For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബീജത്തിന് ഉറപ്പ്, കരുത്ത്, ചലന ശേഷി: ഈ ഭക്ഷണങ്ങൾ

|

ആരോഗ്യ സംരക്ഷണത്തിന്‍റെ കാര്യത്തിൽ എന്നും വെല്ലുവിളി ഉയർത്തുന്നത് ഭക്ഷണങ്ങൾ തന്നെയാണ്. അനാരോഗ്യകരമായ ഭക്ഷണ ശീലം പലപ്പോഴും നിങ്ങളിൽ ഉണ്ടാക്കുന്ന അസ്വസ്ഥതകൾ ചില്ലറയല്ല. ഇത് സ്ത്രീകളിലും പുരുഷൻമാരിലും ഒരു പോലെ തന്നെയാണ് ബാധിക്കുന്നത്. പുരുഷൻമാരിൽ ബീജാരോഗ്യത്തിന് കൂടി ഭക്ഷണം വളരെയധികം സഹായിക്കുന്നുണ്ട്.

ഇതിന് വേണ്ടി എന്തൊക്കെ ഭക്ഷണങ്ങൾ കഴിക്കണം, എന്തൊക്കെ കഴിക്കരുത് എന്ന കാര്യം ആദ്യം തിരിച്ചറിയേണ്ടതാണ്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ശ്രമിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. പുരുഷൻമാരിൽ ബീജത്തിന്‍റെ ആരോഗ്യക്കുറവ് എല്ലാം വളരെയധികം വെല്ലുവിളികൾ ഉയർത്തുന്നവയാണ്. വന്ധ്യത പോലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് പോലും പലപ്പോഴും ഇത് കാരണമാകുന്നുണ്ട്.

Most read: കരൾ രോഗം അടുക്കില്ല;കാബേജും കോളിഫ്ളവറും മാത്രം മതിMost read: കരൾ രോഗം അടുക്കില്ല;കാബേജും കോളിഫ്ളവറും മാത്രം മതി

എന്തൊക്കെ ഭക്ഷണങ്ങൾ കഴിക്കണം, എന്തൊക്കെ ഭക്ഷണങ്ങൾ കഴിക്കരുത് എന്നിവയെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. പുരുഷമാരിൽ ബീജോത്പാദനം കുറയുന്നത് സന്താനോൽപ്പത്തിക്ക് പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിനും ആരോഗ്യമുള്ള ബീജത്തിനും നല്ല ചലന ശേഷി വർദ്ധിപ്പിക്കുന്നതിനും വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഏതൊക്കെ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത് എന്ന് നമുക്ക് നോക്കാം.

സിങ്ക് അടങ്ങിയ ഭക്ഷണം

സിങ്ക് അടങ്ങിയ ഭക്ഷണം

സിങ്ക് അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ഇത് സ്പേമിന്‍റെ ആരോഗ്യത്തിനും ചലന ശേഷിക്കും എണ്ണം വർദ്ധിപ്പിക്കുന്നതിനും വളരെയധികം പങ്ക് വഹിക്കുന്ന ഒന്ന് തന്നെയാണ്. നിങ്ങളിൽ പ്രത്യുത്പാദന ശേഷി ഇരട്ടിയാക്കുന്നതിനിം നല്ല ഉദ്ദാരണത്തിനും എല്ലാം സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടതാണ്. ഓയ്സ്റ്റർ, റെ‍ഡ് മീറ്റ്, നട്സ്, ബീൻസ് എന്നിവയെല്ലാം ഭക്ഷണത്തിന്‍റെ ഭാഗമാക്കുന്നതിന് ശ്രദ്ധിക്കുക. ഇതെല്ലാം നിങ്ങളിൽ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും ബീജാരോഗ്യത്തിനും സഹായിക്കുന്നുണ്ട്.

ഫൊളേറ്റ്

ഫൊളേറ്റ്

ഫൊളേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ നിങ്ങളുടെ ഭക്ഷണശീലത്തിൽ ഉൾപ്പടുത്തുന്നതിന് ശ്രദ്ധിക്കണം. വിറ്റാമിൻ ബി ധാരാളം ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ബീജത്തിന്‍റെ ഡിഎൻഎക്കും വർദ്ധനവിനും ചലന ശേഷിക്കും സഹായിക്കുന്നുണ്ട്. പച്ചക്കറികൾ, ചീര, മുരിങ്ങ, ശതാവരി, നട്സ്, ബീൻസ് എന്നിവയെല്ലാം ധാരാളം കഴിക്കുന്നതിന് ശ്രദ്ധിക്കുക. ഇതെല്ലാം നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന്‍റെ കാര്യത്തിൽ ഒഴിവാക്കാൻ പാടില്ലാത്തതാണ്.

