Just In
- 2 hrs ago
വെല്ലുവിളികളെ അതിജീവിക്കും, ഭാഗ്യം പരീക്ഷിച്ച് വിജയം നേടാം; ഇന്നത്തെ രാശിഫലം
- 11 hrs ago
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- 12 hrs ago
കുഞ്ഞുള്ളിയും എള്ളും ഇട്ട് കാച്ചിയ എണ്ണ: മുടി വളര്ത്തുമെന്നത് ഗ്യാരണ്ടി
- 12 hrs ago
40 വയസ്സിനു ശേഷം സ്ത്രീകളിലും പുരുഷന്മാരിലും മുടി കൊഴിച്ചിലോ? തടയാന് വഴിയുണ്ട്
Don't Miss
- Sports
World Cup 2023: ന്യൂസിലാന്ഡല്ല പാകിസ്താന്, ഇന്ത്യ പാടുപെടും! തുറന്നടിച്ച് മുന് പാക് താരം
- News
ഗാന്ധിജിയെ വെടിവെച്ചു കൊന്നത് നമ്മളാണ് പോലും ! . ആരാണ് ഈ നമ്മൾ ? : രൂക്ഷ വിമർശനവുമായി എം സ്വരാജ്
- Automobiles
2030 ഓടെ ഇലക്ട്രിക് ഇരുചക്ര വിപണി പിടിച്ചാൽ കിട്ടൂല്ല എന്ന് റിപ്പോർട്ടുകൾ
- Movies
'ശ്രുതി നാഗ ചൈതന്യയുടെ സ്വന്തമാകേണ്ടതായിരുന്നു, വിവാഹത്തിന്റെ വക്കിലെത്തിപ്പോൾ പിരിഞ്ഞു'; റിപ്പോർട്ടുകൾ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന് ചെയ്യേണ്ടത് ഇപ്രകാരം
രാവിലെ രണ്ട് പുതിന ഇല കഴിച്ചാല് ശരീരത്തില് സംഭവിക്കുന്നത്
പുതിന ഇലയുടെ ഔഷധഗുണങ്ങള് വളരെ പ്രസിദ്ധമാണ്. അതിനാലാണ് പണ്ടുകാലം മുതല്ക്കേ പല ചികിത്സയ്ക്കായും ഈ സസ്യം ഉപയോഗിച്ചുവരുന്നത്. മനുഷ്യര്ക്ക് അറിയാവുന്ന ഏറ്റവും പഴക്കം ചെന്ന പാചക സസ്യങ്ങളില് ഒന്നാണിത്. ശ്രദ്ധേയമായ ഔഷധ ഗുണങ്ങളുള്ള ഇത് പോളിഫെനോള്സിന്റെ സമ്പന്നമായ ഉറവിടമാണ്. പുതിനയിലയ്ക്ക് കാര്മിനേറ്റീവ്, ആന്റിസ്പാസ്മോഡിക് ഗുണങ്ങളുണ്ട്. ഇതില് ധാരാളം വിറ്റാമിന് എ, സി, ബി കോംപ്ലക്സുകള് അടങ്ങിയിരിക്കുന്നു.
Most
read:
ശ്വസനം
സുഗമമാക്കും,
ആരോഗ്യം
മെച്ചപ്പെടും;
ആന്റിഓക്സിഡന്റ്
ഭക്ഷണം
നല്കും
ഗുണം
ഇരുമ്പ്, പൊട്ടാസ്യം, മാംഗനീസ് എന്നിവയാല് സമ്പുഷ്ടമായ പുതിന ശരീരത്തിലെ ഹീമോഗ്ലോബിന് വര്ദ്ധിപ്പിക്കുകയും തലച്ചോറിന്റെ പ്രവര്ത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പുതിനയിലയില് കലോറി കുറവാണ്, കുറഞ്ഞ അളവില് പ്രോട്ടീനും കൊഴുപ്പും അടങ്ങിയിരിക്കുന്നതിനാല് ശരീരഭാരം കുറയ്ക്കാനും ഇത് ഉപകരിക്കും. പുതിനയിലയ്ക്ക് നിങ്ങളുടെ ശരീരത്തിന് ധാരാളം ആരോഗ്യ ഗുണങ്ങള് നല്കാനാവുമെന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. രാവിലെ രണ്ടോ മൂന്നോ പുതിനയില കഴിക്കുന്നതിലൂടെ നിങ്ങള്ക്ക് ലഭിക്കുന്ന നേട്ടങ്ങള് ഇവയാണ്.

