For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വജൈനല്‍ ഡിസ്ചാര്‍ജിന്റെ നിറം സ്ത്രീകളില്‍ അപകടമുണ്ടാക്കുമ്പോള്‍

|

സ്ത്രീകളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം സ്ത്രീകളിലും പുരുഷന്‍മാരിലും ആരോഗ്യ പ്രശ്‌നങ്ങള്‍ വ്യത്യസ്തമാണ്. സ്ത്രീകളുടെ പ്രത്യുത്പാദന ശേഷിയെ വരെ ബാധിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ നിസ്സാരമല്ല. നിങ്ങള്‍ക്ക് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കില്‍പ്പോലും പലപ്പോഴും യോനിയില്‍ നിന്നുള്ള ഡിസ്ചാര്‍ജില്‍ മാറ്റം വരുന്നുണ്ട്. വജൈന ഡിസ്ചാര്‍ജില്‍ മാറ്റമുണ്ടാവുമ്പോള്‍ അത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം അത് സൂചിപ്പിക്കുന്നത് ചില ആരോഗ്യ പ്രശ്‌നങ്ങളെക്കൂടിയാണ് എന്നുള്ളതാണ് സത്യം. വജൈനല്‍ ഡിസ്ചാര്‍ജ് എന്നാല്‍ സ്ത്രീ സ്വകാര്യഭാഗത്തിലും സെര്‍വിക്‌സിലും സ്ഥിതി ചെയ്യുന്ന ഗ്രന്ഥികളാല്‍ ഉത്പാദിപ്പിക്കപ്പെടുന്ന ദ്രാവകമാണ്. ഇത് സാധാരണമായി വരുന്നതാണ്. അതുകൊണ്ട് തന്നെ സ്ത്രീകളില്‍ ഇത് പ്രത്യുത്പാദന ശേഷിയേയും വൃത്തിയും ആരോഗ്യവും നിലനിര്‍ത്തുന്നു.

വജൈനല്‍ ഡിസ്ചാര്‍ജ് സ്ത്രീകളുടെ ഓവുലേഷന്‍ സമയത്ത് അല്‍പം കൂടുതലായിരിക്കും. എന്നാല്‍ ഓവുലേഷന് ശേഷം നിങ്ങളില്‍ വജൈനല്‍ ഡിസ്ചാര്‍ജിന് കട്ടി കൂടുന്നു. എന്നാല്‍ സ്ത്രീകളില്‍ വജൈനല്‍ ഡിസ്ചാര്‍ജിന്റെ അളവ് കുറയുന്നതും കൂടുന്നതും അതിന്റെ നിറം മാറുന്നതും എല്ലാം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ട് എന്നതാണ് സൂചിപ്പിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ അറിഞ്ഞ് അതനുസരിച്ച് വേണം ചികിത്സിക്കുന്നതിന്‌

Green Vaginal Discharge

ചില സ്ത്രീകളില്‍ വജൈനല്‍ ഡിസ്ചാര്‍ജ് കുറവായിരിക്കും. എന്നാല് ചിലരില്‍ ഇത് ദൈനംദിന സംഭവമായി മാറുന്നുണ്ട്. സ്ത്രീകള്‍ക്കിടയില്‍ ഇത് തികച്ചും സാധാരണമാണ്. എന്നിരുന്നാലും, നിങ്ങള്‍ അനുഭവിക്കുന്ന വജൈനല്‍ ഡിസ്ചാര്‍ജിന്റെ തരങ്ങള്‍ നിങ്ങളുടെ ആര്‍ത്തവചക്രത്തിലുടനീളം വ്യത്യാസപ്പെടും. നിങ്ങള്‍ക്ക് ഉണ്ടാവുന്ന ഡിസ്ചാര്‍ജ് സാധാരണമാണോ അല്ലയോ എന്ന് നോക്കാവുന്നതാണ്. ഗ്രീന്‍ നിറത്തിലുള്ള വജൈനല്‍ ഡിസ്ചാര്ജ് എന്തൊക്കെയാണ് സൂചിപ്പിക്കുന്നത് എന്ന് നോക്കാവുന്നതാണ്.

എന്താണ് ഗ്രീന്‍ ഡിസ്ചാര്‍ജ്?

എന്താണ് ഗ്രീന്‍ ഡിസ്ചാര്‍ജ്?

