്രശ്‌നം

പ്രായം രോമം കൊഴിയുന്നതിന് ഒരു കാരണമാണ്. ഇത് ശരീരത്തിലെ മറ്റ് ഭാഗങ്ങളുടേത് എന്ന പോലെ തന്നെ രോമം കൊഴിയുന്നതിനും മുടി കൊഴിയുന്നതിനും കാരണമാകുന്നുണ്ട്. സ്വാഭാവികമായും ശരീരത്തില്‍ പ്രായമാകുന്നതിലൂടെ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ ശരീരത്തിനെ ക്ഷീണിപ്പിക്കുകയും അത് രോമം നഷ്ടപ്പെടുന്നതിന് കാരണമാകുകയും ചെയ്യുന്നുണ്ട്. ഇത് പലപ്പോഴും നിങ്ങളുടെ അനാരോഗ്യത്തിന്റെ കൂടി ലക്ഷണമാണ്.

ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍

ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍

സ്ത്രീകളില്‍ ആണെങ്കിലും പുരുഷന്‍മാരില്‍ ആണെങ്കിലും ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ ഉള്ളവരില്‍ പലപ്പോഴും ഇത്തരത്തില്‍ സംഭവിക്കാറുണ്ട്.അഡ്രിനാല്‍ ഗ്ലാന്റ് പുറപ്പെടുവിക്കുന്ന ഹോര്‍മോണ്‍ അളവ് കുറയുമ്പോഴാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. ഇത് സ്ത്രീകളേയും പുരുഷന്‍മാരേയും ഒരു പോലെ ബാധിക്കുന്ന പ്രശ്‌നമാണ്. കൃത്യസമയത്ത് ഡോക്ടറെ കണ്ടാല്‍ ഇതിന് പരിഹാരം കാണാവുന്നതാണ്.

കരളിന്റെ അനാരോഗ്യം

കരളിന്റെ അനാരോഗ്യം

കരളിന്റെ അനാരോഗ്യം ഉള്ളവരില്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്. ഇവരില്‍ രഹസ്യഭാഗത്തെ രോമം കൊഴിയുന്നതിനുള്ളസാധ്യതയുണ്ട്. ഇത് കൂടാതെ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് ചികിത്സിക്കുന്നവരിലും ഇതേ പ്രശ്‌നം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. കീമോതെറാപ്പി ചെയ്യുന്നതിലൂടേയും ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നുണ്ട്. ഇവരില്‍ രഹസ്യഭാഗമുള്‍പ്പടെ ശരീരത്തിന്റെ പല ഭാഗത്തും രോമം കൊഴിയുന്നതിനുള്ള സാധ്യതയുണ്ട്.

പ്രത്യേക മരുന്ന് ഉപയോഗിക്കുന്നവരില്‍

പ്രത്യേക മരുന്ന് ഉപയോഗിക്കുന്നവരില്‍

ചില പ്രത്യേക മരുന്ന് ഉപയോഗിക്കുന്നവരില്‍ ഇതേ പ്രശ്‌നത്തിനുള്ള സാധ്യതയുണ്ട്. ബിപി, ഹോര്‍മോണ്‍ മരുന്നുകള്‍ എന്നിവയെല്ലാം ഇത്തരം അസ്വസ്ഥതകള്‍ പ്രായമായവരിലും ചെറുപ്പക്കാരിലും ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് ഇത് വലിയ പ്രതിസന്ധിയിലേക്ക് നിങ്ങളെ എത്തിക്കുകയില്ല. മൂലക്കുരുവിന് മരുന്ന് കഴിക്കുന്നവരിലും ഇതേ പ്രശ്‌നത്തിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഇത്തരം അവസ്ഥകള്‍ മുന്നില്‍ കണ്ടാല്‍ ഡോക്ടറോട് പറഞ്ഞ് കൃത്യം മരുന്ന് വാങ്ങിക്കുന്നതിന് ശ്രദ്ധിക്കണം.

അലോപേഷ്യ അരിയേറ്റ

അലോപേഷ്യ അരിയേറ്റ

രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന ഒന്നാണ് ഇത്. ശരീരത്തിലെ രോമം നഷ്ടപ്പെടുന്നതിന് ഇതും ഒരു പ്രധാന കാരണം തന്നെയാണ്. ഇവരില്‍ ഓട്ടോ ആന്റിബോഡീസ് ശരീരത്തിനെആക്രമിക്കുകയും ഇത് തലയിലേയും മറ്റ് ശരീരഭാഗങ്ങളിലേയും രോമം കൊഴിഞ്ഞ് പോവുന്നതിനും കാരണമാകുന്നു. ഇതിലൂടെ ആരോഗ്യം പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. രോഗങ്ങളേക്കാള്‍ രോഗ ലക്ഷണങ്ങളാണ് ഇത് നിങ്ങള്‍ക്ക് നല്‍കുന്ന സൂചന. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

പ്രായമാകുമ്പോള്‍ നിങ്ങളുടെ സ്വകാര്യഭാഗത്തെ രോമം സ്വാഭാവികമായും നേര്‍ത്തതായിരിക്കും. നിങ്ങള്‍ക്ക് വളരെയധികം രോമം നഷ്ടപ്പെടുകയും പ്രായമാകുന്നതല്ല കാരണമാണെന്ന് നിങ്ങള്‍ കരുതുന്നില്ലെങ്കില്‍, അത് ഗുരുതരമായ രോഗാവസ്ഥയുടെ ലക്ഷണമാകാം. നിങ്ങളുടെ ഡോക്ടറുമായി ഒരു കൂടിക്കാഴ്ച നടത്തുന്നതിന് ഒട്ടും വൈകേണ്ടതില്ല. അതുകൊണ്ട് വളരെയധികം ശ്രദ്ധിച്ച് മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കില്‍ രോഗാവസ്ഥ വളരെയധികം ഭീകരമായിരിക്കും.

Read more about: hair health ആരോഗ്യം
English summary

Health Reasons Why People Loose Pubic Hair

Here in this article we are discussing about the health reasons why people loose pubic hair . Read on.
X
Desktop Bottom Promotion