ദഹന സംരക്ഷണം
പുതിനയില നിങ്ങളുടെ ദഹന എന്സൈമുകളെ ഉത്തേജിപ്പിച്ച് ദഹനവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കാന് സഹായിക്കുന്നു. ദഹനക്കേട്, വയറ്റിലെ അണുബാധ മുതലായവ ഒഴിവാക്കാന് പുതിനയില് ആന്റിസെപ്റ്റിക്, ആന്റി ബാക്ടീരിയല് ഗുണങ്ങള് ഉണ്ട്. മെത്തനോള് അടങ്ങിയിരിക്കുന്നതിനാല് ഇത് ആന്റി-സ്പാസ്മോഡിക് പ്രതിവിധിയായും പ്രവര്ത്തിക്കുന്നു.

മലബന്ധ ചികിത്സ
ദഹനവ്യവസ്ഥയുടെ ഒരു സാധാരണ തകരാറാണ് മലബന്ധം. ഇത് വയറുവേദന, ശരീരവണ്ണം, ദഹനക്കേട് എന്നിവയ്ക്ക് കാരണമാകും. ഇതിനുള്ള ഏറ്റവും നല്ല ചികിത്സ ഭക്ഷണത്തില് നിങ്ങള് നല്കുന്ന ഒരു മാറ്റമാണ്. എന്നാല്, മലബന്ധത്തിന് പരിഹാരമായി പുതിന സഹായകമാകുമെന്ന് പഠനങ്ങള് തെളിയിച്ചിട്ടുണ്ട്. പുതിനയില് മെന്തോള് എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്, ഇത് ദഹനനാളത്തിന്റെ പേശികളിളെ ശാന്തമാക്കുന്നു.
Most
read:ഈ
സമയത്തെല്ലാം
വെള്ളം
കുടിക്കണം;
ഇല്ലെങ്കില്
ശരീരം
പണിതരും

ശ്വസനപ്രശ്നങ്ങള്ക്ക് പരിഹാരം
ആസ്ത്മ രോഗികള്ക്ക് പുതിനയില വളരെ ഉത്തമമാണ്. കാരണം ഇത് നല്ലൊരു പ്രതിവിധിയായി പ്രവര്ത്തിക്കുകയും നെഞ്ചിലെ സമ്മര്ദ്ദം ഒഴിവാക്കുകയും ചെയ്യുന്നു. ദിവസവും പുതിനയില കഴിക്കുന്നത് ആസ്ത്മ രോഗികള്ക്ക് നല്ല ആശ്വാസം നല്കും. മെന്തോള് നിങ്ങളുടെ ശ്വസനം വളരെ എളുപ്പമാക്കുന്നു. വിട്ടുമാറാത്ത ചുമ മൂലമുണ്ടാകുന്ന പ്രകോപനവും ഇത് ശമിപ്പിക്കുന്നു.

വായ ശുചിത്വം
നിങ്ങളുടെ വായനാറ്റത്തിന് ഉത്തമ പരിഹാരമാണ് പുതിനയില. വായയിലെ ശക്തമായ ദുര്ഗന്ധം അകറ്റാന് പുതിനയില ചവയ്ക്കുക. അണുനാശക സ്വഭാവമുള്ളതിനാല് പുതിനയില നിങ്ങളുടെ ശ്വാസം തല്ക്ഷണം പുതുക്കാന് സഹായിക്കും. പുതിനയിലയുടെ സത്തില് പല്ലുകളിലെ പ്ലേക്ക് നീക്കംചെയ്യാന് സഹായിക്കുന്ന ഗുണങ്ങളുണ്ട്. ടൂത്ത് പേസ്റ്റ്, മൗത്ത് വാഷ് അല്ലെങ്കില് ച്യൂയിംഗ് ഗം എന്നിവയിലെ മെന്തോള് വായയിലെ ബാക്ടീരിയയുടെ വളര്ച്ച തടയുകയും നിങ്ങളുടെ വായ വൃത്തിയായി സൂക്ഷിക്കുകയും ചെയ്യും.
Most
read:ഹോര്മോണ്
കുറവ്
നിസ്സാരമല്ല;
ഭക്ഷണത്തിലുണ്ട്
പ്രതിവിധി

