For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൊറോട്ടയ്‌ക്കൊപ്പം ബീഫ് അപകടമാണ്, കാരണം

|

മലയാളികള്‍ക്ക് പ്രിയപ്പെട്ട ഭക്ഷണങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കും ഇറച്ചി വിഭവങ്ങള്‍. ഇതില്‍ തന്നെ ചിക്കനും ബീഫുമെല്ലാംം ഏറെ പ്രിയങ്കരവുമാണ്.

ഇതുപോലെ മലയാളികളില്‍ നിന്നും തുടങ്ങി മറുനാടുകളിലേയ്ക്കു വരെ പേരു നേടിയ ഒന്നാണ് പൊറോട്ട. പൊറോട്ടയും ബീഫുമാണ് പലരുടേയും പ്രിയ വിഭവം. പ്രത്യേകിച്ചും ഹോട്ടലുകളില്‍ കയറിയാല്‍ ആദ്യം ചോദിയ്ക്കുന്നത് പൊറോട്ടയും ബീഫുമാകും.

എന്നാല്‍ ആരോഗ്യപരമായി തീരെ ഗുണകരമല്ല, ഈ ഭക്ഷണ കോമ്പോ. തനിയേയും കഴിയ്ക്കുവാന്‍ പാടില്ല. ഒരുമിച്ചു കഴിച്ചാല്‍ കൂടുതല്‍ അപകടം.

ആദ്യം ബീഫിനെ സംബന്ധിച്ച ചില കാര്യങ്ങളെക്കുറിച്ചറിയൂ,പൊറോട്ടയും ബീഫും ചേര്‍ന്നാലുള്ള അപകടവും അറിയൂ

ബീഫില്‍

ബീഫില്‍

ബീഫില്‍, അതായത് ഈ വിഭാഗത്തില്‍ പെട്ട ചുവന്ന ഇറച്ചികളിള്‍ പ്രോട്ടീന്‍ ധാരാളമുണ്ട്. അയേണും ഇതിലുണ്ട്. ഇതിന്റെ മേന്മയായി പറയാവുന്ന ഒന്നാണ്.എന്നാല്‍ ഇതിനേക്കാള്‍ അപകടമാണ് കൂടുതലെന്നതാണ് വാസ്തവം. ഇതിലെ ഏറ്റവും അപടകം സാച്വറേറ്റ് ഫാറ്റ് അഥവാ പൂരിത കൊഴുപ്പാണ്. കൊളസ്‌ട്രോള്‍ പോലുള്ള പ്രശ്‌നങ്ങള്‍ വരുത്തി ഹൃദയാഘാതമടക്കമുള്ള പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്ന ഒന്നാണിത്. ഹൃദയാഘാതം മാത്രമല്ല, വണ്ണം, സ്‌ട്രോക്ക്, ചില ക്യാന്‍സറുകള്‍, പ്രത്യേകിച്ചും കുടല്‍ സംബന്ധമായവയ്ക്കും കാരണമാകുന്ന ഒന്നാണിത്. ഹൃദയാഘാത കാരണങ്ങളില്‍ ഒന്നായ ഹെമോസിസ്റ്റീന്റെ അളവ് ബീഫ് കഴിച്ചാല്‍ വര്‍ദ്ധിയ്ക്കുന്നു.

ഗൗട്ട്

ഗൗട്ട്

സന്ധിവേദനയും നീരുമുണ്ടാക്കുന്ന ഗൗട്ട് പോലുള്ള അവസ്ഥകള്‍ക്ക് ബീഫ് പ്രധാന കാരണമാണ്. ഇത് യൂറിക് ആസിഡ് കൂട്ടുന്നതാണ് കാരണം. ഈയൂറിക് ആസിഡ് മൂത്രത്തില്‍ കല്ലുണ്ടാക്കാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ചും ബീഫ് കരളാണ് ഈ അവസ്ഥയ്ക്കു കാരണമാകുന്നത്.

വയറുമായി ബന്ധപ്പെട്ട ക്യാന്‍സറുകള്‍

വയറുമായി ബന്ധപ്പെട്ട ക്യാന്‍സറുകള്‍

കേരളത്തില്‍ ഇപ്പോള്‍ വയറുമായി ബന്ധപ്പെട്ട ക്യാന്‍സറുകള്‍ ഏറെ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതില്‍ പ്രധാന വില്ലനാണ് ഈ ഭക്ഷണ വസ്തു. കുടല്‍, പാന്‍ക്രിയാസ് ക്യാന്‍സറുകള്‍ക്കു കാരണമാകും. യുഎസില്‍ ഒരു ലക്ഷത്തില്‍ പരം പേരില്‍ നടത്തിയ പരിശോധനയില്‍ ബീഫ് കഴിയ്ക്കുന്നവര്‍ക്ക് കോളോ റെക്ടല്‍ ക്യാന്‍സര്‍ക്യാന്‍സര്‍ സാധ്യത കൂടുതലാണെന്ന് തെളിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് 5-78 ഇടയില്‍ പ്രായമുള്ളവരില്‍.