ആരോഗ്യകരമായ വജൈനല്‍ ഡിസ്ചാര്‍ജിന്റെ സ്ഥിരത ജലാംശം മുതല്‍ ഒട്ടിപ്പിടിക്കുന്നത് വരെയാകാം. ഇത് കൂടാതെ നിറം വ്യക്തമായതായിരിക്കും. ഇത് മുട്ടയുടെ വെള്ള പോലെയും ചിലപ്പോള്‍ വെളുത്തത് വരെയാകാം. ശക്തമായ മണമില്ലാത്ത നേരിയ സ്‌മെല്‍ ഇതിനുണ്ട്. എന്നാല്‍ ഗ്രീന്‍ ഡിസ്ചാര്‍ജ് ഒരു സാധാരണ സംഭവമല്ല. ഇതിന് ചികിത്സ ആവശ്യമാണ്. ഇത് അസാധാരണമാണ് എന്നതാണ് സത്യം. പ്രത്യേകിച്ച് ഒരു ദുര്‍ഗന്ധം ഉണ്ടാകുമ്പോള്‍ അത് അണുബാധയെ സൂചിപ്പിക്കുന്നതാണ്. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്ന് നോക്കാം.

ട്രൈക്കോമോണിയാസിസ്

ട്രൈക്കോമോണിയാസിസ്

ട്രൈക്കോമോണിയാസിസ് ലൈംഗികമായി പകരുന്ന അണുബാധയാണ് (എസ്ടിടി), ഇത് ഗ്രീന്‍ ഡിസ്ചാര്‍ജിന്റെ ഏറ്റവും സാധാരണമായ കാരണങ്ങളില്‍ ഒന്നാണ്. എന്നാല്‍ ഈ അവസ്ഥയുള്ള മിക്ക സ്ത്രീകളും ലക്ഷണമില്ലാത്തവരാണ്. ഡോക്ടറുടെ അഭിപ്രായ പ്രകാരം ഗ്രീന്‍ ഡിസ്ചാര്‍ജ് അര്‍ത്ഥമാക്കുന്നത് നിങ്ങള്‍ക്ക് ബാക്ടീരിയ അല്ലെങ്കില്‍ ലൈംഗികമായി പകരുന്ന അണുബാധ (എസ്ടിഐ) ഉണ്ടാകാം എന്നാണ്. ഒരു പരാന്നഭോജി മൂലം കാണപ്പെടുന്ന ട്രൈക്കോമോണിയാസിസ് അണുബാധ മൂലമാകാം ഇത് സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം.

പെല്‍വിക് കോശജ്വലന രോഗങ്ങള്‍ (PID)

പെല്‍വിക് കോശജ്വലന രോഗങ്ങള്‍ (PID)

ഒരു സ്ത്രീയുടെ പ്രത്യുത്പാദന അവയവത്തിലെ ബാക്ടീരിയ അണുബാധയുടെ പൊതുവായ പദമാണ് PID. ഗൊണോറിയ, ക്ലമീഡിയ എന്നീ രണ്ട് എസ്ടിഡികളാണ് ഇതിന്റെ പ്രധാന കാരണങ്ങള്‍. ഈ രണ്ട് അണുബാധകള്‍ ഉള്ളവരില്‍ പലപ്പോഴും സ്വകാര്യഭാഗത്ത് ചൊറിച്ചിലും അസ്വസ്ഥതയും ഉണ്ടാവുന്നുണ്ട്. ഡിസ്ചാര്‍ജിന് സാധാരണയായി മഞ്ഞയും പച്ചയും നിറമായിരിക്കും, ദുര്‍ഗന്ധവും ഉണ്ടായിരിക്കും. ഇതും അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

ടാംപണ്‍ പോലുള്ളവ ഉപയോഗിക്കുന്നത്

ടാംപണ്‍ പോലുള്ളവ ഉപയോഗിക്കുന്നത്

സ്ത്രീകള്‍ ആര്‍ത്തവ കാലത്ത് ടാംപണ്‍ പോലെയുള്ളവ ഉപയോഗിക്കുന്നുണ്ടെങ്കില്‍, അവരില്‍ പലപ്പോഴും പച്ച ഡിസ്ചാര്‍ജ് കാണുന്നു. ഇത് ഉടനടി തന്നെ നീക്കം ചെയ്യേണ്ടതുണ്ട്, സാധ്യമായ ഏതെങ്കിലും അണുബാധയെ ചികിത്സിക്കാന്‍ ഒരു ആന്റിബയോട്ടിക് ഉപയോഗിക്കാം. ഉടനേ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

വുള്‍വോവാജിനിറ്റിസ്

വുള്‍വോവാജിനിറ്റിസ്

ഗ്രീന്‍ ഡിസ്ചാര്‍ജ് വരുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് എന്ന് പറയുന്നത് പലപ്പോഴും വുള്‍വോവാജിനിറ്റിസ് കാരണമായിരിക്കാം. ഇത് സ്ത്രീ സ്വകാര്യഭാഗത്തും വീക്കം സംഭവിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇത് ഈ പ്രദേശത്ത് അസ്വസ്ഥതകളും ചൊറിച്ചിലും ഉണ്ടാക്കുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ സോപ്പിന്റെയും സുഗന്ധമുള്ള ഉല്‍പ്പന്നങ്ങളുടെയും ഉപയോഗം പരമാവധി ഒഴിവാക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ഉപയോഗിക്കുന്നത് മൂലമാണ് ഇത് പലപ്പോഴും സംഭവിക്കുന്നത്. ഇത് ഗ്രീന്‍ ഡിസ്ചാര്‍ജിന് കാരണമാകും.