ഓര്മ്മശക്തി വര്ദ്ധിപ്പിക്കുന്നു
പുതിനയില ഒരു ബ്രെയിന് ടോണിക്ക് ആണ്. വിവിധ പഠനങ്ങള് അനുസരിച്ച്, പുതിന കഴിക്കുന്നത് ജാഗ്രതയും വിജ്ഞാന പ്രവര്ത്തനങ്ങളും വര്ദ്ധിപ്പിക്കും. പുതിന ഇലകള്ക്ക് ഓര്മ്മ ശക്തിയും മാനസിക ജാഗ്രതയും മെച്ചപ്പെടുത്താന് കഴിയും.

രോഗപ്രതിരോധ ശേഷി
നിങ്ങളുടെ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്ന വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും പുതിനയിലയില് നിറഞ്ഞിരിക്കുന്നു. ഈ വിറ്റാമിനുകള് നിങ്ങളുടെ കോശങ്ങളെ കേടുപാടുകളില് നിന്ന് സംരക്ഷിക്കാന് സഹായിക്കുന്നു. ചില എന്സൈമുകളെ തടസ്സപ്പെടുത്തുന്നതിലൂടെ പുതിനയിലയ്ക്ക് ട്യൂമര് വികാസം തടയാനുള്ള കഴിവുമുണ്ട്.
Most
read:മഴക്കാലത്ത്
പ്രതിരോധശേഷി
കുറയാതിരിക്കാന്
കഴിക്കണം
ഇതെല്ലാം

സമ്മര്ദ്ദവും വിഷാദവും നീക്കുന്നു
അരോമാതെറാപ്പിയുടെ ഒരു പ്രധാന ഭാഗമാണ് പുതിന. ഇതിന്റെ ശക്തവും ഉന്മേഷദായകവുമായ വാസന, സമ്മര്ദ്ദത്തെ മറികടക്കുന്നതിനും മനസ്സിനെ പുനരുജ്ജീവിപ്പിക്കുന്നതിനും സഹായിക്കും. പുതിനയുടെ സുഗന്ധം ശ്വസിക്കുന്നതിലൂടെ നിങ്ങളുടെ മനസ്സ് തല്ക്ഷണം ശാന്തമാകും.

ശരീരഭാരം കുറയ്ക്കാന്
ആരോഗ്യകരമായ രീതിയില് ശരീരഭാരം കുറയ്ക്കാന് പുതിനയില നിങ്ങളെ സഹായിക്കുന്നു. പുതിനയിലകള് ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ശരീരഭാരം കുറയ്ക്കാന് ഉപാപചയ പ്രവര്ത്തനങ്ങള് വര്ദ്ധിപ്പിക്കുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാന് പ്രോത്സാഹിപ്പിക്കുന്നതിന് കലോറി രഹിത പാനീയമാണ് പുതിന ചായ.
Most
read:രോഗപ്രതിരോധശേഷി
കൂടെ;
ഈ
ശീലങ്ങള്
വളര്ത്തൂ

മോണിംഗ് സിക്ക്നസ് തടയുന്നു
ഓക്കാനം ചികിത്സിക്കുന്നതിനുള്ള മികച്ച പരിഹാരമാണ് പുതിന. മോണിംഗ് സിക്ക്നസിന്റെ ഭാഗമായുണ്ടാകുന്ന ഓക്കാനം ചികിത്സിക്കുന്നതിനും പുതിന ഫലപ്രദമാണ്.

പുതിനയിലയുടെ പാര്ശ്വഫലങ്ങള്
സാധാരണയായി പുതിനയില ഉപഭോഗത്തിന് സുരക്ഷിതമാണ്, എന്നിരുന്നാലും ഗ്യാസ്ട്രോ ഈസോഫേഷ്യല് റിഫ്ളക്സ് രോഗമുള്ളവര് ഇതിന്റെ ഉപഭോഗം കുറയ്ക്കണം. കാരണം ഇത് വയറ്റില് പ്രകോപനങ്ങളുണ്ടാക്കിയേക്കാം.
Most
read:കോവിഡിനെ
പ്രതിരോധിക്കാന്
വിറ്റാമിന്
ഡി;
വിദഗ്ധര്
പറയുന്നത്
ഇത്