അല്‍ഷീമേഴ്‌സ്

അല്‍ഷീമേഴ്‌സ്

പ്രമേഹത്തിനും വില്ലനായി നില്‍ക്കുന്ന ഒന്നാണ് ഇത്. ഇത് പ്രമേഹത്തിന്റെ തന്നെ കൂടിയ രൂപമായ ടൈപ്പ് 2 ഡയബെറ്റിസ് സാധ്യത കൂട്ടുന്നു. ബീഫ് കഴിയ്ക്കുന്നവര്‍ക്ക് ഇത് വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 50 ശതമാനം കൂടുതലാണ്. ടോ, ബീറ്റാ ആമിലോയ്ഡല്‍ എ്ന്നിങ്ങനെയുള്ള രണ്ട് പ്രോട്ടീനുകള്‍ ബീഫ് കഴിയ്ക്കുന്നതു വഴി തലച്ചോറിലെത്തും. ഇതിന്റെ അമിതമായ അളവ് നാഡീവ്യൂഹങ്ങളെ കേടു വരുത്തുകയും അല്‍ഷീമേഴ്‌സ് പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

പൊറോട്ടയും

പൊറോട്ടയും

പൊറോട്ടയും ഒട്ടും മോശമല്ല. ബീഫില്‍ പ്രോട്ടീന്‍ എന്നൊരു ഗുണമെങ്കിലും ഉണ്ടെന്നു കരുതാം. പൊറോട്ടയില്‍ ഇതുമില്ല. ഗോതമ്പിലെ നാരുകള്‍ നീക്കിയുണ്ടാക്കുന്ന മൈദ കൊണ്ടുണ്ടാക്കുന്ന ഇതില്‍ ബാക്കിയുള്ളത് കാര്‍ബോഹൈഡ്രേറ്റുകള്‍ മാത്രമാണ്. നാരു നീക്കിയതിനാല്‍ ഇതും ആരോഗ്യകമല്ല.

ഇത് മൃദുവാക്കാന്‍

ഇത് മൃദുവാക്കാന്‍

ഇത് മൃദുവാക്കാന്‍ ബെന്‍സോയില്‍ പെറോക്‌സൈഡ്, അലോക്‌സാന്‍ തുടങ്ങിയ കെമിക്കലുകള്‍ ഉപയോഗിയ്ക്കുന്നുണ്ട്. അലോക്‌സാന്‍ എന്ന ഘടകം എലികളിലും മറ്റും പരീക്ഷണങ്ങള്‍ നടത്താന്‍ ലബോറട്ടറികളില്‍ ഉപയോഗിയ്ക്കുന്ന ഒരു കെമിക്കലാണ്. ഇത് മനുഷ്യരിലെത്തുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ വരുത്തി വയ്ക്കുക തന്നെ ചെയ്യും.

പാന്‍ക്രിയാസ് പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിയ്ക്കുന്ന ഒന്നാണ് ഇത് അലോക്‌സാന്‍ ഡയബെറ്റിസ് സാധ്യത വര്‍ദ്ധിപ്പിയ്ക്കും. അലോക്‌സാന്‍ശരീരത്തിലെ ജലാംശം നഷ്ടപ്പെടുത്തുന്നതിന് കാരണമാകുന്നുമുണ്ട്. പൊറോട്ട കഴിച്ചാല്‍ ദാഹം കൂടുതല്‍ തോന്നുന്നതിന് കാരണവും ഇതാണ്. ഇതിന് പ്രമേഹ കാരണമാകുന്ന ഗ്ലൈസമിക് ഇന്‍ഡെക്‌സും കൂടുതലാണ്.

പൊറോട്ടയും ബീഫും

പൊറോട്ടയും ബീഫും

പൊറോട്ടയില്‍ ഉപയോഗിയ്ക്കുന്നത് മോശം കൊഴുപ്പായ ഡാല്‍ഡ, നവനസ്പതി എന്നിവയാണ്. ഇത് ചീത്ത കൊളസ്‌ട്രോളിനെ വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഇതു കൊണ്ടു തന്നെ ഹൃദയാഘാതം പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നമ്പര്‍ വണ്‍ കാരണമാകുന്ന ഒന്നാണിത്. കുടല്‍ ക്യാന്‍സര്‍, അമിത വണ്ണം എന്നിവയ്ക്കും ഇതു കാരണമാകുന്നുണ്ട്.പൊറോട്ടയും ബീഫും ചേരുമ്പോള്‍ ഇരട്ടി ദോഷം എന്നു വേണം, പറയുവാന്‍.

English summary

Health Dangers Of Kerala Paratta Beef Combo

Health Dangers Of Kerala Paratta Beef Combo
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X