ബാക്ടീരിയ വജൈനോസിസ്

ബാക്ടീരിയ വജൈനോസിസ്

ഗ്രീന്‍ ഡിസ്ചാര്‍ജിന്റെ ഏറ്റവും സാധാരണമായ കാരണമല്ലെങ്കിലും, പല കേസുകളിലും, ഒരു ബാക്ടീരിയല്‍ വജൈനോസിസ് അണുബാധ ഉണ്ടാകാം എന്നുള്ളത് ഓര്‍ക്കേണ്ടതാണ്. എന്നാല്‍ വിഷമിക്കേണ്ട, ഇത് ഭേദമാക്കാവുന്നതാണ്. ഉടനേ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

ഗര്‍ഭാവസ്ഥയില്‍ ശ്രദ്ധിക്കേണ്ടത്

ഗര്‍ഭാവസ്ഥയില്‍ ശ്രദ്ധിക്കേണ്ടത്

നിങ്ങള്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഗ്രീന്‍ ഡിസ്ചാര്‍ജ് കാണുന്നത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഗര്‍ഭാവസ്ഥയില്‍ ഗ്രീന്‍ യോനി ഡിസ്ചാര്‍ജ് സൂചിപ്പിക്കുന്നത് നിങ്ങളുടെ ഡോക്ടറെ ഉടന്‍ കാണണം എന്നതാണ്. ഗര്‍ഭാവസ്ഥയിലെ ഗ്രീന്‍ ഡിസ്ചാര്‍ജ്, ട്രൈക്കോമോണിയാസിസ്, ഗൊണോറിയ, ക്ലമീഡിയ, ബാക്ടീരിയല്‍ വജൈനോസിസ് തുടങ്ങിയവയെല്ലാം ഇതിന്റെ കാരണങ്ങളില്‍ ഒന്നാണ് എന്ന കാര്യം ഓര്‍ക്കേണ്ടതാണ്.

എത്ര നിറത്തിലുള്ള ഡിസ്ചാര്‍ജ് ഉണ്ട്?

എത്ര നിറത്തിലുള്ള ഡിസ്ചാര്‍ജ് ഉണ്ട്?

ക്ലിയര്‍ ഡിസ്ചാര്‍ജ് സാധാരണ സ്ത്രീകളില്‍ സംഭവിക്കുന്നതാണ്. ഇത് എഗ്ഗ് വൈറ്റിന് സമാനമായെങ്കില്‍ അണ്ഡോത്പാദന പ്രക്രിയയ്ക്ക് മുമ്പോ ഗര്‍ഭകാലത്തോ സംഭവിക്കുന്നതാവാം. വൈറ്റ് ഡിസ്ചാര്‍ജ് സൂചിപ്പിക്കുന്നത് എന്താണെന്ന് വെച്ചാല്‍ ഇതിന് ശക്തമായ ദുര്‍ഗന്ധം ഉണ്ടാകും, അണുബാധയെ സൂചിപ്പിക്കാവുന്നതാണ്. മഞ്ഞ-പച്ച ഡിസ്ചാര്‍ജ് ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ഭക്ഷണ ശീലങ്ങളിലെ മാറ്റമോ ഭക്ഷണ സപ്ലിമെന്റുകള്‍ കഴിക്കുന്നതോ മൂലമാകാം. റെഡ് ഡിസ്ചാര്‍ജ് സൂചിപ്പിക്കുന്നത് ഒരു വ്യക്തിയുടെ ആര്‍ത്തവ സമയത്ത് രക്തസ്രാവം മൂലമാവാം. ഗ്രേ ഡിസ്ചാര്‍ജ് ശ്രദ്ധിക്കണം കാരണം ഇത് സൂചിപ്പിക്കുന്നത് ബാക്ടീരിയല്‍ വാജൈനോസിസ് ആണ്.

ഗ്യാസിന്റെ അസ്വസ്ഥത ഇനിയില്ല: ഈ പാനീയം രണ്ട് സിപ് മതിഗ്യാസിന്റെ അസ്വസ്ഥത ഇനിയില്ല: ഈ പാനീയം രണ്ട് സിപ് മതി

തൊലിപ്പുറത്തുണ്ടാവും ലക്ഷണങ്ങള്‍ കരുതിയിരിക്കണം: കൊവിഡ് ഇങ്ങനേയുംതൊലിപ്പുറത്തുണ്ടാവും ലക്ഷണങ്ങള്‍ കരുതിയിരിക്കണം: കൊവിഡ് ഇങ്ങനേയും

English summary

Green Vaginal Discharge: Causes And Treatment In Malayalam

Here in this article we are sharing some causes and treatment of green vaginal discharge in malayalam. Take a look.
X
Desktop Bottom Promotion