വിറ്റാമിൻ ബി12

വിറ്റാമിൻ ബി12

വിറ്റാമിൻ ബി 12 അടങ്ങിയ ഭക്ഷണവും ധാരാളം കഴിക്കാൻ ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ബീജത്തിന്‍റെ ചലന ശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല ബീജത്തിന്‍റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം ഇത് ബീജത്തിന്‍റെ എണ്ണം വർദ്ധിപ്പിക്കുന്നതിനും വളരെയധികം സഹായിക്കുന്നു. മത്സ്യം, കടൽ വിഭവങ്ങൾ, കരൾ, പാലുൽപ്പന്നങ്ങൾ, മുട്ട എന്നിവയെല്ലാം കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തിനും ബീജാരോഗ്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട്.

 വിറ്റാമിൻ സി

വിറ്റാമിൻ സി

വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങളും ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇത് പുരുഷവന്ധ്യതക്ക് പരിഹാരം കാണുന്ന കാര്യത്തിൽ എന്നും മുന്നിൽ തന്നെയായിരിക്കും. ആരോഗ്യ സംരക്ഷണത്തിനും ബീജത്തിന്‍റെ ആരോഗ്യത്തിനും എണ്ണത്തിനും എല്ലാം സഹായിക്കുന്ന ഒന്നാണ് എന്തുകൊണ്ടും വിറ്റാമിൻ സി. സിട്രസ് ഫ്രൂട്സ്, കിവി, സ്ട്രോബെറി, ബ്രോക്കോളി എന്നിവയെല്ലാം ശീലമാക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും ബീജത്തിന്‍റെ ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്.

വിറ്റാമിന്‍ ഡി

വിറ്റാമിന്‍ ഡി

വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണവും നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. പ്രത്യേകിച്ച് പുരുഷൻമാരുടെ ആരോഗ്യത്തിന് സഹായിക്കുന്നതാണ് വിറ്റാമിൻ ഡി. ഇത് ബീജത്തിന്‍റെ ആരോഗ്യത്തിനും ബീജത്തിന്‍റെ ചലന ശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. മത്തി, അയല, ബീഫ് ലിവർ, ചീസ്, കൂണ്‍ എന്നിവയെല്ലാം ധാരാളം കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തിനും ബീജത്തിന്‍റെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട്.

 വിറ്റാമിന്‍ ഇ

വിറ്റാമിന്‍ ഇ

വിറ്റാമിൻ ഇ കഴിക്കുന്നതിലൂടേയും അത് ആരോഗ്യത്തിനും നിങ്ങളുടെ ബീജത്തിന്‍റെ ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. ഇത് ബീജത്തിന്‍റെ എണ്ണം വർദ്ധിപ്പിക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും മികച്ചതാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. അതിന് വേണ്ടി സൂര്യകാന്തി വിത്ത്, സോയബീൻ, നട്സ്, ബ്രോക്കോളി എന്നിവയെല്ലാം ഉപയോഗിക്കേണ്ടതാണ്. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തിനും കരുത്തിനും വളരെയധികം സഹായിക്കുന്നുണ്ട്. പുരുഷൻമാരിൽ വന്ധ്യതയെന്ന അവസ്ഥക്ക്പരിഹാരം കാണുന്നതിനും ഇത് സഹായിക്കുന്നു.

ഒമേഗ 3 ഫാറ്റി ആസിഡ്

ഒമേഗ 3 ഫാറ്റി ആസിഡ്

ഒമേഗ 3 ഫാറ്റി ആസിഡ് സ്ത്രീകൾക്കും പുരുഷൻമാര്‍ക്കും ഒരുപോലെ ഗുണങ്ങൾ നൽകുന്നതാണ്. ഇത് പുരുഷ വന്ധ്യതയെ പൂർണമായും ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. ബീജത്തിന്‍റെ ആരോഗ്യം, ബീജത്തിന്‍റെ കരുത്ത്, ചലന ശേഷി എന്നിവയെല്ലാം ഒമേഗ 3 ഫാറ്റി ആസി‍ഡ് കഴിക്കുന്നതിലൂടെ ഉണ്ടാവുന്നുണ്ട്. മത്സ്യം, ട്യൂണ, നട്സ്, സോയബീൻ, തൈര് എന്നിവയെല്ലാം ധാരാളം കഴിക്കാൻ ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. വന്ധ്യതയെന്ന പ്രതിസന്ധിക്ക് പൂർണമായും പരിഹാരം കാണുന്നതിന് മികച്ചതാണ് ഇത്.

English summary

Foods for Strong Sperm: Count, Motility And Volume

Here in this article we are discussing about the foods to increase the strong and healthy sperm. Read on.
Story first published: Monday, February 17, 2020, 18:40 [IST]
X
Desktop Bottom Promotion